FLASH NEWS
Breaking News
കുറ്റിപ്പുറത്തെ ലോഡ്ജിൽ യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു
Bollywood

ആ ടീഷർട്ട് പ്രിയങ്കയ്ക്ക് പണി കൊടുത്തു

Tuesday, Oct 11, 2016,10:24 IST By മെട്രൊവാര്‍ത്ത A A A

ന്യൂഡൽഹി:ക്വന്‍റിക്കോ എന്ന ഒറ്റ അമേരിക്കന്‍ സീരിയലിലൂടെ ലോക മുഴുവന്‍ ആരാധകരുള്ള താരമായി ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര മാറിയത് വളരെ പെട്ടെന്നായിരുന്നു. അന്താരാഷ്ട്ര ശ്രദ്ധ നേടിയ താരമായതോടെ ഓസ്‌കാര്‍, ഗ്രാമി വേദികളിലും പ്രിയങ്ക താരമായി. അന്താരാഷ്ട്ര മാഗസിനുകളുടെ കവര്‍ ഗേള്‍ എന്നത് പ്രിയങ്കയ്ക്ക് സാധാരണ കാരണമായി. അങ്ങനെ ഒരു കവര്‍ ഫോട്ടോയാണ് താരത്തിന് ഇപ്പോള്‍ തലവേദനയായിരിക്കുന്നത്.

കോണ്ടെ നാസ്റ്റ് ട്രാവലര്‍ മാഗസിന്‍റെ കവര്‍ ഫോട്ടോയില്‍ പ്രിയങ്ക അണിഞ്ഞിരിക്കുന്ന ടീ ഷര്‍ട്ടിലെ എഴുത്താണ് പണി കൊടുത്തത്. റെഫ്യൂജി, ഇമിഗ്രന്റ്, ഔട്ട്‌സൈഡര്‍, ട്രാവലര്‍ എന്നിങ്ങനെ എഴുതിയിരിക്കുന്നതില്‍ ട്രാവലര്‍ എന്നതൊഴിച്ച് ബാക്കിയെല്ലാം ചുവന്ന മഷി കൊണ്ട് വെട്ടിയിട്ടിരിക്കുകയാണ്.അഭയാര്‍ത്ഥികളെയും, കുടിയേറ്റക്കാരെയും അപമാനിച്ചു എന്നതാണ് താരത്തിനെതിരെയുള്ള വിമര്‍ശനം. താനൊരു യാത്രക്കാരി മാത്രമാണെന്ന് കാണിക്കുകയായിരുന്നു പ്രിയങ്കയുടെ ശ്രമമെങ്കിലും അതിന് പാലായനത്തെ വില കുറച്ച് കാണേണ്ടിയിരുന്നില്ലെന്നും ആരാധകര്‍ പറയുന്നു.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കുടിയേറ്റം നടത്തുകയും പലായനം ചെയ്യുകയും ചെയ്യുന്ന സാഹചര്യമാണിപ്പോള്‍. സിറിയയില്‍ നിന്നും മറ്റും പാലായനം ചെയ്യുന്ന ജനങ്ങളുടെ ദുരിതം ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുമ്പോൾ ഇത്തരത്തില്‍ ചെയ്തത് അപമാനകരമാണ്, യാത്ര പോലെയല്ല കുടിയേറ്റവും പാലായനവും നിലനില്‍പ്പിന്‍റെ പ്രശ്‌നമാണെന്ന് പ്രിയങ്കയെ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.

താരത്തിനെതിരെ വിമര്‍ശനം ശക്തമായതോടെ വിശദീകരണവുമായി മാഗസിന്‍ തന്നെ രംഗത്തെത്തി. അഭയാര്‍ത്ഥികളെ വിമര്‍ശിക്കുകയല്ല അവര്‍ക്ക് പിന്തുണ നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. പാലായനം ചെയ്യുന്നവരോട് ഹൃദയ ശൂന്യമായി പെരുമാറുന്നതുമാണ്  തങ്ങൾ ഉയര്‍ത്തി കാട്ടാന്‍ ശ്രമിച്ചതെന്നും മാഗസിന്‍ പറയുന്നു.