FLASH NEWS
Breaking News
സ്വകാര്യബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ
Crime

സ്ത്രീ ​​പീ​​ഡ​​ന കേ​​സു​​ക​​ളി​​ൽ തി​രു​വ​ന​ന്ത​പു​രം ഒ​​ന്നാ​​മ​​ത്

Wednesday, Oct 12, 2016,9:14 IST By സു​​ജി​​ത്ത് വ​​ല്ലൂ​​ർ A A A

കൊ​​ച്ചി: കേ​​ര​​ള​​ത്തി​​ൽ സ്ത്രീ ​​പീ​​ഡ​​ന കേ​​സു​​ക​​ളി​​ൽ സം​​സ്ഥാ​​ന ത​​ല​​സ്ഥാ​​നം ഒ​​ന്നാ​​മ​​ത്. ഈ ​​വ​​ർ​​ഷം ജൂ​​ലൈ വ​​രെ​​യു​​ള്ള ഏ​​ഴു മാ​​സ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു മാ​​ത്രം 1050 സ്ത്രീ ​​പീ​​ഡ​​ന കേ​​സു​​ക​​ളാ​​ണ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ള്ള​​ത്.
ഈ ​​കാ​​ല​​യ​​ള​​വി​​ൽ സം​​സ്ഥാ​​ന​​ത്ത് ആ​​കെ 7909 സ്ത്രീ ​​പീ​​ഡ​​ന കേ​​സു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ണ്ട്. തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ൽ സി​​റ്റി പൊ​​ലീ​​സി​​ന്‍റെ കീ​​ഴി​​ൽ 362 കേ​​സു​​ക​​ളും  റൂ​​റ​​ലി​​ൽ 688 കേ​​സു​​ക​​ളു​​മാ​​ണു​ള്ള​​ത്. ഇ​​തി​​ൽ 176 കേ​​സു​​ക​​ൾ  ലൈ​​ഗീ​​ക പീ​​ഡ​​ന​ കേ​​സു​​ക​​ളാ​​ണ്. 17 ക​​ട​​ത്തി​ക്കൊ​ണ്ടു​​പോ​​ക​​ൽ കേ​​സു​​ക​​ളും  833 അ​​തി​​ക്ര​​മ കേ​​സു​​ക​​ളും ഉ​ണ്ട്. ലൈ​​ഗീ​​ക ചു​​വ​​യോ​​ടെ സം​​സാ​​രി​​ച്ച​​തി​​ന് എ​​തി​രേ​​യു​​ള്ള​ 36 കേ​സു​ക​ളു​ണ്ട്. ആ​​റു കേ​സു​ക​ൾ സ്ത്രീ​​ധ​​ന വി​​രു​​ദ്ധ നി​​യ​​മ പ്ര​​കാ​​ര​​മു​​ള്ള മ​​ര​​ണ​​ത്തെ​ തു​​ട​​ർ​​ന്നു​ള്ള​താ​ണ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ജി​​ല്ല​​യി​​ൽ ആ​​കെ റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത് 1649 കേ​​സു​​ക​​ളാ​​യി​​രു​​ന്നു. 2014ൽ ​​ഇ​​ത് 1807 ആ​​യി ഉ​​യ​​ർ​​ന്നു.
സ്ത്രീ ​​പീ​​ഡ​​ന കേ​​സു​​ക​​ളി​ൽ മ​​ല​​പ്പു​​റം ജി​​ല്ല​​യാ​​ണു ര​​ണ്ടാം സ്ഥാ​​ന​​ത്ത്- ക​​ഴി​​ഞ്ഞ ജൂ​​ലൈ വ​​രെ 861 കേ​​സു​​ക​​ൾ. ഇ​​തി​​ൽ 106 പീ​​ഡ​​ന കേ​​സു​​ക​​ളും 160 അ​​തി​​ക്ര​​മ കേ​​സു​​ക​​ളും ര​​ണ്ടു ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​ക​​ൽ കേ​​സു​​ക​​ളും  ഉ​​ൾ​​പ്പെ​​ടു​​ന്നു. സ്ത്രീ​​ധ​​ന പീ​​ഡ​​ന വി​​രു​ദ്ധ നി​​യ​​മ പ്ര​​കാ​​ര​മു​ള്ള കൊ​​ല​​പാ​​ത​​ക കേ​​സും നി​​ല​​വി​​ലു​​ണ്ട്.
2015ൽ 1,474 ​​സ്ത്രീ​ പീ​​ഡ​​ന കേ​​സു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ണ്ട്. 2014ൽ 1457 ​​കേ​​സു​​ക​​ളാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്. സ്ത്രീ ​​സു​​ര​​ക്ഷ​​യി​​ൽ മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ചു കാ​​ര്യ​​മാ​​യ മാ​​റ്റ​​ങ്ങ​​ൾ ഇ​​ല്ലെ​​ന്നാ​​ണ് ഇ​​ത് സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്.
മൂ​​ന്നാം സ്ഥാ​ന​ത്ത് കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യും നാ​​ലാ​​മ​​ത് എ​​റ​​ണാ​​കു​​ളം, തൃ​​ശൂ​​ർ ജി​​ല്ല​​ക​​ളു​​മാ​​ണ്. കോ​​ഴി​​ക്കോ​​ട് 754 സ്ത്രീ ​​പീ​​ഡ​​ന കേ​​സു​​ക​​ളും എ​​റ​​ണാ​​കു​​ളം, തൃ​​ശൂ​​ർ ജി​​ല്ല​​ക​​ളി​​ൽ 743 കേ​​സു​​ക​​ളു​​മാ​​ണ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ള്ള​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം കോ​​ഴി​​ക്കോ​​ട് 1321ഉം ​​എ​​റ​​ണാ​​കു​​ള​​ത്ത്  1150ഉം ​​കേ​​സു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു. അ​​തേ​സ​​മ​​യം കേ​​സു​​ക​​ൾ കു​​റ​​വ് തൃ​​ശൂ​​ർ ന​​ഗ​​ര​​ത്തി​​ലാ​​ണ്. 199 കേ​​സു​​ക​​ൾ മാ​​ത്ര​​മാ​​ണ് ക​​ഴി​​ഞ്ഞ ഏ​​ഴു മാ​​സ​​ങ്ങ​​ളി​ൽ തൃ​​ശൂ​​ർ ന​​ഗ​​ര​​ത്തി​​ൽ  റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ള്ള​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​ത്  403 ആ​​യി​​രു​​ന്നു. 2014ൽ 542.
​സ്ത്രീ ​പീ​​ഡ​​ന കേ​​സു​​ക​ൾ ഏ​റ്റ​വും കു​റ​വ് വ​യ​നാ​ട് ജി​​ല്ല​​യി​ലാ​ണ്. 35 ബ​ലാ​ത്സം​ഗ കേ​​സു​​ക​​ളും 102 അ​​തി​​ക്ര​​മ കേ​​സു​​ക​​ളും അ​​ഞ്ച് സ്ത്രീ​​ക​​ളെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​ക​​ൽ കേ​​സു​​ക​​ളു​​മു​​ൾ​​പ്പെ​​ടെ 247 കേ​​സു​​ക​​ളാ​ണ് വ​യ​നാ​ട്ടി​ൽ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ള്ള​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം 415 കേ​​സു​​ക​​ൾ ആ​​യി​​രു​​ന്നു. കേ​സു​ക​ൾ ഏ​റ്റ​വും കു​റ​വു​ള്ള ജി​ല്ല​ക​ളി​ൽ ര​ണ്ടാം സ്ഥാ​നം കോ​​ട്ട​​യ​​ത്തി​ന്. 45 ബ​ലാ​ത്സം​ഗ കേ​​സു​​ക​​ളും 130 അ​​തി​​ക്ര​​മ കേ​​സു​​ക​​ളും ഒ​​രു ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​ക​​ൽ കേ​​സും ഉ​​ൾ​​പ്പെ​​ടെ 277  കേ​​സു​​ക​​ളാ​​ണ് ഇ​​തു​​വ​​രെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്. 2015​ൽ ​ഇ​​ത് 405ഉം 2014​​ൽ ഇ​​ത് 522ഉം ​​ആ​​യി​​രു​​ന്നു.