FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
World

പുതിയ പ്രസിഡന്‍റ് മോദിയെ 100 ദിവസത്തിനുള്ളിൽ കാണണം: അമെരിക്കൻ വിദഗ്ധ സമിതി

Thursday, Oct 13, 2016,15:10 IST By മെട്രൊവാര്‍ത്ത A A A

വാഷിങ്ടൺ : പുതിയ പ്രസിഡന്‍റ് സ്ഥാനമേറ്റ് നൂറു ദിവസത്തിനുള്ളിൽ നരേന്ദ്രമോദിയെ കാണണമെന്ന് അമെരിക്കൻ വിദഗ്ധ സമിതി. ഇന്ത്യ- അമെരിക്ക സംയുക്ത സുരക്ഷ  സംഘടനയായ സെന്‍റർ ഫൊർ സ്ട്രാറ്റജിക് ആൻഡ് ഇന്‍റർനാഷണൽ സ്റ്റഡീസ് ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ നിർദേശം.

ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ മേഖലയിലും സുരക്ഷാ കാര്യങ്ങളിലും സഹകരണം ഉറപ്പു വരുത്താൻ കരാറുണ്ടാക്കണമെന്നും വരാനിരിക്കുന്ന പ്രസിഡന്‍റിനോട് നിർദേശക്കുന്നുണ്ട്. ഇത്തരത്തിൽ കരാറുണ്ടാക്കാതെ പ്രതിരോധ മേഖലയിൽ ഉപയോഗിക്കുന്ന നൂതന സാങ്കേതിക വിദ്യകൾ കൈമാറാൻ സാധിക്കില്ലെന്ന് സമിതി വ്യക്തമാക്കുന്നു.

പുതിയ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുളള ഭരണകൂടം ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ചേർന്ന് സുരക്ഷാ കാര്യങ്ങളിൽ ചർച്ചകളുണ്ടാകണമെന്ന് സമിതി നിർദേശിക്കുന്നു. പസഫിക്, ഇന്ത്യൻ മഹാസമുദ്ര മേഖലകളിൽ പൊതു താത്പര്യം മുൻ നിർത്തിയുള്ള ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.