FLASH NEWS
Breaking News
സ്വകാര്യബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ
Literature

സാഹിത്യത്തിനുള്ള നോബൽ സമ്മാനം ബോബ് ഡിലന്

Thursday, Oct 13, 2016,18:16 IST By മെട്രൊവാര്‍ത്ത A A A

അഞ്ച് ദശകത്തോളമായി അമെരിക്കൻ സംഗീക രംഗത്ത് സ്വാധീനം ചെലുത്തിയ കവിയും, എഴുത്തുകാരനും, സംഗീതജ്ഞനുമായ ബോബ് ഡിലന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം. അമെരിക്കൻ കാവ്യ ശാഖയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് നോബൽ സമ്മാനം.

അമെരിക്കൻ സംഗീത ലോകത്തിൽ ശക്തമായ സ്വാധീനമായിരുന്ന ബോബിനെ ഇതിന് മുൻപും സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനായി പരിഗണിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം എഴുത്തുകാരി സ്വെറ്റ്ലാന അലക്സിവിച്ചിനായിരുന്നു സാഹിത്യത്തിനുള്ള നോബേൽ സമ്മാനം.