FLASH NEWS
Breaking News
സ്വകാര്യബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ
Literature

സാ​ഹി​ത്യ നൊ​ബേ​ൽ ബോ​ബ് ഡി​ല​ന്

Friday, Oct 14, 2016,8:42 IST By മെട്രൊവാര്‍ത്ത A A A

സ്റ്റോ​ക്ഹോം: വ്യ​ത്യ​സ്ത​ക​ൾ​കൊ​ണ്ടു ശ്ര​ദ്ധേ​യ​മാ​യ ഇ​ത്ത​വ​ണ​ത്തെ സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ൽ പു​ര​സ്കാ​രം വി​ശ്രു​ത യു​എ​സ് ഗാ​യ​ക​നും പാ​ട്ടെ​ഴു​ത്തു​കാ​ര​നു​മാ​യ ബോ​ബ് ഡി​ല​ന്.
‌സാ​ഹി​ത്യ ലോ​ക​ത്തെ അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ടാ​ണ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പാ​ട്ടെ​ഴു​ത്തു​കാ​ര​ന് നൊ​ബേ​ൽ സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. അ​തേ​സ​മ​യം,   സം​ഗീ​ത​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലും ചി​ത്ര​ക​ല​യി​ലും പ്രാ​ഗ​ത്ഭ്യ​മു​ള്ള ഡി​ല​ൻ നേ​ര​ത്തേ ഗ്രാ​മി, ഓ​സ്ക​ർ, പു​ലി​സ്റ്റ​ർ തു​ട​ങ്ങി വി​ഖ്യാ​ത​മാ​യ നി​ര​വ​ധി അം​ഗീ​ക​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.
നൊ​ബേ​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​ന്ന സ്വീ​ഡി​ഷ് അ​ക്കാ​ഡ​മി​യു​ടെ ആ​ദ്യ വ​നി​താ സ്ഥി​രം സെ​ക്ര​ട്ട​റി​യാ​യ സാ​റ ഡാ​നി​യ​സാ​ണ് അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തെ​ന്നും ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത. നൊ​ബേ​ൽ പു​ര​സ്കാ​രം ഇ​താ​ദ്യ​മാ​യാ​ണ് വ​നി​ത പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.
മു​ൻ​കാ​ല​ങ്ങ​ളി​ൽ സാ​ഹി​ത്യ നൊ​ബേ​ലി​ന് ഡി​ല​ന്‍റെ പേ​രും നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും കാ​ര്യ​മാ​യ പ​രി​ഗ​ണ​ന കി​ട്ടി​യി​രു​ന്നി​ല്ല. അ​മെ​രി​ക്ക​യി​ലെ മി​ന​സോ​ട്ട സ്വ​ദേ​ശി​യാ​യ ഡി​ല​ൻ നാ​ട​ൻ പാ​ട്ടു​ക​ളി​ലൂ​ടെ എ​ളി​യ​തോ​തി​ലാ​ണ് സം​ഗീ​ത​ജീ​വി​തം തു​ട​ങ്ങി​യ​ത്. അ​ദ്ദേ​ഹം ര​ചി​ച്ച ബ്ലോ​വി​ങ് ഇ​ൻ ദ ​വി​ൻ​ഡ്, ദ ​ടൈം​സ് ദെ ​ആ​ർ എ ​ചെ​യ്ഞ്ച് ഇ​ൻ എ​ന്നീ ഗാ​ന​ങ്ങ​ൾ അ​മെ​രി​ക്ക​യി​ലെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ​യും യു​ദ്ധ​വി​രു​ദ്ധ മു​ന്നേ​റ്റ​ങ്ങ​ളു​ടെ​യും ഉ​ണ​ർ​ത്തു​പാ​ട്ടാ​യി മാ​റു​ക​യാ​യി​രു​ന്നു.
ബെ​ലാ​റ​സി​യ​ൻ എ​ഴു​ത്തു​കാ​രി സ്വറ്റ്‌ലാന അ​ല​ക്സി​വി​ച്ചി​നാ​യി​രു​ന്നു ക​ഴി​ഞ്ഞ​വ​ർ​ഷം സാ​ഹി​ത്യ​നൊ​ബേ​ൽ.