FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
India

രണ്ട് പുതിയ സുഹൃത്തുക്കളേക്കാൾ നല്ലത് ഒരു പഴയ സുഹൃത്ത് : മോദി

Saturday, Oct 15, 2016,16:50 IST By മെട്രൊവാര്‍ത്ത A A A

പനാജി : ഗോവയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കു മുന്നോടിയായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും നരേന്ദ്രമോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ 16 കരാറുകളിൽ ഒപ്പുവച്ചു. പ്രതിരോധം, സാമ്പത്തിക സഹകരണം തുടങ്ങിയ മേഖലകളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പുവച്ചത്. പ്രതിരോധമേഖലയിൽ ഒരു ലക്ഷം കോടി രൂപയിലധികമുള്ള കരാറിലാണ് ഒപ്പുവച്ചത്.

രണ്ട് പുതിയ സുഹൃത്തുക്കളേക്കാൾ നല്ലത് ഒരു പഴയ സുഹൃത്താണെന്ന് മോദി പറഞ്ഞു. ഭീകരവാദത്തിനെതിരെ റഷ്യ എടുക്കുന്ന ഏത് തീരുമാനത്തെയും പിന്തുണയ്ക്കുമെന്നും മോദി വ്യക്തമാക്കി. ഭീകരവാദത്തിനെതിരെ ഒന്നിച്ചു നിൽക്കുമെന്നും മോദി പറഞ്ഞു. പാക്കിസ്ഥാനുമായി റഷ്യ അടുക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് പുതിയ നീക്കം. അതിർത്തികടന്നുള്ള ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങളെ റഷ്യ പിന്തുണച്ചതായും മോദി പറഞ്ഞു.

കൂടംകുളം ആണവപദ്ധതിയുടെ രണ്ടാംയൂണിറ്റ് ഇരു നേതാക്കളും ചേർന്ന് സമർപ്പിച്ചു. യൂണിറ്റ് 3, 4 എന്നിവയുടെ കല്ലിടലിന് ഇരുനേതാക്കളും സാക്ഷിയായി. രണ്ടു രാജ്യങ്ങളും തമ്മിലുള്ള സഹവർത്തിത്വത്തിന് പുതിയ ദിശയും രൂപവും വന്നുവെന്ന് മോദി പറഞ്ഞു. രണ്ടു രാജ്യങ്ങളും തമ്മിലുള്ളത് വളരെ വിശിഷ്ടമായ ബന്ധമാണെന്നും മോദി. വൈകിട്ട് മോദി ചൈനീസ് പ്രസിഡന്‍റ് സിജിൻ പിങുമായി കൂടിക്കാഴ്ച നടത്തി.