FLASH NEWS
Breaking News
ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി
Top News

കശ്മീർ വിഷയത്തിലൂന്നി ചർച്ചയ്ക്ക് തയ്യാറാണെന്ന് നവാസ് ഷെരീഫ്

Saturday, Oct 15, 2016,19:59 IST By മെട്രൊവാര്‍ത്ത A A A

ന്യൂഡൽഹി: കശ്മീർ വിഷയത്തിലൂന്നി ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്മീർ വിഷയത്തിൽ പരിഹാരം തേടിയുള്ള ചർച്ചയ്ക്ക് ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പാക്കിസ്ഥാൻ അതിന് തയ്യാറാണ്. ഈ മേഖലയിലെ സംഘർഷങ്ങൾക്ക് കാരണം കശ്മീരാണെന്നും നവാസ് ഷെരീഫ് പറഞ്ഞു.

ചർച്ചകൾക്ക് പാക്കിസ്ഥാൻ നിരവധി തവണ സന്നദ്ധത അറിയിച്ചെങ്കിലും ഇന്ത്യ തയ്യാറായിരുന്നില്ലെന്ന് അസർബൈജാനിൽ വച്ച് നവാസ് ഷെരീഫ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കശ്മീർ വിഷയത്തെ ഇന്ത്യ ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്. കശ്മീർ വിഷയത്തിലുള്ള ഐക്യരാഷ്‌ട്ര സഭയുടെ പ്രമേയത്തെ ഇന്ത്യ അംഗീകരിക്കേണ്ടതുണ്ടെന്നും നവാസ് ഷെരീഫ് പറയുന്നു.

ഉറിയിലെ സൈനീക ക്യാമ്പിന് നേരെ നടന്ന ആക്രമത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ ആരോപണത്തേയും ഷെരീഫ് തള്ളി. ഒരു തെളിവും ഇല്ലാതെയാണ് ഇന്ത്യ ആരോപണങ്ങൾ ഉന്നയിക്കുന്നത്. പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞു കയറ്റങ്ങൾ ഉണ്ടായിട്ടില്ലെന്നും ഷെരീഫ് പറഞ്ഞു.