FLASH NEWS
Breaking News
യുവനടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
kerala

ചർച്ചയ്ക്ക് തയാർ : കോടിയേരി ബാലകൃഷ്ണൻ

Sunday, Oct 16, 2016,13:45 IST By മെട്രൊവാര്‍ത്ത A A A

കണ്ണൂര്‍ : കണ്ണൂരില്‍ സമാധാന ചര്‍ച്ചയ്ക്ക് സിപിഎം തയ്യാറെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആ.ര്‍എസ്.എസ് മുന്നോട്ടു വന്നാല്‍ സമാധാന ചര്‍ച്ചയ്ക്ക് പാര്‍ട്ടി തയ്യാറാകുമെന്നും ആര്‍.എസ്.എസ് പ്രവര്‍ത്തകരോട് സമാധാനം പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു
നേരത്തെ കണ്ണൂരിലെ സംഘര്‍ഷങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ എം.എല്‍.എ പറഞ്ഞിരുന്നു. ബി.ജെ.പിയും സംഘപരിവാറും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കേണ്ടത് ഭരിക്കുന്ന പാര്‍ട്ടിയാണെന്നും ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജഗോപാല്‍ പറഞ്ഞു. കണ്ണൂരില്‍ വീണ്ടും ബി.ജെ.പി-സി.പി.എം സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തിലാണ് രാജഗോപാല്‍ നിലപാട് വ്യക്തമാക്കിയത്.
ബി.ജെ.പി-സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂരില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചോരമണം ഇല്ലാത്ത ദിവസങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കണ്ണിനു കണ്ണ്, ചോരയ്ക്ക് ചോര എന്നിങ്ങനെ പകരം വീട്ടി മുന്നേറുകയാണ് ഇരുകൂട്ടരും. പകരത്തിന് പകരം ചോദിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കൊലവിളി നടത്തുമ്പോള്‍ നിരവധി കുടുംബങ്ങളാണ് അനാഥമാകുന്നത്.