FLASH NEWS
Breaking News
വിജിലന്‍സില്‍ ഇനി കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത് ഡയറക്റ്റര്‍ അറിഞ്ഞുമാത്രം
India

മോദിയെയും ഹിന്ദു സമൂഹത്തെയും പ്രകീർത്തിച്ച് ട്രംപ്

Sunday, Oct 16, 2016,17:00 IST By മെട്രൊവാര്‍ത്ത A A A

ന്യൂജഴ്സി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഹിന്ദു സമൂഹത്തെയും പ്രകീർത്തിച്ച് അമെരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊനാൾഡ് ട്രംപ്. നിരവധി സാമ്പത്തിക പരിഷ്കരണങ്ങളിലൂടെ ഇന്ത്യയെ പെട്ടെന്നുള്ള വളർച്ചയിലെത്തിച്ച മോദി മാഹാനാണെന്നാണ് ട്രംപ് പറയുന്നത്. ഇത് അമെരിക്കും ആവശ്യമാണെന്ന് ട്രംപ് പറഞ്ഞു.

ഭരണത്തെയും സമ്പദ് വ്യവസ്ഥയെയും പരിഷ്കരിക്കുന്നതിൽ മോദി ഊർജസ്വലനാണെന്നും മോദിക്കൊപ്പം സഹകരിക്കുന്നതതിൽ സന്തോഷമുണ്ടെന്നും ട്രംപ് വ്യക്തമാക്കി. മോദിയെ അംഗീകരിക്കാതിരിക്കാൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. അധികാരത്തിലെത്തിയാൽ ഇന്ത്യയും അമെരിക്കയും ആത്മമിത്രങ്ങളാകുമെന്നും ട്രംപ്.

റിപ്പബ്ലിക്കൻ പാർട്ടിയിലെ ഹിന്ദുസമൂഹം സംഘടിപ്പിച്ച സന്നദ്ധ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ട്രംപ്. തെരഞ്ഞെടുപ്പ് സെഷനിടെ ട്രംപ് ഇതാദ്യമായിട്ടാണ് ഇന്ത്യൻ- അമെരിക്കൻ പരിപാടിയിൽ പങ്കെടുക്കുന്നത്. ഇന്ത്യയുടെയും ഹിന്ദുക്കളുടെയും വലിയ ആരാധകനാണ് താനെന്നും താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ഹിന്ദുക്കളും ഇന്ത്യക്കാരും വൈറ്റ് ഹൗസിലെ അടുത്ത സുഹൃത്തുക്കളാകുമെന്നും ട്രംപ് വ്യക്തമാക്കി.

തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങളെ ട്രംപ് പ്രശംസിച്ചു.