FLASH NEWS
Breaking News
വിജിലന്‍സില്‍ ഇനി കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നത് ഡയറക്റ്റര്‍ അറിഞ്ഞുമാത്രം
Top News

ഭീകരവാദത്തിന്‍റെ മാതൃത്വം പാക്കിസ്ഥാന് : മോദിയുടെ പ്രസ്താവനയെ പ്രതിരോധിച്ച് ചൈന

Monday, Oct 17, 2016,15:51 IST By മെട്രൊവാര്‍ത്ത A A A

ബീജിങ് : ബ്രിക്സ് ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധിച്ച് ചൈന. ഭീകരവാദത്തിന്‍റെ മാതൃത്വം പാക്കിസ്ഥാനാണെന്ന് കഴിഞ്ഞ ദിവസം മോദി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് പാക്കിസ്ഥാനെ സംരക്ഷിക്കുന്ന നിലപാടുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്.

ഒരു രാജ്യത്തെയോ പ്രദേശത്തെയോ ഭീകരവാദവുമായി ബന്ധിപ്പിക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് ചൈന വ്യക്തമാക്കി. പാക്കിസ്ഥാന്‍റെ മഹത്തായ ത്യാഗത്തെ ലോകരാജ്യങ്ങൾ അറിയണമെന്നും ചൈന പറഞ്ഞു. പാക്കിസ്ഥാനെതതിരായ മോദിയുടെ വിമർശനങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെ ചൈനീസ് പ്രതിരോധ വക്താവ് ഹുവ ചുൻയിങാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രവാദം പ്രതിരോധിക്കുന്നതിൽ ചൈനയുടെ സ്ഥാനം സ്ഥിരാമായിരിക്കുമെന്നും അവർ വ്യക്തമാക്കി.

ഇന്ത്യയും പാക്കിസ്ഥാനും ഭീകരവാദത്തിന്‍റെ ഇരകളാണ്. തീവ്രവാദത്തിനെതിരായ പാക്കിസ്ഥാന്‍റെ ത്യാഗത്തെ ലോകം തിരിച്ചറിയണം- അവർ വ്യക്തമാക്കി. പാക്കിസ്ഥാനും ഇന്ത്യയും ചൈനയുടെ അടുത്ത അയൽക്കാരാണ്. ഇരുരാജ്യങ്ങൾക്കും സമാധാന  ശ്രമങ്ങളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നാണ് വിശ്വസിക്കുന്നത്- അവർ പറഞ്ഞു.