FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
India

അ​ശാ​ന്തി​യു​ടെ 100 ദി​വ​സ​ങ്ങ​ൾ

Monday, Oct 17, 2016,8:46 IST By മെട്രൊവാര്‍ത്ത A A A

ശ്രീ​ന​ഗ​ർ: ഹി​സ്ബു​ൾ മു​ജാ​ഹി​ദ്ദീ​ൻ ക​മാ​ൻ​ഡ​ർ ബു​ർ​ഹാ​ൻ വാ​നി​യെ സൈ​ന്യം വ​ധി​ച്ച​തി​നു പി​ന്നാ​ലെ ക​ശ്മീ​രി​ൽ ആ​രം​ഭി​ച്ച സം​ഘ​ർ​ഷ​ങ്ങ​ൾ 100 ദി​വ​സം പി​ന്നി​ടു​ന്നു. സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ഇ​തു​വ​രെ ര​ണ്ടു ര​ക്ഷാ സൈ​നി​ക​ർ അ​ട​ക്കം 84 പേ​ർ​ക്കു ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. സം​ഘ​ർ​ഷ​ങ്ങ​ളും അ​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ക​ർ​ഫ്യൂ​വും സം​സ്ഥാ​ന​ത്തു ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കി.  ജൂ​ലൈ എ​ട്ടി​നാ​ണു ശ്രീ​ന​ഗ​റി​ൽ നി​ന്നും 80 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ കോ​കെ​ർ​നാ​ഗ് മേ​ഖ​ല​യി​ലെ ബും​ദൂ​ര​യി​ൽ ന​ട​ന്ന ഏ​റ്റ​മു​ട്ട​ലി​ൽ ബു​ർ​ഹാ​ൻ വാ​നി​യ​ട​ക്കം മൂ​ന്നു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ട​ത്. ജ​മ്മു​ക​ശ്മീ​ർ പൊ​ലീ​സി​ന്‍റെ​യും 19 രാ​ഷ്ട്രീ​യ റൈ​ഫി​ൾ​സി​ന്‍റെ​യും സം​യു​ക്ത ഓ​പ്പ​റേ​ഷ​നി​ലാ​ണ് വാ​നി​യ​ട​ക്ക​മു​ള്ള ഭീ​ക​ര​രെ വ​ധി​ച്ച​ത്.
ജൂ​ലൈ ഒ​ൻ​പ​തു മു​ത​ൽ ക​ശ്മീ​ർ സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലാ​ണ്. ഹു​റി​യ​ത് കോ​ൺ​ഫ​റ​ൻ​സ് അ​ട​ക്ക​മു​ള്ള വി​ഘ​ട​ന​വാ​ദി സം​ഘ​ട​ന​ക​ളു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി. ക​ഴി​ഞ്ഞ 100 ദി​വ​സ​ത്തി​നി​ടെ മി​ക്ക ദി​വ​സ​വും വി​ഘ​ട​ന​വാ​ദി​ക​ളു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ക​ശ്മീ​രി​ലെ ക​ട​ക​മ്പോ​ള​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞു ത​ന്നെ കി​ട​ന്നു. മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ട്ടു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റേ​യും മെ​ഹ​ബൂ​ബ മു​ഫ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളെ​ല്ലാം പാ​ഴാ​യി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ നി​ര​വ​ധി ത​വ​ണ ക​ശ്മീ​ർ സ​ന്ദ​ർ​ശി​ച്ചു സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ന​ട​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ​ർ​വ​ക​ക്ഷി സം​ഘം ക​ശ്മീ​രി​ലെ​ത്തി ബ​ഹു​ജ​ന- രാ​ഷ്ട്രീ​യ നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി. എ​ന്നാ​ൽ സ​ർ​വ​ക​ക​ക്ഷി സം​ഘ​ത്തെ കാ​ണാ​ൻ പോ​ലും വി​ഘ​ട​ന​വാ​ദി നേ​താ​ക്ക​ൾ ത​യാ​റാ​യി​ല്ല. സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്കു ഫ​ല​മി​ല്ലാ​താ​കു​ക​യും സം​ഘ​ർ​ഷ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യും ചെ​യ്ത​തോ​ടെ 12 വ​ർ​ഷ​ത്തി​നു ശേ​ഷം ക​ശ്മീ​രി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല​യി​ലേ​ക്കു ബി​എ​സ്എ​ഫി​നെ തി​രി​ച്ചു വി​ളി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ബ​ന്ധി​ത​മാ​യി.
സം​ഘ​ർ​ഷ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ സേ​ന ന​ട​ത്തി​യ പെ​ല്ല​റ്റ് ഗ​ൺ പ്ര​യോ​ഗം ലോ​ക വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​നു വ​ഴി​വ​ച്ചു. പെ​ല്ല​റ്റ് ഗ​ണ്ണു​ക​ൾ നി​രോ​ധി​ക്ക​ണം എ​ന്നു വ്യാ​പ​ക​മാ​യി ആ​വ​ശ്യ​മു​യ​ർ​ന്നു. വി​ഷ​യം കോ​ട​തി​യി​ലെ​ത്തി. പെ​ല്ല​റ്റ് ഗ​ണ്ണു​ക​ൾ​ക്കു​പ​ക​രം പാ​വ ഷെ​ല്ലു​ക​ളു​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചെ​ങ്കി​ലും ഈ ​വി​ഷ​യ​ത്തി​ലും കൃ​ത്യ​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. ക​ശ്മീ​ർ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ മ​രി​ച്ച​ത് 84 പേ​രാ​ണെ​ങ്കി​ൽ പെ​ല്ല​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ പ​രു​ക്കേ​റ്റും കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടും ചി​കി​ത്സ​യി​ലു​ള്ള​ത് ആ​യി​ര​ക്ക​ണ​ക്കി​നു പേ​രാ​ണ്. ഇ​തി​ൽ മി​ക്ക​വ​രു​ടെ​യും നി​ല വ​ള​രെ ഗു​രു​ത​ര​വും. പെ​ല്ല​റ്റ് ആ​ക്ര​മ​ണ​ത്തി​നി​ടെ പ​രു​ക്കേ​റ്റു ചു​കു​ത്സ​യി​ലാ​യി​രു​ന്ന 12 വ​യ​സു​കാ​ർ മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ക​ഴി​ഞ്ഞ ദി​വ​സം ക​ശ്മീ​രി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ‌ ക​ശ്മീ​ർ വി​ഷ​യ​ത്തെ ഇ​ന്ത്യ​ക്കെ​തി​രേ രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കാ​നു​ള്ള പാ​ക് ശ്ര​മ​ങ്ങ​ളും ഉ​ണ്ടാ​യി. ക​ശ്മീ​രി​ലെ വി​ഘ​ട​ന​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പാ​ക്കി​സ്ഥാ​ൻ പ​ര​സ്യ​മാ​യി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ജ​ന​റ​ൽ അ​സം​ബ്ലി​യി​ല​ട​ക്കം ഇ​ന്ത്യ​ക്കെ​തി​രാ​യി പാ​ക്കി​സ്ഥാ​ൻ ക​ശ്മീ​ർ വി​ഷ​യം ഉ​ന്ന​യി​ച്ചു. ബ​ലൂ​ചി​സ്ഥാ​ൻ വി​ഷ​യം ഉ​യ​ർ​ത്തി ഇ​ന്ത്യ തി​രി​ച്ച​ടി​ച്ചു. ക​ശ്മീ​ർ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ മ​റ​വി​ൽ അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പാ​ക്കി​സ്ഥാ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ശ​ക്ത​മാ​യി. ഉ​റി​യി​ലെ സൈ​നി​ക ക്യാം​പി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണം വ​രേ​യും ഇ​തി​നു മ​റു​പ​ടി​യാ​യി നി​യ​ന്ത്ര​ണ രേ​ഖ ക​ട​ന്ന് ഇ​ന്ത്യ​ൻ സൈ​ന്യം മി​ന്ന​ലാ​ക്ര​മ​ണം ന​ട​ത്തു​ന്ന​തു​വ​രേ​യും സ്ഥി​തി​ഗ​തി​ക​ൾ ചെ​ന്നെ​ത്തി. പാ​ക്കി​സ്ഥാ​നെ​തി​രെ ഭീ​ക​ര​ത വി​ഷ​യ​മാ​ക്കി​യു​ള്ള ന​യ​ത​ന്ത്ര യു​ദ്ധം ഇ​ന്ത്യ ശ​ക്ത​മാ​ക്കി​യ​തോ​ടെ പാ​ക്കി​സ്ഥാ​ൻ പ്ര​തി​രോ​ധ​ത്തി​ലാ​യി. അ​തി​ർ​ത്തി​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘ​ന​ങ്ങ​ളും ന​യ​ത​ന്ത്ര യു​ദ്ധ​ങ്ങ​ളും തു​ട​രു​മ്പോ​ൾ ക​ശ്മീ​ർ പ​തു​ക്കെ സ​മാ​ധാ​ന​ത്തി​ലേ​ക്കു മ​ട​ങ്ങി​വ​രി​ക​യാ​ണ്. സം​സ്ഥാ​ന​ത്തു ക​ർ​ഫ്യൂ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ച്ചു ക​ഴി​ഞ്ഞു. 144 പ്ര​കാ​രം ആ​ളു​ക​ൾ സം​ഘം ചേ​രു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണം ഒ​ഴി​ച്ചാ​ൽ മ​റ്റു നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ല.
പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും ചെ​റി​യ തോ​തി​ലെ​ങ്കി​ലും വീ​ണ്ടും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. മൊ​ബൈ​ൽ, ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ളും ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ജ​ന​ജീ​വി​തം സാ​ധാ​ര​ണ ഗ​തി​യി​ലേ​ക്കു മ​ട​ങ്ങി വ​രി​ക​യാ​ണ്. എ​ന്നി​രു​ന്നാ​ലും 100 ദി​വ​സ​ത്തെ സം​ഘ​ർ​ഷാ​വ​സ്ഥ സൃ​ഷ്ടി​ച്ച സാ​മ്പ​ത്തി​ക സാ​മൂ​ഹി​കാ​ഘാ​ത​ത്തി​ൽ നി​ന്നും സം​സ്ഥാ​നം മു​ക്ത​മാ​കാ​ൻ സ​മ​യ​മെ​ടു​ക്കും. ടൂ​റി​സം പ്ര​ധാ​ന വ​രു​മാ​ന മാ​ർ​ഗ​മാ​യ സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ 100 ദി​വ​സ​വും ടൂ​റി​സം മേ​ഖ​ല നി​ർ​ജീ​വ​മാ​യി​രു​ന്നു. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഇ​തു​മൂ​ലം ടൂ​റി​സ​ത്തി​നും ടൂ​റി​സം അ​നു​ബ​ന്ധ മേ​ഖ​ല​ക​ൾ​ക്കും ഉ​ണ്ടാ​യ​ത്. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​നം പൂ​ർ​ണ​മാ​യും പ​ഴ​യ​പ​ടി​യാ​കു​ന്ന​തു​വ​രെ ടൂ​റി​സം മേ​ഖ​ല​യി​ൽ ഉ​ണ​ർ​വു​ണ്ടാ​കി​ല്ല. അ​തി​നാ​ൽ​ സാ​മ്പ​ത്തി​ക​മാ​യി സം​സ്ഥാ​നം നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഇ​നി​യും സ​മ​യ​മെ​ടു​ക്കു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​നും ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ ജീ​വി​തം ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നു ര​ക്ഷാ​സേ​ന​യ്ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.