FLASH NEWS
Breaking News
മൂന്നാറിലെ സമരപ്പന്തലിൽ സംഘർഷം; സമരപ്പന്തൽ പൊളിക്കാൻ ശ്രമം
kerala

വീണ്ടും ഓൺലൈൻ തട്ടിപ്പ് : കാക്കനാട് സ്വദേശിക്ക് നഷ്ടമായത് ഒന്നര ലക്ഷം

Wednesday, Oct 19, 2016,11:11 IST By മെട്രൊവാര്‍ത്ത A A A

എറണാകുളം : സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്. കാക്കനാട് സ്വദേശി അനിലിനാണ് പണം നഷ്ടമായത്. 1,60,000 രൂപയാണ് നഷ്ടമായത്. കഴിഞ്ഞ ദിവസം രാത്രിയാണ് പണം നഷ്ടമായത്. എവിടെ വച്ചാണ് പണം നഷ്ടമായത് എന്നതു സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

ക്രെഡിറ്റ് കാർഡിൽ നിന്നാണ് പണം നഷ്‌ടമായിരിക്കുന്നത്. പണം നഷ്ടമായ ഉടനെ കാർഡ് ബ്ലോക്ക് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തൃക്കാക്കര പൊലീസിൽ പരാതി നൽകി.