FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
World

ഇന്ത്യയെ അഴിമതിക്കാരുടെ നാടാക്കി ചൈനീസ് പത്രം

Thursday, Oct 20, 2016,10:26 IST By മെട്രൊവാര്‍ത്ത A A A

ബെയ്ജിങ്: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ഇന്ത്യക്കാരുടെ ആഹ്വാനത്തിനെതിരെ ചൈനീസ് മാദ്ധ്യമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി അപ്രായോഗികമാണെന്ന് വാദിച്ചും ഇന്ത്യ അഴിമതിക്കാരുടെ നാടാണെന്നും വിശദീകരിച്ചാണ് ലേഖനെത്തുന്നത്

.ഇന്ത്യയ്ക്ക് കുരയ്ക്കാന്‍ മാത്രമേ കഴിയൂവെന്നും ചൈനീസ് ഉല്‍പ്പന്നങ്ങളോട് മല്‍സരിക്കാന്‍ കഴിയില്ലെന്നും ചൈനയുടെ ഔദ്യോഗിക വാര്‍ത്താ മാദ്ധ്യമം ഗ്ലോബല്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അഴിമതി നിറഞ്ഞ ഇന്ത്യയില്‍ ചൈനീസ് കമ്പിനികൾ നിക്ഷേപം നടത്തുന്നത് ആത്മഹത്യയ്ക്കു തുല്യമാണെന്നും ലേഖനത്തിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.ഇന്ത്യയുടെ പക്കല്‍ ധാരാളം പണമുണ്ട്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ചില കുത്തക മുതലാളിമാരുടെയും കൈവശമാണ്. യഥാര്‍ഥത്തില്‍ ഇത് നികുതിദായകരുടെ പണമാണ്. രാജ്യത്തിനു ഉപകാരപ്രദമായ രീതിയില്‍ അവരിത് ചെലവാക്കുന്നില്ല.

മറിച്ച്, എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും അഴിമതിയാണ് നടക്കുന്നത്. ഇന്ത്യക്കാര്‍ കഠിനാധ്വാനികളല്ല, കാര്യക്ഷമതയില്ലാത്തവരുമാണ്. ഇന്ത്യയില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനേക്കാള്‍ നല്ലത് ചൈനയില്‍ തന്നെ തുടങ്ങുന്നതാണ് നല്ലതാണെന്നും വിശദീകരിക്കുന്നു.യുഎസ് ആരുടെയും സുഹൃത്തല്ല. ചൈനയെ അടക്കിനിര്‍ത്താനാണ് യുഎസ് ഇന്ത്യയെ കൂട്ടുപിടിച്ചിട്ടുള്ളത്. ചൈന ആഗോള ശക്തിയായി ഉയരുന്നതില്‍ യുഎസിന് അസൂയയുണ്ടെന്നും ലേഖനം വിലയിരുത്തുന്നു.