വീണ്ടും തെരുവുനായ ആക്രമണം; പെരുവണ്ണാമുഴിയിൽ രണ്ടര വയസുകാരന്‍റെ മുഖത്ത് കടിച്ചു

സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. പെരുവണ്ണാമുഴിയിൽ ശാലോ ക്ലിനിക്കിന് സമീപം മുതുകാട് സ്വദേശിയായ രണ്ടര വയസുകാരൻ എയ്ഡനാണ് തെരുവു നായയുടെ കടിയേറ്റത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.

ക്ലിനിക്കിൽ മാതാപിതാക്കൾക്കൊപ്പമെത്തിയ കുട്ടി നായയെകണ്ട് പുറത്തേക്കോടുകയായിരുന്നു. ഈ സമയത്ത് നായ കുട്ടിയുടെ മുഖത്ത് കടിക്കുകയായിരുന്നു. ഉടൻ തന്നെ ആളുകളെത്തി കുട്ടിയെ രക്ഷിച്ചു. പിരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com