FLASH NEWS
Breaking News
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
Crime

കാ​യം​കു​ള​ത്ത് പൊ​ലീ​സി​ന് നേ​രേ ആ​ക്ര​മ​ണം; മൂ​ന്നു പേർക്ക് വെ​ട്ടേ​റ്റു

Monday, Oct 24, 2016,8:34 IST By മെട്രൊവാര്‍ത്ത A A A

കാ​യം​കു​ളം: നി​ര​വ​ധി വെ​ട്ടു​കേ​സു​ക​ളി​ലെ പ്ര​തി​യെ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​എ​സ്ഐ അ​ട​ക്കം മൂ​ന്നു പൊ​ലീ​സു​കാ​ർ​ക്കു വെ​ട്ടേ​റ്റു. ഒ​രു പൊ​ലീ​സു​കാ​ര​ന് ക​മ്പി​വ​ടി​ക്ക് അ​ടി​യേ​റ്റു. പ്ര​തി വി​ല​ങ്ങു​മാ​യി ഓ​ടി ര​ക്ഷ​പെ​ട്ടു. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ ക​രീ​ല​ക്കു​ള​ങ്ങ​ര കു​റ്റി​ത്തെ​രു​വ് ദേ​ശ​ത്തി​ന​ക​ത്താ​ണ് സം​ഭ​വം.
ക​രീ​ല​ക്കു​ള​ങ്ങ​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ സി​യാ​ദ്, സി​പി​ഒ മാ​രാ​യ ഇ​ക്ബാ​ല്‍, സ​തീ​ഷ് എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. സി​പി​ഒ രാ​ജേ​ഷി​നാ​ണ് അ​ടി​യേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ സി​യാ​ദി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ക്ബാ​ലും സ​തീ​ഷും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ൽ. രാ​ജേ​ഷ് കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്നാം​കു​റ്റി ജം​ക്‌ഷ​നി​ല്‍ ക​ട​ത്തി​ണ്ണ​യി​ല്‍ നി​ന്ന ര​ണ്ടു​പേ​രെ കാ​റി​ലെ​ത്തി​യ സം​ഘം വെ​ട്ടിപ്പ​രുക്കേ​ല്‍പ്പി​ച്ചി​രു​ന്നു. ഈ ​കേ​സി​ലെ പ്ര​ധാ​ന പ്ര​തി ദേ​ശ​ത്തി​ന​കം സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഇ​വി​ടെ​യെ​ത്തി​യ​ത​റി​ഞ്ഞെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തി​നു നേ​രേ​യാ​ണ് ആ​ക്ര​മ​ണം. പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഉ​ണ്ണി​കൃ​ഷ്ണ​ൻ കു​ത​റി ഓ​ടി. പി​ന്നാ​ലെ എ​ത്തി​യ പൊ​ലീ​സി​നെ ഒ​രു സം​ഘം ത​ട​ഞ്ഞെ​ങ്കി​ലും ഒ​ടു​വി​ൽ ഇ​യാ​ളെ പി​ടി​കൂ​ടി വി​ല​ങ്ങു​വ​ച്ചു. തു​ട​ർ​ന്നു കാ​റി​ൽ ക​യ​റ്റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഇ​യാ​ളു​ടെ അ​ച്ഛ​നും ചെ​ത്തു​തൊ​ഴി​ലാ​ളി​യു​മാ​യ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ സ്കൂ​ട്ട​റി​ലെ​ത്തി ക​മ്പി​വ​ടി​കൊ​ണ്ട് ഇ​ക്ബാ​ലി​നെ ത​ല​ക്ക​ടി​ച്ച് വീ​ഴ്ത്തി. സി​യാ​ദി​നെ ചെ​ത്താ​നു​പ​യോ​ഗി​ക്കു​ന്ന തേ​ര്‍ കൊ​ണ്ട് വെ​ട്ടി. പിന്നീട് സ​തീ​ഷി​നെ വെ​ട്ടുകയും രാ​ജേ​ഷി​നെ​ ക​മ്പി​വ​ടി​കൊ​ണ്ട് അ​ടി​ച്ചി​ടുകയും ചെയ്തു.