FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
India

കശ്മീരില്‍ അജ്ഞാതര്‍ മൂന്നു സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് തീവച്ചു.

Tuesday, Oct 25, 2016,14:52 IST By മെട്രൊവാര്‍ത്ത A A A

കശ്മീർ : കശ്മീരിൽ വിവിധ ഇടങ്ങളിലായി മൂന്ന് സ്കൂളുകൾക്ക് അജ്ഞാതർ തീ വച്ചു.  നൂര്‍ബാഗ് പ്രദേശത്ത് ഇന്ന് പുലര്‍ച്ചയാണ് ഒരു സ്‌കൂളിന് തീയിട്ടത്. തീപിടുത്തത്തിലും തീയണക്കാന്‍ ശ്രമിക്കുന്നതിനിടയിലും സ്‌കൂളിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

മറ്റൊരു സംഭവത്തില്‍ അനന്ത്‌നാഗ് ജില്ലയിലെ ഐശ്മുഖോമിലുള്ള സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് അക്രമികള്‍ തീയിട്ടത്. എന്നാല്‍ തക്കസമയത്ത് അഗ്‌നിശമനാ സേന എത്തിയതോടെ വന്‍ നാശനഷ്ടങ്ങള്‍ ഒഴിവായി. സ്‌കൂളിന്റെ ഒരു ജനല്‍പാളിമാത്രമേ കത്തിനശിച്ചിട്ടുള്ളുഇന്നലെ രാത്രിയോടെയായിരുന്നു ബന്ധിപോറാ ജില്ലയിലെ സ്‌കൂളിനു നേരെ ആക്രമണം ഉണ്ടായത്.