FLASH NEWS
Breaking News
കൊല്ലത്ത് അനധികൃത പണം പിടിച്ചു
kerala

മു​ന്നൊ​രു​ക്ക​ങ്ങ​ളി​ല്ല; ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ കാ​ത്തി​രി​ക്കു​ന്ന​തു ദു​രി​ത​ങ്ങ​ൾ

Tuesday, Oct 25, 2016,10:02 IST By മെട്രൊവാര്‍ത്ത A A A

ഹ​രി​പ്പാ​ട്: ഒ​രു തീ​ർ​ഥാ​ട​ന കാ​ലം​കൂ​ടി വ​ര​വാ​യി, നാ​ടും ന​ഗ​ര​വും ഇ​നി ശ​ര​ണം വി​ളി​യു​ടെ നാ​ളു​ക​ൾ. ര​ണ്ടു മാ​സം നീ​ളു​ന്ന മ​ണ്ഡ​ലം മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ന് ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം ധൃ​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​കു​മ്പോ​ഴും ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ക​രെ കാ​ത്തി​രി​ക്കു​ന്ന​തു ദു​രി​ത​ങ്ങ​ൾ മാ​ത്രം. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്തു ല​ക്ഷ​ക്ക​ണ​ക്കാ​യ അ​യ്യ​പ്പ​ഭ​ക്ത​രാ​ണ് ക​ലി​യു​ഗ വ​ര​ദ​നെ ദ​ർ​ശി​ക്കു​വാ​ൻ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന​ത്. അ​ടു​ത്ത കാ​ല​ത്താ​യി തീ​ർ​ഥാ​ട​ന​നാ​ളു​ക​ളി​ൽ നൂ​റു​ക​ണ​ക്കാ​യ വാ​ഹ​ന​ങ്ങ​ളി​ൽ ശ​ര​ണം വി​ളി​ക​ളു​മാ​യി ശ​ബ​രി​മ​ല​യ്ക്കു​ള​ള യാ​ത്ര​മ​ധ്യേ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ൾ ചു​റ്റി സ​ഞ്ച​രി​ച്ചാ​ണ് തീ​ർ​ഥാ​ട​ക​ർ മ​ല​ക​യ​റു​ന്ന​ത്.
എ​ന്നാ​ൽ അ​ത്യൂ​ത്ത​ര മ​ല​ബാ​റി​ൽ നി​ന്നും ഒ​പ്പം ക​ർ​ണ​ട​ക, കു​ട​ക്, ഗൂ​ഡ​ല്ലൂ​ർ തു​ട​ങ്ങി​യ സ​ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു ശേ​ഷ​മാ​ണ് മ​റ്റു ക്ഷേ​ത്ര​ങ്ങ​ളി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. തീ​ർ​ഥാ​ട​ന കാ​ല​ത്ത് മ​ധ്യ​കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ അ​ഭൂ​ത​പൂ​ർ​വ്വ​മാ​യ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
മ​ണ്ണാ​റ​ശാ​ല, ച​ക്കു​ള​ത്തു​കാ​വ്, പ​ന​ച്ചി​ക്കാ​ട്, വെ​ട്ടി​ക്കോ​ട് തു​ട​ങ്ങി​യ മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ ക്ഷേ​ത്ര​ങ്ങ​ളെ​ല്ലാം ത​ന്നെ തീ​ർ​ഥാ​ട​ക​രെ വ​ര​വേ​ൽ​ക്കു​വാ​ൻ വേ​ണ്ട സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി ക​ഴി​ഞ്ഞു. എ​ന്നാ​ൽ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​ധീ​ന​ത​യി​ലു​ള​ള ഇ​ട​ത്താ​വ​ള​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള മ​ഹാ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​പ്പോ​ലും ഇ​ന്നേ​വ​രെ യാ​തൊ​രു മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി​ട്ടി​ല്ല.
തീ​ർ​ഥാ​ട​ന​മെ​ത്തു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​മൊ​ന്നും ഇ​വി​ട​ങ്ങ​ളി​ൽ കാ​ണാ​നി​ല്ല. ഇ​ട​ത്താ​വ​ള​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ക്ഷേ​ത്ര​ങ്ങ​ളു​ടെ മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന വ​ലി​യ ബോ​ർ​ഡു​ക​ളി​ലേ​റെ​യും ന​ശി​ച്ചു ക​ഴി​ഞ്ഞു. ഏ​തൊ​ക്കെ ക്ഷേ​ത്ര​ങ്ങ​ളാ​ണ് ഇ​ട​ത്താ​വ​ള​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്ന ചോ​ദ്യ​ത്തി​നു കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കു​വാ​ൻ പോ​ലും ദേ​വ​സ്വം ബോ​ർ​ഡ് അ​ധി​കൃ​ത​ർ​ക്കാ​വു​ന്നി​ല്ല.
പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നൊ​പ്പം ശു​ദ്ധ​ജ​ല​വും വെ​ളി​ച്ച​വും വി​രി​വെ​യ്ക്കു​വാ​നു​ള്ള പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളു​മാ​ണു മു​ൻ​കാ​ല​ങ്ങ​ളി​ൽ ല​ഭി​ച്ചി​രു​ന്ന​ത്. പോ​യ വ​ർ​ഷ​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ന കാ​ല​ത്തി​നു മു​ൻ​പു​ത​ന്നെ ശു​ചി​മു​റി​ക​ൾ വൃ​ത്തി​യാ​ക്കി​യി​രു​ന്നു ഇ​ക്കു​റി അ​തും ഉ​ണ്ടാ​യി​ട്ടി​ല്ല. ശ​ബ​രി​മ​ല​യെ അ​ന്താ​രാ​ഷ്ട്ര തീ​ർ​ഥാ​ന കേ​ന്ദ്ര​മാ​ക്കാ​ൻ വെ​മ്പ​ൽ കൊ​ള​ളു​ന്ന തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് കേ​ര​ളം ക​റു​പ്പ് മു​ണ്ടു​ടു​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കു​മ്പോ​ഴും ശ​ര​ണ​വ​ഴി​ക​ളി​ലെ ഈ ​ദു​ര​വ​സ്ഥ​യ്ക്കു പ​രി​ഹാ​രം കാ​ണു​വാ​ൻ ത​യാ​റാ​കാ​ത്ത​തു ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.