FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
Cinema

ദീപികയെ പുകഴ്ത്തി വിന്‍ഡീസല്‍

Thursday, Oct 27, 2016,15:25 IST By മെട്രൊവാര്‍ത്ത A A A

ബോളിവുഡിനു പുറമേ ഹോളിവുഡിലും അരങ്ങേറ്റം കുറിക്കാനുളള തയ്യാറെടുപ്പിലാണ് നടി ദീപിക പദുകോണ്‍. ഡി ജെ കാറുസോ സംവിധാനം ചെയ്യുന്ന റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജിലൂടെയാണ് ദീപിക ഹോളിവുഡിലെത്തുന്നത്.ചിത്രത്തിലെ നായകന്‍ വിന്‍ ഡീസലിന് ദീപികയെ കുറിച്ച് ഏറെ പറയാനുണ്ട്.

പ്രശസ്ത ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ദീപികയെ കുറിച്ചു പറഞ്ഞത്. 2017 ജനുവരി 19 നു ചിത്രം തിയറ്ററുകളിലെത്തും.മേരിക്കന്‍ ചലച്ചിത്രനടനും സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമാണ് വിന്‍ ഡീസല്‍. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലെ നായകനായ വിന്‍ ഡീസല്‍ ദീപിക പദുകോണുമായി ഒന്നിക്കുന്ന ആദ്യത്തെ ഹോളിവുഡ് ചിത്രമാണ് എക്‌സ് എക്‌സ് എക്‌സ് റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ്.

വളരെ അര്‍പ്പണ്ണ ബോധമുള്ള നടിയാണ് ദീപിക. ചിത്രീകരണത്തില്‍ ദീപികയോടൊപ്പമുളള ഓരോ നിമിഷവും താന്‍ ആസ്വദിക്കുകയായിരുന്നു. തങ്ങള്‍ തമ്മില്‍ മികച്ച കെമിസ്ട്രിയാണുളളതെന്നും നടിയൊടൊത്തുളള അഭിനയത്തില്‍ താന്‍ വളരെ കംഫര്‍ട്ടബിളാണെന്നുമാണ് നടന്‍ പറയുന്നത്.സ്‌നേഹം വാക്കുകളിലൊതുക്കാനാവില്ല