FLASH NEWS
Breaking News
സ്വകാര്യബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ
Kerala

സുഭാഷ് പാര്‍ക്കില്‍ വായനക്കൂട്ടത്തിന്‍റെ സൗഹൃദ സായാഹ്നം.

Thursday, Oct 27, 2016,16:22 IST By മെട്രൊവാര്‍ത്ത A A A

കൊച്ചി : കണ്ണ്സൂത്ര’മെന്ന കഥാസമാഹാരത്തിലെ കളിയും കാര്യവും കണ്ടെത്തലുകളും, ചൂണ്ടിക്കാട്ടലുകളുമായി  സുഭാഷ്പാര്‍ക്കില്‍  വ്യതസ്തമായ പുസ്തകചർച്ച.  അജയ് പി മങ്ങാട്ട് കണ്ണ് സൂത്രത്തിലെ കഥകളെ വളരെ ഭംഗിയായി വിവരിച്ചു. എഴുത്തുകാരന്‍റെ വ്യക്തമായ രാഷ്ട്രീയത്തെക്കുറിച്ചും , പൊളിറ്റിക്കല്‍ വയലന്‍സ്, റിലീജിയസ് വയലന്‍സ് എന്നിവ ഉപയോഗിക്കുന്നതിന്‍റെ രീതിയെ പറ്റിയും എടുത്തു പറഞ്ഞു. ‘അഞ്ജാതന്‍റെ വിലാസം, മാരകായുധം, എന്നീ കഥകളുടെ ശൈലികള്‍ തന്നെ വളരെയധികം ആകര്‍ഷിച്ചു എന്നു സൂചിപ്പിച്ചു.

മാരകായുധം പോലുള്ള കഥകള്‍ വളരെ ലളിതമായി ആര്‍ക്കും ഇന്നത്തെ സാമൂഹികചിത്രത്തോട് ചേര്‍ത്ത് വായിച്ചെടുക്കാന്‍ കഴിയുമെന്നതാണ് ഈ കഥാസമാഹാരത്തിന്‍റെ പ്രസക്തിയെന്നതും പറയുകയുണ്ടായി. ഇറച്ചിമിട്ടായി’ കഥയെഴുതിയ വ്യക്തിയെക്കുറിച്ച് അറിയാമോ എന്നത് പല തവണ പലരോടായി അന്വേഷിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് അജിത് നീലാഞ്ജനം കണ്ണ്‌സൂത്രത്തെ വിശകലനം ചെയ്തത്. ഒറ്റക്കാലുള്ള കസേരയെ- ഇന്നത്തെ വ്യവസ്ഥിതിയുമായി കൂട്ടിവായിക്കാവുന്നതാണെന്ന് പ്രത്യേകം പറഞ്ഞു.

വൈക്കം മുരളി , എബ്രഹാം, എബനീസര്‍, ജോസഫ്, ഹൃഷികേഷ് ഭാസ്‌കരന്‍ , തങ്കച്ചന്‍, വി.കെ.ആദര്‍ശ് , പഴമ്പിള്ളി സാല്‍വദോര്‍ ആന്‍റണി ലിജില്‍ തുടങ്ങിയവര്‍ ചര്‍ച്ചായില്‍ പങ്കെടുത്തു.പുസ്തകത്തിന്‍റെ രചിയിതാവ് വിനോദ് കൃഷ്ണ പക്വമായ വീക്ഷണങ്ങളെ പരാമര്‍ശിച്ചുകൊണ്ട് തന്നെ ശക്തമായ, വൈകാരികമായ അനുഭവം വായനക്കാരിലേക്കെത്തിക്കുന്നതിനു വേണ്ട പരിശ്രമങ്ങള്‍ തുടരുമെന്ന് പറഞ്ഞു. മോഹന്‍ദാസ് വയലാംകുഴി  ചർച്ചയിൽ മോഡറേറ്ററായി