FLASH NEWS
Breaking News
നടിയെ അക്രമിച്ച കേസിൽ ദിലീപ് ഒന്നാം പ്രതിയാകില്ല
India

കശ്മീരിലെ കുപ്‌വാരയിൽ ഭീകരർ കടന്നതായി സംശയം; സുരക്ഷ സേന തിരച്ചിൽ നടത്തുന്നു

Sunday, Oct 30, 2016,17:24 IST By മെട്രൊവാര്‍ത്ത A A A

ശ്രീനഗർ: കശ്മീരിലെ കുപ്‌വാര മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് സുരക്ഷ സേനയുംം പൊലീസും സംയുക്തമായി തെരച്ചിൽ ആരംഭിച്ചു. രണ്ടോ, അതിൽ അധികമോ തീവ്രവാദികൾ ഈ മേഖലയിലേക്ക് കടന്നിട്ടുണ്ടെന്ന സൂചനയാണ് സുരക്ഷ സേനയ്ക്ക് ലഭിച്ചിരിക്കുന്നത്.

സുരക്ഷ സേന തെരച്ചിൽ നടത്തുന്ന മേഖലയിൽ നിന്നും വെടിയൊച്ചകൾ ഉണ്ടായെന്ന് റിപ്പോർട്ടുണ്ടെങ്കിലും ഏറ്റുമുട്ടൽ ഉണ്ടായോ എന്നത് സംബന്ധിച്ച് സുരക്ഷ സേനയുടെ ഭാഗത്ത് നിന്നും വിശദീകരണമുണ്ടായിട്ടില്ല. ജമ്മുകശ്മീരിലെ മച്ചിൽ മേഖലയിൽ വെള്ളിയാഴ്ചയാണ് ഏറ്റവും ഒടുവിലായി തീവ്രവാദ ആക്രമണം ഉണ്ടായത്. അന്ന് മൻദീപ് സിംഗ് എന്ന സൈനീകനെ തീവ്രവാദികൾ വധിക്കുകയും,മൃതദേഹത്തെ വികലമാക്കുകയും ചെയ്തിരുന്നു.

നിയന്ത്രണ രേഖ കടന്നുള്ള ഇന്ത്യയു‌െ മിന്നലാക്രമണത്തിന് പിന്നാലെ 45 തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരിക്കുന്നത്. തീവ്രവാദികളെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ സഹായിക്കുന്നതിനായാണ് ഇന്ത്യൻ സൈനീക പോസ്റ്റുകൾകൾക്ക് നേരെ പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്നും വെടിവയ്പ്പുണ്ടാകുന്നത്. ബുർഹാൻ വാനിയുടെ മരണത്തെ തുടർന്ന് കശ്മീരിലുണ്ടായ സംഘർഷങ്ങളും സംസ്ഥാനത്തെ തീവ്രവാദ സാന്നിധ്യം ശക്തിപ്പെടുത്തി.