FLASH NEWS
Breaking News
ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി
Top News

സ്വ​പ്ന​ങ്ങ​ളു​ടെ താ​ഴ്‌​വാ​രം

Monday, Oct 31, 2016,8:34 IST By പി.​ബി. ബി​ച്ചു A A A

അ​മ്പാ​ടി പൈ​യ്യു​ക​ള്‍ മേ​യും കാ​ണാ​തീ​ര​ത്ത് …അ​നു​രാ​ഗം മൂ​ളും ത​ത്ത​മ്മേ… പാ​ട്ടി​ന്‍റ താ​ള​ത്തി​നൊ​ത്ത് ച​ലി​ക്കു​ന്ന സൂ​ര്യ​കാ​ന്തി പൂ​വു​ക​ള്‍ക്കി​ട​യി​ലൂ​ടെ ഗോ​ക്ക​ളെ മേ​യ്ച്ചു വ​രു​ന്ന ദി​ലീ​പും സു​ന്ദ​ര​കാ​ഴ്ച​ക​ളും… ഒ​രി​ക്ക​ലെ​ങ്കി​ലും ആ ​പാ​ട്ട് ക​ണ്ടി​ട്ടു​ള്ള​വ​ർ അ​തൊ​ന്നും മ​റ​ന്നി​ട്ടു​ണ്ടാ​കി​ല്ല. ച​ന്ദ്ര​നു​ദി​ക്കു​ന്ന​ദി​ക്കി​ല്‍ എ​ന്ന ചി​ത്ര​ത്തി​ലെ ആ ​പാ​ട്ടി​നൊ​പ്പം ലൊ​ക്കേ​ഷ​നും ന​മ്മു​ടെ​യൊ​ക്കെ മ​ന​സി​ല്‍ ക​യ​റി​ക്കൂ​ടി​യി​ട്ടു​ണ്ട്. ഇ​ന്നും ഒ​ളി മ​ങ്ങാ​തെ നി​ല്‍കു​ന്ന സി​നി​മ​യി​ലെ അ​തി​മ​നോ​ഹ​ര​ങ്ങ​ളാ​യ ഓ​രോ ഫ്രെ​യി​മും ഒ​രു​ക്കി​യ​തി​വി​ടെ​യാ​ണ് ….ക​ർ​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പൂ​ര്‍ വ​ന​ത്തോ​ട് ചേ​ര്‍ന്നു നി​ല്‍കു​ന്ന ഈ ​ക്ഷേ​ത്ര​മു​റ്റ​ത്ത് ശ്രീ​കൃ​ഷ്ണ ചൈ​ത​ന്യം വി​ള​ങ്ങു​ന്ന ഗോ​പാ​ല​സ്വാ​മി ബേ​ട്ട​യി​ല്‍ ….

സി​നി​മ​ക​ളി​ൽ ക​ണ്ട് മോ​ഹം തോ​ന്നി​യി​ട്ടു​ണ്ട് ഈ ​സു​ന്ദ​ര​സ്ഥ​ല​ത്തി​നോ​ട്. പ​ക്ഷേ കോ​ഴി​ക്കോ​ട്ടെ പ​ഠ​ന​കാ​ല​ത്താ​ണ് ഈ ​സ്ഥ​ല​ത്തെ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം മ​സ​ന​ഗു​ഡി​ക്കു​ള്ള യാ​ത്ര തീ​രു​മാ​നി​ച്ച​പ്പോ​ള്‍ മ​സ​ന​ഗു​ഡി​യി​ല്‍ പോ​യ സീ​നി​യ​ര്‍ സ്റ്റു​ഡ​ന്‍റ് പ​റ​ഞ്ഞാ​ണ് ഈ ​സ്ഥ​ല​ത്തെ കൂ​ടു​ത​ൽ അ​റി​യു​ന്ന​തും. സൂ​ര്യ​കാ​ന്തി പാ​ട​ങ്ങ​ള്‍ക്കി​ട​യി​ല്‍ ഒ​രു കൂ​റ്റ​ന്‍ മ​ല. മ​ല​കേ​റി​യെ​ത്തു​ന്ന​ത് ക്ഷേ​ത്ര​സ​ന്നി​ധി​യി​ലേ​ക്ക്. അ​ത്ര​മാ​ത്ര​മാ​യി​രു​ന്നു കേ​ട്ട​റി​വ് എ​ന്നാ​ല്‍ വ​യ​നാ​ടും നാ​ടു​കാ​ണി​യും ഗൂ​ഡ​ല്ലൂ​രു​മൊ​ക്കെ ക​ട​ന്ന് മ​സ​ന​ഗു​ഡി​യി​ലെ​ത്തി​യ​തോ​ടെ ഗോ​പാ​ല​സ്വാ​മി ബേ​ട്ട​യെ​ക്കു​റി​ച്ച് നാ​ട്ടു​കാ​ര്‍ക്കും ഹോ​ട്ട​ലു​കാ​ര്‍ക്കു​മെ​ല്ലാം പ​റ​യാ​ന്‍ നൂ​റു​നാ​വാ​യി​രു​ന്നു. ഇ​തെ​ല്ലാം കേ​ട്ട​തോ​ടെ സു​ഹൃ​ത്തു​ക്ക​ളെ​ല്ലാം ഉ​റ​പ്പി​ച്ചു ഇ​നി ഗോ​പാ​ല​സ്വാ​മി ബേ​ട്ട​യി​ലേ​ക്ക് പോ​യി​ട്ടേ മ​റ്റെ​ങ്ങോ​ട്ടു​മു​ള്ളു… വെ​ളു​പ്പാ​ന്‍കാ​ല​ത്ത് മ​സ​ന​ഗു​ഡി​യി​ലെ​ത്തി. പി​ന്നെ​യ​ങ്ങോ​ട്ടു​ള്ള​യാ​ത്ര​യി​ൽ ആ ​ക്ഷേ​ത്ര​വും കാ​ഴ്ച​ക​ളും മാ​ത്ര​മാ​യി​രു​ന്നു മ​ന​സി​ൽ. മൈ​സൂ​ര്‍- ഗൂ​ഡ​ല്ലൂ​ര്‍ റൂ​ട്ടി​ലെ ത​ക​ര്‍ന്ന റോ​ഡി​ലൂ​ടെ ജീ​പ്പി​ലാ​യി​രു​ന്നു അ​വി​ടേ​ക്കു​ള്ള യാ​ത്ര. ഗോ​പാ​ല​സ്വാ​മി ബേ​ട്ട​യെ​ന്ന സ്വ​പ്ന​ങ്ങ​ളു​ടെ ആ ​താ​ഴ്വാ​ര​ത്തി​ലേ​ക്ക്… മ​ഞ്ഞു​വീ​ണ റോ​ഡി​ലൂ​ടെ​യു​ള്ള ഓ​രോ കാ​ഴ്ച​ക​ളും മ​ന​സി​നെ​യും ശ​രീ​ര​ത്തേ​യും ഒ​രേ​പോ​ലെ കു​ളി​ര​ണി​യി​ച്ചു..

സൂ​ര്യ​കാ​ന്തി​യു​ടെ
താ​ഴ്‌വാ​ര​ത്തി​ലേ​ക്ക്…
ഹൈ​വേ​യി​ല്‍ നി​ന്നും ഹെ​ങ്ങാ​ള എ​ന്നാ സ്ഥ​ല​ത്ത് നി​ന്നും ആ​ണ് ഈ ​മ​നോ​ഹ​ര മ​ല​മു​ക​ളി​ലേ​ക്കു​ള്ള വ​ഴി ആ​രം​ഭി​ക്കു​ന്ന​ത്.
വെ​ളു​പ്പി​ന് ത​ന്നെ യാ​ത്ര ആ​രം​ഭി​ച്ചെ​ങ്കി​ലും ഞ​ങ്ങ​ള്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും നേ​രം ന​ന്നാ​യി പു​ല​ര്‍ന്നു. എ​ങ്കി​ലും വെ​യി​ലി​നു ചൂ​ട് ഇ​ല്ല. നീ​ണ്ടു നി​വ​ര്‍ന്നു കി​ട​ക്കു​ന്ന റോ​ഡ്. ടാ​ര്‍ ഒ​ക്കെ പൊ​ളി​ഞ്ഞു തു​ട​ങ്ങി​യി​രി​ക്കു​ന്നു. ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ കു​ണ്ടും കു​ഴു​യും അ​ല്‍പം കൂ​ടു​ത​ലാ​ണ്. ജീ​പ്പ് മെ​ല്ലെ കി​ത​ച്ചു പൊ​യ്ക്കോ​ണ്ടെ​യി​രു​ന്നു റോ​ഡി​നി​രു​വ​ശ​വും ചോ​ളം, പ​രു​ത്തി, ക​രി​മ്പ് വാ​ഴ , ചെ​ണ്ടു​മ​ല്ലി തു​ട​ങ്ങി​യ കൃ​ഷി​ക​ളു​ടെ വി​ശാ​ല​മാ​യ കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ള്‍. തോ​ട്ട​ങ്ങ​ള്‍ക്കി​ട​യി​ല്‍ അ​ങ്ങി​ങ്ങ് ഓ​രോ മ​ര​ങ്ങ​ള്‍. അ​വ​യി​ല്‍ കാ​വ​ല്‍ മാ​ട​ങ്ങ​ളും . അ​തി​നോ​ട് ചേ​ര്‍ന്ന് പ​ണി​യാ​ളു​ക​ളു​ടെ ആ​യു​ധ​ങ്ങ​ളും മ​റ്റും. ഇ​ട​ക്ക് റോ​ഡ് നി​റ​ഞ്ഞ് ന​ട​ന്ന് വ​രു​ന്ന ക​ന്നു​കാ​ലി​ക്കൂ​ട്ട​ങ്ങ​ള്‍.. ഗ്രാ​മ​വാ​സി​ക​ള്‍ക്ക് ക​ന്നു​കാ​ലി​ക​ള്‍ ദൈ​വ​തു​ല്യ​മാ​ണ്. റോ​റി​ഡു കു​റു​കെ എ​ത്തി​യാ​ല്‍ ക​ട​ന്ന് പോ​കു​ന്ന​തു വ​രെ വാ​ഹ​നം നി​ര്‍ത്തി​യി​ടു​ക മാ​ത്ര​മാ​ണ് ര​ക്ഷ. ഇ​ത് ഗോ​പാ​ല്സാ​മി ബേ​ട്ട എ​ത്തു​ന്ന​തു വ​രെ പ​ല​ത​വ​ണ ആ​വ​ര്‍ത്തി​ക്കും. അ​ങ്ങ​നെ അ​ല്‍പ ദൂ​രം റോ​ഡി​ലൂ​ടെ നീ​ങ്ങി​യാ​ല്‍ ഒ​രു ചെ​റി​യ ചെ​ക്ക് പോ​സ്റ്റി​ല്‍ എ​ത്തി. ജീ​പ്പി​ല്‍ നി​ന്നി​റ​ങ്ങി​യ ഞ​ങ്ങ​ള്‍ക്ക് വി​ശ്വ​സി​ക്കാ​നാ​യി​ല്ല.. ക​ണ്ണെ​ത്താ ദൂ​ര​ത്തി​ല്‍ പ​ര​ന്നു കി​ട​ക്കു​ന്ന സൂ​ര്യ​കാ​ന്തി​പ്പാ​ട​ങ്ങ​ള്‍. വെ​യി​ലു​കാ​യാ​ന്‍ ഓ​രോ പൂ​വും ത​ല​ഉ​യ​ര്‍ത്തി നി​ല്‍കു​ന്നു. ഇ​നി ജീ​പ്പ് ക​ട​ത്തി​വി​ടി​ല്ല. വ​രു​ന്ന​വ​രെ​ല്ലാം വാ​ഹ​ന​ങ്ങ​ള്‍ താ​ഴെ പാ​ര്‍ക്ക് ചെ​യ്ത് വേ​ണം മു​ക​ലി​ലേ​ക്ക് പോ​കാ​ന്‍… പാ​ര്‍ക്കി​ങ് ഏ​രി​യാ​യി​ലെ വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ടാ​ലേ മ​ന​സി​ലാ​കും മു​ക​ളി​ലെ ക്ഷേ​ത്ര​ത്തി​ലേ​ക്കെ​ത്തു​ന്ന​വ​രു​ടെ ഏ​ക​ദേ​ശ രൂ​പം..

മ​ല​മു​ക​ളി​ലെ ക്ഷേ​ത്രം

ബ​ന്ദി​പ്പൂ​ര്‍ നാ​ഷ​ണ​ല്‍ പാ​ര്‍ക്കി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ മേ​ഖ​ല​യാ​ണി​വി​ടം. വ​ര്‍ഷം മു​ഴു​വ​നും മ​ഞ്ഞു മൂ​ടി കി​ട​ക്കു​ന്ന ഈ ​മ​ല​ക​ളി​ല്‍ നി​ന്നു നോ​ക്കി​യാ​ല്‍ദൂ​രെ കാ​ടി​നു​ള്ളി​ല്‍ ആ​ന​ക്കൂ​ട്ട​ങ്ങ​ളേ​യും മ​റ്റ് വ​ന്യ​മൃ​ഗ​ങ്ങ​ളെ​യു​മെ​ല്ലാം ക​ണ്‍നി​റ​യെ​കാ​ണാം . മൈ​സൂ​ര്‍ മ​ഹാ​രാ​ജ​ക്ക​ന്മാ​രു​ടെ​യും അ​വ​രു​ടെ ബ്രി​ട്ടി​ഷ് അ​തി​ഥി​ക​ളു​ടെ​യും പ്ര​ധാ​ന നാ​യാ​ട്ടു കേ​ന്ദ്രം ആ​യി​രു​ന്നു പ​ണ്ട് ഈ ​സ്ഥ​ലം. ഇ​ന്നു ക​ര്‍ണാ​ട​ക ഫോ​റ​സ്റ്റ് ഡി​പാ​ര്‍ട്ട്മെ​ന്‍റ് വ​ള​രെ ശ്ര​ദ്ധ​യോ​ടെ സം​ര​ക്ഷി​ക്കു​ന്ന മേ​ഖ​ല. രാ​വി​ലെ ആ​റ് മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു​മ​ണി വ​ര​യെ സ​ന്ദ​ര്‍ശ​ക​രെ അ​നു​വ​ദി​ക്കൂ.. മ​ല​യു​ടെ അ​ടി​വാ​ര​ത്ത് നി​ന്നും ക​ര്‍ണാ​ട​ക ആ​ര്‍ടി​സി ബ​സി​ല്‍ അ​ര​മ​ണി​ക്കൂ​റോ​ളം മ​ല​ക​യ​റി​യാ​ല്‍ ഗോ​പാ​ല​സ്വാ​മി​യു​ടെ തി​രു​മു​റ്റ​ത്തേ​ക്കെ​ത്താം. ഭ​ക്ത​രും വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മ​ട​ക്കം ആ​യി​ര​ങ്ങ​ളെ​ത്തു​ന്ന കാ​ന​ന ന​ടു​വി​ലെ ഈ ​ക്ഷേ​ത്ര​ത്തി​ലേ​ക്ക്..

ക​ഷ്ടി​ച്ച് ഒ​രു ബ​സി​നു ക​ട​ന്നു​പോ​കാ​നാ​വു​ന്ന വ​ഴി​യി​ലൂ​ടെ ക​ര്‍ണാ​ട​ക ആ​ര്‍ടി​സി​യു​ടെ ബ​സു​ക​ള്‍ സിം​പി​ളാ​യി ക​യ​റി​യും ഇ​റ​ങ്ങി​യും പോ​കു​ന്ന ചു​ര​മാ​ണ് പി​ന്ന​ങ്ങോ​ട്ട്. അ​ര​മ​ണി​ക്കൂ​റോ​ളം ക​യ​റ്റം മാ​ത്ര​മാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ കാ​ട്ടി​നു​ള്ളി​ല്‍ മേ​യു​ന്ന കാ​ട്ടു​പോ​ത്തി​നെ​യും മാ​നു​ക​ളെ​യു​മെ​ല്ലാം ഞ​ങ്ങ​ളും ക​ണ്ടു. ഓ​രോ ബ​സും മു​ക​ളി​ല്‍ എ​ത്തി​യു​ട​ന്‍ താ​ഴ്‌വാ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​നു​ള്ള​വ​രു​ടെ വ​ന്‍ തി​ര​ക്കാ​ണ്. ബ​സി​റ​ങ്ങു​ന്ന​ത് മ​ഞ്ഞു മൂ​ടി​യ ആ​ക്ഷേ​ത്ര​മു​റ്റ​ത്തേ​ക്കാ​ണ്. ശ്രീ​കൃ​ഷ്ണ​നാ​ണ് പ്ര​തി​ഷ്ഠ. കു​ട്ടി​ക​ളി​ല്ലാ​ത്ത​വ​ർ​ക്ക് ഇ​വി​ടെ വ​ന്ന് പ്രാർത്ഥി​ച്ചാ​ല്‍ കു​ഞ്ഞു​ങ്ങ​ളാ​കും എ​ന്നാ​ണ് വി​ശ്വാ​സം. ജാ​തി മ​ത ഭേ​ദ​മ​ന്യേ ആ​ര്‍ക്കും പ്ര​വേ​ശി​ക്കാം എ​ന്ന പ്ര​ത്യേ​ക​ത​യു​ള്ള​തി​നാ​ല്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു പോ​ലും ആ​ള്‍ക്കാ​രെ​ത്തു​ന്നു. ക്ഷേ​ത്ര​ത്തി​നു ചു​റ്റും പു​ൽ​മേ​ടാ​ണ്. എ​ന്നാ​ല്‍ അ​വി​ടെ ഇ​റ​ങ്ങി ന​ട​ക്കാ​നോ സെ​ല്‍ഫി​യെ​ടു​ക്കാ​നോ അ​വി​ടു​ത്തെ പ​ട്ടാ​ള​ക്കാ​ര്‍ അ​നു​വദി​ക്കി​ല്ല. എ​ങ്കി​ലും അ​വി​ടു​ത്തെ കാ​ഴ്ച​ക​ള്‍ ത​ന്നെ മ​നം ക​വ​ര്‍ന്നു. മ​ഞ്ഞി​ന്‍റെ മ​ടി​ത്ത​ട്ടി​ലേ​ക്കി​റ​ങ്ങി​യ ഒ​രു അ​നു​ഭൂ​തി​യാ​യി​രു​ന്നു ഞ​ങ്ങ​ള്‍ക്ക്. ഒ​പ്പം ന​ല്ല ത​ണു​ത്ത കാ​റ്റും. അ​ല്‍പ​നേ​ര​ത്തി​ന് ശേ​ഷം ക്ഷേ​ത്ര​ത്തി​നു​ള്ളി​ല്‍ ക​ട​ന്ന് സാ​ക്ഷാ​ല്‍ ഗോ​പാ​ല​സ്വാ​മി​യെ​യും ക​ണ്ടു. എ​ഡി 1315ല്‍ ​ചോ​ള രാ​ജ കാ​ല​ത്താ​ണ് ഈ ​ക്ഷേ​ത്രം നി​ർ​മി​ച്ച​ത്. ഈ ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഹം​സ​തീ​ര്‍ഥ എ​ന്ന ഒ​രു ത​ടാ​ക​വും ഉ​ണ്ട്. ക്ഷേ​ത്ര​വും ചു​റ്റി​നു​മു​ള്ള കു​റെ ഫോ​ട്ടോ​സ് എ​ടു​ത്തു ഉ​ച്ച​വ​രെ അ​വി​ടെ ചു​റ്റി​ത്തി​രി​ഞ്ഞു. തി​ര​ക്ക് കൂ​ടി​യ​തോ​ടെ മ​ഞ്ഞി​ന്‍റെ കൂ​ടാ​രം വി​ട്ട് ഞ​ങ്ങ​ള്‍ താ​ഴേ​ക്ക് ന​ട​ന്നു.