FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Heritage

കിഴക്ക് കിഴക്കൊരു പശ്ചിമഘട്ടം

Monday, Nov 7, 2016,6:54 IST By മെട്രൊവാര്‍ത്ത A A A

ലോ​ക​ത്തെ അ​പൂ​ര്‍വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍വ​ങ്ങ​ളാ​യ നാ​നാ​ജാ​തി സ​സ്യ​ജ​ന്തു​ജാ​ല​ങ്ങ​ള്‍ പു​ല​രു​ന്ന ഒ​രു ജൈ​വ​മേ​ഖ​ല​യാ​ണ് പ​ശ്ചി​മ​ഘ​ട്ട പ്ര​ദേ​ശം. ന​മ്മു​ടെ ത​ന​താ​യ കാ​ലാ​വ​സ്ഥ​യ്ക്കും സ​സ്യ​ശ്യാ​മ​ള​ത​യ്ക്കും ജൈ​വ​വൈ​വി​ധ്യ​ത്തി​നും കാ​വ​ലാ​ളാ​യി കേ​ര​ള​ത്തി​ന്‍റെ കി​ഴ​ക്കു ഭാ​ഗ​ത്താ​യി ഇ​ത് നീ​ണ്ടു​നി​വ​ര്‍ന്നു കി​ട​ക്കു​ന്നു. ലോ​ക​പൈ​തൃ​ക പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യ​പ​ശ്ചി​മ​ഘ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ങ്ങ​ള​റി​യേ​ണ്ട ചി​ല പ്ര​ധാ​ന വി​വ​ര​ങ്ങ​ളി​താ.

കേ​ര​ള​ത്തി​ന്‍റെ കി​ഴ​ക്കു ഭാ​ഗ​ത്താ​ണെ​ങ്കി​ലും ന​മ്മ​ളി​തി​നെ പ​ശ്ചി​മ​ഘ​ട്ട​മെ​ന്ന് വി​ളി​ക്കു​ന്ന​തെ​ന്തു​കൊ​ണ്ടാ​ണ്? ഇ​ന്ത്യ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് ഗു​ജ​റാ​ത്തി​ലെ താ​പ്തി ന​ദി മു​ത​ല്‍ ക​ന്യാ​കു​മാ​രി​വ​രെ – ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ഗോ​വ, ക​ര്‍ണാ​ട​ക, കേ​ര​ളം, ത​മി​ഴ്നാ​ട് – എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഇ​ന്ത്യ​യു​ടെ പ​ശ്ചി​മ ക​ട​ലോ​ര​ത്തി​ന് ഏ​താ​ണ്ട് സ​മാ​ന്ത​ര​മാ​യാ​ണ് ഇ​തി​ന്‍റെ കി​ട​പ്പ്. ഈ ​പ​ര്‍വ​ത നി​ര​യ്ക്ക് പ​ശ്ചി​മ​ഘ​ട്ട​മെ​ന്ന് പേ​രു​വ​ന്ന​തും അ​തു​കൊ​ണ്ടാ​ണ്.
പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ ആ​കെ നീ​ളം ഏ​ക​ദേ​ശം 1600 കി​ലോ​മീ​റ്റ​റാ​ണ്. ഇ​തി​ന്‍റെ ശ​രാ​ശ​രി ഉ​യ​ര​മാ​ക​ട്ടെ 1200 മീ​റ്റ​റും. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള കൊ​ടു​മു​ടി​യാ​യ ആ​ന​മു​ടി (2695 മീ​റ്റ​ര്‍) കേ​ര​ള​ത്തി​ലെ ഇ​ടു​ക്കി ജി​ല്ല​യി​ലാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ര​ണ്ടാ​മ​ത്തെ കൊ​ടു​മു​ടി​യാ​യ അ​ഗ​സ്ത്യ​കൂ​ട​വും (1869 മീ​റ്റ​ര്‍) കേ​ര​ള​ത്തി​ലെ നെ​യ്യാ​റ്റി​ന്‍ക​ര താ​ലൂ​ക്കി​ലാ​ണ്.

സ​ഹ്യ​പ​ര്‍വ​ത​വും
പ​ശ്ചി​മ​ഘ​ട്ട​വും
പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ വ​ട​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളാ​ണ് സ​ഹ്യാ​ദ്രി എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ അ​തി​രി​ല്‍വ​രു​ന്ന പ​ശ്ചി​മ​ഘ​ട്ട നി​ര​ക​ളെ​യാ​ണ് നാം ​സ​ഹ്യ​പ​ര്‍വ​ത​മെ​ന്നു വി​ളി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം അ​ഞ്ചു​മു​ത​ല്‍ ഏ​ഴു​കോ​ടി വ​രെ വ​ര്‍ഷം മു​മ്പാ​യി​രി​ക്കാം ഈ ​മ​ല​നി​ര​ക​ള്‍ രൂ​പ​പ്പെ​ട്ടു​വ​ന്ന​തെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ അ​ഭി​പ്രാ​യം. ഇ​ത്ര​യും വൈ​ചി​ത്ര്യം നി​റ​ഞ്ഞ​തും വി​പു​ല​വു​മാ​യ ജൈ​വ​സ​മ്പ​ത്ത് ഇ​വി​ടെ ഉ​രു​ത്തി​രി​ഞ്ഞു​വ​രാ​ന്‍ ഒ​രു പ്ര​ധാ​ന കാ​ര​ണം ഈ ​പ​ഴ​മ​യാ​ണ്.

ജൈ​വ​വൈ​വി​ധ്യം: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ആ​വാ​സ​വ്യ​വ​സ്ഥ​ക​ളി​ലൊ​ന്നാ​ണ് പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ കാ​ടു​ക​ള്‍. ഇ​ന്ത്യ​യി​ലെ ജൈ​വ​വൈ​വി​ധ്യ​ത്തി​ല്‍ വ​ലി​യൊ​രു വി​ഭാ​ഗ​വും പു​ല​രു​ന്ന​ത് പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. ഭൂ​മി​യി​ല്‍നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ല ജൈ​വ​ജാ​തി​ക​ളെ​യും ഈ ​മ​ല​നി​ര​ക​ള്‍ സം​ര​ക്ഷി​ക്കു​ന്നു. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ സ​സ്യ​ങ്ങ​ളെ ശാ​സ്ത്ര​ജ്ഞ​ര്‍ മു​പ്പ​തോ​ളം വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്. അ​മൂ​ല്യ​മാ​യ ധാ​രാ​ളം ഓ​ഷ​ധ സ​സ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​ണി​വി​ടം. കൂ​ടാ​തെ ആ​യി​ര​ത്തി​ല​ധി​കം അ​പൂ​ര്‍വ ഇ​നം കു​മി​ളു​ക​ള്‍, ഇ​രു​ന്നൂ​റി​ലേ​റെ വ്യ​ത്യ സ്ത​മാ​യ പ​ന്ന​ലു​ക​ള്‍, നാ​നാ​ജാ​തി ഓ​ര്‍ക്കി​ഡു​ക​ള്‍, പ​തി​നാ​യി​ര​ത്തി​ല​ധി​കം ഷ​ഡ്പ​ദ​ങ്ങ​ള്‍, മു​ന്നൂ​റി​ലേ​റെ ശ​ല​ഭ​ങ്ങ​ള്‍, ചി​ല​ന്തി​ക​ള്‍, ത​വ​ള​ക​ള്‍, അ​പൂ​ര്‍വ ഇ​ന​ങ്ങ​ളി​ല്‍പ്പെ​ട്ട സ​സ്ത​നി​ക​ള്‍, പാ​മ്പു​ക​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​വി​ടെ​യു​ണ്ട്. അ​വ​യി​ല്‍ ചി​ല​തി​നെ പ​രി​ച​യ​പ്പെ​ടാം.

ആ​രോ​ഗ്യ​പ്പ​ച്ച
പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ല്‍ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ഒ​രു അ​ത്യ​പൂ​ര്‍വ ഔ​ഷ​ധ​സ​സ്യ​മാ​ണ് ആ​രോ​ഗ്യ​പ്പ​ച്ച. അ​ഗ​സ്ത്യ​കൂ​ട പ്ര​ദേ​ശ​ത്തെ ആ​ദി​വാ​സി വി​ഭാ​ഗ​മാ​യ കാ​ണി ഗോ​ത്ര​ക്കാ​ര്‍ പ​ര​മ്പ​രാ​ഗ​ത​മാ​യി ഉ​പ​യോ​ഗി​ച്ചു​വ​ന്നി​രു​ന്ന ഈ ​ഔ​ഷ​ധ​സ​സ്യ​ത്തെ​ക്കു​റി​ച്ച് ലോ​കം ആ​ദ്യ​മാ​യി അ​റി​യു​ന്ന​ത് 1987 ലാ​ണ്. ഇ​തി​ന്‍റെ ഇ​ല ച​വ​ച്ച​ര​ച്ചു​തി​ന്നാ​ല്‍ ദീ​ര്‍ഘ​നേ​ര​ത്തേ​ക്ക് യാ​തൊ​രു ക്ഷീ​ണ​വും അ​നു​ഭ​വ​പ്പെ​ടി​ല്ല​ത്രെ. ഈ ​ഔ​ഷ​ധ​സ​സ്യ​ത്തി​നു​ള്ള പേ​റ്റ​ന്‍റ് കാ​ണി​ക്ക​ര്‍ക്കാ​യി ന​ല്‍കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ക്കു തു​ട​ക്ക​മി​ട്ടി​രു​ന്നെ​ങ്കി​ലും അ​തി​ന്‍റെ ഗു​ണ​ഫ​ല​ങ്ങ​ളൊ​ന്നും അ​വ​ര്‍ക്കി​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ല എ​ന്ന​താ​ണ് സ​ത്യം.

എ​ണ്ണ​പ്പൈ​ന്‍
വം​ശ​നാ​ശം സം​ഭ​വി​ക്കു​ന്ന സ​സ്യ​ങ്ങ​ളു​ടെ ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട ഒ​രു കേ​ര​ളീ​യ സ​സ്യ​മാ​ണ് എ​ണ്ണ​പ്പൈ​ന്‍ അ​ഥ​വാ കു​ള​വ്. മ​ല​ബാ​ര്‍ മ​ഹാ​ഗ​ണി എ​ന്ന​പേ​രി​ലും ഇ​ത​റി​യ​പ്പെ​ടു​ന്നു. 40 മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ല്‍ വ​ള​രു​ന്ന എ​ണ്ണ​പ്പൈ​ന്‍ പ​ശ്ചി​മ ഘ​ട്ട​ത്തി​ലെ 1000 മീ​റ്റ​ര്‍വ​രെ ഉ​യ​ര​മു​ള്ള മ​ല​ക​ളി​ലെ മ​ഴ​ക്കാ​ടു​ക​ളി​ലാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. ഔ​ഷ​ധ​ഗു​ണ​മു​ള്ള ഒ​രു​ത​രം എ​ണ്ണ ഇ​തി​ന്‍റെ ത​ടി​യി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ലി​റ്റ​റി​ന് 1500 രൂ​പ വ​രെ ല​ഭി​ക്കു​ന്ന എ​ണ്ണ ഇ​തി​ന്‍റെ ത​ടി തു​ര​ന്നാ​ണ് എ​ടു​ക്കു​ന്ന​ത്. ഇ​ത് മ​ര​ത്തെ ഉ​ണ​ക്കു​ന്ന​തി​നാ​ല്‍ സം​സ്ഥാ​ന വ​നം വ​കു​പ്പ് എ​ണ്ണ​പ്പൈ​നി​ല്‍ നി​ന്ന് എ​ണ്ണ​യൂ​റ്റു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. എ​ണ്ണ​പ്പൈ​നി​ന്‍റെ ശാ​സ്ത്ര​നാ​മം കി​ങ്ങി​യോ​ഡെ​ന്‍ ഡ്രോ​ന്‍ പി​ന്നേ​റ്റം എ​ന്നാ​ണ്. കു​ടും​ബം സി​സാ​ല്‍പി​നി​യേ​സി​യെ.

ക​മ്പ​കം
പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന മ​റ്റൊ​രു അ​പൂ​ര്‍വ വൃ​ക്ഷ​മാ​ണ് ക​മ്പ​കം. വ​ള​രെ സാ​വ​ധാ​നം വ​ള​രു​ന്ന ഇ​വ 20 മീ​റ്റ​ര്‍ വ​രെ ഉ​യ​ര​ത്തി​ല്‍ വ​ള​രു​ന്നു. ഡി​പ്റ്റി​റോ കാ​ര്‍പ്പേ​സി​യ കു​ടും​ബ​ത്തി​ല്‍പ്പെ​ട്ട ക​മ്പ​ക​ത്തി​ന്‍റെ ശാ​സ്ത്ര​നാ​മം ഹോ​പ്പി​യ പോ​ങ്ങ.

മ​ഞ്ഞാ​റ
പ​ശ്ചി​മ​ഘ​ട്ട​ത്തി​ല്‍ നി​ന്നും ചെ​മ്പ​ട്ടി​ക​യി​ല്‍ ക​യ​റി​പ്പ​റ്റി​യ മ​റ്റൊ​രു വ​ന്‍ വൃ​ക്ഷ​മാ​ണ് മ​ഞ്ഞാ​റ. കേ​ര​ള​ത്തി​ലെ ആ​റു ജി​ല്ല​ക​ളി​ലെ നി​ത്യ​ഹ​രി​ത വ​ന​മേ​ഖ​ല​ക​ളി​ല്‍ മാ​ത്ര​മേ ഇ​ന്ന് മ​ഞ്ഞാ​റ കാ​ണ​പ്പെ​ടു​ന്നു​ള്ളൂ. 25 മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ല്‍ വ​ള​രു​ന്ന മ​ഞ്ഞാ​റ​യു​ടെ ത​ടി​യ്ക്ക് അ​ധി​കം ഉ​റ​പ്പി​ല്ലെ​ങ്കി​ലും ബോ​ട്ടു നി​ർ​മാ​ണ​ത്തി​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. അ​നോ​ണെ​സി​യെ കു​ടും​ബ​ത്തി​ല്‍പ്പെ​ട്ട മ​ഞ്ഞാ​റ​യു​ടെ ശാ​സ്ത്ര​നാ​മം സാ​ഗ​ര​യെ ഗ്രാ​ന്‍ടി​ഫ്ളോ​റ.

ഇ​രു​മ്പ​കം
പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ലെ നി​ത്യ​ഹ​രി​ത​വ​ന​ങ്ങ​ളി​ലും അ​ര്‍ദ്ധ​നി​ത്യ​ഹ​രി​ത വ​ന​ങ്ങ​ളി​ലും ഒ​രു​പോ​ലെ കാ​ണ​പ്പെ​ടു​ന്ന ഇ​രു​മ്പ​ക​വും വം​ശ​നാ​ശ​പ്പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചു​ക​ഴി​ഞ്ഞു. വ​ള​രെ ഉ​റ​പ്പു​ള്ള​തും ചി​ത​ല​രി​ക്കാ​ത്ത​തു​മാ​യ ത​ടി​യാ​ണ് ഇ​രു​മ്പ​ക​ത്തി​ന്‍റേ​ത് എ​ന്ന​തി​നാ​ല്‍ മ​ല​ബാ​റി​ന്‍റെ ഉ​രു​ക്കു​മ​രം എ​ന്നും ഇ​ത​റി​യ​പ്പെ​ടു​ന്നു. ഒ​രു​കാ​ല​ത്ത് റെ​യ്ൽ‌​വെ സ്ലീ​പ്പ​റു​ക​ളു​ടെ നി​ര്‍മാ​ണ​ത്തി​നാ​യി വ​ന്‍തോ​തി​ല്‍ വെ​ട്ടി ന​ശി​പ്പി​ച്ച​താ​ണ് ഇ​രു​മ്പ​ക​ത്തി​നെ വം​ശ​നാ​ശ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​ച്ച​ത്. ഡി​പ്റ്റി​ക്കാ​ര്‍പ്പേ​സി​യെ കു​ടും​ബ​ത്തി​ല്‍പ്പെ​ട്ട ഇ​രു​മ്പ​ക​ത്തി​ന്‍റെ ശാ​സ്ത്ര​നാ​മം ഹോ​പ്പി​യ പ​ര്‍വി​ഫ്ളോ​റ.
പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ല്‍നി​ന്നും
വം​ശ​നാ​ശ പ​ട്ടി​ക​യി​ലി​ടം​പി​ടി​ച്ച
ചി​ല പ​ക്ഷി​ക​ളെ പ​രി​ച​യ​പ്പെ​ടാം.

നീ​ല​ക്കു​രു​വി
ശ​രീ​ര​ത്തി​ന്‍റെ ഏ​റി​യ ഭാ​ഗ​വും നീ​ല​നി​റ​മാ​യ​തി​നാ​ലാ​ണ് ഇ​തി​ന് നീ​ല​ക്കു​രു​വി എ​ന്ന പേ​രു​വ​ന്ന​ത്. ഏ​ക​ദേ​ശം ഒ​ര​ങ്ങാ ടി​ക്കു​രു​വി​യു​ടെ അ​ത്ര​യും വ​ലി​പ്പ​മു​ള്ള നീ​ല​ക്കു​രു​വി​യു​ടെ ആ​ണ്‍പ​ക്ഷി​യു​ടെ ക​ഴു​ത്തും നെ​ഞ്ചും ഓ​റ​ഞ്ചു നി​റ​മാ​ണ്. പെ​ണ്‍പ​ക്ഷി​യു​ടെ ദേ​ഹ​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്തി​ന് വെ​ള്ള​നി​റ​മാ​ണ്.
കോ​ഴി​വേ​ഴാ​മ്പ​ല്‍
പ​ശ്ചി​മ​ഘ​ട്ട​ത്തി​ല്‍ മാ​ത്രം ക​ണ്ടു​വ​രു​ന്ന ഒ​ര​പൂ​ര്‍വ പ​ക്ഷി​യാ​ണ് കോ​ഴി​വേ​ഴാ​മ്പ​ല്‍. സൈ​ല​ന്‍റ്വാ​ലി, ത​ട്ടേ​ക്കാ​ട്, തേ​ക്ക​ടി, ആ​റ​ളം തു​ട​ങ്ങി​യ വ​ന്യ​ജീ​വി​സ​ങ്കേ​ത​ങ്ങ​ളി​ല്‍ മാ​ത്ര​മാ​യി ഇ​ന്ന് ഇ​വ ഒ​തു​ങ്ങി​യി​രി​ക്കു​ന്നു. ക​റു​പ്പു നി​റ​മാ​ര്‍ന്ന കോ​ഴി​വേ​ഴാ​മ്പ​ലി​ന്‍റെ ആ​ണ്‍പ​ക്ഷി​യു​ടെ ചു​ണ്ടി​ന് ഓ​റ​ഞ്ചു​നി​റ​മാ​ണ്. പെ​ണ്‍പ​ക്ഷി​യു​ടെ ചു​ണ്ടി​ന് മ​ഞ്ഞ​നി​റ​വും. വാ​ല്‍ ഉ​ള്‍പ്പെ​ടെ ര​ണ്ട​ടി​യോ​ളം വ​ലി​പ്പ​മു​ണ്ടാ​യി​രി​ക്കും. വ​ന്‍മ​ര​ങ്ങ​ളി​ല്‍ മാ​ത്രം കൂ​ടു​കൂ​ട്ടി മു​ട്ട​യി​ടു​ന്ന​തി​നാ​ല്‍ വ​ന്‍മ​ര​ങ്ങ​ള്‍ കു​റ​യു​ന്ന​തോ​ടെ ഇ​തി​ന്‍റെ നി​ല​നി​ല്പും അ​പ​ക​ട​ത്തി​ലാ​കു​ന്നു.
മ​ര​പ്രാ​വ്
കേ​ര​ള​ത്തി​ലെ പ​ശ്ചി​മ​ഘ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന പ്രാ​വ് വ​ര്‍ഗ​ത്തി​ലെ അ​പൂ​ര്‍വ​യി​നം പ​ക്ഷി​യാ​ണ് മ​ര​പ്രാ​വ്. അ​മ്പ​ല​പ്രാ​വി​നേ​ക്കാ​ള്‍ വ​ലി​പ്പ​മു​ള്ള​തും ത​ടി​ച്ചു​രു​ണ്ട​തു​മാ​യ ദേ​ഹ​വും പി​ന്‍ക​ഴു​ത്തി​ലെ ക​റു​പ്പി​ലും വെ​ളു​പ്പി​ലു​മു​ള്ള ക​ള്ളി​ക​ളും മ​ര​പ്രാ​വി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ആ​വാ​സ​വ്യ​വ​സ്ഥ​യി​ലു​ണ്ടാ​യ നാ​ശം മ​ര​പ്രാ​വു​ക​ളെ ക​ടു​ത്ത വം​ശ​നാ​ശ​ഭീ​ഷ​ണി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ക​രി​ഞ്ചെ​മ്പ​ന്‍ പാ​റ്റ​പി​ടി​യ​ന്‍
പ​ശ്ചി​മ​ഘ​ട്ട​ത്തി​ല്‍ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന​തും വം​ശ​നാ​ശ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​യ​തു​മാ​യ മ​റ്റൊ​രു കു​ഞ്ഞു​പ​ക്ഷി​യാ​ണ് ക​രി​ഞ്ചെ​മ്പ​ന്‍ പാ​റ്റ​പി​ടി​യ​ന്‍. പൊ​തു​വെ ഓ​റ​ഞ്ചു നി​റ​മാ​ണെ​ങ്കി​ലും ആ​ണ്‍പ​ക്ഷി​യു​ടെ ത​ല​യി​ലും ചി​റ​കു​ക​ളി​ലും ക​റു​പ്പു നി​റ​വും പെ​ണ്‍പ​ക്ഷി​യു​ടെ ത​ല​യി​ല്‍ ന​ര​ച്ച ക​റു​പ്പു നി​റ​വു​മാ​ണ്. പ്രാ​ണി​ക​ളും ഷ​ഡ്പ​ദ​ങ്ങ​ളു​മു​ള്ള ഈ​റ്റ​യും കു​റു​ഞ്ഞി​യും നി​റ​ഞ്ഞ പൊ​ന്ത​ക്കാ​ടു​ക​ളി​ലാ​ണ് ഇ​വ​യെ ക​ണ്ടു​വ​രു​ന്ന​ത്. ഉ​യ​രം കു​റ​ഞ്ഞ മ​ര​ങ്ങ​ളി​ലാ​ണി​വ കൂ​ടൊ​രു​ക്കു​ന്ന​ത്.
മ​ല​മു​ഴ​ക്കി വേ​ഴാ​മ്പ​ല്‍
കേ​ര​ള​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ​ക്ഷി​യാ​യ മ​ല​മു​ഴ​ക്കി വേ​ഴാ​മ്പ​ലു​ക​ളു​ടെ ആ​വാ​സ​മേ​ഖ​ല​യും പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ മ​ഴ​ക്കാ​ടു​ക​ളാ​ണ്. മു​ട്ട​യി​ടാ​നാ​യി ഏ​റ്റ​വും ഉ​യ​ര​മു​ള്ള മ​ര​ത്തി​ലെ പോ​ടു​ക​ള്‍ മാ​ത്രം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​ല്‍ വ​ന്‍ മ​ര​ങ്ങ​ളു​ടെ അ​ഭാ​വം ഇ​വ​യു​ടെ വം​ശ​വ​ര്‍ദ്ധ​ന​വി​നെ​യും സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്നു. പ​റ​ന്നു​യ​രു​മ്പോ​ള്‍ ഹെ​ലി​കോ​പ്റ്റ​ര്‍ പു​റ​പ്പെ​ടു​വി​ക്കു​ന്ന രീ​തി​യി​ലു​ള്ള ചി​റ​ക​ടി ശ​ബ്ദം ഉ​ണ്ടാ​വു​ന്ന​തി​നാ​ലാ​ണ് ഇ​തി​ന് മ​ല​മു​ഴ​ക്കി എ​ന്ന പേ​രു​വ​ന്ന​ത്.
മാ​ക്കാ​ച്ചി​ക്കാ​ട
ഇ​ന്ത്യ​യി​ല്‍ പ​ശ്ചി​മ​ഘ​ട്ട​ത്തി​ല്‍ മാ​ത്ര​മാ​ണ് മാ​ക്കാ​ച്ചി​ക്കാ​ട​ക​ളെ ക​ണ്ടു​വ​രു​ന്ന​ത്. ത​വ​ള​യു​ടേ​തു​പോ​ലു​ള്ള മു​ഖ​മു​ള്ള​തു കൊ​ണ്ടാ​ണ് ഇ​തി​നെ മാ​ക്കാ​ച്ചി​ക്കാ​ട എ​ന്നു വി​ളി​ക്കു​ന്ന​ത്. ആ​ണ്‍പ​ക്ഷി​ക്ക് കാ​പ്പി​ക​ല​ര്‍ന്ന ചാ​ര​നി​റ​വും പെ​ണ്ണി​ന് ചെ​ങ്ക​ല്‍ നി​റ​വു​മാ​ണ്. ര​ണ്ടി​ന്‍റെ​യും ശ​രീ​ര​ത്തി​ല്‍ വെ​ള്ള പൊ​ട്ടു​ക​ളും ഉ​ണ്ടാ​യി​രി​ക്കും. മാ​ക്കാ​ച്ചി​ക്കാ​ട​ക​ളും വം​ശ​നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണ്.

പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ
അ​പൂ​ര്‍വ സ​സ്ത​നി​ക​ള്‍
ക​ടു​വ, ആ​ന, പ​ല​യി​നം വ​വ്വാ​ലു​ക​ള്‍ തു​ട​ങ്ങി, ചു​വ​ന്ന പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ട സിം​ഹ​വാ​ല​ന്‍ കു​ര​ങ്ങു​ക​ളു​ടെ​യും വ​ര​യാ​ടു​ക​ളു​ടെ​യും ഒ​രേ​യൊ​രു വി​ഹാ​ര​കേ​ന്ദ്ര​മാ​ണ് ഈ ​പ്ര​ദേ​ശം.

സിം​ഹ​വാ​ല​ന്‍ കു​ര​ങ്ങു​ക​ള്‍
പ​ശ്ചി​മ​ഘ​ട്ട മ​ഴ​ക്കാ​ടു​ക​ളി​ലെ അ​ത്യ​പൂ​ര്‍വ​മാ​യ കു​ര​ങ്ങു വ​ര്‍ഗ​മാ​ണ് സിം​ഹ​വാ​ല​ന്‍ കു​ര​ങ്ങു​ക​ള്‍. സൈ​ല​ന്‍റ്‌​വാ​ലി മ​ഴ​ക്കാ​ടു​ക​ളാ​ണ് ഇ​വ​യു​ടെ പ്ര​ധാ​ന ആ​വാ​സ​കേ​ന്ദ്രം. സിം​ഹ​ത്തി​ന്‍റേ​തു​പോ​ലു​ള്ള നീ​ണ്ട രോ​മ​ങ്ങ​ള്‍ (സ​ട) നി​റ​ഞ്ഞ മു​ഖ​വും വാ​ലും ആ​ണ് ഇ​വ​യ്ക്ക് ഈ ​പേ​രു​വ​രാ​ന്‍ കാ​ര​ണം. ശാ​സ്ത്ര​നാ​മം മ​ക്കാ​ക്ക സൈ​ലേ​ന​സ്. ഇം​ഗ്ലി​ഷി​ല്‍ ല​യ​ണ്‍ ടെ​യി​ല്‍ഡ് മ​ക്കാ​ക്ക് എ​ന്നും അ​റി​യ​പ്പെ​ടു​ന്നു.
വ​ര​യാ​ട്
പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ ഇ​ര​വി​കു​ളം നാ​ഷ​ണ​ല്‍ പാ​ര്‍ക്കി​ലാ​ണ് വ​ര​യാ​ടു​ക​ളെ പ്ര​ധാ​ന​മാ​യും കാ​ണ​പ്പെ​ടു​ന്ന​ത്. പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍ നി​റ​ഞ്ഞ പു​ല്‍മേ​ടു​ക​ളാ​ണ് വ​ര​യാ​ടു​ക​ളു​ടെ ആ​വാ​സ​കേ​ന്ദ്രം. കു​ത്ത​നെ​യു​ള്ള ക​യ​റ്റി​റ​ക്ക​ങ്ങ​ള്‍ അ​നാ​യാ​സം ക​യ​റി​യി​റ​ങ്ങു​ന്ന വ​ര​യാ​ടു​ക​ള്‍ 50 ഓ​ളം അം​ഗ​ങ്ങ​ളു​ള്ള സം​ഘ​ങ്ങ​ളാ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. “വ​രൈ’ എ​ന്ന ത​മി​ഴ്വാ​ക്കി​ന് കു​ത്ത​നെ​യു​ള്ള പാ​റ​ക്കൂ​ട്ടം എ​ന്നാ​ണ് അ​ര്‍ത്ഥം. ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ണ​പ്പെ​ടു​ന്ന​തു​കൊ​ണ്ടാ​ണ് വ​ര​യാ​ട് എ​ന്ന പേ​രു​വ​ന്ന​ത്.
മ​റ്റു​ള്ള​വ
ക​ടു​വ (പ​ന്തേ​ര ടൈ​ഗ്രി​സ്), പു​ള്ളി​പ്പു​ലി, (പ​ന്തേ​ര പാ​ര്‍ഡ​സ്), പു​ലി​പ്പൂ​ച്ച (ഫെ​ലി​സ് ബം​ഗാ​ളെ​ന്‍സി​സ്), മീ​ന്‍പി​ടി​യ​ന്‍ പൂ​ച്ച (ഫെ​ലി​സ് വി​വ​റി​ന), മ​ല​ബാ​ര്‍ വെ​രു​ക് (വി​വേ​റി​ക്കു​ല മെ​ഗാ​സ്പി​ല), മ​ര​പ്പ​ട്ടി (പാ​ര​ഡോ​ക്സു​റ​സ് ഹെ​ര്‍മാ​ഫ്രൊ ഡൈ​റ്റ​സ്), ക​ഴു​ത​പ്പു​ലി (ഹ​യ്ന​ഹ​യ്ന), മ​ടി​യ​ന്‍ ക​ര​ടി (മെ​ല​ഴ്സ​സ് അ​ഴ്സി​ന​സ്), പ​റ​ക്കു​ന്ന അ​ണ്ണാ​ന്‍ (പെ​റ്റൗ​റി​സ്റ്റ പെ​റ്റൗ​റി​സ്റ്റ), മ​ല​യ​ണ്ണാ​ന്‍ (റ്റ്യൂ​ഫ ഇ​ന്‍ഡി​ക്ക), ഹ​നു​മാ​ന്‍ കു​ര​ങ്ങ് (പ്രെ​സ്ബൈ​റി​സ്ജോ​ണി), ചാ​മ്പ​ല്‍ അ​ണ്ണാ​ന്‍ (റ്റ്യൂ​ഫ മ​ക്രൗ​റ), കൂ​ര​മാ​ന്‍ (ട്രാ​ഗൂ​ല​സ് മെ​മി​ന്ന), ഈ​നാം​പേ​ച്ചി (മാ​നി​സ് ക്രോ​സി​കാ​ഡേ​റ്റ) തു​ട​ങ്ങി 48 ഓ​ളം വ​ന്യ​ജീ​വി​ക​ള്‍ പ​ശ്ചി​മ​ഘ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ണ്ടു​വ​രു​ന്നു. ഇ​വ​യി​ല്‍ മ​ല​ബാ​ര്‍ വെ​രു​ക്, മ​ല​യ​ണ്ണാ​ന്‍, ഹ​നു​മാ​ന്‍ കു​ര​ങ്ങ്, ക​ടു​വാ ചി​ല​ന്തി എ​ന്നി​വ 2010ലെ ​ചു​വ​ന്ന പ​ട്ടി​ക​യി​ല്‍ ഇ​ടം​നേ​ടി ക​ഴി​ഞ്ഞു.
സൈ​ല​ന്‍റ്‌​വാ​ലി -
പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ ദാ​നം
പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ണ്ണാ​ര്‍ക്കാ​ട് താ​ലൂ​ക്കി​ല്‍ പ​ശ്ചി​മ ഘ​ട്ട​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റേ ചെ​രു​വി​ലാ​യാ​ണ് സൈ​ല​ന്‍റ് വാ​ലി​യു​ടെ സ്ഥാ​നം. ജ​നി​ത​ക വൈ​വി​ധ്യം​കൊ​ണ്ടും പ​രി​സ്ഥി​തി സം​തു​ല​നാ​വ​സ്ഥ​കൊ​ണ്ടും ലോ​ക​ശ്ര​ദ്ധ നേ​ടി​യ ഈ ​മ​ഴ​ക്കാ​ടു​ക​ളെ പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ ദാ​നം എ​ന്നു വി​ശേ​ഷി​പ്പി​ക്കാം. പ​ശ്ചി​മ​ഘ​ട്ട​ത്തോ​ടൊ​പ്പം സൈ​ല​ന്‍റ് വാ​ലി​യും ലോ​ക​പൈ​തൃ​ക​പ​ദ​വി പ്ര​കാ​രം ഇ​നി സം​ര​ക്ഷി​ക്ക​പ്പെ​ടും.

ന​ദി​ക​ള്‍ – പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ
ഉ​റ​വ​ക​ള്‍
കേ​ര​ള​ത്തെ ന​ദി​ക​ള്‍ നി​റ​ഞ്ഞ നാ​ടാ​ക്കു​ന്ന​ത് പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ലെ ഉ​റ​വ​ക​ളാ​ണ്. ചെ​റു​തും വ​ലു​തു​മാ​യി 44 ന​ദി​ക​ള്‍ കേ​ര​ള​ത്തി​ലു​ണ്ട്. 160 കി​ലോ​മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ നീ​ള​മു​ള്ള നാ​ലു വ​ലി​യ ന​ദി​ക​ള്‍ കേ​ര​ള​ത്തി​ലു​ണ്ട്. പെ​രി​യാ​ര്‍, ഭാ​ര​ത​പ്പു​ഴ, പ​മ്പ, ചാ​ലി​യാ​ര്‍ എ​ന്നി​വ​യാ​ണ​വ. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ന​ദി​യാ​യ പെ​രി​യാ​ര്‍ ദേ​വി​കു​ള​ത്തി​ന് തെ​ക്ക് ശി​വ​ഗി​രി​മ​ല​യി​ല്‍ നി​ന്നാ​ണ് ഉ​ത്ഭ​വി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ വ​ലി​യ ന​ദി​യാ​യ ഭാ​ര​ത​പ്പു​ഴ ഉ​ത്ഭ​വി​ക്കു​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലെ ആ​ന​മ​ല​യി​ല്‍ നി​ന്നാ​ണ്. മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ പ്ര​ധാ​ന ന​ദി​യാ​ണ് പ​മ്പ. കേ​ര​ള​ത്തി​ലെ ന​ദി​ക​ളി​ല്‍ നാ​ലാം​സ്ഥാ​ന​ത്താ​ണ് ചാ​ലി​യാ​ര്‍. ത​മി​ഴ്നാ​ട്ടി​ലെ ഉ​ദ​ഗ​മ​ണ്ഡ​ല​ത്തു​ള്ള ഇ​ലം​ബ​ലാ​രി മ​ല​ക​ളി​ലാ​ണ് ചാ​ലി​യാ​റി​ന്‍റെ ഉ​ത്ഭ​വം.

യു​നെ​സ്കോ
ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​യാ​ണ് യു​നെ​സ്കോ. ഐ​ക്യ​രാ​ഷ്ട്ര വി​ദ്യാ​ഭ്യാ​സ ശാ​സ്ത്ര സാം​സ്കാ​രി​ക സം​ഘ​ട​ന എ​ന്നാ​ണ് മു​ഴു​വ​ന്‍ പേ​ര്. ലോ​ക സാം​സ്കാ​രി​ക ച​രി​ത്ര​ത്തി​ല്‍ വ​ലി​യ പ്രാ​ധാ​ന്യ​മു​ള്ള സ്മാ​ര​ക​ങ്ങ​ളെ​യും പ്ര​കൃ​തി​പ​ര​മാ​യി പ്ര​ത്യേ​ക​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ​യും ലോ​ക​ത്തി​ന്‍റെ പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ച് സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി 1972 മു​ത​ല്‍ ഈ ​സം​ഘ​ട​ന മു​ന്‍കൈ​യെ​ടു​ക്കു​ന്നു.

ത​യാ​റാ​ക്കി​യ​ത് -
എ​ൻ.​അ​ജി​ത്കു​മാ​ർ