FLASH NEWS
Breaking News
ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി
India

കശ്മീർ സംഘർത്തിൽ പാക് സൈന്യത്തിന് പങ്കെന്ന് എൻഐഎ

Monday, Nov 7, 2016,13:39 IST By മെട്രൊവാര്‍ത്ത A A A

ന്യൂഡല്‍ഹി : കശ്മീര്‍ സംഘര്‍ഷത്തില്‍ പാക് സൈന്യത്തിന് നിര്‍ണായക പങ്കുണ്ടെന്ന് എന്‍ഐഎയുടെ കണ്ടെത്തല്‍.ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളില്‍ പാക് സൈന്യത്തിന് പങ്കുണ്ടെന്ന വെളിപ്പെടുത്തലാണ് എന്‍ഐഎ നടത്തിയിട്ടുള്ളത്.ബര്‍ഹാന്‍ വാനിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ കശ്മീര്‍ സംഘര്‍ഷങ്ങള്‍ക്കിടെ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ ബഹദൂര്‍ അലി അസ്റ്റിലായിരുന്നു കഴിഞ്ഞ മാസമാണ് എന്‍ഐഎ ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

കശ്മീരില്‍ ഭീകരവാദം വളര്‍ത്തുന്നതിന് വേണ്ടിയും സംഘര്‍ഷം ഉണ്ടാക്കുന്നതിനായും സൈന്യത്തിലെ മേജര്‍മാരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഭീകരസംഘടനകള്‍ക്ക് സഹായം ചെയ്തുനല്‍കിയതിനെക്കുറിച്ചുള്ള വിവരങ്ങളും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു.കശ്മീര്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പാകിസ്താന് പങ്കുണ്ടെന്ന് ഇന്ത്യ നേരത്തെ തന്നെ ആരോപിച്ചിരുന്നു. പാകിസ്താനില്‍ നിന്ന് കശ്മീരിലേക്ക് എത്തിയ ഹവാല പണത്തെക്കുറിച്ചുള്ള ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തലും ഇത് ശരിവെയ്ക്കുന്നതാണ്. എന്നാല്‍ ഇതിനെല്ലാം പിന്തുണ നല്‍കുന്നതാണ് അറസ്റ്റിലായ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍റെ വെളിപ്പെടുത്തല്‍.

പാക് സൈന്യത്തില്‍ നിന്ന്എകെ 47 തോക്കുകള്‍, സ്‌ഫോടനവസ്തുക്കള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ എന്നിങ്ങനെയുള്ള പാകിസ്താന്‍ നല്‍കിയ ഉപകരണങ്ങളാണ്. അലിയില്‍ നിന്ന് എന്‍ഐഎ കണ്ടെടുത്തത്.