FLASH NEWS
Breaking News
സ്വകാര്യ ചടങ്ങില്‍ മദ്യം വിളമ്പാന്‍ എക്സൈസ് അനുമതി വേണ്ട: ഹൈക്കോടതി
Auto

ക​ളം​പി​ടി​ക്കാ​ന്‍ പോ​ളോ ന്യൂ ​ലു​ക്കി​ല്‍ എ​ത്തി

Thursday, Nov 10, 2016,8:31 IST By പി.​ബി.​ ബാ​ലു A A A

ര​ണ്ടു ഡോ​ര്‍ മാ​ത്ര​മു​ള്ള കാ​റു​ക​ള്‍ ഇ​ന്ത്യ​ന്‍ നി​ര​ത്തി​ല്‍ ക​ണ്ടി​ട്ടു​ണ്ട്, പ​ക്ഷെ മൂ​ന്നു ഡോ​റു​ക​ളു​ള്ള വ​ണ്ടി അ​ത്ര പ​രി​ച​ത​മ​ല്ല. ആ ​ലു​ക്കി​ന്‍റെ അ​മ്പ​ര​പ്പും വ​ണ്ടി​യു​ടെ പ്രൗ​ഢി​യും കൊ​ണ്ട് വി​പ​ണി പി​ടി​ക്കാ​നു​ള്ള ഒ​രു​ക്ക​മാ​ണ് പോ​ളോ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഫോ​ക്‌​സ് വാ​ഗ​ണ്‍ പു​തി​യ 3 ഡോ​ര്‍ പോ​ളോ ജി​ടി​ഐ ഹാ​ച്ച്ബാ​ക്കി​നെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു ക​ഴി​ഞ്ഞു. ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ നി​ല​വി​ല്‍ ല​ഭ്യ​മാ​യി​ട്ടു​ള്ള ഏ​റ്റ​വും ക​രു​ത്തു​റ്റ ഹാ​ച്ച്ബാ​ക്കാ​ണ് പോ​ളോ ജി​ടി​ഐ മാ​ത്ര​മ​ല്ല ഈ ​സെ​ഗ്‌​മെ​ന്‍റി​ലു​ള്ള ആ​ദ്യ ത്രീ ​ഡോ​ര്‍ കാ​റു​കൂ​ടി​യാ​ണി​ത്.
ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഹോ​ട്ട് ഹാ​ച്ച്ബാ​ക്ക് എ​ന്ന വി​ശേ​ഷ​ണ​വു​മാ​യി ഫി​യ​റ്റി​ന്‍റെ പ്യൂ​ണ്ടോ ഇ​വോ അ​ബാ​ര്‍ത്ത് 145 ബി ​എ​ച്ച് പി ​എ​ൻ​ജി​നു​മാ​യി വി​പ​ണി​യി​ലെ​ത്തി​യി​ട്ട് കു​റെ നാ​ളാ​യി​ല്ല. ഇ​പ്പോ​ള്‍ അ​ബാ​ര്‍ത്തി​നെ വെ​ല്ലു​ന്ന ഹാ​ച്ച്ബാ​യ്ക്കു​മാ​യി​ട്ടാ​ണ് ഫോ​ക്സ് വാ​ഗ​ണ്‍ വ​ന്നി​രി​ക്കു​ന്ന​ത്. യൂ​റോ​പ്യ​ന്‍ സ്റ്റ​ലൈി​ല്‍ നി​ന്ന് വ​ന്നി​രി​ക്കു​ന്ന​തി​നാ​ല്‍ സം​ഗ​തി ക​ല​ക്കു​മെ​ന്നാ​ണ് വാ​ഹ​ന പ്രേ​മി​ക​ളും ക​രു​തു​ന്ന​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച്ച മു​ത​ല്‍ വ​ണ്ടി ഇ​ന്ത്യ​യി​ല്‍ ല​ഭി​ച്ചു തു​ട​ങ്ങി.
വി​ല​യി​ല്‍ അ​മ്പ​രപ്പി​ച്ചു
പ​ക്ഷെ എ​ല്ലാ​വ​രെ​യും അ​മ്പ​രപ്പി​ച്ച​ത് പു​തി​യ കാ​റി​ന്‍റെ വി​ല​യാ​ണ്. ക​ഴി​ഞ്ഞ വ​ര്‍ഷം മോ​ഡ​ല്‍ വി​ശേ​ഷ​ങ്ങ​ള്‍ പു​റ​ത്തു വ​ന്നി​രു​ന്ന സ​മ​യ​ത്ത് 15 ല​ക്ഷം മു​ത​ല്‍ 18 ല​ക്ഷം രൂ​പ​വ​രെ​യാ​ണ് ക​രു​തി​യി​രു​ന്ന​ത് എ​ന്നാ​ണ് മാ​ര്‍ക്ക​റ്റി​ല്‍ എ​ത്തി​യ​പ്പോ​ള്‍ മും​ബ​യൈി​ല്‍ – 25.65ല​ക്ഷം രൂ​പ​യും ദി​ല്ലി​യി​ല്‍ 25.99 ല​ക്ഷ രൂ​പ​യു​മാ​ണ് വി​ല. ഇ​ന്നോ​വ​യു​ടെ വി​ല​യു​ടെ അ​ടു​ത്ത് എ​ത്തി നി​ല്‍ക്കു​ക​യാ​ണ് കാ​ര്യ​ങ്ങ​ള്‍ എ​ന്നാ​ലും വ​ണ്ടി​യു​ടെ മി​ക​വി​ല്‍ ഈ ​സെ​ഗ്‌​മെ​ന്‍റി​ല്‍ ത​ങ്ങ​ള്‍ സ്ഥാ​നം ഉ​റ​പ്പി​ക്കു​മെ​ന്നാ​ണ് ഇ​വ​ര്‍ ക​രു​തു​ന്ന​ത്.
പ​വ​റി​ലും പു​ലി
18 ലി​റ്റ​ര്‍ ടി​എ​സ്ഐ പെ​ട്രോ​ള്‍ എ​ൻ​ജി​ന്‍ ഘ​ടി​പ്പി​ച്ച പോ​ളോ​യു​ടെ മേ​ഖ​ല​യി​ലെ പു​ലി​ത​ന്നെ​യാ​ണ് ജി​ടി​ഐ എ​ൻ​ജി​ന്‍ പ​വ​ര്‍ 189 ബി​എ​ച്ച്പി, 7 സ്പീ​ഡ് ഡി​എ​സ്ജി ഗി​യ​ര്‍ ബോ​ക്സ് 2016 ദി​ല്ലി ഓ​ട്ടോ​എ​ക്‌​സ്‌​പോ​യി​ലൂ​ടെ​യാ​യി​രു​ന്നു ഈ ​മോ​ഡ​ല്‍ ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത്. ഇ​തി​ലെ 1.8ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള ട​ര്‍ബോ​ചാ​ര്‍ജ്ഡ്, 4 സി​ലി​ണ്ട​ര്‍ പെ​ട്രോ​ള്‍ എ​ന്‍ജി​ന്‍ 189 കു​തി​ര​ശ​ക്തി​യും 250എ​ന്‍എം ടോ​ര്‍ക്കു​മാ​ണ് ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​ത്. 7 സ്പീ​ഡ് ഡ്യു​വ​ല്‍ ക്ല​ച്ച് ഗി​യ​ര്‍ ബോ​ക്‌​സാ​ണ് പ​വ​ര്‍ ച​ക്ര​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​ന്‍ ഈ ​എ​ന്‍ജി​നി​ല്‍ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. 7.2 സെ​ക്ക​ന്‍റ് കൊ​ണ്ടാ​ണ് പൂ​ജ്യ​ത്തി​ല്‍ നി​ന്നും 100 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യാ​ര്‍ജ്ജി​ക്കു​ന്ന​ത്. മ​ണി​ക്കൂ​റി​ല്‍ 233 കി​ലോ​മീ​റ്റ​ര്‍ വ​രെ കു​തി​ക്കാ​ന്‍ ഈ ​വാ​ഹ​ന​ത്തി​ന് സാ​ധി​ക്കും.
സു​ന്ദ​ര​നാ​ണ് ജി​ടി​ഐ
ക​രു​ത്തി​ല്‍ മു​ന്നി​ല്‍ എ​ന്നു​ക​രു​തി മ​സി​ല്‍ മാ​ന്‍സ്റ്റൈ​റി​ലാ​ണ് വ​ണ്ടി എ​ന്നു​ക​രു​ത​ണ്ട, നി​ല​വി​ലു​ള്ള പോ​ളോ​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ ആ​ക​ര്‍ഷ​ക​മാ​യ രൂ​പ​ക​ല്പ​ന, മി​ക​ച്ച ഫി​നി​ഷി​ങ് എ​ന്നീ സ​വി​ശേ​ഷ​ത​ക​ളാ​ല്‍ ഈ ​പു​തു മോ​ഡ​ല്‍ ഒ​രു​പ​ടി മു​ന്നി​ലാ​ണ്. ചു​വ​ന്ന നി​റ​ത്തി​ലു​ള്ള ലൈ​നോ​ടു​കൂ​ടി​യ വീ​തി​യേ​റി​യ ഹ​ണി​കോം​മ്പ് ഗ്രി​ല്ലാ​ണ് മു​ന്‍വ​ശ​ത്തെ മു​ഖ്യാ​ക​ര്‍ഷ​ണ​മാ​യി തോ​ന്നി​പ്പി​ക്കു​ന്ന സ​വി​ശേ​ഷ​ത. ഈ ​ലൈ​ൻ എ​ല്‍ഇ​ഡി ഹെ​ഡ് ലാ​മ്പി​ലേ​ക്ക് കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വീ​തി​യേ​റി​യ വീ​ല്‍ ആ​ര്‍ച്ചു​ക​ളും 17 ഇ​ഞ്ച് അ​ലോ​യ് വീ​ലു​ക​ളു​മാ​ണ് കൂ​ടു​ത​ല്‍ ഭം​ഗി ന​ല്‍കു​ന്ന​ത്.
സു​ര​ക്ഷ​യും സൗ​ക​ര്യ​വും
മൂ​ന്നു ഡോ​ര്‍ ആ​ണെ​ങ്കി​ലും അ​ക​ത്ത​ള​ത്തി​ലെ സൗ​ക​ര്യ​ങ്ങ​ളി​ലും ഭം​ഗി​യി​ലും നി​വി​ലു​ള്ള പൊ​ളോ മോ​ഡ​ലു​ക​ളെ​യും ഹോ​ട്ട് ഹാ​ച്ച്ബാ​യ്ക്കി​ലെ മ​റ്റു ക​മ്പ​നി​ക​ളെ​യും പി​ന്ത​ള്ളു​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഫ്ളാ​റ്റ് ബോ​ട്ടം​ഡ് സ്റ്റി​യ​റി​ങ് വീ​ല്‍, റെ​ഡ് സ്ട്രി​പ്പു​ക​ളോ​ട് കൂ​ടി ജി​ടി​ഐ സി​ഗ്‌​നേ​ച്ച​ര്‍ ഉ​ള്ള ലെ​ത​ര്‍ സീ​റ്റു​ക​ള്‍ എ​ന്നീ സ​വി​ശേ​ഷ​ത​ക​ളാ​ണ് അ​ക​ത്ത​ള​ത്തി​ലു​ള്ള​ത്. സു​ര​ക്ഷ​ക്കാ​യി എ​യ​ര്‍ബാ​ഗു​ക​ള്‍, എ​ബി​എ​സ്, ഇ​എ​സ്പി, ഹി​ല്‍ ഹോ​ള്‍ഡ് ഫം​ഗ്ഷ​ന്‍ എ​ന്നീ ഫീ​ച്ച​റു​ക​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. എ​ന്താ​യാ​ലും വ​ണ്ടി നി​ര​ത്തി​ല്‍ ഇ​റ​ക്കി​യാ​ല്‍ ഒ​ന്ന് കു​തി​പ്പി​ക്കാ​ന്‍ കൈ ​ത​രി​ക്കും എ​ന്ന് സ​മ്മ​തി​ക്കാ​തെ വ​യ