FLASH NEWS
Breaking News
സ്വകാര്യബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ
Top News

ദ്വീ​പി​ന്‍റെ സൗ​ന്ദ​ര്യം നു​ക​രാം

Friday, Nov 11, 2016,6:12 IST By മെട്രൊവാര്‍ത്ത A A A

കാ​ഴ്ച​ക​ളു​ടെ പ​റു​ദീ​സ​യാ​ണ് വ​യ​നാ​ട്…​കാ​ടും ന​ദി​ക​ളും കു​ത്ത​നെ​യു​ള്ള മ​ല​നി​ര​ക​ളും ചു​ര​ങ്ങ​ളു​മെ​ല്ലാ​മാ​യി പ്ര​കൃ​തി ക​നി​ഞ്ഞ​നു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്ന സു​ന്ദ​ര ഭൂ​മി. ആ ​സൗ​ന്ദ​ര്യ​ത്തി​നു മാ​റ്റു കൂ​ട്ടു​ന്ന​താ​ണ് കു​റു​വാ ദ്വീ​പും. ക​ബ​നി ന​ദി​യി​ലെ ന​ദീ​ത​ട​ത്തി​ലെ 950 ഏ​ക്ക​ർ വി​സ്തീ​ർ​ണ​മു​ള്ള ദ്വീ​പ​സ​മൂ​ഹം. കേ​ര​ള​ത്തി​ൽ നി​ന്നും കി​ഴ​ക്കോ​ട്ട് ഒ​ഴു​കു​ന്ന ന​ദി​യാ​യ ക​ബ​നി​യു​ടെ പോ​ഷ​ക ന​ദി​യി​ലാ​ണ് കു​റു​വ ദ്വീ​പ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ജ​ന​വാ​സം ഇ​ല്ലാ​ത്ത ദ്വീ​പാ​ണി​ത്. സം​ര​ക്ഷി​ത മേ​ഖ​ല​യാ​ണി​വി​ട​മെ​ങ്കി​ലും വ​ർ​ഷ​വും ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് ദ്വീ​പി​ന്‍റെ സൗ​ന്ദ​ര്യം നു​ക​രു​ന്ന​തി​നാ​യി എ​ത്തു​ന്ന​ത്.
ചെ​റു​ദ്വീ​പു​ക​ളു​ടെ
കൂ​ട്ടം

നൂ​റ്റ​മ്പ​തോ​ളം ചെ​റു​ദ്വീ​പു​ക​ളു​ടെ കൂ​ട്ട​മാ​ണ് ഈ ​പ്ര​ദേ​ശം. അ​തു​കൊ​ണ്ടു ത​ന്നെ കു​റു​വ ദ്വീ​പി​ന്‍റെ മു​ഖ്യ​ഭാ​ഗ​ത്തേ​ക്കു പ്ര​വേ​ശി​ക്കു​വാ​ൻ വെ​ള്ള​പ്പൊ​ക്ക​മു​ള്ള അ​വ​സ​ര​ങ്ങ​ളി​ൽ വ​ഞ്ചി​യോ, മ​റ്റു സൗ​ക​ര്യ​ങ്ങ​ളോ ആ​വ​ശ്യ​മാ​ണ്. പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ കൊ​ച്ച​രു​വി​ക​ളി​ലൂ​ടെ കാ​ൽ​ന​ട​യാ​യി ദ്വീ​പു​ക​ളി​ലെ​ല്ലാം എ​ത്തി​ച്ചേ​രാ​വു​ന്ന​താ​ണ്. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ നി​ന്നും 55കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ കു​റു​വാ​ദ്വീ​പി​ന്‍റെ മ​നോ​ഹാ​രി​ത​യി​ലേ​ക്കേ​ത്താം.​കു​റു​വ​വി​ഭാ​ഗ​ക്കാ​രാ​യ ആ​ദി​വാ​സി​ക​ളാ​ണ് പ​ണ്ട് ദ്വീ​പി​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​സി​ച്ചി​രു​ന്ന​ത്. ദ്വീ​പ്​സ​മൂ​ഹ​ത്തി​ന് ആ ​പേ​രു കി​ട്ടി​യ​തു പോ​ലും അ​തു കൊ​ണ്ടാ​ണെ​ന്നാ​ണ് ക​ഥ​ക​ൾ. ഇ​ക്കോ ടൂ​റി​സ​മാ​ണ് ഇ​വി​ടെ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. അ​തു കൊ​ണ്ട് ത​ന്നെ ഭ​ക്ഷ​ണ​വി​ൽ​പ്പ​ന​ശാ​ല​ക​ളോ പാ​നീ​യ​ശാ​ല​ക​ളോ ദ്വീ​പി​നു​ള്ളി​ലി​ല്ല. സ​ഞ്ചാ​രി​ക​ൾ​ക്കു വി​ശ്ര​മി​ക്കു​ന്ന​തി​നാ​യി മു​ള​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.
അ​രു​വി​ക​ളും
മു​ള​ങ്കാ​ടു​ക​ളും

മ​ഴ​ക്കാ​ല​ത്ത് ഇ​വി​ടെ കൊ​ച്ച​രു​വി​ക​ൾ രൂ​പ​പ്പെ​ടും. അ​വ​യ്ക്കു കു​റു​കേ ന​ട​ക്കു​ന്ന​തി​നാ​യി മു​ള​യി​ൽ നി​ർ​മി​ച്ച താ​ത്കാ​ലി​ക മേ​ൽ​പ്പാ​ല​ങ്ങ​ളു​മു​ണ്ട്. കാ​ല​വ​ർ​ഷം തു​ട​ങ്ങി​യാ​ൽ പി​ന്നെ കു​റു​വ​ദ്വീ​പി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വാ​ഹം കു​റ​ഞ്ഞു തു​ട​ങ്ങും. ക​ബ​നി കു​തി​ച്ചൊ​ഴു​കു​ന്ന കാ​ല​മാ​യ​തി​നാ​ൽ അ​പ​ക​ട​സാ​ധ്യ​ത​യേ​റു​ന്ന​തും ഇ​ക്കാ​ല​ത്താ​ണ്. കു​റു​വ​യി​ൽ ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലും താ​മ​സി​ക്കു​ന്ന​ത് മു​ള​യി​ൽ നി​ർ​മി​ച്ച കൂ​ര​ക​ളി​ലാ​ണ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​കൃ​തി​സ്‌​നേ​ഹി​ക​ളാ​യ സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​സ്ഥ​ല​മാ​ണി​ത്. കേ​ര​ള ടൂ​റി​സം ഡ​വ​ല​പ്പ്‌​മെ​ന്‍റ് കോ​ര്‍പ്പ​റേ​ഷ​ന്‍ (കെ ​ടി ഡി ​സി) ന​ല്‍കു​ന്ന ഫൈ​ബ​ര്‍ ബോ​ട്ടു​ക​ളി​ലും റാ​ഫ്റ്റി​ലും സ​ഞ്ചാ​രി​ക​ള്‍ക്ക് കു​റു​വ ദ്വീ​പി​ലെ​ത്താം. വ​ര്‍ഷ​ത്തി​ല്‍ എ​ല്ലാ​ക്കാ​ല​ത്തും ഇ​വി​ടേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. ഫോ​റ​സ്റ്റ് ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റി​ന്‍റെ​യും കെ ​ടി ഡി ​സി​യു​ടെ​യും മു​ന്‍കൂ​ര്‍ അ​നു​വാ​ദ​ത്തോ​ടെ മാ​ത്ര​മേ ഇ​വി​ടേ​ക്ക് യാ​ത്ര​ചെ​യ്യാ​ന്‍ പാ​ടു​ള്ളൂ. മാ​ന​ന്ത​വാ​ടി കു​റു​വ​ദ്വീ​പി​ൽ നി​ന്ന് 17 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്. കോ​ഴി​ക്കോ​ട് പ​ട്ട​ണ​ത്തി​ൽ നി​ന്നും 115 കി​ലോ​മീ​റ്റ​ർ അ​ക​ലെ. മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്ന് മൈ​സൂ​രി​ലേ​ക്കു​ള്ള പാ​ത​യി​ൽ കാ​ട്ടി​ക്കു​ളം ക​ഴി​ഞ്ഞ് ഒ​രു കി​ലോ​മീ​റ്റ​ർ പോ​കു​മ്പോ​ൾ കു​റു​വ ദ്വീ​പി​നു​ള്ള വ​ഴി​പ്പ​ല​ക കാ​ണാം. ഇ​വി​ടെ നി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് 5 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് കു​റു​വ​ദ്വീ​പ്.