FLASH NEWS
Breaking News
ഗോവിന്ദച്ചാമിക്ക് വധശിക്ഷയില്ല; തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി
Health

പ്ര​മേ​ഹ​രോ​ഗി​ക​ളു​ടെ ഭ​ക്ഷ​ണ​ക്ര​മ​ത്തെ​ക്കു​റി​ച്ച്

Monday, Nov 14, 2016,7:00 IST By മെട്രൊവാര്‍ത്ത A A A

ഇ​ന്ന് ലോ​ക​പ്ര​മേ​ഹ​ദി​നം. ആ​ഹാ​ര​വും പ്ര​മേ​ഹ​വും ത​മ്മി​ല്‍ അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മാ​ണു​ള്ള​ത്. പ്ര​മേ​ഹ​മു​ണ്ടാ​വു​ന്ന​തി​ന്‍റെ ഒ​രു കാ​ര​ണം​ത​ന്നെ അ​മി​താ​ഹാ​ര​മാ​ണ​ല്ലോ. പ്ര​മേ​ഹ​രോ​ഗി​ക​ൾ ഒ​ഴി​വാ​ക്കേ​ണ്ട​തും അ​ല്ലാ​ത്ത​തു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യാം. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കു​റ​യ്ക്കു​ന്ന​തി​ന് ആ​ഹാ​ര​നി​യ​ന്ത്ര​ണം കൂ​ടി​യേ തീ​രൂ. മ​ധു​രം, അ​ന്ന​ജം, കൊ​ഴു​പ്പ് മു​ത​ലാ​യ ഭ​ക്ഷ​ണ​പ​ദാ​ര്‍ത്ഥ​ങ്ങ​ള്‍ മി​ത​മാ​യ അ​ള​വി​ലേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നു​മാ​ത്രം. പാ​ര​മ്പ​ര്യ​മാ​യി രോ​ഗം വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​വ​രും മ​റ്റ് അ​പ​ക​ട​ഘ​ട​ക​ങ്ങ​ള്‍ ഉ​ള്ള​വ​രും രോ​ഗം വ​രു​ന്ന​തി​നു വ​ള​രെ മു​മ്പു​ത​ന്നെ ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണം പാ​ലി​ക്കു​ക​യാ​ണെ​ങ്കി​ല്‍ രോ​ഗ​ത്തി​ന്‍റെ തു​ട​ക്കം വ​ള​രെ​ക്കാ​ല​ത്തേ​ക്ക് നീ​ട്ടി​വ​യ്ക്കാ​ന്‍ സാ​ധി​ക്കും.

ഈ ​ഭ​ക്ഷ​ണ​ങ്ങ​ളൊ​ന്നും അ​രു​ത്
പ​ഞ്ച​സാ​ര, ശ​ര്‍ക്ക​ര, തേ​ന്‍, പാ​നി, പാ​യ​സം, കേ​ക്ക്, ജി​ലേ​ബി, ഹ​ല്‍വ, ല​ഡു, ഐ​സ്ക്രീം തു​ട​ങ്ങി മ​ധു​ര​മു​ള്ള​വ. പൂ​വ​ന്‍പ​ഴം, പാ​ള​യം​കോ​ട​ന്‍, ഞാ​ലി​പ്പൂ​വ​ന്‍, മാ​മ്പ​ഴം, ച​ക്ക​പ്പ​ഴം തു​ട​ങ്ങി മ​ധു​രം കൂ​ടു​ത​ലു​ള്ള പ​ഴ​ങ്ങ​ള്‍, കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളാ​യ ക​പ്പ, ഉ​രു​ള​ക്കി​ഴ​ങ്ങ്, മ​ധു​ര​ക്കി​ഴ​ങ്ങ്, ചേ​ന, ചേ​മ്പ്, പൂ​രി​ത​കൊ​ഴു​പ്പ് കൂ​ടു​ത​ലു​ള്ള വെ​ളി​ച്ചെ​ണ്ണ, പാ​മോ​യി​ല്‍ . കൊ​ഴു​പ്പ് കൂ​ടു​ത​ലു​ള്ള ഡെ​യ​റി ഉ​ത്പ​ന്ന​ങ്ങ​ള്‍, അ​ച്ചാ​റു​ക​ള്‍ തു​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ൾ പ്ര​മേ​ഹ​രോ​ഗി​ക​ൾ ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

നി​യ​ന്ത്രി​ത അ​ള​വി​ല്‍ ക​ഴി​ക്കാ​വു​ന്ന​വ
അ​രി, ഗോ​ത​മ്പ്, പ​ഞ്ഞ​പ്പു​ല്ല്, പ​യ​റു​വ​ർ​ഗ​ങ്ങ​ള്‍, അ​ന്ന​ജം അ​ധി​കം ഇ​ല്ലാ​ത്ത കി​ഴ​ങ്ങു​വ​ര്‍ഗ്ഗ​ങ്ങ​ള്‍ (കാ​ര​റ്റ്, റാ​ഡി​ഷ്, ബീ​റ്റ്റൂ​ട്ട്), പ​ച്ച നേ​ന്ത്ര​ക്കാ​യ്. അ​ധി​കം മ​ധു​ര​മി​ല്ലാ​ത്ത പ​ഴ​ങ്ങ​ളാ​യ പേ​ര​യ്ക്ക, ആ​പ്പി​ള്‍ , റോ​ബ​സ്റ്റ, ഓ​റ​ഞ്ച്, അ​ധി​കം പ​ഴു​ക്കാ​ത്ത പ​പ്പാ​യ തു​ട​ങ്ങി​യ​വ അ​ധി​കം പ​ഴു​ക്കു​ന്ന​തി​ന് മു​മ്പ് ഉ​പ​യോ​ഗി​ക്കു​ക. ച​ക്ക​പ്പു​ഴു​ക്ക്, പ​ച്ച​മാ​ങ്ങ, പാ​ല്‍ , മു​ട്ട​യു​ടെ വെ​ള്ള​ക്ക​രു, എ​ണ്ണ​ക​ള്‍ , മാം​സ്യം​തൊ​ലി​ക​ള​ഞ്ഞ കോ​ഴി​യി​റ​ച്ചി മാ​ത്രം. മ​ത്സ്യ​ങ്ങ​ള്‍. അ​രി, ഗോ​ത​മ്പ് തു​ട​ങ്ങി​യ ധാ​ന്യ​ങ്ങ​ളി​ല്‍ അ​ന്ന​ജം കൂ​ടു​ത​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്നു. അ​ന്ന​ജം ശ​രീ​ര​ത്തി​ല്‍ ഗ്ലൂ​ക്കോ​സ് ആ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ന്നു. അ​തു​കൊ​ണ്ട് ധാ​ന്യ​മേ​താ​യാ​ലും അ​വ​യു​ടെ അ​ള​വ് കു​റ​യ്ക്കു​ക. അ​രി​യാ​ഹാ​രം ഗോ​ത​മ്പി​നെ​ക്കാ​ളെ​ളു​പ്പം ദ​ഹി​ച്ച് ഗ്ലൂ​ക്കോ​സാ​യി ര​ക്ത​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്നു. അ​തു​കൊ​ണ്ട് വൈ​കി​ട്ട് ഭ​ക്ഷ​ണം ഗോ​ത​മ്പോ, മ​റ്റു ധാ​ന്യ​ങ്ങ​ളോ ആ​വ​ട്ടെ. പ​യ​റു​വ​ര്‍ഗ്ഗ​ങ്ങ​ള്‍ മു​ള​പ്പി​ച്ച് ക​ഴി​ക്കു​ന്ന​തും ന​ല്ല​താ​ണ്.

ഇ​തൊ​ക്കെ ക​ഴി​ക്കാം
ഇ​ല​ക്ക​റി​ക​ള്‍, വെ​ള്ള​രി​ക്ക, പാ​വ​യ്ക്ക, പ​ട​വ​ല​ങ്ങ, ബീ​ന്‍സ്, വെ​ണ്ട​യ്ക്ക, മു​രി​ങ്ങ​യ്ക്ക, വാ​ഴ​ച്ചു​ണ്ട്, വാ​ഴ​പ്പി​ണ്ടി, കു​മ്പ​ള​ങ്ങ, ത​ക്കാ​ളി, പ​പ്പാ​യ, കോ​ളി​ഫ​ല്‍വ​ര്‍, കാ​ബേ​ജ് തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ൾ ആ​വോ​ളം ക​ഴി​ക്കാം. നാ​ര​ട​ങ്ങി​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ ധാ​രാ​ളം ക​ഴി​ക്കു​ക. ഇ​വ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര മാ​ത്ര​മ​ല്ല, കൊ​ഴു​പ്പും കു​റ​യ്ക്കു​ന്നു. വേ​വി​ക്കാ​ത്ത പ​ച്ച​ക്ക​റി​ക​ള്‍ എ​ല്ലാ ദി​വ​സ​വും കു​റ​ച്ച് ക​ഴി​ക്കു​ക. ഇ​വ ഇ​ന്‍സു​ലി​ന്‍റെ ആ​വ​ശ്യ​ക​ത കു​റ​യ്ക്കു​ക​യും ര​ക്ത​ത്തി​ലെ കൊ​ഴു​പ്പി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു. ദാ​ഹ​ശ​മ​ന​ത്തി​നാ​യി മോ​ര്, നാ​ര​ങ്ങാ​വെ​ള്ളം, പ​ച്ച​ക്ക​റി​സൂ​പ്പ്, ത​ക്കാ​ളി​ജൂ​സ്, ത​ണ്ണി​മ​ത്ത​ന്‍ജ്യൂ​സ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം.

ആ​ഹാ​ര​ത്തി​ൽ മി​ത​ത്വം പാ​ലി​ക്ക​ണം
ആ​ഹാ​ര​ത്തി​ന്‍റെ അ​ള​വ് ഓ​രോ വ്യ​ക്തി​യി​ലും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. ആ​ളി​ന്‍റെ പ്രാ​യം, തൂ​ക്കം, ജോ​ലി​യു​ടെ സ്വ​ഭാ​വം, പ്ര​മേ​ഹം കൂ​ടാ​തെ മ​റ്റെ​ന്തെ​ങ്കി​ലും രോ​ഗ​ങ്ങ​ള്‍ ഉ​ണ്ടോ എ​ന്നീ കാ​ര്യ​ങ്ങ​ളെ ആ​ശ്ര​യി​ച്ചി​രി​ക്കും. അ​മി​ത​വ​ണ്ണ​മു​ള്ള​വ​ര്‍ ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​ള​വി​ല്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വു കു​റ​യ്ക്കാ​നും അ​തോ​ടൊ​പ്പം തൂ​ക്കം കു​റ​യ്ക്കാ​നും അ​ത് സ​ഹാ​യി​ക്കു​ന്നു.
പ്ര​മേ​ഹ​രോ​ഗി​ക​ള്‍ പൊ​തു​വേ ആ​ഹാ​ര​ത്തി​ല്‍ മി​ത​ത്വം പാ​ലി​ക്ക​ണം. പ്ര​ത്യേ​കി​ച്ച് ധാ​ന്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ . പ​ല പ്ര​മേ​ഹ​രോ​ഗി​ക​ളും ആ​ഹാ​ര​കാ​ര്യ​ത്തി​ല്‍ വ​ള​രെ ക​ര്‍ശ​ന നി​യ​ന്ത്ര​ണം പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​വി​ധ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ളും വ​ള​രെ കു​റ​ച്ചു മാ​ത്ര​മേ ക​ഴി​ക്കു​ന്നു​ള്ളൂ. ആ​ഹാ​രം ക​ഴി​ക്കാ​തി​രു​ന്നാ​ല്‍ പ​ഞ്ച​സാ​ര ഉ​ണ്ടാ​കു​ക​യി​ല്ല എ​ന്നാ​ണ് ധാ​ര​ണ. ഇ​ത് അ​വ​രെ പോ​ഷ​കാ​ഹാ​ര​ക്കു​റ​വി​ലേ​ക്ക് പ്ര​ത്യേ​കി​ച്ച് സൂ​ക്ഷ്മ​പോ​ഷ​ക​ങ്ങ​ളു​ടെ കു​റ​വി​ലേ​ക്ക് ന​യി​ക്കു​ന്നു. ത​ല്‍ഫ​ല​മാ​യി രോ​ഗം നി​യ​ന്ത്രി​ക്കു​വാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​വു​ന്നു. ഇ​നി പ​ച്ച​ക്ക​റി​ക​ളും മ​റ്റും ധാ​രാ​ളം ഉ​പ​യോ​ഗി​ച്ചാ​ല്‍പോ​ലും ന​മു​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സൂ​ക്ഷ്മ​പോ​ഷ​ക​മൂ​ല്യ​ങ്ങ​ളും ല​ഭി​ക്ക​ണ​മെ​ന്നി​ല്ല. അ​തു​കൊ​ണ്ട് പ്രോ​ട്ടീ​നും മ​റ്റു സൂ​ക്ഷ്മ​പോ​ഷ​ക​ങ്ങ​ളും പ്ര​ത്യേ​ക​മാ​യി ന​ൽ​കേ​ണ്ട​ത് രോ​ഗ​ത്തെ നി​യ​ന്ത്രി​ക്കു​വാ​ന്‍ ആ​വ​ശ്യ​മാ​ണ്. പ്ര​മേ​ഹ​രോ​ഗി​ക​ള്‍ക്ക് പൂ​ര്‍ണ്ണ​മാ​യ ഉ​പ​വാ​സം ന​ന്ന​ല്ല. മൂ​ത്ര​ത്തി​ല്‍ കീ​റ്റോ​ണു​ക​ള്‍ ഉ​ണ്ടാ​വാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. മൂ​ന്നു നേ​രം ആ​ഹാ​രം നി​ര്‍ബ​ന്ധ​മാ​യും ക​ഴി​ച്ചി​രി​ക്ക​ണം. മൂ​ന്നു നേ​ര​ത്തെ ആ​ഹാ​രം അ​ഞ്ചു ത​വ​ണ​യാ​യി ക​ഴി​ക്കു​ന്ന​തും ന​ല്ല​താ​ണ്. അ​രി​കൊ​ണ്ടു​ണ്ടാ​ക്കു​ന്ന ആ​ഹാ​ര​ങ്ങ​ളു​ടെ അ​ള​വ് കു​റ​ച്ച് പ​ച്ച​ക്ക​റി​ക​ളും ക​ട​ല്‍മ​ത്സ്യ​ങ്ങ​ളും കൂ​ടു​ത​ല്‍ ഉ​ള്‍പ്പെ​ടു​ത്ത​ണം.