FLASH NEWS
Breaking News
എസ്എസ്എല്‍സി പരീക്ഷ: മോട്ടോര്‍ വാഹന പണിമുടക്ക് 31ലേക്ക് മാറ്റി
India

നോട്ടുകൾ പിൻവലിച്ചതോടെ കശ്മീരിൽ കല്ലേറ് അവസാനിച്ചതായി മനോഹർ പരീക്കർ

Tuesday, Nov 15, 2016,12:13 IST By മെട്രൊവാര്‍ത്ത A A A

ന്യൂഡൽഹി: നോട്ടുകൾ പിൻവലിച്ച കേന്ദ്ര സർക്കാർ നടപടി ഉണ്ടായതിന് ശേഷം കശ്മീരിൽ കല്ലേറുകൾ കുറഞ്ഞതായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. ഉയർന്ന മൂല്യമുള്ള നോട്ടുകൾ വിപണിയിൽ നിന്നും പിൻവലിച്ചതോടെ തീവ്രവാദത പ്രവർത്തനങ്ങളിലേക്കുള്ള പണത്തിന്‍റെ ഒഴുക്ക് ഇല്ലാതായതായതായും പരീക്കർ തിങ്കളാഴ്ച പറഞ്ഞിരുന്നു.

തീവ്രവാദ പ്രവർത്തനങ്ങളിലേക്കുള്ള പണത്തിന്‍റെ ഒഴുക്ക് നിലച്ചതോടെയാണ് സുരക്ഷസേനയ്ക്ക് നേരെയുള്ള കല്ലേറ് കശ്മീരിൽ അവസാനിച്ചതെന്നാണ് പ്രതിരോധ മന്ത്രിയുടെ വാദം. ഇത്രയും ധീരമായ നടപടിയെടുത്ത പ്രധാനമന്ത്രിക്ക് നന്ദി പറയുന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു. മയക്കുമരുന്നിന്‍റെ ഭീഷണി ഇല്ലാതാക്കാനും നോട്ടുകൾ പിൻവലിച്ച നീക്കത്തിലൂടെ സാധിക്കുമെന്നും പരീക്കർ വ്യക്തമാക്കി.

നേരത്തെ കശ്മീരിൽ സുരക്ഷ സേനയ്ക്ക് നേരെ കല്ലെറിയുന്നവർക്ക് 500 രൂപയും മറ്റ് ആക്രമണ സംഭവങ്ങൾ നടത്തുന്നവർക്ക് 1000 രൂപയുമാണ് ലഭിച്ചിരുന്നത്. ഇതിനാണ് മോദി സർക്കാർ ഇപ്പോൾ അവസാനംകുറിച്ചിരിക്കുന്നതെന്നും പരീക്കർ പറഞ്ഞു.