FLASH NEWS
Breaking News
കേസ് നൽകിയവരിൽ നിന്ന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ദിലീപ്
Articles

ശ്വ​സി​ക്കു​മ്പോ​ൾ

Wednesday, Nov 16, 2016,4:25 IST By മെട്രൊവാര്‍ത്ത A A A

ജീ​വ​ല്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​വ​ശ്യ​മാ​യ ഊ​ര്‍ജം കാ​ര്‍ബ​ണി​ക പ​ദാ​ര്‍ത്ഥ​ങ്ങ​ളു​ടെ ഓ​ക്സീ​ക​ര​ണം വ​ഴി കോ​ശ​ങ്ങ​ള്‍ സ്വ​ത​ന്ത്ര​മാ​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​മാ​ണ് ശ്വ​സ​നം. ഓ​ക്സി​ജ​ന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി പ​ഞ്ച​സാ​ര​ക​ളെ വി​ഘ​ടി​പ്പി​ച്ചാ​ണ് ഊ​ര്‍ജം മോ​ചി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. മ​ലി​നാ​വ​ശി​ഷ്ട​മാ​യി ജ​ല​വും കാ​ര്‍ബ​ണ്‍ഡ​യോ​ക്സൈ​ഡും ഉ​ണ്ടാ​കു​ന്നു. ജീ​വ​നു​ള്ള ഓ​രോ കോ​ശ​ത്തി​ലും ഓ​ക്സി​ജ​ന്‍ എ​ത്തി​ക്കേ​ണ്ട​തു​ണ്ട്. അ​വി​ടെ ഉ​ണ്ടാ​കു​ന്ന കാ​ര്‍ബ​ണ്‍ഡ​യോ​ക്സൈ​ഡ് നീ​ക്കം ചെ​യ്യു​ക​യും വേ​ണം ഈ ​ധ​ര്‍മ്മം നി​ര്‍വ​ഹി​ക്കു​ന്ന​ത് ര​ക്ത​മാ​ണ്. ഉ​ള്ളി​ലേ​ക്ക് ശ്വാ​സം വ​ലി​ച്ചാ​ണ് നാം ​വാ​യു​വി​നെ സ്വീ​ക​രി​ക്കു​ന്ന​ത്. ശ്വാ​സ​കോ​ശ​ത്തി​ല്‍വെ​ച്ച് ര​ക്തം വാ​യു​വി​ലു​ള്ള ഓ​ക്സി​ജ​നെ വ​ലി​ച്ചെ​ടു​ക്കു​ക​യും ശ​രീ​ര​കോ​ശ​ങ്ങ​ളി​ലെ​ല്ലാം എ​ത്തി​ക്കു​ക​യും അ​വി​ടെ​യു​ണ്ടാ​കു​ന്ന കാ​ര്‍ബ​ണ്‍ ഡ​യോ​ക്സൈ​ഡ് ശ്വാ​സ​കോ​ശ​ത്തി​ലൂ​ടെ പു​റം​ത​ള്ളു​ക​യും ചെ​യ്യു​ന്നു. ഭ​ക്ഷ​ണ​പ​ദാ​ര്‍ത്ഥ​ത്തി​ല്‍ നി​ന്ന് ഊ​ര്‍ജ​ത്തെ മോ​ചി​പ്പി​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ പ്ര​ക്രി​യ​ക​ള്‍ക്കും കൂ​ടി പൊ​തു​വാ​യി പ​റ​യു​ന്ന പേ​രാ​ണ് ശ്വ​സ​നം.
നെ​ഞ്ചി​ലൊ​രു ഉ​ല
കൊ​ല്ല​പ്പു​ര​യി​ലെ ഉ​ല ക​ണ്ടി​ട്ടു​ണ്ടോ? ഈ ​ഉ​ല​പോ​ലെ​യാ​ണ് നെ​ഞ്ചി​ന്‍കൂ​ടും. ശ്വാ​സ​കോ​ശ​ങ്ങ​ളും പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. വാ​രി​യെ​ല്ലു​ക​ള്‍ക്കി​ട​യി​ലു​ള്ള പേ​ശി​ക​ള്‍ ശ്വാ​സ​കോ​ശ​ങ്ങ​ളെ മു​ന്നോ​ട്ടും മേ​ലോ​ട്ടു​മാ​യി വ​ലി​ക്കു​ന്നു. അ​തേ​സ​മ​യം ത​ന്നെ ഡ​യ​ഫ്ര​ത്തി​ലെ പേ​ശി​ക​ള്‍ വ​ലി​യു​ക​യും മു​ക​ള്‍ഭാ​ഗം പ​ര​ന്ന് നി​ര​പ്പാ​വു​ക​യും ചെ​യ്യു​ന്നു. ഈ ​ര​ണ്ടു ച​ല​ന​ങ്ങ​ളും നെ​ഞ്ച​ക​ത്തെ വ​ലു​താ​ക്കു​ക​യും ശ്വാ​സ​കോ​ശ​ത്തി​ന് കൂ​ടു​ത​ല്‍ സ്ഥ​ലം ന​ല്‍കു​ക​യും ചെ​യ്യു​ന്നു. നെ​ഞ്ചി​ന്‍കൂ​ട് വി​ക​സി​ക്കു​മ്പോ​ള്‍ ശ്വാ​സ​കോ​ശ​ത്തി​ന്‍റെ ഉ​ള്ളി​ലെ മ​ര്‍ദ്ദം കു​റ​യു​ക​യും വാ​യു ഉ​ള്ളി​ലേ​ക്ക് വ​ലി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ശ്വാ​സം പു​റ​ത്തേ​ക്ക് വി​ടു​മ്പോ​ള്‍ ഇ​തി​ന് വി​പ​രീ​ത​മാ​യ പ്ര​ക്രി​യ​യാ​ണ് ന​ട​ക്കു​ന്ന​ത്.
ശ്വാ​സ​കോ​ശ​ത്തി​ന്‍റെ സ്ഥാ​നം
മാ​റി​ല്‍ പി​ന്‍ഭാ​ഗ​ത്ത് ന​ട്ടെ​ല്ല്, മു​ന്‍ഭാ​ഗ​ത്ത് മാ​റെ​ല്ല്, വ​ശ​ങ്ങ​ളി​ല്‍ വാ​രി​യെ​ല്ലു​ക​ള്‍, താ​ഴെ ഡ​യ​ഫ്രം എ​ന്നി​വ​യു​ള്ള ഔ​ര​സാ​ശ​യ​ത്തി​ന്‍റെ ഉ​ള്ളി​ലാ​ണ് ശ്വാ​സ​കോ​ശ​ങ്ങ​ള്‍ സ്ഥി​തി​ചെ​യ്യു​ന്ന​ത്.
പ്ലൂ​റ
ശ്വാ​സ​കോ​ശ​ത്തെ ആ​വ​ര​ണം ചെ​യ്തു സ്ഥി​തി​ചെ​യ്യു​ന്ന ഇ​ര​ട്ട​സ്ത​രം.
പ്ലൂ​റ ദ്ര​വം
പ്ലൂ​റ​യു​ടെ ര​ണ്ടു​സ്ത​ര​ങ്ങ​ള്‍ക്കി​ട​യി​ല്‍ സ്ഥി​തി​ചെ​യ്യു​ന്ന ദ്രാ​വ​കം. ശ്വാ​സ​കോ​ശ​ങ്ങ​ളും ഔ​ര​സാ​ശ​യ​വും ത​മ്മി​ലു​ള്ള ഘ​ര്‍ഷ​ണം കു​റ​യ്ക്കാ​ന്‍ ഈ ​ദ്ര​വം സ​ഹാ​യി​ക്കു​ന്നു. പ്ലൂ​റ​യി​ല്‍ അ​ണു​ബാ​ധ​മൂ​ലം ഉ​ണ്ടാ​കു​ന്ന നീ​ര്‍ക്കെ​ട്ടാ​ണ് പ്ലൂ​റ​സി.
ഉ​ച്ഛ്വാ​സ​വും നി​ശ്വാ​സ​വും
വാ​ത​ക വി​നി​മ​യ​ത്തി​ന്‍റെ ര​ണ്ടു ഘ​ട്ട​ങ്ങ​ളാ​ണ് ഉ​ച്ഛ്വാ​സ​വും നി​ശ്വാ​സ​വും.
അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നി​ന്നും വാ​യു​വി​നെ ശ്വാ​സ​കോ​ശ​ങ്ങ​ളി​ലേ​ക്ക് ഉ​ള്‍ക്കൊ​ള്ളു​ന്ന പ്ര​വ​ര്‍ത്ത​നം – ഉ​ച്ഛ്വാ​സം (കിുെ​ശൃ​മ​ശേീി).
ശ്വാ​സ​കോ​ശ​ങ്ങ​ളി​ല്‍ നി​ന്നും വാ​യു അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് പു​റ​ന്ത​ള്ളു​ന്ന പ്ര​വ​ര്‍ത്ത​നം – നി​ശ്വാ​സം.
ശ്വ​സ​ന​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​ങ്ങ​ള്‍
8നാ​സാ​ര​ന്ധ്ര​ങ്ങ​ള്‍ : ശ്വ​സ​ന​വാ​യു അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും ക​ട​ക്കു​ന്ന സു​ഷി​ര​ങ്ങ​ള്‍.
8നാ​സാ​ഗ​ഹ്വ​രം : നാ​സാ​ര​ന്ധ്ര​ത്തി​ന്‍റെ തു​ട​ര്‍ച്ച​യാ​യ ഭാ​ഗം. ഇ​തി​ലെ സൂ​ക്ഷ്മ സ്ത​ര​വും സൂ​ക്ഷ്മ രോ​മ​ങ്ങ​ളും പൊ​ടി​പ​ട​ല​ങ്ങ​ളും രോ​ഗാ​ണു​ക്ക​ളും അ​ക​ത്തേ​ക്കു ക​ട​ക്കാ​തെ ത​ട​യു​ന്നു.
8ശ്വാ​സ​നാ​ളം: നാ​സാ​ഗ​ഹ്വ​ര​ത്തി​ന്‍റെ തു​ട​ര്‍ച്ച യാ​യു​ള്ള ഭാ​ഗം. സ്വ​ത​ന്ത്ര​മാ​യി വാ​യു അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും പ്ര​വ​ഹി​ക്കു​ന്ന​തി​ന് ഈ ​കു​ഴ​ല്‍ എ​പ്പോ​ഴും തു​റ​ന്നി​രി​ക്കേ​ണ്ട​താ​ണ്. അ​തി​നാ​ല്‍ ഈ ​കു​ഴ​ലി​ന്‍റെ ഭി​ത്തി​ക​ള്‍ ത​രു​ണാ​സ്ഥി നി​ര്‍മി​ത​മാ​യ വ​ല​യ​ങ്ങ​ള്‍കൊ​ണ്ട് ബ​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇ​തി​ല്‍ സീ​ലി​യ​ക​ളു​ണ്ട്. ശ്ലേ​ഷ്മം, പൊ​ടി പ​ട​ല​ങ്ങ​ള്‍ എ​ന്നി​വ​യെ അ​രി​ച്ചു​മാ​റ്റാ​ന്‍ ഇ​വ സ​ഹാ​യി​ക്കു​ന്നു.
8ശ്വ​സ​നി: ശ്വാ​സ​നാ​ള​ത്തി​ന്‍റെ കീ​ഴ്ഭാ​ഗം ര​ണ്ടു ശാ​ഖ​ക​ളാ​യി പി​രി​യു​ന്നു. ഇ​വ​യാ​ണ് ശ്വ​സ​നി​ക​ള്‍.
8ശ്വ​സ​നി​ക: ശ്വ​സ​നി​യു​ടെ ശാ​ഖ​ക​ള്‍. ഇ​വ ഓ​രോ ശ്വാ​സ​കോ​ശ​ത്തി​ലും പ്ര​വേ​ശി​ച്ച് അ​നേ​കം ഉ​പ​ശാ​ഖ​ക​ളാ​യി പി​രി​യു​ന്നു.
ശ്വാ​സ​കോ​ശ​ങ്ങ​ള്‍
വാ​യു അ​റ​ക​ള്‍കൊ​ണ്ടു നി​ര്‍മി​ത​മാ​യി​രി​ക്കു​ന്ന ഭാ​ഗം ഓ​രോ ശ്വ​സ​നി​ക​യും ആ​ല്‍വി​യോ​ളി എ​ന്ന​റി​യ​പ്പെ​ടു​ന്ന ചെ​റി​യ കു​മി​ള​പോ​ലു​ള്ള വാ​യു അ​റ​ക​ളി​ലേ​ക്ക് തു​റ​ക്കു​ന്നു. ഓ​രോ ആ​ല്‍വി​യോ​ളി​യു​ടെ​യും ഭി​ത്തി​യി​ല്‍ നി​ര​വ​ധി ര​ക്ത​ലോ​മി​ക​ക​ള്‍ വ്യാ​പി​ച്ചി​രി​ക്കു​ന്നു. മൂ​ക്കി​ല്‍ക്കൂ​ടെ​യാ​ണ് വാ​യു അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. മൂ​ക്കി​ലെ രോ​മ​ങ്ങ​ളും മ്യൂ​ക്ക​സും (ശ്ലേ​ഷ്മം) വാ​യു വി​ലു​ള്ള പൊ​ടി​ക​ളെ അ​രി​ച്ചു​നീ​ക്കു​ന്നു. മൂ​ക്കി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ള്‍ വാ​യു അ​ല്‍പ്പം ചൂ​ടു​പി​ടി​ക്കു​ക​യും ചെ​യ്യും. പി​ന്നീ​ട​ത് ക​ണ്ഠ​നാ​ള​ത്തി​ല്‍ (ട്ര​ക്കി​യ) കൂ​ടെ​യും ബ്രോ​ങ്കി​യ​ല്‍ കു​ഴ​ലു​ക​ളി​ലൂ​ടെ​യും ക​ട​ന്ന് അ​വ​സാ​നം ശ്വാ​സ​കോ​ശ​ത്തി​ലെ ചെ​റി​യ ചെ​റി​യ വാ​യു​സ​ഞ്ചി​ക​ളി​ല്‍ ചെ​ന്നെ​ത്തു​ന്നു.

70 കോ​ടി കു​ഞ്ഞുസ​ഞ്ചി​ക​ള്‍
ശ്വാ​സ​കോ​ശ​ത്തി​ലെ ചെ​റി​യ ചെ​റി​യ സ​ഞ്ചി​ക​ളാ​ണ് ആ​ല്‍വി​യോ​ളി​ക​ള്‍. ഉ​ച്ഛ്വാ​സ​വാ​യു അ​വ​സാ​നം ചെ​ന്നെ​ത്തു​ന്ന​ത് ആ​ല്‍വി​യോ​ളി​ക​ളി​ലാ​ണ്. ആ​ല്‍വി യോ​ളി​യു​ടെ വ​ള​രെ നേ​ര്‍ത്ത പ്ര​ത​ല​ത്തി​നു മ​റു​പു​റ​ത്തു​ള്ള ര​ക്ത​ക്കു​ഴ​ലു​ക​ള്‍ വാ​യു​വി​ലെ ഓ​ക്സി​ജ​നെ വ​ലി​ച്ചെ​ടു​ക്കു​ക​യും കാ​ര്‍ബ​ണ്‍ഡ​യോ​ക്സൈ​ഡി​നെ തി​രി​ച്ച് വി​ടു​ക​യും ചെ​യ്യു​ന്നു. ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​ന്‍റെ ശ്വാ​സ​കോ​ശ​ത്തി​ല്‍ ഏ​താ​ണ്ട് 70 കോ​ടി ആ​ല്‍വി​യോ​ളി​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും. ഇ​വ​യെ​ല്ലാം കൂ​ടി നി​ര​ത്തി പ​ര​ത്തി വ​യ്ക്കു​ക​യാ​ണെ​ങ്കി​ല്‍ ഒ​രു ബാ​സ്ക്ക​റ്റ് ബോ​ള്‍ കോ​ര്‍ട്ടി​ന്‍റെ വി​സ്തീ​ര്‍ണം വ​രും. അ​താ​യ​ത് 28 മീ​റ്റ​റോ​ളം നീ​ള​വും 15 മീ​റ്റ​റോ​ളം വീ​തി​യും. നാം ​ഉ​ള്ളി​ലേ​ക്കെ​ടു​ക്കു​ന്ന വാ​യു​വി​ല്‍ അ​ഞ്ചി​ല്‍ ഒ​ന്നു മാ​ത്ര​മാ​ണ് ഓ​ക്സി​ജ​ന്‍. അ​തി​ന്‍റെ നാ​ലി​ല്‍ ഒ​ന്നു മാ​ത്ര​മേ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു​ള്ളൂ, ബാ​ക്കി തി​രി​ച്ചു പോ​കു​ന്നു. ഉ​ച്ഛ്വാ​സ​വാ​യു​വി​ലെ നൈ​ട്ര​ജ​ന്‍ സ്വീ​ക​രി​ക്ക​പ്പെ​ടു​ന്നേ​യി​ല്ല.
മി​നി​റ്റി​ല്‍ 15 ത​വ​ണ
ന​മ്മു​ടെ സാ​ധാ​ര​ണ ശ്വ​സ​ന​ത്തി​ല്‍ ഓ​രോ ശ്വാ​സ​ത്തി​ലും ഏ​താ​ണ്ട് അ​ര​ലി​റ്റ​ര്‍ വാ​യു ഉ​ള്‍ക്കൊ​ള്ളു​ന്നു. ദീ​ര്‍ഘ​ശ്വാ​സ ത്തി​ലാ​ക​ട്ടെ ഏ​താ​ണ്ട് ര​ണ്ട​ര​ലി​റ്റ​ര്‍ വ​രെ വാ​യു ഉ​ള്‍ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്നു. മി​നി​റ്റി​ല്‍ സാ​ധാ​ര​ണ 15 ത​വ​ണ​യാ​ണ് ഒ​രാ​ള്‍ ശ്വാ​സോ​ച്ഛ്വാ​സം ന​ട​ത്തു​ക. ഒ​രു ദി​വ​സം ഒ​രാ​ള്‍ ശ​രാ​ശ​രി 10000 ലി​റ്റ​ര്‍ വാ​യു ഉ​ള്ളി​ലേ​ക്കെ​ടു​ക്കു​ക​യും പു​റ​ത്തേ​ക്കു വി​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​തി​ന്‍റെ അ​ഞ്ചു​ശ​ത​മാ​നം മാ​ത്രം അ​താ​യ​ത് 500 ലി​റ്റ​ര്‍ ഓ​ക്സി​ജ​ന്‍ നാം ​ഉ​പ​യോ​ഗി​ക്കു​ന്നു. നാം ​ഉ​റ​ങ്ങു​മ്പോ​ഴാ​ണ് ഏ​റ്റ​വും മൃ​ദു​വാ​യ ശ്വ​സ​നം ന​ട​ക്കു​ന്ന​ത്. ക​ഠി​നാ​ധ്വാ​നം ചെ​യ്യു​മ്പോ​ള്‍ വ​ള​രെ ഗാ​ഢ​മാ​യും ശ്വ​സി​ക്കു​ന്നു. അ​ധ്വാ​നി​ക്കു​ന്ന സ​മ​യ​ത്ത് കൂ​ടു​ത​ല്‍ ഊ​ര്‍ജം ആ​വ​ശ്യ​മാ​യി വ​രു​ന്നു. കോ​ശ​ങ്ങ​ളി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ കാ​ര്‍ബ​ണ്‍ഡ​യോ​ക്സൈ​ഡ് വി​സ​ര്‍ജി​ക്ക​പ്പെ​ടു​ന്നു.
ഒ​രി​ക്ക​ലും ശൂ​ന്യ​മാ​കി​ല്ല
എ​ത്ര ശ​ക്തി​യാ​യി നി​ശ്വ​സി​ച്ചാ​ലും ശ്വാ​സ​കോ​ശ​ങ്ങ​ളി​ലെ വാ​യു പൂ​ര്‍ണ​മാ​യും ഒ​ഴി​യു​ക​യി​ല്ല. ശ്വാ​സ​കോ​ശ വ്യാ​പ്ത ത്തി​ന്‍റെ അ​ഞ്ചി​ലൊ​ന്നു​ഭാ​ഗം വാ​യു എ​പ്പോ​ഴും ശ്വാ​സ കോ​ശ​ത്തി​ല്‍ നി​റ​ഞ്ഞി​രി​ക്കും. ശ്വ​സ​ന ച​ല​ന​ങ്ങ​ള്‍ ന​ട​ക്കാ​നു​ള്ള ഉ​ത്തേ​ജ​നം ല​ഭി​ക്കാ​നാ​യി അ​ല്പം കാ​ര്‍ബ​ണ്‍ ഡ​യോ​ക്സൈ​ഡ് എ​പ്പോ​ഴും ര​ക്ത​ത്തി​ല്‍ ഉ​ണ്ടാ​യി​രി​ക്കും.
ശ്വ​സ​ന​പ്ര​ക്രി​യ​യി​ലു​മു​ണ്ടൊ​രു ര​സ​ത​ന്ത്രം
ശ്വ​സ​ന​ത്തി​ലെ രാ​സ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ര​ണ്ടു ഘ​ട്ട​ങ്ങ ളി​ലാ​യി ന​ട​ക്കു​ന്നു. അ​വ ഗ്ലൈ​ക്കോ​ളി​സി​സ്, ക്ര​ബ്സ് പ​രി​വൃ​ത്തി എ​ന്നി​വ​യാ​ണ്. ഇ​വ​യ്ക്കി​ട​യി​ല്‍ ഒ​രു പ​രി​വ​ര്‍ത്ത​ന​ഘ​ട്ടം ഉ​ണ്ട്.
ഗ്ലൈ​ക്കോ​ളി​സി​സ്
ഇ​വി​ടെ ഗ്ലൂ​ക്കോ​സ് ത​ന്മാ​ത്ര പൈ​റൂ​വി​ക് ആ​സി​ഡ് ആ​യി മാ​റു​ന്നു. ഒ​രു ഗ്ലൂ​ക്കോ​സ് ത​ന്മാ​ത്ര​യി​ല്‍ നി​ന്നും ര​ണ്ട് പൈ​റൂ വി​ക് ആ​സി​ഡ് ത​ന്മാ​ത്ര​ക​ളാ​ണു​ണ്ടാ​കു​ന്ന​ത്. ഇ​തോ​ടൊ​പ്പം നേ​രി​ട്ട് ര​ണ്ട് അ​ഡി​നോ​സി​ന്‍ ട്രൈ ​ഫോ​സ്ഫേ​റ്റ് ത​ന്മാ​ത്ര ഊ​ര്‍ജ​വും ആ​റ് atp ത​ന്മാ​ത്ര ക​ള്‍ക്കു തു​ല്യ​മാ​യ 2NADH ത​ന്മാ​ത്ര​ക​ളും ഉ​ണ്ടാ​കു​ന്നു.
പ​രി​വ​ര്‍ത്ത​ന​ഘ​ട്ടം
ഈ ​ഘ​ട്ട​ത്തി​ല്‍ ഓ​രോ പൈ​റൂ​വി​ക് ആ​സി​ഡ് ത​ന്മാ​ത്ര​യും മൈ​റ്റോ​കോ​ണ്‍ട്രി​യോ​ണി​ല്‍ പ്ര​വേ​ശി​ക്കു​ക​യും അ​ത് അ​സ​റ്റൈ​ല്‍ കോ ​എ​ന്‍സൈം A ആ​യി മാ​റ്റ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഈ ​പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ ഒ​രു CO2 ത​ന്മാ​ത്ര​യും ആ​റ് ATPക്കു ​തു​ല്യ​മാ​യ ര​ണ്ട് NADH ത​ന്മാ​ത്ര​ക​ളും ഉ​ണ്ടാ​കു​ന്നു.
ക്ര​ബ്സ് പ​രി​വൃ​ത്തി (Krebs Cycle)
ഇ​ത് മൈ​റ്റോ​കോ​ണ്‍ഡ്രി​യോ​ണി​നു​ള്ളി​ല്‍വെ​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്. പ​രി​വ​ര്‍ത്ത​ന​ഘ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​യ ഓ​രോ അ​സ​റ്റെ​ല്‍ കോ ​എ​ൻ​സൈം Aയും ​സി​ട്രി​ക് ആ​സി​ഡ് പ​രി​വൃ​ത്തി​ക്ക് വി​ധേ​യ​മാ​കു​ന്നു. അ​പ്പോ​ള്‍ അ​തി​ല്‍ നി​ന്നും ഒ​രു ATP ത​ന്മാ​ത്ര നേ​രി​ട്ടും മൂ​ന്ന് NADH, ഒ​രു FADH2 എ​ന്നി​വ​യും ഉ​ണ്ടാ​കു​ന്നു. മൂ​ന്ന് NADH ഒ​ന്‍പ​ത് ATPക്കും ​ഒ​രു FADH2 ര​ണ്ട് ATPക്കും ​തു​ല്യ​മാ​ണ്. ഒ​രു ഗ്ലൂ​ക്കോ​സ് ത​ന്മാ​ത്ര​യി​ല്‍ നി​ന്നും മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​കെ 38 ATP ത​ന്മാ​ത്ര ഊ​ര്‍ജം സ്വ​ത​ന്ത്ര​മാ​ക്ക​പ്പെ​ടു​ന്നു. ഗ്ലൈ​ക്കോ​ളി​സി​സ് ഘ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​യ ര​ണ്ട് NADH ത​ന്മാ​ത്ര​ക​ള്‍ മൈ​റ്റോ​കോ​ണ്‍ഡ്രി​യോ​ണി​ന് വെ​ളി​യി​ലാ​ണ് ഉ​ണ്ടാ​യ​ത്. ഇ​വ മൈ​റ്റോ​കോ​ണ്‍ഡ്രി​യോ​ണി​നു​ള്ളി​ല്‍ ക​ട​ന്നെ​ങ്കി​ല്‍ മാ​ത്ര​മേ ATP ആ​യി​ത്തീ​രു​ക​യു​ള്ളൂ. ഇ​തി​നു വേ​ണ്ടി സ്വ​ത​ന്ത്ര​മാ​ക്ക​പ്പെ​ട്ട ഊ​ര്‍ജ​ത്തി​ല്‍ നി​ന്നും 2 ATP ഊ​ര്‍ജം ഉ​പ​യോ​ഗി​ക്കേ​ണ്ടി​വ​രു​ന്നു. അ​തി​നാ​ല്‍ കോ​ശ​ശ്വ​സ​ന​ത്തി​ല്‍ ഒ​രു ഗ്ലൂ​ക്കോ​സ് ത​ന്മാ​ത്ര യി​ല്‍ നി​ന്നും ആ​ത്യ​ന്തി​ക​മാ​യി കോ​ശ​ത്തി​ന് ല​ഭ്യ​മാ​കു​ന്ന ഊ​ര്‍ജം 36 ATP ത​ന്മാ​ത്ര​യാ​ണ് (38 ATP – 2 ATP).
ടൈ​ഡ​ല്‍ വോ​ള്യം
സാ​ധാ​ര​ണ ഉ​ച്ഛ്വാ​സ​ത്തി​ലൂ​ടെ ഉ​ള്ളി​ലേ​ക്കെ​ടു​ക്കു​ക​യും നി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ന്ത​ള്ളു​ക​യും ചെ​യ്യു​ന്ന വാ​യു​വി​ന്‍റെ അ​ള​വാ​ണ് ടൈ​ഡ​ല്‍ വോ​ള്യം. ഇ​ത് ഏ​ക​ദേ​ശം 500 മി​ല്ലി വ​രും.
അ​വ​ശേ​ഷ​വ്യാ​പ്തം
പ​ര​മാ​വ​ധി നി​ശ്വാ​സ​ത്തി​നു​ശേ​ഷം ശ്വാ​സ​നാ​ള​ത്തി​ലും ശ്വാ​സ​കോ​ശ​ങ്ങ​ളി​ലും അ​വ​ശേ​ഷി​ക്കു​ന്ന വാ​യു​വി​ന്‍റെ അ​ള​വാ​ണ് അ​വ​ശേ​ഷ​വ്യാ​പ്തം. ഇ​ത് ഏ​ക​ദേ​ശം 1500 എം​എ​ൽ ആ​ണ്.
ശ്വ​സ​ന​വേ​ള​യി​ലു​ണ്ടാ​കു​ന്ന CO2 വി​നെ ശ​രീ​രം പു​റ​ന്ത​ള്ളു​ന്ന വി​ധം
ര​ക്ത​ത്തി​ല്‍ക്കൂ​ടി മൂ​ന്നു മാ​ര്‍ഗ​ത്തി​ല്‍ CO2 ന്‍റെ സം​വ​ഹ​ന പ്ര​ക്രി​യ ന​ട​ക്കു​ന്നു.
കു​റെ CO2 (5 – 7%) ര​ക്ത​ത്തി​ലെ പ്ലാ​സ്മ​യി​ല്‍ ല​യി​ക്കു​ന്നു.
കു​റെ CO2 അ​ന്ത​ര്‍വ്യാ​പ​നം മൂ​ലം ര​ക്ത​ത്തി​ല്‍ ക​ല​ര്‍ന്ന​ശേ​ഷം അ​രു​ണ​ര​ക്താ​ണു​ക്ക​ളി​ല്‍ പ്ര​വേ​ശി​ക്കു ന്നു. ​അ​വി​ടെ​വെ​ച്ച് ജ​ല​വു​മാ​യി ചേ​ര്‍ന്ന് കാ​ര്‍ബോ​ണി​ക് ആ​സി​ഡ് ഉ​ണ്ടാ​കു​ന്നു. കാ​ര്‍ബോ​ണി​ക് ആ​സി​ഡി​ല്‍ ഹൈ​ഡ്ര​ജ​നും ഹൈ​ഡ്ര​ജ​ന്‍ കാ​ര്‍ബ​ണേ​റ്റ് (ബൈ ​കാ​ര്‍ബ​ണേ​റ്റ്) അ​യോ​ണും ആ​യി വി​ഘ​ടി​ക്കു​ന്നു. ഈ ​രാ​സ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഉ​ഭ​യ​ദി​ശ​ക​ളി​ല്‍ ന​ട​ക്കു​ന്ന​വ​യാ​ണ്.