FLASH NEWS
Breaking News
മുസഫർനഗറിൽ‌ ട്രെയിൻ പാളം തെറ്റി
India

കശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു

Wednesday, Nov 16, 2016,10:21 IST By മെട്രൊവാര്‍ത്ത A A A

സോപൂർ: തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ സ്പെഷ്യൽ ഒാപ്പറേഷൻ ഗ്രൂപ്പിലുൾപ്പെട്ട ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ സലൂര സോപൂരിൽ മാർവൽ ഫോറസ്റ്റ് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

ബുധനാഴ്ച രാവിലെ ആരംഭിച്ച ഏറ്റുമുട്ടൽ തുടരുകയാണ്. നവംബർ ഏഴിനും കശ്മീരിലെ ഷോപീയാനിലുണ്ടായ തീവ്രവാദികൾ സുരക്ഷ സേനയ്ക്ക് നേരെ വെടിയുതിർത്തിരുന്നു. നവംബർ ആറിനുണ്ടായ പാക് സേനയുടെ വെടിവയ്പ്പിൽ ഒരു ഇന്ത്യൻ ജവാൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു.