FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Kids

കൊ​ച്ചു രാ​ജ​കു​മാ​ര​നും രാ​ജ​കു​മാ​രി​യും

Thursday, Nov 17, 2016,4:44 IST By നീ​തു ച​ന്ദ്ര​ൻ A A A

ജോ​ർ​ജി​യ​യി​ലെ ടി​ബി​ലി​സി​ൽ നി​ന്ന് സൗ​ന്ദ​ര്യ​മ​ത്സ​രം ക​ഴി​ഞ്ഞ് കൈ ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​യി തി​രി​ച്ചെ​ത്തി​യി​ട്ടേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ കു​ഞ്ഞു ജ​ഗ്ഗു​വും ജാ​നി​യും. റാ​മ്പി​ൽ നി​ന്നും വാ​രി​ക്കൂ​ട്ടി​യ സ​മ്മാ​ന​ങ്ങ​ളും തി​ള​ങ്ങു​ന്ന കി​രീ​ട​ങ്ങ​ളു​മെ​ല്ലാം വീ​ട്ടി​ലേ​ക്ക് വ​ന്നു ക​യ​റു​ന്ന ആ​ർ​ക്കും കാ​ണാ​വു​ന്ന പാ​ക​ത്തി​ൽ നി​ര​ത്തി വ​ച്ചി​രു​ന്നു. വീ​ടി​നു​ള്ളി​ൽ വ​ർ​ത്ത​മാ​നം പ​റ​ഞ്ഞും ബ​ഹ​ളം വ​ച്ചും കു​റു​മ്പു കാ​ണി​ക്കു​ന്ന കു​സൃ​തി​ക്കു​ടു​ക്ക​ക​ൾ ഇ​പ്പോ​ൾ രാ​ജ​കു​മാ​രി​യും രാ​ജ​കു​മാ​ര​നു​മാ​ണ്. ആ ​വീ​ടു നി​റ​യെ രാ​ജ​കു​മാ​ര​ന്‍റെ​യും രാ​ജ​കു​മാ​രി​യു​ടെ​യും തി​ള​ങ്ങു​ന്ന കി​രീ​ട​ങ്ങ​ളാ​ണ്. ഇ​ത്തി​രി​യി​ല്ലാ​ത്ത പ്രാ​യ​ത്തി​ൽ മൂ​ന്നാ​മ​ത്തെ അ​ന്താ​രാ​ഷ്ട്ര ബ്യൂ​ട്ടി ഇ​വ​ന്‍റി​ലും പ​ങ്കെ​ടു​ത്ത് കൈ ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളും നേ​ടി​യാ​ണ് ര​ണ്ടാം​ക്ലാ​സു​കാ​രാ​യ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ ജ​ഗ​ത് നാ​രാ​യ​ണും ജാ​ൻ​കി നാ​രാ​യ​ണും നാ​ട്ടി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യി​രി​ക്കു​ന്ന​ത്.
ജാ​നി മ​ത്സ​രാ​ർ​ഥിജ​ഗ്ഗു വി​ധി​ക​ർ​ത്താ​വ്
എ​ളം​കു​ളം ഹീ​ര വാ​ട്ടേ​ഴ്സി​ലെ ച​ന്ദ്ര​ഗി​രി​യെ​ന്ന ഫ്ലാ​റ്റി​ലെ​പ്പോ​ഴും കു​സൃ​തി​ക്കു​ടു​ക്ക​ക​ളു​ടെ ബ​ഹ​ള​മാ​ണ്. ടോ​ക് എ​ച്ച് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ര​ണ്ടു പേ​രും. ഏ​റ്റ​വു​മൊ​ടു​വി​ൽ ജോ​ർ​ജി​യ​യി​ലെ ലി​റ്റി​ൽ മി​സ് ആ​ൻ​ഡ് മി​സ്റ്റ​ർ യു​റേ​ഷ്യ-2016 ൽ ​മി​നി മി​സ് യു​റേ​ഷ്യ ഗ്രാ​ൻ​ഡ് പി​ക്സ് -2016 ടൈ​റ്റി​ൽ സ്വ​ന്ത​മാ​ക്കി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ജാ​ൻ​കി. ആ ​മ​ത്സ​ര​ത്തി​നൊ​രു പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ജാ​നി മ​ത്സ​രാ​ർ​ഥി​യാ​യ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലെ ജ​ഡ്ജ് ആ​യി​രു​ന്നു ജ​ഗ​ത്. സ്കൂ​ൾ വി​ട്ടു വ​ന്നു ക​ഴി​ഞ്ഞാ​ൽ പി​ന്നെ നൃ​ത്ത​വും സം​ഗീ​ത​വും കീ​ബോ​ർ​ഡും സ്കേ​റ്റി​ങ്ങു​മെ​ല്ലാം ഇ​ഷ്ടം പോ​ലെ തി​ര​ക്കു​ണ്ട് ര​ണ്ടു പേ​ർ​ക്കും. അ​തി​നി​ട​യി​ൽ കി​ട്ടി​യ ഇ​ത്തി​രി നേ​രം കൊ​ണ്ട് പു​ലി​മു​രു​ക​നി​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ കി​ടി​ല​ൻ​പെ​ർ​ഫോ​മ​ൻ​സി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ് ദു​ൽ​ക്ക​ർ ​ഫാ​നാ​യ ജാ​നി​യു​ടെ വാ​ദ​ങ്ങ​ളെ​യെ​ല്ലാം പൊ​ളി​ച്ച​ടു​ക്കു​ന്ന​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ജ​ഗ​ത്. ഒ​രു​മി​ച്ച് ജ​നി​ച്ച ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​ണ്, പ​ക്ഷേ ജ​ഗ്ഗു​വി​ന്‍റെ​യും ജാ​ൻ​കി​യു​ടെ​യും ഇ​ഷ്ട​ങ്ങ​ളൊ​ക്കെ എ​പ്പോ​ഴും വ്യ​ത്യ​സ്ത​മാ​ണെ​ന്ന് ചി​രി​ച്ചു കൊ​ണ്ട് അ​മ്മ മീ​ന. ഒ​രു​മി​ച്ചി​രു​ന്നാ​ൽ എ​പ്പോ​ഴും കു​റു​മ്പും ബ​ഹ​ള​വു​മാ​ണ് അ​തു കൊ​ണ്ട് ഒ​രേ ക്ലാ​സി​ലാ​ണെ​ങ്കി​ൽ പോ​ലും ടീ​ച്ച​ർ​മാ​ർ ഇ​രു​വ​രെ​യും ഒ​രു​മി​ച്ചി​രു​ത്താ​റി​ല്ലെ​ന്ന് അ​മ്മ.
റാം​പി​ലെ കു​സൃ​തി​ക​ൾ
കു​ട്ടി​ക്കാ​ലം മു​ത​ലേ ത​ന്നെ ര​ണ്ടു പേ​രെ​യും ടാ​ല​ന്‍റ് ഷോ​ക​ളി​ലെ​ല്ലാം പ​ങ്കെ​ടു​പ്പി​ച്ചി​രു​ന്നു. അ​ങ്ങ​നെ കി​ട്ടി​യ സ​മ്മാ​ന​ങ്ങ​ളാ​ണ് ഈ ​നി​ര​ത്തി വ​ച്ചി​രി​ക്കു​ന്ന​തെ​ല്ലാ​മെ​ന്ന് മീന. കൊ​ച്ചി​ൻ ഫ്ല​വ​ർ​ഷോ​യി​ലെ സ്ഥി​രം മ​ത്സ​രാ​ർ​ഥി​ക​ളാ​യി​രു​ന്നു. ര​ണ്ടു പ്രാ​വ​ശ്യം പു​ഷ്പ​റാ​ണി​യും പു​ഷ്പ​രാ​ജാ​വു​മാ​യി തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​മു​ണ്ട്. അ​ങ്ങ​നെ​യി​രി​ക്കേ അ​വി​ചാ​രി​ത​മാ​യാ​ണ് പ​ത്ര​ത്തി​ൽ ടാ​ല​ന്‍റ് ഷോ​യു​ടെ പ​ര​സ്യം ക​ണ്ട് പ​ങ്കെ​ടു​ത്ത​ത്. അ​തി​ൽ ര​ണ്ടു പേ​രും വി​ജ​യി​ക​ളാ​യി. പി​ന്നീ​ട് കോ​ഴി​ക്കോ​ട് ഫാ​ഷ​ൻ കോ​റി​യോ​ഗ്ര​ഫ​ർ അ​രു​ൺ ര​ത്ന​യു​ടെ ഉ‌​ട​മ​സ്ഥ​ത​യി​ലു​ള്ള ഫാ​ഷ​ൻ റ​ൺ​വേ ന​ട​ത്തി​യ നാ​ഷ​ണ​ൽ ലെ​വ​ൽ മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ത്തി. റാ​മ്പി​ൽ ന​ട​ക്കു​ന്ന​തി​നും സം​സാ​രി​ക്കു​ന്ന​തി​നു​മെ​ല്ലാ​മു​ള്ള പ​രി​ശീ​ല​നം ല​ഭി​ച്ച​തെ​ല്ലാം അ​ങ്ങ​നെ​യാ​ണെ​ന്ന് മീന. അ​ങ്ങ​നെ​യാ​ണ് ആ​ദ്യ​മാ​യി ജോ​ർ​ജി​യ​യി​ൽ രാ​ജ്യാ​ന്ത​ര​ഫി​നാ​ലെ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ക്ഷ​ണം ല​ഭി​ച്ച​ത്. കോ​ഴി​ക്കോ​ട് ന​ട​ന്ന ടാ​ല​ന്‍റ് ഷോ​യി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ടൈ​റ്റി​ൽ വി​ന്ന​റാ​യി​രു​ന്നു ജ​ഗ​ത്… ക​ഴി​ഞ്ഞ ജൂ​ണി​ലാ​യി​രു​ന്നു ജോ​ർ​ജി​യ​യി​ലെ ആ​ദ്യ​മ​ത്സ​രം. ആ ​മ​ത്സ​ര​ത്തി​ൽ ലി​റ്റി​ൽ മി​സ്റ്റ​ർ യൂ​ണി​വേ​ഴ്സ് ഗ്രാ​ൻ​ഡ് പി​ക്സ് ടൈ​റ്റി​ൽ വി​ന്ന​റാ​യി ജ​ഗ​ത്. അ​തോ​ടെ​യാ​ണ് ജോ​ർ​ജി​യ​യി​ൽ ഒ​ക്റ്റോ​ബ​റി​ൽ ന​ട​ന്ന ലി​റ്റി​ൽ മി​സ് ആ​ൻ​ഡ് മി​സ്റ്റ​ർ യു​റേ​ഷ്യ-2016 ജ​ഡ്ജ് പാ​ന​ലി​ലേ​ക്ക് ചൈ​ൽ​ഡ് ജൂ​റി സ്റ്റാ​ർ മെ​മ്പ​ർ ആ​യി ക്ഷ​ണം ല​ഭി​ച്ച​ത്. യു​എ​സ്എ, ഉ​ക്രെ​യ്ൻ, ജോ​ർ​ജി​യ, ഖ​സാ​ക്കി​സ്ഥാ​ൻ തു​ട​ങ്ങി നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഇ​രു​പ​തു കു​ട്ടി​ക​ളാ​യി​രു​ന്നു ടി​ബി​ലി​സി​യി​ൽ ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ ആ​റു വ​രെ ന​ട​ന്ന ലി​റ്റി​ൽ മി​സ് ആ​ൻ​ഡ് മി​സ്റ്റ​ർ യു​റേ​ഷ്യ 2016 മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. മ​ത്സ​രി​ക്കു​ന്ന​തി​നാ​യി കു​റ​ച്ച​ധി​കം ദി​വ​സ​ങ്ങ​ൾ സ്കൂ​ളി​ൽ നി​ന്നും അ​വ​ധി​യെ​ടു​ക്കേ​ണ്ടി വ​ന്നു. ആ ​ദി​വ​സ​ങ്ങ​ളി​ലെ പാ​ഠ​ങ്ങ​ളെ​ല്ലാം പ​ഠി​ച്ചു തീ​ർ​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​ലാ​ണി​പ്പോ​ൾ ജ​ഗ്ഗു​വും ജാ​നി​യും.

എ​പ്പോ​ഴു​മൊ​രു​മി​ച്ചാ​ണെ​ങ്കി​ലും ഉ​ടു​പ്പി​ന്‍റെ നി​റം മു​ത​ൽ സി​നി​മാ​താ​ര​ങ്ങ​ൾ വ​രെ​യു​ള്ള​വ​രു​ടെ കാ​ര്യ​ത്തി​ൽ വ​രെ ജ​ഗ​ത്തിനും ജാ​ൻ​കി​ക്കും ര​ണ്ട​ഭി​പ്രാ​യ​ങ്ങ​ളാ​ണെ​ന്ന് മീ​ന. ജാ​നി​ക്ക് പി​ങ്ക് നി​റ​മാ​ണെ​ങ്കി​ൽ ജ​ഗ്ഗു​വി​ന് നീ​ല​നി​റ​മാ​ണേ​റെ​യി​ഷ്ടം. ജാ​നി ദു​ൽ​ക്ക​ർ ഫാ​ൻ ജ​ഗ്ഗു മോ​ഹ​ൻ​ലാ​ൽ ഫാ​ൻ. ജാ​നി എ​പ്പോ​ഴും എ​ല്ലാ​വ​രോ​ടും കൂ​ട്ടു​കൂ​ടു​ന്ന ബ​ഹ​ള​ക്കാ​രി കു​ട്ടി​യാ​ണെ​ങ്കി​ൽ ഒ​രി​ത്തി​രി നാ​ണ​ക്കാ​ര​നാ​ണ് ജ​ഗ്ഗു. പ​ക്ഷേ റാം​പ് വോ​ക്കി​ന്‍റെ കാ​ര്യ​ത്തി​ൽ മാ​ത്രം ര​ണ്ടു പേ​രും പ​ര​സ്പ​രം തോ​റ്റു കൊ​ടു​ക്കി​ല്ല. മോ​ഡ​ലി​ങ്ങി​ലും നൃ​ത്ത​ത്തി​ലും ജ​ഗത്തും ജാ​നി​ക്കും അ​ത്ര​യും മി​ടു​ക്കു​ണ്ട്.
മി​നി മി​സ് യു​റേ​ഷ്യ
ലിറ്റിൽ മി​സ് യു​റേ​ഷ്യ ടാ​ല​ന്‍റ് ഷോ​യി​ൽ ആ​റു ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​ധാ​ന​പ്പെ​ട്ട റൗ​ണ്ടു​ക​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. നാ​ഷ​ണ​ൽ കോ​സ്റ്റ്യൂം റൗ​ണ്ട്, ഇ​ൻ​ട്രൊ​ഡ​ക്ഷ​ൻ സ്പീ​ച്ച് റൗ​ണ്ട്, ടാ​ല​ന്‍റ് റൗ​ണ്ട്, ബോ​ൾ ഗൗ​ൺ റൗ​ണ്ട് ബോ​ളി​വു​ഡ് കി​ഡ്സ് ഫാ​ഷ​ൻ റൗ​ണ്ട് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​ത്സ​രം. ഇ​തി​ൽ മി​നി മി​സ് യു​റേ​ഷ്യ ഗ്രാ​ൻ​ഡ് പി​ക്സ് 2016 അ​ട​ക്കം നാ​ല് ടൈ​റ്റി​ലു​ക​ളാ​ണ് ജാ​ൻ​കി സ്വ​ന്ത​മാ​ക്കി​യ​ത്. ലി​റ്റി​ൽ മി​സ് ഫെ​യ​റി, ബെ​സ്റ്റ് ഇ​ൻ നാ​ഷ​ണ​ൽ കോ​സ്റ്റ്യൂം, ബെ​സ്റ്റ് ഇ​ൻ​ട്രൊ​ഡ​ക്ഷ​ൻ സ്പീ​ച്ച് എ​ന്നി​വ​യാ​യി​രു​ന്നു മ​റ്റു ടൈ​റ്റി​ലു​ക​ൾ. മ​ത്സ​ര​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള വ​സ്ത്ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളു​മെ​ല്ലാം ഡി​സൈ​ൻ ചെ​യ്ത​ത് താ​ൻ ത​ന്നെ​യാ​യി​രു​ന്നു​വെ​ന്ന് മീന. മി​നി മി​സ് യു​റേ​ഷ്യ പ​ട്ടം ല​ഭി​ച്ച​തി​ൽ പി​ന്നെ 2017 ജ​നു​വ​രി​യി​ൽ ഉ​ക്രെ​യ്നി​ൽ ന‌​ട​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ടോ​പ് മോ​ഡ​ൽ ആ​ൻ​ഡ് മി​നി മോ​ഡ​ൽ ഫി​നാ​ലെ​യി​ലേ​ക്ക് ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ട് ജാ​നി​യ്ക്ക്.
കൈ ​നി​റ​യെ സ​മ്മാ​നം‌
ടി​ബി​ലി​സി​ൽ ന‌​ട​ന്ന ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ​ക്കു പു​റ​മേ കൊ​ച്ചി​യി​ൽ ന​ട​ന്ന ജൂ​നി​യ​ർ​മോ​ഡ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മ​ത്സ​ര​വും ചേ​ർ​ത്ത് മൂ​ന്നു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഷോ​ക​ളി​ൽ നി​ന്നാ​യി പ​ത്തോ​ളം ടൈ​റ്റി​ലു​ക​ൾ ഇ​തി​ന​കം ത​ന്നെ സ്വ​ന്ത​മാ​ക്കി ക​ഴി​ഞ്ഞു ജാ​നി. ശ്രീ​ല​ങ്ക​യി​ലെ ഒ​രു ടാ​ല​ന്‍റ് ഷോ​യി​ലേ​ക്കും ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തു വേ​ണ​മോ വേ​ണ്ട​യോ എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന് മീന. ജ​ഗ​നത്തിന്‍റെയും ജാ​നി​യു​ടെ​യും അ​ച്ഛ​ൻ അ​നി​ൽ പൊ​റ്റെ​ക്കാ​ട്ട് ഖ​ത്ത​റി​ൽ പ്രോ​ജ​ക്റ്റ് മാ​നേ​ജ​റാ​ണ്. ഇ​രു​വ​രു​ടെ​യും സ​ഹോ​ദ​ര​ൻ മു​കു​ന്ദ് നാ​രാ​യ​ൺ മ​ണി​പ്പാ​ലി​ൽ എ​ഞ്ചി​നീ​യ​റി​ങ് വി​ദ്യാ​ർ​ഥി​യു​മാ​ണ്.