FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
Auto

സ്കോ​ഡ വ​ന്നെ​ത്തി പു​ത്ത​ന്‍ റാ​പ്പി​ഡു​മാ​യി

Thursday, Nov 17, 2016,5:57 IST By പി.​ബി. ബാ​ലു A A A

സെ​ഡാ​ന്‍ സെ​ഗ്‌​മെ​ന്‍റി​ലെ കി​ടി​ല​ന്‍ പു​ലി​യാ​കാ​ന്‍ സ്കോ​ഡ പ​രി​ഷ​ക​രി​ച്ച റാ​പ്പി​ഡു​മാ​യി കേ​ര​ള വി​പ​ണി​യി​ല്‍ എ​ത്തി. പു​തി​യ മ​ത്സ​ര​ത്തി​ന് അ​നു​യോ​ജ്യ​മാ​യ​രീ​തി​യി​ല്‍ പു​തു​ക്കി പ​ണി​താ​ണ് വ​ണ്ടി എ​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ക്ടീ​വ്, അം​ബീ​ഷ​ന്‍, സ്റ്റൈ​ല്‍ എ​ന്നി​ങ്ങ​നെ മൂ​ന്നു വേ​രി​യ​ന്‍റു​ക​ളി​ലാ​ണ് ഇ​ത് ല​ഭ്യ​മാ​കു​ന്ന​ത്. പെ​ട്രോ​ള്‍, ഡീ​സ​ല്‍ വേ​രി​യ​ന്‍റു​ക​ളി​ല്‍ എ​ത്തി​യി​ട്ടു​ള്ള റാ​പ്പി​ഡി​ന് ഡ​ല്‍ഹി എ​ക്സ്ഷോ​റൂം 8.2711.36 ല​ക്ഷം, 9.4812.67 ല​ക്ഷം എ​ന്ന​ക്ര​മ​ത്തി​ലാ​ണ് വി​ല. പു​തി​യ മോ​ഡ​ല്‍ മി​ക​ച്ച​പെ​ര്‍ഫോ​മ​ന്‍സാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ദീ​ര്‍ഘ​ദൂ​ര യാ​ത്ര​ക​ള്‍ക്കൊ​പ്പം ന​ഗ​ര​പ​രി​ധി​ക്കു​ള്ളി​ലെ ചെ​റു​യാ​ത്ര​ക​ള്‍ക്കും അ​നു​യോ​ജ്യ​മാ​യ വി​ധ​ത്തി​ലു​ള്ള ഫാ​മി​ലി​കാ​ര്‍ സെ​ഗ്‌​മെ​ന്‍റി​ലാ​ണ് സ്കോ​ഡ ല​ക്ഷ്യ​മി​ടു​ന്ന​ത്.
എ​ന്‍ജി​ന്‍ പ്ര​ത്യേ​ക​ത​ക​ള്‍
1.5 ലി​റ്റ​ര്‍ ടി​ഡി​ഐ ഡീ​സ​ല്‍ എ​ന്‍ജി​നും 1.6 ലി​റ്റ​ര്‍ എം​പി​ഐ പെ​ട്രോ​ള്‍ എ​ന്‍ജി​നു​മാ​ണ് പു​തി​യ സ്കോ​ഡ റാ​പ്പി​ഡി​ന്‍റേ​ത്. ഡീ​സ​ല്‍ വേ​രി​യ​ന്‍റി​നെ സ​ജീ​വ​മാ​ക്കി നി​റു​ത്തു​ന്ന​ത്1.5 ലി​റ്റ​ര്‍ ടി​ഡി​ഐ എ​ന്‍ജി​നാ​ണ്. 110 പി​എ​സ് (81കി​ലോ​വാ​ട്) പ​വ​റും250 എ​ന്‍എം ടോ​ര്‍ക്ക് ഔ​ട്പു​ട്ടും ഇ​തു​ണ്ടാ​ക്കു​ന്നു. 21.72 കി​ലോ​മീ​റ്റ​റും (ഡി​ജി​എ​സ്) 21.13 കി​ലോ​മീ​റ്റു​മാ​ണ് (എം​ടി) ഒ​രു​ലി​റ്റ​റി​ലെ ഇ​ന്ധ​ന​ക്ഷ​മ​ത. 1.6 ലി​റ്റ​ര്‍ എം​പി​ഐ അ​ഥ​വാ മ​ള്‍ട്ടി​പോ​യി​ന്‍റ് ഇ​ന്‍ജെ​ക്ഷ​ന്‍ എ​ന്‍ജി​നാ​ണ് റാ​പ്പി​ഡ് പെ​ട്രോ​ള്‍വേ​രി​യ​ന്‍റി​ന്‍റെ ശ​ക്തി. ഡ്യു​വ​ല്‍ ഓ​വ​ര്‍ഹെ​ഡ് കാം​ഷാ​ഫ്റ്റ്(​ഡി​ഒ​എ​ച്ച്സി) 16 വാ​ല്‍വു​ക​ളോ​ടു​കൂ​ടി​യ ഇ​ത് 105 പി​എ​സ് (77 കെ​വി)​പ​വ​റും 153 എ​ന്‍എം പീ​ക് ടോ​ര്‍ക്ക് ഔ​ട്പു​ട്ടും ഉ​റ​പ്പു​ന​ല്‍കു​ന്നു. സ്പോ​ര്‍ട് മോ​ഡോ​ടു​കൂ​ടി​യ ഡി​എ​സ്ജി ട്രാ​ന്‍സ്മി​ഷ​നും ടി​പ്ട്രോ​ണി​ക്സും ആ​ക​ര്‍ഷ​ണീ​യ​മാ​ണ്. ബ്രി​ല്യ​ന്‍റ് സി​ല്‍വ​ര്‍, കാ​ന്‍ഡി വൈ​റ്റ്,ക​പ്പൂ​ച്ചി​നോ ബീ​ജ്, കാ​ര്‍ബ​ണ്‍ സ്റ്റീ​ല്‍, സി​ല്‍ക് ബ്ലൂ, ​ഫ്ളാ​ഷ് റെ​ഡ് എ​ന്നീ ക​ള​റു​ക​ളി​ലാ​ണ് റാ​പ്പി​ഡ് ക​യ്യി​ലെ​ത്തു​ക.
ഡ്രൈ​വി​ങ് സു​ഖ​ത്തി​ന്
ഉ​യ​ര​വും നീ​ള​വും അ​ഡ്ജ​സ്റ്റ് ചെ​യ്യാ​വു​ന്ന സ്റ്റീ​യ​റിം​ഗ് വീ​ല്‍, ഇ​ല​ക്ട്രി​ക്കാ​യി മ​ട​ക്കാ​വു​ന്ന​തും സൈ​ഡ്ഇ​ന്‍ഡി​ക്കേ​റ്റു​ക​ളു​ള്ള​തു​മാ​യ മി​റ​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യും പ്ര​ത്യേ​ക​ത​ക​ളാ​ണ്. 6.5 ഇ​ഞ്ചി​ന്‍റെ ക​ള​ര്‍ ട​ച്ച് സ്ക്രീ​ന്‍ , മൊ​ബൈ​ല്‍ ഫോ​ണ്‍, യു​എ​സ്ബി, എ​യു​എ​ക്സ്ഇ​ന്‍,ബ്ലൂ​ടൂ​ത്ത്, എ​സ്ഡി കാ​ര്‍ഡ് തു​ട​ങ്ങി​യ​വ​യെ​ല്ലാം സ​പ്പോ​ര്‍ട്ട്ചെ​യ്യു​ന്ന ഡ്രൈ​വ്, മി​റ​ര്‍ലി​ങ്ക് ടെ​ക്നോ​ള​ജി​യാ​ണ്ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. റെ​യി​ന്‍ സെ​ന്‍സിം​ഗ് വൈ​പ്പ​റു​ക​ള്‍ മ​ഴ​യു​ടെ​കാ​ഠി​ന്യ​ത്തി​ന​നു​സ​രി​ച്ച് വൈ​പ്പ​റു​ക​ളു​ടെ ച​ല​നം​നി​യ​ന്ത്രി​ക്കു​ന്നു. ബി​ല്‍റ്റ് ഇ​ന്നാ​യു​ള്ള ക്രൂ​യി​സ് ക​ണ്‍ട്രോ​ള്‍, അ​ഡ്ജ​സ്റ്റ് ചെ​യ്യാ​വു​ന്ന ഹെ​ഡ്റെ​സ്റ്റു​ക​ള്‍, മ​ട​ക്കാ​വു​ന്ന
ആം​റെ​സ്റ്റു​ക​ള്‍, ശീ​തീ​ക​ര​ണ സം​വി​ധാ​ന​മു​ള്ള ഗ്ലോ​വ് ബോ​ക്സ്,വി​ശാ​ല​മാ​യ ലെ​ഗ് റൂം ​എ​ന്നി​വ​യും റാ​പ്പി​ഡി​നെ കൂ​ടു​ത​ല്‍ആ​ക​ര്‍ഷ​ക​മാ​ക്കു​ന്നു.
ലു​ക്കി​ലും സൂ​പ്പ​ര്‍
അത്യാ​ധു​നി​ക ക്രി​സ്റ്റ​ലൈ​ന്‍ അ​പ്പി​യ​റ​ന്‍സാ​ണ് പു​തി​യ സ്കോ​ഡ റാ​പ്പി​ഡി​നു​ള്ള​ത്. പ​ര​മ്പ​രാ​ഗ​ത​ബൊ​ഹീ​മി​യ​ന്‍ ക്രി​സ്റ്റ​ലു​ക​ളി​ല്‍ നി​ന്നു​കൊ​ണ്ട് പു​തി​യ രൂ​പ​ക​ല്‍പ​ന​ഏ​റെ ആ​ക​ര്‍ഷ​ക​മാ​യ സെ​ഡാ​നാ​ക്കി ഇ​തി​നെ മാ​റ്റു​ന്നു. മു​ന്‍ഭാ​ഗം മു​ത​ല്‍പി​ന്‍ഭാ​ഗം വ​രെ സ്ഫ​ടി​ക​സ​മാ​ന​മാ​യ അ​തി​മ​നോ​ഹ​ര​നി​ര്‍മി​തി​യാ​ണ്. മു​ന്‍വ​ശ​ത്തെ ഗ്രി​ല്‍, ക്രോം ​കൊ​ണ്ട് വ​ല​യം ചെ​യ്തി​രി​ക്കു​ന്നു.​ബോ​ണ​റ്റി​ല്‍ തീ​ഷ്ണ​വും കൃ​ത്യ​വു​മാ​യ ആ​ങ്കു​ല​ര്‍ ലൈ​നു​ക​ള്‍ കാ​റി​ന് കൂ​ടു​ത​ല്‍ ആ​ക​ർ​ഷ​ണം ന​ല്‍കു​ന്നു. മാ​നു‌​വ​ല്‍ ലെ​വ​ലിം​ഗ്ഫ​ങ്ഷ​നോ​ടു​കൂ​ടി​യ ക്വാ​ര്‍ട്സ്ക​ട് ഹാ​ലൊ​ജ​ന്‍ പ്രൊ​ജ​ക്ട​ര്‍ഹെ​ഡ്ലൈ​റ്റു​ക​ള്‍ 2016 റാ​പ്പി​ഡി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ഇ​പ്പോ​ഴ​ത്ക്രോം എ​ല്‍ഇ​ഡി ഡേ ​റ​ണ്ണിം​ഗ് ലൈ​റ്റു​ക​ളി​ലൂ​ടെ ക​ണ്‍പീ​ലി​ക​ള്‍ക്കു​സ​മാ​ന​മാ​യ കാ​ഴ്ചാ​നു​ഭ​വം ന​ല്‍കു​ന്നു. ന​വീ​ക​രി​ച്ച ക്ലാ​സി ഷോ​ള്‍ഡ​ര്‍ ലൈ​നു​ക​ള്‍ സി ​ഷേ​പ്ഡ് സ്മോ​ക്ഡ് ടെ​യ്ല്‍ലാ​മ്പി​ന് പു​തി​യൊ​രു ഭം​ഗി ന​ല്‍കു​ന്നു​ണ്ട്.
അ​ക​ത്ത​ളം സു​ര​ക്ഷയിലും മു​ന്നി​ല്‍
ന്യൂ ​റാ​പ്പി​ഡി​ന്‍റെ അ​ക​വ​ശ​വും അ​ത്യാ​ക​ര്‍ഷ​ക​മാ​യാ​ണ് ഡ്യു​വ​ല്‍ടോ​ണ്‍ഇ​ബോ​ണി​സാ​ന്‍ഡ് ഇ​ന്‍റീ​രി​യ​റു​ക​ളാ​ണ് കാ​റി​ന്‍റേ​ത്. ചെ​റു​സു​ഷി​ര​ങ്ങ​ളോ​ടു​കൂ​ടി​യ ലെ​ത​ര്‍ സീ​റ്റു​ക​ളും സ​മൃ​ദ്ധ​മാ​യ ക്രോം​ഡെ​ക്ക​റു​ക​ളും അ​ക​വ​ശ​ത്ത് ആ​ഡം​ബ​രം അ​നു​ഭ​വി​പ്പി​ക്കു​ന്നു. ആം​ബ​ര്‍ഗ്ലോ ഫു​ട്വെ​ല്‍ ഇ​ല്യൂ​മി​നേ​ഷ​ന്‍ വാ​ഹ​ന​ത്തി​ന​ക​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന​വും പു​റ​ത്തേ​ക്കി​റ​ങ്ങ​ലും കൂ​ടു​ത​ല്‍ എ​ളു​പ്പ​മു​ള്ള​താ​ക്കു​ന്നു​ണ്ട്. ഡ്യു​വ​ല്‍ എ​യ​ര്‍ബാ​ഗു​ക​ളും​എ​ബി​എ​സും സ്കോ​ഡ​യു​ടെ എ​ല്ലാ വേ​രി​യ​ന്‍റു​ക​ളി​ലു​മു​ണ്ടാ​കും. എ​ല്‍ഇ​ഡി ഡേ ​റ​ണ്ണിം​ഗ് ലൈ​റ്റു​ക​ളോ​ടു​കൂ​ടി​യ ക്വാ​ര്‍ട്സ്ക​ട്ഹെ​ഡ്ലൈ​റ്റു​ക​ള്‍ അ​വ​യു​ടെ സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ക​യേ​യി​ല്ല. ഇ​ല​ക്ട്രോ​ണി​ക് സ്റ്റെ​ബി​ലി​റ്റി ക​ണ്‍ട്രോ​ള്‍, ഹി​ല്‍ ഹോ​ള്‍ഡ് ക​ണ്‍ട്രോ​ള്‍ തു​ട​ങ്ങി​യ നൂ​ത​ന​സാ​ങ്കേ​തി​ക​ത്വ​ങ്ങ​ള്‍ ഇ​തി​ലു​ണ്ട്. പാ​ര്‍ക്ക് ടോ​ണി​ക് റി​യ​ര്‍പാ​ര്‍ക്കിം​ഗ് സെ​ന്‍സ​റു​ക​ള്‍, ഓ​ട്ടോ​മാ​റ്റി​ക്കാ​യി ഡിം ​ചെ​യ്യു​ന്ന​റി​യ​ര്‍വ്യൂ മി​റ​ര്‍, വി​ന്‍ഡോ​ക​ളി​ലെ വ​ണ്‍ ട​ച്ച് ആ​ന്‍റി പി​ഞ്ച്ടെ​ക്നോ​ള​ജി തു​ട​ങ്ങി​യ​വ​യും പു​തി​യ റാ​പ്പി​ഡി​ലെ സു​ര​ക്ഷാ​സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ്.