FLASH NEWS
Breaking News
ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളി; മുഖ്യമന്ത്രിമാർക്ക് പിണറായിയുടെ കത്ത്
Health

ഹൃ​ദ​യ​താ​ള​ത്തി​ന്‍റെ സി​ൽ​വ​ർ​ ജൂ​ബി​ലി

Friday, Nov 18, 2016,4:42 IST By റി​ജു.​എ​ൻ.​രാ​ജ് A A A

ഹൃ​ദ​യ​ചി​കി​ത്സാ​രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റം സൃ​ഷ്ടി​ച്ച രാ​ജ്യ​ത്തെ മി​ക​ച്ച സ്ഥാ​പ​ന​മാ​ണ് ത​ല​സ്ഥാ​ന​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ശ്രീ​ചി​ത്ര​തി​രു​നാ​ള്‍ ഇ​ന്‍സ്റ്റി​റ്റ്യൂട്ട് ഫൊ​ര്‍ മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ് ആ​ന്‍റ് ടെ​ക്നോ​ള​ജി. സം​സ്ഥാ​ന​ത്തി​ന്‍റെ​യും അ​തു​പോ​ലെ രാ​ജ്യ​ത്തി​ന്‍റെ​യും അ​ന്ത​സുയർത്തിയ ശ്രീ​ചി​ത്ര മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ് മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ല് പി​ന്നി​ടു​ന്നു.
ശ്രീ​ചി​ത്ര ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ടി​ടി​കെ-​ചി​ത്ര ഹൃ​ദ​യ​വാ​ല്‍വു​പ​യോ​ഗി​ച്ചു​കൊ​ണ്ടു വാ​ല്‍വ് മാ​റ്റി​വെ​യ്ക്ക​ല്‍ ചി​കി​ത്സ വി​ജ​യ​ക​ര​മാ​യി ഇ​രു​പ​ത്ത് അ​ഞ്ച് വ​ര്‍ഷ​ങ്ങ​ള്‍ പി​ന്നി​ടു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട​ര പ​തി​റ്റാ​ണ്ടി​ല്‍ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ടി​ടി​കെ ചി​ത്ര വാ​ൽ​വു​ക​ളാ​ണ് ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ്ക്കാ​യി വി​ജ​യ​ക​ര​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ട​ത്. മി​ക​ച്ച ചി​കി​ത്സാ വി​ജ​യം കൈ​വ​രി​ച്ച ടി​ടി​കെ ഹെ​ല്‍ത്ത്- ചി​ത്ര ഹൃ​ദ​യ വാ​ല്‍വ് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ വ്യ​വ​സാ​യ​ത്തി​ന്‍റെ പ്ര​തി​രൂ​പ​മാ​യി ക​ഴി​ഞ്ഞു. സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ സ​ങ്ക​ല​ന​ത്തി​ലൂ​ടെ താ​ങ്ങാ​വു​ന്ന വി​ല​യി​ലു​ള്ള മെ​ഡി​ക്ക​ല്‍ ഡി​വൈ​സു​ക​ള്‍ സൃ​ഷ്ടി​ച്ച് മ​നു​ഷ്യ​ജീ​വി​ത​ശ്രേ​യ​സി​നാ​ണ് ശ്രീ​ചി​ത്ര തി​രു​നാ​ള്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഫൊ​ര്‍ മെ​ഡി​ക്ക​ല്‍ സ​യ​ന്‍സ് ആ​ന്‍റ് ടെ​ക്നോ​ള​ജി നി​ല​കൊ​ള്ളു​ന്ന​ത്. ഉ​ന്ന​ത​നി​ല​വാ​ര ചി​കി​ത്സാ സൗ​ക​ര്യം, വ്യാ​വ​സാ​യി​ക പ്രാ​ധാ​ന്യ​മു​ള്ള ബ​യോ​മെ​ഡി​ക്ക​ല്‍ ഉ​ത്പ​ന്ന വി​ക​സ​നം, സാ​മൂഹി​ക​പ്ര​സക്തി​യു​ള്ള ആ​രോ​ഗ്യ ഗ​വേ​ഷ​ണ പ​ഠ​ന​ങ്ങ​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​ന്‍സ്റ്റി​റ്റ്യൂട്ട് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.
ബ​യോ മെ​ഡി​ക്ക​ല്‍ എ​ന്‍ജി​നീ​യ​റി​ങി​ലും സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും ഗ​വേ​ഷ​ണ​വും വി​ക​സ​ന​വു​​മാ​ണ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ്ര​ഥ​മ ദൗ​ത്യ​ങ്ങ​ളി​ലൊ​ന്ന്. ക​ഴി​ഞ്ഞ മൂ​ന്ന് ദ​ശാ​ബ്ദ​ങ്ങ​ള്‍, നി​ര​വ​ധി സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വി​ക​സ​നം വാ​ണി​ജ്യ​വ​ത്ക്ക​ര​ണം, ഊ​ര്‍ജി​ത​മാ​ക്ക​പ്പെ​ട്ട വൈ​ദ്യ​ശാ​സ്ത്ര ഡി​വൈ​സ് വ്യ​വ​സാ​യം, സാ​ധാ​ര​ണ​ക്കാ​ര​ന് താ​ങ്ങാ​ന്‍ പ​റ്റാ​വു​ന്ന ചെ​ല​വി​ല്‍ വൈ​ദ്യ​ശാ​സ്ത്ര ഡി​വൈ​സു​ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന മെ​ഡി​ക്ക​ല്‍ ഡി​വൈ​സു​ക​ളു​ടെ വി​ല ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ നി​യ​ന്ത്രി​ച്ചു നി​റു​ത്താ​ന്‍ ക​ഴി​ഞ്ഞു. വി​പ​ണി​വി​ജ​യ​ത്തി​ല്‍ ഇ​രു​പ​ത്തി​യ​ഞ്ച് വ​ര്‍ഷം ആ​ഘോ​ഷി​ക്കു​ന്ന ശ്രീ ​ചി​ത്ര​യി​ല്‍ നി​ന്നും നാ​ലു പു​ത്ത​ന്‍ സം​ര​ംഭ​ങ്ങ​ളാ​ണ് വ്യാ​വ​സാ​യി​ക ഉ​ത്പ​ന്ന​ത്തി​നാ​യി വ​രു​ന്ന​ത്.
ബ​യോ ആ​ക്റ്റീ​വ് കാ​ല്‍സ്യം സ​ള്‍ഫൈ​റ്റ് സി​മ​ന്‍റ്
അ​സ്ഥി​യി​ലും പ​ല്ലി​ലു​മു​ള്ള കേ​ടു​ക​ൾ നീ​ക്കു​ന്ന​തി​നു​ള്ള ഫി​ല്ല​ര്‍ പ​ദാ​ര്‍ഥ​മാ​ണ് ബാ​യോ ആ​ക്റ്റീ​വ് കാ​ല്‍സ്യം സ​ള്‍ഫൈ​റ്റ് സി​മ​ന്‍റ്. സി​റാ​മി​ക്സി​ല്‍ നി​ന്നും നി​ർ​മി​ക്കു​ന്ന ഈ ​പ​ദാ​ര്‍ഥ​ത്തി​ന് ജൈ​വ​പ്ര​യോ​ഗ​ക്ഷ​മ​ത​യും ശ​രീ​ര​ത്തി​നു​ള്ളി​ല്‍ ല​യി​ച്ചു ചേ​രു​ന്ന നൈ​സ​ര്‍ഗി​ക സ​വി​ശേ​ഷ​ത​യു​ണ്ട്.
മൃ​ഗ​ങ്ങ​ളു​ടെ ഹൃ​ദ​യാ​വ​ര​ണ​മാ​യ പെ​രി​കാ​ര്‍ഡി​യം
പ്ര​ത്യേ​ക പ്ര​ക്രി​യ​യി​ലൂ​ടെ രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കു​ന്ന മൃ​ഗ​ങ്ങ​ളു​ടെ ഹൃ​ദ​യാ​വ​ര​ണം. ജ​ന്മ​നാ ഹൃ​ദ​യ​വൈ​ക​ല്യ​ങ്ങ​ളു​ള്ള കു​ട്ടി​ക​ളി​ല്‍ മൃ​ഗ​ങ്ങ​ളു​ടെ ഹൃ​ദ​യാ​വ​ര​ണ​മാ​യ പെ​രി​കാ​ര്‍ഡി​യം ഉ​പ​യോ​ഗി​ച്ച് സു​ഷി​ര​ങ്ങ​ള​ട​യ്ക്കാ​നും റി​പ്പ​യ​ര്‍ ന​ട​ത്താ​നും ക​ഴി​യും.
പി​വി​എ സ​ര്‍ജി​ക്ക​ല്‍ സ്പോ​ഞ്ച്
തി​മി​രം, ഇ​ന്‍ട്രാ ഓ​ക്കു​ല​ര്‍ ലെ​ന്‍സ് മാ​റ്റം തു​ട​ങ്ങി​യ നേ​ത്ര​ശ​സ്ത്ര​ക്രി​യ​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പി​വി​എ സ്പോ​ഞ്ചു​ക​ള്‍, ദ്രാ​വ​കം വ​ലി​ച്ചെ​ടു​ക്കാ​ന്‍ ശേ​ഷി​യു​ള്ള വ​സ്തു കൊ​ണ്ട് നി​ര്‍മിച്ച പി​വി​എ സ്പോ​ഞ്ചു​ക​ള്‍. ര​ക്ത​വും ല​വ​ണ​ലാ​യി​നി​ക​ളും
ദ്രു​ത​ഗ​തി​യി​ല്‍ വ​ലി​ച്ചെ​ടു​ക്കു​ന്നു, ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന ഭാ​ഗം വൃ​ത്തി​യും ഈ​ര്‍പ്പ​ര​ഹി​ത​വു​മാ​ക്കു​ന്ന​തി​ലൂ​ടെ ശ​സ്ത്ര​ക്രി​യ സു​ഗ​മ​മാ​ക്കാ​ന്‍ പി​വി​എ സ്പോ​ഞ്ചു​ക​ള്‍ക്ക് ക​ഴി​യു​ന്നു.
ര​ണ്ടാം ത​ല​മു​റ ഹൃ​ദ​യ​വാ​ല്‍വ്, വാ​സ്ക്കു​ല​ര്‍ പ്ര​കാ​ശ​ന​വും
കൃ​ത്രി​മ ഹൃ​ദ​യ​വാ​ല്‍വി​ന്‍റെ​യും കൃ​ത്രി​മ ര​ക്ത​ക്കു​ഴ​ലാ​യ വാ​സ്ക്കു​ല​ര്‍ ഗ്രാ​ഫ്റ്റി​ന്‍റെ​യും ഗു​ണ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ശ്രീ​ചി​ത്ര​യി​ല്‍ തു​ട​ര്‍ഗ​വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്നു. ഗു​ണ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി​യ ടി​ടി​കെ-​ചി​ത്ര ഹൃ​ദ​യ​വാ​ല്‍വ് മോ​ഡ​ല്‍ ടി​സി ര​ണ്ടും, ജെ​ല്‍ ഉ​പ​യോ​ഗി​ച്ച് ബാ​ഹ്യ​പ്ര​ത​ല​ത്തി​ല്‍ ആ​വ​ര​ണം ന​ല്‍കി​യ ടി​സി ജി-2 ​വാ​സ്ക്കു​ല​ര്‍ ഗ്രാ​ഫ്റ്റും രോ​ഗി​ക​ളി​ല്‍ പ​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ത​യാ​റാ​ക്കി ക​ഴി​ഞ്ഞു. ത​ക​രാ​ര്‍ സം​ഭ​വി​ച്ച​തോ പൂ​ര്‍ണ​മാ​യും പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മോ ആ​യ ഹൃ​ദ​യ​വാ​ല്‍വു​ക​ള്‍ മു​റി​ച്ചു​മാ​റ്റി​യാ​ണ് കൃ​ത്രി​മ ഹൃ​ദ​യ​വ​ല്‍വു​ക​ള്‍ വെ​യ്ക്കു​ന്ന​ത്. പ​രി​ഷ്ക്ക​രി​ച്ച ഹൃ​ദ​യ​വാ​ല്‍വി​ന് പ​ഴ​യ​വാ​ല്‍വി​നെ​ക്കാ​ള്‍ ചി​ല പ്ര​ത്യേ​ക സ​വി​ശേ​ഷ​ത​ക​ളു​ണ്ട്.
ഇ​ല​ക്ട്രോ​ണി​ക് ക​ണ്‍സ​ള്‍ട്ടേ​ഷ​ന്‍
ശ്രീ​ചി​ത്ര​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത രോ​ഗി​ക​ള്‍ക്കാ​ണ് ഇ​ന്‍റ​ര്‍നെ​റ്റ് ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടു​ള്ള വിഡി​യോ കോ​ണ്‍ഫ​റ​ന്‍സി​ങ്ങി​ലൂ​ടെ എ​സ്സി​റ്റി​ഇ ക​ണ്‍സ​ള്‍ട്ടേ​ഷ​ന്‍ പ​ദ്ധ​തി ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട പാ​ര്‍ക്കി​ന്‍സ​ണ്‍ രോ​ഗി​ക​ള്‍ക്കാ​ണ് ആ​ദ്യം ഈ ​പ​ദ്ധ​തി ആ​വി​ഷ്ക്ക​രി​ച്ച​ത്. എ​ന്നാ​ല്‍ രോ​ഗി​ക​ള്‍ക്കു​മാ​യി പ​ദ്ധ​തി വി​പു​ലി​ക​രി​ക്കു​ന്നു. നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ടെ​ക്നോ​ള​ജി കോ​ണ്‍ക്ലേ​വി​ല്‍ ശ്രീ ​ചി​ത്ര​യു​ടെ പു​തി​യ ഉ​ല്‍പ്പ​ന്ന​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പു​റ​ത്തി​റ​ക്കും.