FLASH NEWS
Breaking News
കശ്മീരില്‍ കല്ലേറ് നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച: അമിത് ഷാ
Literature

അ​ബു ഇ​നി ക​ഥ​ക​ളി​ൽ മാ​ത്രം

Saturday, Nov 19, 2016,9:25 IST By മെട്രൊവാര്‍ത്ത A A A

വ്യാ​ക​ര​ണ​മി​ല്ലാ​തെ, തോ​ന്നും പോ​ലെ എ​ഴു​തി​പ്പൊ​ലി​പ്പി​ച്ച ക​ഥ​ക​ളി​ലൂ​ടെ ഉ​റ​ക്കെ​യു​ള്ള ഒ​ച്ച​യാ​യും നൂ​ലു പോ​ലു​ള്ള ശ​രീ​ര​മാ​യും വി​ചി​ത്ര​മാ​യ സ്വ​ഭാ​വ​മാ​യു​മെ​ല്ലാം മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്നൊ​രാ​ൾ… ബേ​പ്പൂ​ർ സു​ൽ​ത്താ​ൻ അ​ക്ഷ​ര​ങ്ങ​ളി​ൽ വ​ര​ച്ചി​ട്ട അ​ബൂ​ബ​ക്ക​ർ എ​ന്ന അ​ബു. ശ​ബ്ദം കൊ​ണ്ടു വീ​ട്ടു​കാ​രെ മു​ഴു​വ​ൻ വി​റ​പ്പി​ച്ചു നി​ർ​ത്തി​യ ലെ​ഫ്റ്റി​സ്റ്റ്. ക​ഥ​ക​ളു​ടെ സു​ൽ​ത്താ​ൽ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ഏ​റ്റ​വും ഇ​ള​യ അ​നു​ജ​ൻ അ​ബു എ​ന്ന അ​ബൂ​ബ​ക്ക​ർ. സു​ൽ​ത്താ​ന്‍റെ ഓ​ർ​മ​ക​ൾ തേ​ടി ത​ല​യോ​ല​പ്പ​റ​മ്പി​ലെ വീ​ട്ടി​ലേ​ക്കെ​ത്തു​ന്ന​വ​ർ​ക്ക് ആ​തി​ഥ്യ​മ​രു​ളാ​ൻ ഇ​നി അ​ബു​വി​ല്ല.
വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് സു​ൽ​ത്താ​ന്‍റെ ക​ഥ​യി​ട​ങ്ങ​ൾ നേ​രി​ട്ടു കാ​ണു​ന്ന​തി​നാ​യാ​ണ് ത​ല​യോ​ല​പ്പ​റ​മ്പി​ലേ​ക്കെ​ത്തി​യ​ത്. ക​ഥ​യി​ൽ നി​ന്നും ഒ​രു​പാ​ട് മാ​റി​യ നാ​ട്ടി​ൽ ബ​ഷീ​ർ വി​ശ​ദ​മാ​യി പ​റ​ഞ്ഞ ചാ​മ്പ​ക്കാ മ​ര​ത്തി​നു പു​റ​കി​ൽ ഇ​ക്ക​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​ബു​വു​ണ്ടാ​യി​രു​ന്ന കാ​ലം.

ത​ല​യോ​ല​പ്പ​റ​മ്പ് പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ജ​ന്മ​ഗൃ​ഹം. പാ​ത്തു​മ്മ​യു​ടെ ആ​ടി​ലൂ​ടെ ബ​ഷീ​ർ ചി​ത്രം വ​ര​ച്ചി​ടു​ന്ന​തു പോ​ലെ വി​ശ​ദ​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തി​യ അ​തേ വീ​ട്. ബ​ഷീ​ര്‍ ക​ഥ​ക​ളി​ലെ ഓ​ല​മെ​ട​ഞ്ഞ ചാ​യ​ക്ക​ട​യോ,ക​ട​ത്തു വ​ള്ള​മോ ഇ​ന്നി​ല്ല. ബ​ഷീ​റി​ന്‍റെ വാ​യ​ന​ക്കാ​ർ എ​ന്നു പ​റ​ഞ്ഞ​തോ​ടെ പ്രാ​യാ​ധി​ക്യ​മെ​ല്ലാം മ​റ​ന്ന് അ​ബു സം​സാ​രി​ച്ചു തു​ട​ങ്ങി. വ​യ​സ് 90 പി​ന്നി​ട്ടി​രി​ക്കു​ന്ന​തി​ന്‍റെ ക്ഷീ​ണം മു​ഖ​ത്തു​ണ്ടെ​ങ്കി​ലും ബ​ഷീ​റി​നെ കു​റി​ച്ച്‌ പ​റ​യു​മ്പോ​ള്‍ അ​ബു​വി​ന് നൂ​റ് നാ​വാ​ണ്. ബ​ഷീ​റി​ന് ഏറെ ഇഷ്ടമുള്ള ക​രി​മീ​ന്‍ പൊ​ള്ളി​ച്ച​തുമായി ഇക്കയെ കാണാൻ ചെന്ന ദിവസത്തെക്കുറിച്ച് അബു ഓർത്തെടുത്തു. ആ ദി​വ​സ​ങ്ങ​ളി​ലൊ​ക്കെ ശ​രി​ക്കും അ​വ​ശ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. മൂ​ന്നു നാ​ല് ദി​വ​സം അ​വി​ടെ നി​ന്നി​ട്ടാ​ണ് ഞ​ങ്ങ​ള്‍ പോ​ന്ന​ത്. ഇ​ക്ക​യെ​ക്കു​റി​ച്ച്‌ ഓ​ർമി​ക്കു​മ്പോ​ള്‍ ഇ​ന്നും എ​ന്‍റെ മ​ന​സി​ല്‍ മു​ഴ​ങ്ങു​ന്ന​ത് എ​ടാ അ​ബു​വേ…. എ​ന്ന വി​ളി​യാ​ണ്. അ​ബു​വി​ന്‍റെ ഓ​ർ​മ​ക​ളി​ൽ പ​ച്ച പി​ടി​ച്ചു നി​ൽ​പ്പു​ണ്ട് സു​ൽ​ത്താ​നോ​ടൊ​പ്പ​മു​ള്ള ഓ​രോ നി​മി​ഷ​ങ്ങ​ളും.

ബ​ഷീ​റി​ന്‍റെ എ​റ​ണാ​കു​ള​ത്തെ ബു​ക്സ്റ്റാ​ളി​ൽ പോ​ഞ്ഞി​ക്ക​ര റാ​ഫി​ക്കൊ​പ്പ​മാ​യി​രു​ന്നു കു​റേ​ക്കാ​ലം അ​ബു. ബ​ഷീ​റി​​ന്‍റെ പ​ല സു​ഹൃ​ത്തു​ക്ക​ളും അ​വി​ടെ വ​രും. എ​ഴു​ത്തു​കാ​രും രാ​ഷ്ട്രീ​യ​ക്കാ​രു​മെ​ല്ലാം സ്ഥി​രം സ​ന്ദ​ർ​ശ​ക​രാ​യി​രു​ന്നു. പി. ​കൃ​ഷ്ണ​പി​ള്ള​യ​ട​ക്കം പ​ല​രും ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​തും ഈ ​ബു​ക്സ്റ്റാ​ളി​ലാ​യി​രു​ന്നു. ക​മ്യൂ​ണി​സ്റ്റു​കാ​രു​മായു​ള്ള ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു താ​നൊ​രു ക​മ്യൂ​ണി​സ്റ്റു​കാ​ര​നാ​യി മാ​റി​യ​തെ​ന്ന് അബു. ബു​ക് സ്റ്റാ​ൾ ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ൽ നി​ന്ന് ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പ​ത്തേ​ക്കു മാ​റ്റി​യ​പ്പോ​ഴും അ​ബു രാ​വും പ​ക​ലു​മെ​ന്നോ​ണം അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. സാ​യാ​ഹ്ന​ങ്ങ​ളി​ൽ മു​ണ്ട​ശേ​രി മാ​സ്റ്റ​ർ, പൊ​ൻ​കു​ന്നം വ​ർ​ക്കി, അ​യ്യ​പ്പ​ൻ മാ​ഷ്, സാ​നു​മാ​ഷ്, വൈ​ലോ​പ്പി​ള്ളി…​അ​ങ്ങ​നെ ഒ​രു​പാ​ട് സൗ​ഹൃ​ദ​ങ്ങ​ൾ​ക്കു ബു​ക് സ്റ്റാ​ൾ വേ​ദി​യാ​യി. അ​ന്ന​ത്തെ സൗ​ഹൃ​ദ​സ​ദ​സ്സി​ന്‍റെ ഓ​ർ​മ​ക​ൾ പെ​യ്യു​മ്പോ​ൾ അ​ബു​വി​ന്‍റെ ക​ണ്ണു​ക​ളി​ൽ ആ​വേ​ശ​ത്തി​ര​യി​ള​ക്ക​മാ​യി​രു​ന്നു.

എ​ഴു​ത്തി​ൽ വി​സ്മ​യ​ങ്ങ​ൾ തീ​ർ​ത്ത ബ​ഷീ​റി​ന്‍റെ വ​ഴി പി​ന്തു​ട​രാ​ൻ ആ​രു​മി​ല്ലെ​ന്ന പ​രി​ഭ​വ​ത്തി​ലാ​യി​രു​ന്നു അ​ബു. കു​ടും​ബ​ത്തി​ൽ ആ​ർ​ക്കും അ​ക്ഷ​ര​ങ്ങ​ളു​ടെ ലോ​ക​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ല. ആ​ർ​ക്കും വാ​യ​ന​യും എ​ഴു​ത്തും ഒ​ന്നു​മി​ല്ല. ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ പു​റ​കേ​യാ​ണ് കു​ട്ടി​ക​ളെ​ന്നാ​യി​രു​ന്നു അ​ബു​വി​ന്‍റെ പ്ര​ധാ​ന പ​രാ​തി. ഭാ​ര്യ സു​ഹ്റ മ​രി​ച്ച​തോ​ടെ കു​റേ കാ​ല​മാ​യി ഒ​റ്റ​യ്ക്കാ​യി​രു​ന്നു അ​ബു. ബ​ഷീ​റി​ന്‍റെ നാ​ടും വീ​ടും കാ​ണാ​നെ​ത്തു​ന്നവ​രോ​ട് ഓ​ർ​മ​ക​ൾ പ​ങ്കു വ​ച്ചാ​യി​രു​ന്നു ജീ​വി​തം. ഇ​നി​യൊ​രു ജ​ന്മ​മു​ണ്ടെ​ങ്കി​ൽ വീ​ണ്ടും ഇ​ക്ക​യു​ടെ അ​നുജനായി ത​ന്നെ പി​റ​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നാ​യി​രു​ന്നു അ​ന്ന് അ​ബു​വി​ന്‍റെ മോ​ഹം. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ അ​നു​ജ​നാ​യി പി​റ​ന്ന​തി​ൽ അ​ത്ര​യേ​റെ അ​ഭി​മാ​നി​ച്ചി​രു​ന്നു അ​ബു…​ബ​ഷീ​റി​ന്‍റെ ക​ഥ​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു അ​ബു പ്ര​ശ​സ്ത​നാ​കു​ന്ന​ത്. അ​ബു​വി​ന്‍റെ പ​ഴ​യ സം​ഭാ​ഷ​ണ​ങ്ങ​ളും സ്വ​ഭാ​വ​ങ്ങ​ളു​മെ​ല്ലാം പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലും ചോ​ദ്യ​പേ​പ്പ​റു​ക​ളി​ലും നി​റ​ഞ്ഞു നി​ന്നി​രു​ന്ന ഒ​രു കാ​ലം. ആ​ത്മ​ക​ഥാം​ശ​ത്തോ​ടെ ബ​ഷീ​ർ എ​ഴു​തി​യ ക​ഥ​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേഷ​ണ​ങ്ങ​ളെ​ല്ലാം അ​ബു​വി​ൽ ചെ​ന്നാ​യി​രു​ന്നു അ​വ​സാ​നി​ച്ചി​രു​ന്ന​ത്. വി​ദേ​ശി​ക​ളും ഗ​വേ​ഷ​ക​രും സാ​ഹി​ത്യ​കു​തു​കി​ക​ളു​മെ​ല്ലാം ഒ​രു പോ​ലെ ത​ല​യോ​ല​പ്പ​റ​മ്പി​ലെ കൊ​ച്ചു വീ​ട്ടി​ലേ​ക്ക് ആ ​ക​ഥ​ക​ളു​ടെ പി​ന്നാ​മ്പു​റം തേ​ടി​യെ​ത്തി. അ​വ​ർ​ക്കു മു​ൻ​പി​ൽ പ​ഴ​യ​തി​നേ​ക്കാ​ൾ പ്ര​ഭാ​വ​ത്തോ​ടെ ക​ഥ​ക​ൾ ഓ​ർ​ത്തെ​ടു​ത്തും വീ​ട്ടി​ലെ നി​റം മ​ങ്ങി​ത്തു​ട​ങ്ങി​യ പ​ഴയ ഫോ​ട്ടൊ ആ​ൽ​ബത്തി​ന്‍റെ പേ​ജു​ക​ൾ മ​റി​ച്ച് വി​ശ​ദീ​ക​രി​ച്ചും അ​ബു ഊ​ർ​ജ​സ്വ​ല​നാ​യ ബ​ഷീ​ർ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മ​റ്റൊ​രു മു​ഖ​മാ​യി മാ​റി. ബ​ഷീ​റി​നെ വാ​യി​ച്ചു മ​തി​യാ​കാ​തെ ത​ല​യോ​ല​പ്പ​റ​മ്പി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​വ​ർ​ക്കി​നി ക​ഥ​ക​ളു​ടെ ലോ​ക​ത്തെ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ അ​ബു​വി​ന്‍റെ ഓ​ർ​മ​ക​ൾ കൂ​ട്ടിനി​ല്ല.