FLASH NEWS
Breaking News
സ്വർണ്ണക്കപ്പ് കോഴിക്കോടിന്
Kids

പ്രൈഡ് ഒാഫ് ഇന്ത്യയായി ഹരിത

Sunday, Nov 20, 2016,15:55 IST By മെട്രൊവാര്‍ത്ത A A A

പാട്ടുപാടി മലയാളികളുടെ മനം കവർന്ന ഹരീത ഹരീഷിന് മഹാരാഷ്‌ട്ര ജേർണലിസം ഫൗണ്ടേഷന്‍റെ ആദരം. പ്രഗത്ഭർക്കൊപ്പം സ്റ്റേജ് ഷോകളിൽ പാടിയായിരുന്നു ഹരിതയെന്ന കൊച്ചു മിടുക്കി സംഗീതാസ്വാദകരുടെ ശ്രദ്ധയിലേക്കെത്തിയത്.

ഇതിനോടകം നിരവധി സിനിമകളിൽ പാടിയ ഹരിത അഭിനയത്തിലും തന്‍റെ കഴിവ് പരീക്ഷിച്ചിട്ടുണ്ട്. മഹരാഷ്‌ട്ര ജേണലിസ്റ്റ് ഫൗണ്ടേഷന്‍റെ ദ പ്രൈഡ് ഒാഫ് ഇന്ത്യ ഭാസ്കർ അവാർഡാണ് ഹരിതയെ ഇപ്പോൾ തേടിയെത്തിയിരിക്കുന്നത്. അമീബ എന്ന ചിത്രത്തിലെ ചില്ലു ചില്ലു ചില്ലുകൾ തോറും ചാടി ചാടി ചാഞ്ചാടും എന്ന പട്ടാണ് ഹരിതയുടെ പാട്ടുകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധേയമായത്. ഈ പാട്ട് പാടി അഭിനയിച്ചതും ഹരിതയായിരുന്നു. തമിഴ് സിനിമയിലും ഹരിത പാട്ടുകൾ പാടിയിട്ടുണ്ട്.

ഷാർജയിൽ ബിസിനസുകാരനായ ഹരീഷ് കുമാറിന്‍റേയും സ്മിതയുടേയും മകളാണ് ഹരിത. വിദേശത്തെ മലയാളം സ്റ്റേജ് ഷോകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഹരിത. ഷാർജയിലെ ഒവർ ഒാൺ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥിനിയായിരുന്ന ഹരിത സംഗീക മത്സരങ്ങളിലും നിറഞ്ഞു നിന്നിരുന്നു. ക്ലാസിക്കൽ മ്യൂസിക്ക്, ലളിത ഗാനങ്ങൾ, സിനിമ പാട്ടുകൾ എന്നീ ഏത് വിഭാഗങ്ങളിലെ മത്സരങ്ങളായാലും ഹരിതയ്ക്ക് വെല്ലുവിളിയായിരുന്നില്ല. മലയാളികളുടെ പ്രിയപ്പെട്ട ജയചന്ദ്രനൊപ്പം യുഗ്മഗാനം പാടാൻ അവസരം ലഭിച്ചതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി ഹരിത കാണുന്നത്. ധനയാത്ര എന്ന സിനിമയിൽ ശ്വേതാ മേനോന്‍റെ ചെറുപ്പകാലം അവതരിപ്പിച്ചതും, ഈ സിനിമയിലെ ടൈറ്റിൽ സോങ് ആലപിച്ചതും ഹരിതയായിരുന്നു.

സംഗീതത്തിന്‍റേയും കലയുടേയും ലോകത്തിന് പുറമെ നീന്തലിലും സ്കേറ്റിങ്ങിലും ഹരിത ഒരു കൈ നോക്കാനാണ് ഹരിതയുടെ താത്പര്യം. 2017 മെയ് 19ന് ഗോവയിലെ ദിനനാഥ് മങ്കേഷ്കർ കലാ അക്കാദമിയിൽ വച്ചായിരിക്കും ഹരിതയ്ക്ക് ദ പ്രൈഡ് ഒാഫ് ഇന്ത്യ ഭാസ്കർ അവാർഡ് സമ്മാനിക്കുക.