FLASH NEWS
Breaking News
ജിഷ വധക്കേസ് വിചാരണ നിർത്തി വയ്ക്കണമെന്ന് ആളൂർ
India

കശ്മീരിൽ കൊല്ലപ്പെട്ട ഭീകരരുടെ കൈയിൽ 2000 ത്തിന്‍റെ നോട്ടും

Tuesday, Nov 22, 2016,10:51 IST By മെട്രൊവാര്‍ത്ത A A A

ജമ്മു: ബന്ദിപ്പോറയിൽ സൈന്യം  രണ്ട് ഭീകരരെ വധിച്ചു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിന് ശേഷമാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഭീകരരെ സൈന്യം വധിച്ചത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടൽ നടത്തിയത്.

ഇവരുടെ കൈയിൽ നിന്ന് രണ്ട് എകെ 47 തോക്കുകളും, രണ്ടായിരം രൂപയുടെ നോട്ടുകളും സൈന്യം കണ്ടെടുത്തു. ലഷ്കർ തോയ്ബയിൽ ഉൾപ്പെട്ടവരാണെന്നാണ് സൈന്യം കരുതുന്നത്. കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ള. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കശ്മീരിലെ ഗ്രാമങ്ങളിൽ തീവ്രവാദികൾ എത്തിയിരിക്കുന്നുവെന്ന സൂചനയെ തുടർന്ന് തെരച്ചിൽ തുടരുകയാണ്.