FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Kids

കു​രു​ന്നു​പ്ര​തി​ഭ​ക​ളു​ടെ ശാ​സ്ത്ര​വി​രു​തു​ക​ൾ

Saturday, Nov 26, 2016,8:54 IST By പ്ര​സാ​ദ് കാ​ടാം​കോ​ട് A A A

ചി​ത​റി​ത്തെ​റി​ച്ച ചി​ന്താ​ശ​ക​ല​ങ്ങ​ളി​ല്‍ നി​ന്നാ​ണ് നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍ പൊ​ട്ടി പു​റ​പ്പെ​ടു​ന്ന​ത്. ആ ​ആ​ശ​യ​ങ്ങ​ള്‍ യ​ന്ത്ര​ങ്ങ​ളാ​യും ക​ളി​പാ​വ​ക​ളാ​യും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളാ​യും പ​രി​ണ​മി​ക്കു​മ്പോ​ള്‍ ആ​സ്വാ​ദ​ക​ര്‍ക്ക് ആ​ശ്ച​ര്യ​വും അ​ത്ഭു​ത​വും ഒ​രു​പോ​ലെ.
സ്കൂ​ള്‍ ശാ​സ്ത്ര​മേ​ള​ക​ള്‍ അ​ത്ഭു​ത​ങ്ങ​ളു​ടെ ലോ​ക​മാ​ണ്. കു​ട്ടി കു​റ​ുമ്പ​ന്‍മാ​രു​ടെ​യും കു​റു​മ്പ​ത്തി​ക​ളു​ടെ​യും ത​ല​യി​ല്‍ മു​ള​യ്ക്കു​ന്ന ആ​ശ​യ​ങ്ങ​ളു​ടെ ഏ​കീ​ക​ര​ണ വേ​ദി​യാ​ണ് ശാ​സ്ത്ര​മേ​ള​ക​ള്‍. ഷൊ​ര്‍ണൂരി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ള്‍ ശാ​സ്ത്ര​മേ​ള​യി​ലു​മു​ണ്ട് രാ​ജ്യ​ത്തി​ന്‍റെ സ്വ​പ്ന​ങ്ങ​ള്‍ക്ക് ക​രു​ത്തു​പ​ക​രാ​ന്‍ ക​ഴി​യു​ന്ന കു​രു​ന്നു പ്ര​തി​ഭ​ക​ൾ. ക​ഴി​വും ബു​ദ്ധി​യും ഇച്ഛാശ​ക്തി​യും സ​മാ​സ​മം ചേ​ര്‍ത്ത് കൊ​ച്ചു ശാ​സ്ത്ര​ജ്ഞ​ർ സൃ​ഷ്ടി​ച്ചെ​ടു​ത്ത​തൊ​ക്കെ​യും കാ​ണേ​ണ്ട​തു​ത​ന്നെ. കു​രു​ന്നു​ക​ളു​ടെ വൈ​ഭ​വം ശാ​സ്ത്ര ലോക​ത്തി​ന് പു​ത്ത​ന്‍ അ​റി​വു​ക​ളാ​ണ് പ​ക​രു​ന്ന​ത്. ഷൊ​ര്‍ണൂ​രി​ലെ ശാ​സ്ത്ര​മേ​ള​യു​ടെ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്.
മാ​തൃ​ക​യാ​ക്കാം ഈ ​കു​രു​ന്നു​ക​ളെ
കൂ​ന​ത്ത​റ​യി​ല്‍ നി​ന്നും വ​ന്ന മു​ത്ത​ശ്ശി ശാ​ര​ദ​യു​ടെ ക​ണ്ണു​ക​ളി​ല്‍ നി​റ​ഞ്ഞു ക​ണ്ട​ത് ആ​ശ്ച​ര്യ​മാ​യി​രു​ന്നു. എ​ന്താ കാ​ണി​ച്ചി​രി​ക്ക​ണ്, ക്യു​ട്ടോ​ള്… സ​മ്മ​തി​ക്കാ​തെ വ​യ്യ​ട്ടോ! ന​ല്ല വ​ള്ളു​വ​നാ​ട​ന്‍ ഭാ​ഷ​യി​ല്‍ ശാ​ര​ദ മു​ത്ത​ശ്ശി ആ​ഹ്ളാ​ദം പ്ര​ക​ടി​പ്പി​ച്ചു. അ​തു​കേ​ട്ട​പ്പോ​ള്‍ മ​ല്‍സ​രാ​ര്‍ത്ഥി​ക​ള്‍ക്ക് പെ​രു​ത്ത് സ​ന്തോ​ഷം. ശാ​സ്ത്ര​മേ​ള​യി​ലെ പു​ത്ത​ന്‍ അ​റി​വു​ക​ള്‍ നു​ക​രാ​ന്‍ ആ​യി​ര​ങ്ങ​ളാ​ണ് ഷൊ​ര്‍ണൂ​രി​ലെ ശാ​സ്ത്ര​മേ​ള വേ​ദി​ക​ളി​ലേ​ക്ക് എ​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​മാ​യി വ​രു​ന്ന അ​ച്ഛ​ന​മ്മ​മാ​ര്‍ക്ക് ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളോ​ട് പ​റ​യാ​നു​ള​ള​ത്, ക​ണ്ടു​പ​ഠി​ക്ക്…. എ​ന്നു​മാ​ത്ര​മാ​ണ്. അ​തെ, ക​ണ്ടു​പ​ഠി​ക്കാ​ന്‍ ഒ​രു​പാ​ടു​ണ്ട് ശാ​സ്ത്ര​മേ​ള​യി​ല്‍. ക​ണ്ണു​കാ​ണാ​ത്ത​വ​രും ചെ​വി​കേ​ള്‍ക്കാ​ത്ത​വ​രും ന​ട​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​രും തീ​ര്‍ത്ത വി​സ്മ​യ​ങ്ങ​ള്‍ കാ​ണേ​ണ്ട​തു​ത​ന്നെ​യാ​ണ്. ജീ​വി​ത​ത്തി​ല്‍ എ​ല്ലാം തി​ക​ഞ്ഞി​ട്ടും ഒ​ന്നു​ആ​യി​ല്ലെ​ന്ന വി​ല​പി​ച്ചു​ന​ട​ക്കു​ന്ന​വ​ര്‍ പ്ര​ത്യേ​കി​ച്ചും. പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന ക​ര​വി​രു​തു​ക​ളാ​ല്‍ സ​മ്പ​ന്ന​മാ​യി​രു​ന്നു ശാ​സ്ത്ര​മേ​ള​യി​ലെ നി​റ​കാ​ഴ്ച​ക​ള്‍.
സോ​ളാ​ർ പാ​ന​ൽ ഉ​പ​യോ​ഗി​ക്കാം
പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല കു​ടം​ബ​ബ​ഡ്ജ​റ്റി​ന്‍റെ താ​ളം തെ​റ്റി​ക്കു​ന്ന ഇ​ക്കാ​ല​ത്ത് വാ​യു​വി​ല്‍ ഓ​ടു​ന്ന വാ​ഹ​നം ഇ​റ​ങ്ങി​യാ​ലോ? കേ​ള്‍ക്കാ​ന്‍ ന​ല്ല ര​സ​മു​ണ്ട്. ഇ​തൊ​ക്കെ ന​ട​പ്പി​ലാ​കു​മോ​യെ​ന്നു പ​റ​യാ​ന്‍ വ​ര​ട്ടെ. വാ​യു​വും സോ​ളാ​ര്‍ പാ​ന​ലും ഉ​പ​യോ​ഗി​ച്ച് കൊ​ച്ചു​ശാ​സ്ത്ര​ജ്ഞ​ര്‍ നി​ർ​മി​ച്ച വാ​ഹ​ന​ങ്ങ​ള്‍ മേ​ള​യു​ടെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റു​ക​യാ​ണ്. അ​തി​ലൊ​ന്നാ​ണ് അം​ഗ​പ​രി​മി​ത​ര്‍ക്കാ​യു​ള​ള മു​ച്ച​ക്ര വാ​ഹ​നം. ഇ​ത് വി​ക​സി​പ്പി​ച്ച​ത് കൊ​ടു​ങ്ങ​ല്ലൂ​ര്‍ എ​സ്എ​സ്എം​എ​ച്ച്എ​സ്എ​സി​ലെ ഭാ​സിം, അ​സ്‌​ല​ഹ് എ​ന്നി​വ​രാ​ണ്. സി​ലി​ണ്ട​റി​ന​ക​ത്ത് വാ​യു നി​റ​ച്ച് സോ​ളാ​ര്‍ പാ​ന​ലു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് എ​ന്‍ജി​ന്‍ പ്ര​വ​ര്‍ത്തി​പ്പി​ച്ച​ത്. യാ​തൊ​രു ചെ​ല​വു​മി​ല്ലാ​തെ ഈ ​മോ​ട്ടോ​ര്‍ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് 40 കി​ലോ മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കാം. തി​രു​വ​ന​ന്ത​പു​രം നെ​ല്ലി​മൂ​ട് ന്യൂ ​എ​ച്ച്എ​സ്എ​സി​ലെ രേ​ഷ്മ​യും ഡാ​നി​യും നി​ർ​മി​ച്ച​ത് നി​ല​മു​ഴ​യു​ന്ന​തി​നും കു​ഴി​യെ​ടു​ക്കാ​നും ക​ള​പ​റി​ക്കാ​നും പ​റ്റു​ന്ന യ​ന്ത്ര​മാ​ണ്. സോ​ളാ​ര്‍ പാ​ന​ല്‍ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍ത്തി​പ്പി​ക്കു​ന്ന​തി​നാ​ല്‍ മ​ലി​നീ​ക​ര​ണ​വു​മി​ല്ല. ഇ​ങ്ങി​നെ ഇ​ന്ധ​നം നി​റ​യ്ക്കാ​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ പ​രീ​ക്ഷ​ണ​വേ​ദി​യാ​യി​രു​ന്നു ശാ​സ്ത്ര​മേ​ള.
എ​ടി​എ​മ്മി​ല്‍ നി​ന്ന് പ​ണം ത​ട്ട​യെ​ടു​ക്കു​ന്ന വി​രു​ത​ന്മാ​രെ പി​ടി​കൂ​ടാ​ന്‍ നൂ​ത​ന​മാ​ര്‍ഗ​വു​മാ​യി ചാ​ല​ക്കു​ടി കാ​ര്‍മ​ല്‍ സ്കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​നി​ക​ള്‍. സെ​യ്ഫ് ആ​ന്‍ഡ് സ്ക്വ​യ​ര്‍ എ​ന്ന് നൂ​ത​ന പ്ര​വ​ര്‍ത്ത​ന രീ​തി​യാ​ണ് ഇ​വി​ടെ അ​വ​ലം​ബി​ക്കു​ന്ന​ത്. മ​റ്റൊ​രു​ത്ത​ന്‍റെ എ​ടി​എം കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടി​യെ​ടു​ക്ക​ല്‍ അ​ത​ല്ലെ​ങ്കി​ല്‍ മ​റ്റു മാ​ര്‍ഗ​ങ്ങ​ള്‍ മു​ഖാ​ന്തി​രം എ​ടി​എ​മ്മി​ല്‍ നി​ന്നു​ള്ള പ​ണ​മെ​ടു​ക്ക​ല്‍ ഇ​വ​യെ​ല്ലാം ത​ത്സ​മ​യ​ത്തു ത​ന്നെ അ​റി​യാ​ന്‍ ക​ഴി​യു​ന്ന മാ​ര്‍ഗ​മാ​ണി​ത്. പൊ​ലീ​സ്, ഫ​യ​ര്‍, ബാ​ങ്ക്, എ​ടി​എം കാ​ര്‍ഡ് ഉ​ട​മ എ​ന്നി​വ​രു​ടെ മൊ​ബൈ​ലി​ലേ​യ്ക്ക് ഉ​ട​ന്‍ ത​ന്നെ സ​ന്ദേ​ശ​മെ​ത്തു​ന്ന രീ​തി​യാ​ണി​ത്. ടെം​പ​റേ​ച്ച​ര്‍ സെ​ന്‍സ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണു പ്ര​വ​ര്‍ത്ത​ന രീ​തി. കാ​ര്‍മ​ല്‍ സ്കൂ​ളി​ലെ സോ​ണി സി​ജു​വും ലി​ന​സ് സി.​ലി​ജു​വു​മാ​ണ് സെ​യ്ഫ് ആ​ന്‍ഡ് സ്ക്വ​യ​ര്‍ ക​ണ്ടു​പി​ടി​ച്ച​ത്.