FLASH NEWS
Breaking News
കുറ്റസമ്മതമല്ല; രാഷ്ട്രീയധാർമ്മികതയുടടെ പേരിൽ രാജി വയ്ക്കുന്നു എ കെ ശശീന്ദ്രൻ
Top News

ബേ​ക്ക​ലി​ന്‍റെ ച​രി​ത്ര​വ​ഴി​ക​ളി​ലൂ​ടെ…

Tuesday, Nov 29, 2016,9:51 IST By നീ​തു ച​ന്ദ്ര​ൻ A A A

യാ​ത്ര പോ​കാ​മെ​ന്നു​റ​പ്പി​ച്ച​പ്പോ​ഴേ​ക്കും നേ​ര​മേ​റെ ഇ​രു​ട്ടി​യി​രു​ന്നു…​റെയ്‌ൽവേ സ്റ്റേ​ഷ​നി​ലെ തി​ര​ക്കി​നി​ട​യി​ല്‍ നി​ലാ​വു പോ​ലെ മി​ന്നി​ത്തെ​ളി​ഞ്ഞി​രു​ന്ന നി​യോ​ണ്‍ വി​ള​ക്കു കാ​ലി​നു കീ​ഴെ പാ​തി​രാ​ത്രി​യി​ല്‍ കം​പാ​ര്‍ട്ട്മെ​ന്‍റു​ക​ള്‍ നി​റ​യെ ആ​ളു​ക​ളു​മാ​യി നേ​രം വൈ​കി മാ​ത്രം എ​ത്തു​ന്ന അ​വ​സാ​ന​ത്തെ തീ​വ​ണ്ടി​ക്കു വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പ്… കേ​ര​ള​ത്തി​ന്‍റെ അ​ങ്ങേ​യ​റ്റ​ത്തേ​ക്കാ​ണ് യാ​ത്ര… ക​ണ്ണൂ​രും ക​ട​ന്ന് കാ​സ​ര്‍ഗോ​ഡേ​ക്ക്. ഒ​ര​ല്‍പം മു​ന്‍പ് ഗൂ​ഗി​ളി​ല്‍ തെ​ളി​ഞ്ഞു​വ​ന്ന നീ​ല​ത്തി​ര​മാ​ല​ക​ള്‍ക്കു ന​ടു​വി​ല്‍ ത​ല​യു​യ​ര്‍ത്തി നി​ല്‍ക്കു​ന്ന ബേ​ക്ക​ല്‍ കോ​ട്ട​യു​ടെ ആ​കാ​ശ​ക്കാ​ഴ്ച​ക​ളൊ​ഴി​കെ മ​റ്റൊ​ന്നും അ​പ്പോ​ള്‍ മ​ന​സി​ലു​ണ്ടാ​യി​രു​ന്നി​ല്ല… മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ളു​ന്ന യാ​ത്ര​യു​ടെ ക്ഷീ​ണ​വും അ​പ​രി​ചി​ത​മാ​യ വ​ഴി​ക​ളും അ​ത്ര​യും നേ​രം വി​ട്ടു​പി​രി​യാ​തെ ഒ​പ്പ​മു​ണ്ടാ​കാ​മാ​യി​രു​ന്ന അ​ര​ക്ഷി​താ​വ​സ്ഥ​യു​മൊ​ന്നും.
ചാ​റ്റ​ൽ​മ​ഴ​യി​ൽ ന​ന​ഞ്ഞ്
കാ​ലം തെ​റ്റി​യെ​ന്നോ​ണം പെ​യ്തു തു​ട​ങ്ങി​യ മ​ഴ​ച്ചാ​റ്റ​ലി​നൊ​പ്പ​മാ​യി​രു​ന്നു കാ​സ​ര്‍ഗോ​ഡ് സ്റ്റേ​ഷ​നി​ലേ​ക്ക​ത്തി​യ​ത്. മ​ഴ​ത്ത​ണു​പ്പും അ​വ​ധി​ദി​ന​ത്തി​ന്‍റെ ആ​ല​സ്യ​വും കൂ​ടി വി​ജ​ന​മാ​ക്കി തീ​ര്‍ത്ത പാ​ത​ക​ള്‍. ഒ​രു ഭാ​ഗ​ത്ത് കേ​ര​ള​ത്തി​ന്‍റെ​യും മ​റു​ഭാ​ഗ​ത്ത് ക​ര്‍ണാ​ട​ക​യു​ടെ​യും ബ​സു​ക​ള്‍ നി​ര്‍ത്തി​യി​ട്ട ട്രാ​ന്‍സ്പോ​ര്‍ട് ബ​സ് സ്റ്റാ​ന്‍ഡി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും മ​ഴ ആ​ഞ്ഞു പെ​യ്തു തു​ട​ങ്ങി​യി​രു​ന്നു. യാ​ത്ര​യു​ടെ ഉ​ന്മേ​ഷം മ​ഴ​യി​ല്‍ ന​ന​ഞ്ഞു കു​തി​രു​മോ​യെ​ന്ന സം​ശ​യം പ​ക്ഷേ പെ​ട്ടെ​ന്നു ത​ന്നെ മാ​റി. പ​തി​നാ​റു കി​ലോ​മീ​റ്റ​റു​ക​ളോ​ളം നീ​ണ്ട ബ​സ് യാ​ത്ര​ക്കി​ട​യി​ല്‍ മ​ഴ മാ​റി മാ​നം തെ​ളി​ഞ്ഞു. ബേ​ക്ക​ല്‍ സ്റ്റോ​പ്പി​ലി​റ​ങ്ങി ശ്രീ ​മു​ഖ്യ​പ്രാ​ണാ​ക്ഷേ​ത്ര​മെ​ന്നെ​ഴു​തി വ​ച്ച ക​വാ​ട​ത്തി​ലൂ​ടെ ഉ​ള്ളി​ലേ​ക്ക്… എ​ന്നു​മെ​ന്നും മു​ട​ങ്ങാ​തെ​യെ​ത്തു​ന്ന വി​നോ​ദ​യാ​ത്രി​ക​രെ ഉ​ന്നം വ​ച്ച് തു​റ​ന്നി​രു​ന്ന ചെ​റി​യ ക​ട​ക​ള്‍ക്ക​രി​കി​ലേ​ക്കെ​ത്തി​യ​പ്പോ​ഴെ ദൂ​രെ ബേ​ക്ക​ല്‍ കാ​ഴ്ച​യാ​യി നി​റ​ഞ്ഞു തു​ട​ങ്ങി​യി​രു​ന്നു. ഇ​രു​ണ്ട വ​ലി​യ ക​ല്‍ച്ചു​മ​രു​ക​ള്‍ക്കു മു​ന്‍പി​ല്‍ ആ​ഴ​ത്തി​ലു​ള്ള കി​ട​ങ്ങ്. അ​ക​ത്തെ ചെ​റി​യ ക്ഷേ​ത്ര​ത്തി​നു​ള്ളി​ല്‍ മ​ഹാ​ന​വ​മി​യാ​ഘോ​ഷ​ങ്ങ​ള്‍ തു​ട​രു​ന്നു. ക​ല്‍ച്ചു​മ​രു​ക​ള്‍ക്കു​ന​ടു​വി​ലൂ​ടെ​യു​ള്ള ചെ​റി​യ വ​ഴി​ക​ളി​ലൂ​ടെ ബേ​ക്ക​ല്‍ കാ​ഴ്ച​യു​ടെ ച​രി​ത്ര പു​സ്ത​കം പ​തി​യെ തു​റ​ന്നു.
കോ​ട്ട​യു​ടെ ച​രി​ത്രം
അ​ക​ത്തു ക​യ​റി​യാ​ല്‍ ഏ​ക്ക​റു ക​ണ​ക്കി​നോ​ളം പ​ര​ന്നു കി​ട​ക്കു​ന്ന പൂ​ന്തോ​ട്ട​മാ​ണ്… അ​തി​നെ​യെ​ല്ലാം സം​ര​ക്ഷി​ച്ചെ​ന്നോ​ണം വ​ലി​യ കോ​ട്ട​മ​തി​ലു​ക​ള്‍. ആ​ദ്യ​മെ​വി​ടേ​ക്കു പോ​ക​ണ​മെ​ന്ന ആ​ശ​ങ്ക​യി​ല്‍ കു​ഴ​ങ്ങി നി​ന്ന പ​ല​ര്‍ക്കു​മൊ​പ്പം ഞ​ങ്ങ​ളും ചേ​ര്‍ന്നു. കോ​ട്ട​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളും കാ​ഴ്ച​യി​ല്‍ ഒ​രു പോ​ലെ​യാ​ണ്. അ​വി​ടെ നി​ന്നു​ള്ള കാ​ഴ്ച​ക​ളാ​ണ് വി​ഭി​ന്നം. അ​തു കൊ​ണ്ടു ത​ന്നെ അ​തി​ലൊ​ന്നു പോ​ലും ന​ഷ്ട​പ്പെ​ട്ടു പോ​ക​രു​തെ​ന്ന നി​ര്‍ബ​ന്ധ​വു​മു​ണ്ടാ​യി​രു​ന്നു. എ.​ഡി 1650ല്‍ ​ക​ർ​ണാ​ട​ക​യി​ലെ ബെ​ഡ്നോ​ര്‍ രാ​ജ​വം​ശ​ത്തി​ലെ ശി​വ​പ്പ നാ​യി​ക് ആ​ണ് ബേ​ക്ക​ല്‍ നി​ർ​മി​ച്ച​ത് എ​ന്നാ​ണ് രേ​ഖ​ക​ളി​ൽ പ​റ​യു​ന്ന​ത്. പ്രാ​ദേ​ശി​ക​ര്‍ക്കി​ട​യി​ല്‍ ഇ​ക്കേ​രി നാ​യി​ക് എ​ന്നും ഈ ​രാ​ജാ​വ് അ​റി​യ​പ്പെ​ടു​ന്നു. ബേ​ക്ക​ല്‍ അ​ട​ങ്ങു​ന്ന വ​ട​ക്ക​ന്‍ കേ​ര​ളം അ​ക്കാ​ല​ത്ത് ചി​റ​യ്ക്ക​ല്‍ രാ​ജ​വം​ശ​ത്തി​ന്‍റ അ​ധീ​ശ​ത്വ​ത്തി​ലാ​യി​രു​ന്നു. മ​ല​ബാ​റി​ന്‍റെ പ്ര​ധാ​ന വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു അ​ക്കാ​ല​ത്ത് ബേ​ക്ക​ല്‍. കൊ​ട്ടാ​ര​ങ്ങ​ള്‍ക്ക് കോ​ട്ട സം​ര​ക്ഷ​ണം തീ​ര്‍ക്കു​ന്ന കാ​ല​മാ​യി​രു​ന്ന​തി​നാ​ല്‍ അ​ന്നേ ഈ ​കോ​ട്ട​യു​ണ്ടാ​യി​രി​ക്കാം എ​ന്നും വാ​ദ​മു​ണ്ട്. ചി​റ​യ്ക്ക​ല്‍ വം​ശ​ത്തി​ലെ മൂ​ന്നാം പി​ന്തു​ട​ര്‍ച്ച​ക്കാ​ര്‍ വെ​ക്കോ​ല​ത്ത് കോ​ട്ട​യു​ടെ ഭ​ര​ണാ​ധി​കാ​രി​ക​ളാ​യി​രു​ന്നു. ഈ ​വെ​ക്കോ​ല​ത്താ​ണ് ഇ​ന്ന​ത്തെ ബേ​ക്ക​ല്‍ എ​ന്നും ഊ​ഹ​മു​ണ്ട്.
കി​ളി​വാ​തി​ലി​ന​പ്പു​റ​ത്തെ ക​ട​ൽ
ശി​വ​പ്പ നാ​യി​ക് ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​പ്പോ​ള്‍ കോ​ട്ട പു​തു​ക്കി പ​ണി​ഞ്ഞ​താ​വാം എ​ന്നാ​ണ് അ​വ​രു​ടെ നി​ഗ​മ​നം. പി​ന്നീ​ട് ഇ​വ​രു​ടെ ക​യ്യി​ല്‍ നി​ന്ന് രാ​ജ്യ​ത്തോ​ടൊ​പ്പം കോ​ട്ട​യും മൈ​സൂ​ര്‍ രാ​ജാ​ക്ക​ന്മാ​രു​ടെ ക​യ്യി​ലാ​യി. ഇ​ന്ത്യ​യി​ലെ മ​റ്റു കോ​ട്ട​ക​ളെ പോ​ലെ ബേ​ക്ക​ല്‍ ഒ​രു കൊ​ട്ടാ​ര​മോ ഭ​ര​ണ​ണാ​സി​രാ​കേ​ന്ദ്ര​മോ ആ​യി​രു​ന്നി​ല്ല. ഇ​ത് പ​ട​യൊ​രു​ക്ക​ത്തി​നാ​യി മാ​ത്ര​മു​ള്ള കോ​ട്ട​യാ​യി​രു​ന്നു​വെ​ന്നാ​ണ് ച​രി​ത്രം പ​റ​യു​ന്ന​ത്. ഓ​രോ കോ​ട്ട​യി​ലും വ്യ​ത്യ​സ്ത അ​ക​ല​ങ്ങ​ളി​ല്‍ കി​ളി​വാ​തി​ല്‍ പോ​ലു​ള്ള ദ്വാ​ര​ങ്ങ​ള്‍ ശ​ത്രു​ക്ക​ളെ നേ​രി​ടാ​നാ​യി നി​ർ​മി​ച്ച​താ​ണ്. മ​ല​ബാ​ര്‍ പി​ടി​ച്ച​ട​ക്കാ​ന്‍ പ​ട​യൊ​രു​ക്കം തു​ട​ങ്ങി​യ​പ്പോ​ള്‍ ടി​പ്പു​സു​ല്‍ത്താ​ന്‍റെ പ്ര​ധാ​ന സേ​നാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യി ബേ​ക്ക​ല്‍ കോ​ട്ട. ടി​പ്പു​വി​ന്‍റെ മ​ര​ണ​ത്തോ​ടെ കോ​ട്ട ബ്രി​ട്ടി​ഷ് ഈ​സ്റ്റ് ഇ​ന്ത്യാ ക​മ്പ​നി​യു​ടേ​താ​യി. സേ​നാ​കേ​ന്ദ്രം എ​ന്ന​തി​ല്‍ നി​ന്ന് ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യി ബേ​ക്ക​ല്‍ മാ​റി​യ​ത് ഈ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ്. കോ​ട്ട​മ​തി​ലു​ക​ളി​ല്‍ ഇ​ട​യ്ക്കി​ടെ കി​ളി​വാ​തി​ലു​ക​ളെ​ന്ന പോ​ലെ ചെ​റി​യ പ​ഴു​തു​ക​ളു​ണ്ട്. പ​ണ്ട് ശ​ത്രു​ക്ക​ള്‍ക്കാ​യി പ​ട​യാ​ളി​ക​ള്‍ ജാ​ഗ്ര​ത​യോ​ടെ ഉ​റ്റു​നോ​ക്കി​ക്കൊ​ണ്ടി​രു​ന്ന പ​ഴു​തു​ക​ളി​ലൂ​ടെ​യാ​ണ് ഇ​ന്ന് സ​ഞ്ചാ​രി​ക​ള്‍ പ്ര​കൃ​തി​യെ ആ​സ്വ​ദി​ക്കു​ന്ന​ത്. കി​ളി​വാ​തി​ല​ന​പ്പു​റ​ത്ത് നീ​ല​നി​റ​ത്തി​ൽ പ​ക​ൽ​ച്ചൂ​ടി​ൽ ആ​ഞ്ഞ​ടി​ക്കു​ന്ന ക​ട​ൽ​ത്തി​ര​മാ​ല​ക​ൾ. ഇ​ട​യ്ക്കി​ടെ ഒ​രാ​ള്‍ക്ക് ഇ​രി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള കു​ഞ്ഞ് അ​റ​ക​ളു​മു​ണ്ട്..