FLASH NEWS
Breaking News
മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റണം, ഹൈക്കോടതിയിൽ ഹർജി
Top News

വ​ട​ക്ക് വ​ട​ക്കൊ​രു കാ​യ​ലു​ണ്ട്

Friday, Dec 2, 2016,6:22 IST By മെട്രൊവാര്‍ത്ത A A A

നീ​ല​നി​ലാ​വി​ൽ ഓ​ളം തു​ള്ളു​ന്ന കാ​യ​ലി​നെ​ക്കു​റി​ച്ചോ​ർ​ക്കു​മ്പോ​ൾ ആ​ദ്യം മ​ന​സി​ലേ​ക്കെ​ത്തു​ക ആ​ല​പ്പു​ഴ​യാ​യി​രി​ക്കും. പ​ക്ഷേ അ​ങ്ങ് വ​ട​ക്ക് വ​ട​ക്കൊ​രു കാ​യ​ലു​ണ്ട്. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ന്‍റെ വേ​മ്പ​നാ​ട്ട് കാ​യ​ലെ​ന്നു പ്ര​ശ​സ്ത​മാ​യ വ​ലി​യ പ​റ​മ്പി​ൽ കാ​യ​ൽ. ബേ​ക്ക​ൽ കോ​ട്ട​യും റാ​ണി​പു​ര​വും ച​ന്ദ്ര​ഗി​രി​യു​മെ​ല്ലാം കാ​സ​ർ​ഗോ​ഡേ​ക്കെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​വാ​ഹി​ച്ചെ​ടു​ത്ത​പ്പോ​ൾ അ​ധി​ക​മാ​രു​മ​റി​യാ​തെ ഒ​ളി​ഞ്ഞു കി​ട​ന്നി​രു​ന്ന കാ​യ​ൽ സൗ​ന്ദ​ര്യം. ഇ​പ്പോ​ൾ കാ​സ​ർ​ഗോ​ഡ്ക്കു പോ​കു​ന്ന​വ​രു​ടെ പ്ര​ധാ​ന സ​ന്ദ​ർ​ശ​ന​സ്ഥ​ല​മാ​യി മാ​റി​യി​രി​ക്കു​ന്നു വ​ലി​യ പ​റ​മ്പ് കാ​യ​ലും. ‌

കാ​സ​ര്‍ഗോ​ഡ് ജി​ല്ല​യി​ലെ ഹോ​സ്ദു​ര്‍ഗ് താ​ലൂ​ക്കി​ല്‍ വ്യാ​പി​ച്ച് കി​ട​ക്കു​ന്ന സു‌​ന്ദ​ര​മാ​യ ഒ​രു കാ​യ​ൽ. കാ​യ​ലി​ലെ‌ കു​ഞ്ഞു കു​ഞ്ഞു ദ്വീ​പു​ക​ളാ​ണ് സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കുന്നത്.

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പ​യ്യ​ന്നൂ​ര്‍ മു​ത​ല്‍ കാ​സ​ര്‍കോ​ട് ജി​ല്ല​യി​ലെ നീ​ലേ​ശ്വ​രം വ​രെ ഈ ​കാ​യ​ല്‍ വ്യാ​പി​ച്ചു കി​ട​ക്കു​ന്നു. വ​ലി​യ​പ​റ​മ്പ് കാ​യ​ല്‍ സ​ഞ്ചാ​രി​ക​ളു​ടെ ശ്ര​ദ്ധ​യാ​ക​ര്‍ഷി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് കു​റ​ച്ച് കാ​ല​മേ ആ​യി​ട്ടു​ള്ളു. ചെ​റി​യ ദ്വീ​പ് സ​മൂ​ഹ​ങ്ങ​ളാ​ല്‍ ചു​റ്റ​പ്പെ​ട്ടു കി​ട​ക്കു​ന്ന ഇ​വി​ടം ജി​ല്ല​യി​ലെ പ്ര​ധാ​ന മ​ത്സ്യ​ബ​ന്ധ​ന കേ​ന്ദ്ര​മാ​ണ്. ദ്വീ​പു​ക​ളി​ല്‍ ഏ​റ്റ​വും വ​ലു​താ​ണ് വ​ലി​യ​പ​റ​മ്പ്. നാ​ലു ന​ദി​ക​ളാ​ണ് വ​ലി​യ​പ​റ​മ്പ് കാ​യ​ലി​ല്‍ ചേ​രു​ന്ന​ത്. ക​വ്വാ​യി​ക്കാ​യ​ലി​ലെ​ത്തി​യാ​ല്‍ ദൂ​രെ നാ​വി​ക ഏ​ഴി​മ​ല അ​ക്കാ​ഡ​മി കാ​ണാം. കാ​യ​ലി​ലെ സ​വാ​രി​ക്കാ​യി ഹൗ​സ് ബോ​ട്ടു​ക​ളും ചെ​റി​യ ബോ​ട്ടു​ക​ളും തോ​ണി​ക​ളും ല​ഭ്യ​മാ​ണ്. ദി​വ​സം മു​ഴു​വ​നും ത​ങ്ങാ​വു​ന്ന വി​വി​ധ പാ​ക്കേ​ജു​ക​ള്‍ ഹൗ​സ്‌​ബോ​ട്ടു​ക​ള്‍ ന​ല്‍കു​ന്നു​ണ്ട്. ചെ​റു തു​രു​ത്തു​ക​ളും കാ​യ​ലി​ന്‍റ‌‌െ സൗ​ന്ദ​ര്യം വ​ര്‍ദ്ധി​പ്പി​ക്കു​ന്നു.

കാ​സ​ര്‍കോ​ട് ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന​വ​ര്‍ കാ​ലി​ക്ക​ട​വി​ലോ തൃ​ക്ക​രി​പ്പൂ​രി​ലോ ഇ​റ​ങ്ങി ആ​യി​റ്റി ബോ​ട്ട് ജെ​ട്ടി​യി​ലെ​ത്തി​യാ​ല്‍ വ​ലി​യ​പ​റ​മ്പി​ലേ​ക്കു​ള്ള യാ​ത്രാ​ബോ​ട്ട് കി​ട്ടും. ക​ണ്ണൂ​ര്‍ ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന​വ​ര്‍ പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​ന​ടു​ത്ത കൊ​റ്റി ബോ​ട്ട് ജെ​ട്ടി​യി​ലെ​ത്തി​യാ​ല്‍ വ​ലി​യ​പ​റ​മ്പി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നു​ള്ള ബോ​ട്ട് സൗ​ക​ര്യ​മു​ണ്ടാ​യി​രിക്കും.

കാ​യ​ലി​ലൂ​ടെ​യു​ള്ള സാ​യാ​ഹ്ന​സ​വാ​രി​യാ​ണ് സ​ന്ദ​ർ​ശ​ക​രു​ടെ മ​നം ക​വ​രു​ന്ന​ത്. സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​മേ​റി​യ​തോ​ടെ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കി​ക്കൊ​ണ്ടു​ള്ള പ​ല പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കി​യി​ട്ടു​മു​ണ്ട്. വ​ലി​യ പ​റ​മ്പി​ലേ​ക്കെ​ത്തു​ന്ന​വ​ർ​ക്ക് കു​ര​ങ്ങ​ന്മാ​രു​ടെ താ​വ​ള​മാ​യ ഇ​ട​യി​ല​ക്കാ​ട് നാ​ഗ​ക്കാ​വ് സ​ന്ദ​ർ​ശി​ക്കാ​നും സാ​ധി​ക്കും. യാ​ത്ര ചെ​യ്യു​ന്ന​തി​നാ​യി തോ​ണി​യും ബോ​ട്ടു​ക​ളും ഇ​വി​ടെ നി​ന്നും ല​ഭി​ക്കും. വ​ലി​യ​പ്പ​റ​മ്പി​ൽ നി​ന്ന് ക​വ്വാ​യി​ക്കാ​യ​ൽ മു​റി​ച്ചു ക​ട​ന്നാ​ൽ പി​ന്നെ ഇ​ട​യി​ല​ക്കാ​ടാ​യി. അ​ല്ലെ​ങ്കി​ൽ ആ​യി​റ്റ് ബോ​ട്ട്ജെ​ട്ടി​യി​ൽ വ​ന്ന് തെ​ക്കു​ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ലൂ​ടെ ര​ണ്ട് കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ലും നാ​ഗ​ക്കാ​വി​ലെ​ത്താം. ക​വ്വാ​യി​ക്കാ​യ​ലി​ലൂ​ടെ വ​ട​ക്കോ​ട്ടു യാ​ത്ര ചെ​യ്താ​ൽ നീ​ലേ​ശ്വ​രം കോ​ട്ട​പ്പു​റ​ത്തെ​ത്താം.