FLASH NEWS
Breaking News
പി.യു. ചിത്രയെ ലോക അത്‌ലറ്റിക്‌ മീറ്റിൽ പങ്കെടുപ്പിയ്ക്കണമെന്ന് ഹെെക്കോടതി
Scie & Tech

റിസോഴ്സ് സാറ്റ്-2എ ഭ്രമണപഥത്തിൽ

Wednesday, Dec 7, 2016,13:07 IST By മെട്രൊവാര്‍ത്ത A A A

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ വിദൂര നിയന്ത്രണ ഉപഗ്രഹം റിസോഴ്സ് സാറ്റ്-2എ ഭ്രമണപഥത്തിലെത്തി. ശ്രീഹരിക്കോട്ടയിൽ നിന്ന് ബുധനാഴ്ച രാവിലെ 10.45നാണ് ഐഎസ്ആർഒ റിസോഴ്സ് സാറ്റ് വിജയകരമായി വിക്ഷേപിച്ചത്.

ഇന്ത്യയുടെ വിക്ഷേപണ വാഹനമായ പിഎസ്എൽവി സി36 ആണ് റിസോഴ്സ് സാറ്റിനെ ഭ്രമണപഥത്തിലെത്തിച്ചത്. 1994 മുതൽ 2016 വരെയുള്ള 18 വർഷത്തെ കാലയളവിൽ 129 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചിട്ടുള്ളത്. 18 മിനിറ്റ് കൊണ്ടാണ് 1235 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം സൗരകേന്ദ്രീകൃതമായ ഭ്രമണപഥത്തിലെത്തിയത്.

2003ലും 2012ലും വിക്ഷേപിച്ച റിസോഴ്സ് സാറ്റ്-1, റിസോഴ്സ് സാറ്റ്-2 എന്നീ വിക്ഷേപണങ്ങൾക്ക് പിന്നാലെയാണ് റിസോഴ്സ് സാറ്റ്-2എ ഐഎസ്ആർഒ വിക്ഷേപിക്കുന്നത്. ഹൈ റസല്യൂഷൻ ലൈനർ ഇമേജിങ് സെൽഫ് സ്കാനർ ക്യാമറ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതി വിദ്യകളടങ്ങുന്നതാണ് റിസോഴ്സ് സാറ്റ് 2എ. അഞ്ച് വർഷമാണ് ഉപഗ്രഹത്തിന്‍റെ കാലവധി.