FLASH NEWS
Breaking News
ആദിവാസി യുവാവിനെ തല്ലിക്കൊന്നകേസിൽ കര്‍ശന നടപടി: മുഖ്യമന്ത്രി
Auto

ഫോ​റി​നി​ല്‍ നി​ന്ന് എ​ത്തു​ന്നു പു​തി​യ വി​റ്റാ​ര

Thursday, Dec 8, 2016,4:20 IST By പി.​ബി. ബാ​ലു A A A

ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലെ കാ​ര്‍ യു​ദ്ധ​ത്തി​ല്‍ ഒ​രു ക​യ്യ് നോ​ക്കാ​ന്‍ ഉ​റ​പ്പി​ച്ചു ത​ന്നെ​യാ​ണ് പു​തി​യ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ മാ​രു​തി​യു​ടെ പു​റ​പ്പാ​ട്. ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലെ എ​ല്ലാ വാ​ഹ​ന ​ശ്രേ​ണി​യി​ലും ത​ങ്ങ​ളു​ടെ ക​യ്യൊ​പ്പ് കൃ​ത്യ​മാ​യി പ​തി​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് മാ​രു​തി തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.
ഇ​ട​ത്ത​ര​ക്കാ​രു​ടെ വാ​ഹ​ന​സ്വ​പ്ന​ങ്ങ​ള്‍ സാ​ക്ഷാ​ല്‍ക​രി​ക്കു​ന്ന​തി​നൊ​പ്പം പ്രീ​മി​യം ശ്രേ​ണി​യി​ലും ഒ​പ്പം നി​ര്‍ത്തു​ക​യാ​ണ് ല​ക്ഷ്യം. ഈ ​വ​ര്‍ഷം മാ​ര്‍ച്ചി​ല്‍ വി​പ​ണി​യി​ലെ​ത്തി​യ മാ​രു​തി​യു​ടെ കോം​പാ​ക്ട് എ​സ്യു​വി വി​റ്റാ​ര ബ്രെ​സ​യ്ക്ക് ഉ​ജ്ജ്വ​ല പ്ര​തി​ക​ര​ണ​മാ​ണ് ജ​ന​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ച്ച​ത്. ഇ​തു​വ​രെ​യാ​യി 1.72ല​ക്ഷം ബു​ക്കിം​ഗു​ക​ള്‍ നേ​ടി​യെ​ടു​ത്ത വി​റ്റാ​ര​യു​ടെ മാ​സം​തോ​റും 10,000യൂ​ണി​റ്റു​ക​ള്‍ വീ​ത​മാ​ണ് വി​റ്റ​ഴി​ക്ക​പ്പെ​ടു​ന്ന​ത്. മാ​രു​തി​യു​ടെ എ​സ് യു​വി എ​ന്ന നി​ല​യി​ല്‍ വി​റ്റാ​ര എ​ത്തു​മ്പോ​ള്‍ ഒ​രു ഓ​ട്ടോ​മൊ​ബൈ​ല്‍ വി​ദ​ഗ്ധ​നും ഇ​ത്ര സ്വീ​കാ​ര്യ​ത ക​ല്‍പ്പി​ച്ചി​രു​ന്നി​ല്ല. മ​റ്റു​ള്ള എ​സ് യു​വി​യെ​ക്കാ​ള്‍ ഇ​ന്ത്യ​ന്‍വി​പ​ണി​യി​ല്‍ വി​റ്റാ​ര ഇ​ട​പി​ടി​ക്കാ​ന്‍ കാ​ര​ണം അ​ത് യൂ​സേ​ഴ്സ് ഫ്ര​ണ്ട്-​ലി​യാ​ണ് എ​ന്നു​ള്ള​താ​ണ്. അ​തി​നാ​ല്‍ കു​റ​ച്ചു​കൂ​ടി സ്റ്റൈ​ലാ​യി വി​റ്റാ​ര​യ്ക്ക് മു​ക​ളി​ലാ​യി സ്ഥാ​നം പി​ടി​ക്കു​ന്ന ത​ര​ത്തി​ല്‍ വ​ലു​പ്പ​മേ​റി​യ പു​തി​യൊ​രു എ​സ്യു​വി​യെ പു​റ​ത്തി​റ്ക്കു​ക​യാ​ണ് ക​മ്പ​നി.
ആ​ഗോ​ള​ത​ല​ത്തി​ല്‍ സ്വീ​കാ​ര്യ​ത​കി​ട്ടി​യ മോ​ഡ​ല്‍ ഇ​ന്ത്യ​യി​ല്‍ എ​ത്തി​ച്ച് എ​സ് യു​വി സെ​ഗ്മെ​ന്‍റ് പൂ​ര്‍ണ​മാ​യും പി​ടി​യി​ലൊ​തു​ക്കു​ക എ​ന്ന ത​ന്ത്ര​മാ​ണ് ഇ​തി​നു പി​ന്നി​ല്‍ നി​ല​വി​ല്‍ മ​റ്റു ഹു​ണ്ടാ​യ ക്രീ​റ്റ​യും, ഡ്റ്റ​റു​മാ​ണ് ഇ​തി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്. വി​ദേ​ശ​മോ​ഡ​ല്‍ എ​ന്നാ​യി​രി​ക്കും ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​ക്കു​ക എ​ന്ന​തി​നെ​ക്കൂ​റി​ച്ചൊ​ന്നും വ്യ​ക്തി​മാ​ക്കി​യി​ട്ടി​ല്ല. ആ​ഗോ​ള ത​ല​ത്തി​ല്‍ വി​റ്റാ​ര പെ​ട്രോ​ള്‍, ഡീ​സ​ല്‍ വ​ക​ഭേ​ദ​ങ്ങ​ളി​ലാ​ണ് ല​ഭ്യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ക​രു​ത്ത്
120ബി​എ​ച്ച്പി ക​രു​ത്തു​ള്ള​താ​ണ് 1.6ലി​റ്റ​ര്‍ വി​വി​ടി പെ​ട്രോ​ള്‍ എ​ന്‍ജി​ന്‍. ഇ​തി​ലെ 1.4 ലി​റ്റ​ര്‍ ട​ര്‍ബോ​ചാ​ര്‍ജ്ഡ് ബൂ​സ്റ്റ​ര്‍ ജെ​റ്റ് എ​ന്‍ജി​നാ​ക​ട്ടെ 138ബി​എ​ച്ച്പി​യാ​ണ് ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​ത്. വി​റ്റാ​ര​യു​ടെ ഡീ​സ​ല്‍ പ​തി​പ്പി​ന് 120 ബി​എ​ച്ച്പി​യു​ള്ള 1.6ലി​റ്റ​ര്‍ ഡി​ഡി​ഐ​എ​സ് ഡീ​സ​ല്‍ എ​ന്‍ജി​നാ​ണ് ക​രു​ത്തേ​കു​ന്ന​ത്. 5 സ്പീ​ഡ്,6സ്പീ​ഡ് മാ​നു​വ​ല്‍ ട്രാ​ന്‍സ്മി​ഷ​നു​ക​ളാ​ണ് ഈ ​എ​ന്‍ജി​നു​ക​ളി​ല്‍ ഉ​ള്‍ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. ഓ​പ്ഷ​ണ​ലാ​യി 6 സ്പീ​ഡ് ഓ​ട്ടോ​മാ​റ്റി​ക് ട്രാ​ന്‍സ്മി​ഷ​നു​മു​ണ്ട്. ഫോ​ര്‍ വീ​ല്‍ ഡ്രൈ​വ് സി​സ്റ്റം, റ​ഡാ​ര്‍ ബ്രേ​ക്ക് സ​പ്പോ​ര്‍ട്, ക്രൂ​സ് ക​ണ്‍ട്രോ​ള്‍ സി​സ്റ്റം എ​ന്നീ സ​വി​ശേ​ഷ​ത​ക​ളും ഉ​ള്‍ക്കൊ​ണ്ടി​ട്ടു​ണ്ട്.
സു​ര​ക്ഷ​യ്ക്ക്
മു​ന്‍ഗ​ണ​ന
മി​ക​ച്ച ഡ്രൈ​വി​ങ്ങ് സു​ഖം വാ​ഗ്ദാ​നം ചെ​യ്യു​ന്ന വി​റ്റാ​ര ന്യൂ , ​യാ​ത്ര​ക്കാ​ര​ന്‍റെ​യും, ഡ്രൈ​വ​റു​ടെ​യും സു​ര​ക്ഷ​യ്ക്കാ​യി പൂ​ര്‍ണ്ണ സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്ക​യി​ട്ടു​ണ്ട്. അ​തി​ല്‍ പ്ര​ധാ​നം 7 എ​യ​ര്‍ബാ​ഗു​ക​ള്‍, എ​ബി​എ​സ്, ഇ​ബി​ഡി, ഇ​ല​ക്ട്രി​ക് സ്റ്റ​ബി​ലി​റ്റി ക​ണ്‍ട്രോ​ള്‍, ബ്രേ​ക്ക് അ​സി​സ്റ്റ് എ​ന്നീ ഫീ​ച്ച​റു​ക​ള്‍ക്കൊ​പ്പം 7 ഇ​ഞ്ച് ഇ​ന്‍ഫോ​ടെ​യി​ന്‍മെ​ന്‍റ് സി​സ്റ്റം, ഓ​ട്ടോ​മാ​റ്റി​ക് ക്ലൈ​മ​റ്റ് ക​ണ്‍ട്രോ​ള്‍, ട​യ​ര്‍ പ്രെ​ഷ​ര്‍ മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം, എ​ല്‍ഇ​ഡി പ്രോ​ജ​ക്ട​ര്‍ ഹെ​സ്ലാ​മ്പ് എ​ന്നി​വ​യാ​ണ് സ​വി​ശേ​ഷ​ത​ക​ള്‍.
വി​ല
അ​ടു​ത്ത ഡ​ല്‍ഹി ഓ​ട്ടോ​ഷോ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് അ​തു​പി​ന്നാ​ലെ മോ​ഡ​ല്‍ ഇ​ന്ത്യ​ന്‍ വി​പ​ണ​യി​ല്‍ എ​ത്തി​ക്കാ​നു​ള്ള ശ്ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ള്‍ . 18 മു​ത​ല്‍ 25 ല​ക്ഷം വ​രെ​യാ​യി​രി​ക്കും ഇ​തി​ന്‍റെ വി​ല​യെ​ന്നാ​ണ് സൂ​ച​ന.