FLASH NEWS
Breaking News
വാഹന പണിമുടക്കിൽ നിന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കി
Religious

പ്രധാനമന്ത്രിക്ക് വേണ്ടി കുമ്മനത്തിന്‍റെ പുഷ്പാഭിഷേകം

Saturday, Dec 10, 2016,13:22 IST By മെട്രൊവാര്‍ത്ത A A A

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേണ്ടി ശബരിമലയിൽ പുഷ്പാഭിഷേകം.  ബിജെപി സംസ്ഥാനഅധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിലാണ് പുഷ്പാഭിഷേകം നടത്തിയത്. ശബരിമലശാസ്താവിന് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടുകളിലൊന്നാണിതെന്നും  അദേഹം പറഞ്ഞു.

പനിനീർപൂവ്, തെച്ചി, അരളി, തുളസി എന്നിവ കൊണ്ടായിരുന്നു അഭിഷേകം. വിഗ്രഹത്തിൽ ഏലയ്ക്കാമാലയും കിരീടവും അണിയിച്ചു. വെള്ളിയാഴ്ച ദീപാരാധനയ്ക്ക് ശേഷമുള്ള ആദ്യപുഷ്പാഭിഷേകം പ്രധാനമന്ത്രിയുടെ പേരിലായിരുന്നു.