FLASH NEWS
Breaking News
നടിയെ അക്രമിച്ച കേസിൽ ദിലീപ് ഒന്നാം പ്രതിയാകില്ല
Cinema

മോ​ഹ​ങ്ങ​ള്‍ കൈ​മു​ത​ലാ​ക്കി​യ പ​ട​വെ​ട്ട​ല്‍

Sunday, Dec 11, 2016,6:08 IST By മെട്രൊവാര്‍ത്ത A A A

ദാ​രി​ദ്ര്യ​ത്തി​നെ​തി​രെ മോ​ഹ​ങ്ങ​ള്‍ കൈ​മു​ത​ലാ​ക്കി​യു​ള്ള പ​ട​വെ​ട്ട​ലു​ക​ള്‍ക്കു ക​ണ്ണീ​രി​ന്‍റെ ന​ന​വു​ണ്ടാ​കും. ദേ​ശ ഭാ​ഷ​ക​ളു​ടെ വ്യ​ത്യാ​സ​മി​ല്ല നി​ല​നി​ല്‍പ്പി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ന്. മ​ത്സ​ര വി​ഭാ​ഗ​ത്തി​ലെ ആ​ദ്യ ചി​ത്ര​മാ​യ കോ​ള്‍ഡ് ഒ​ഫ് ക​ല​ന്ദ​റി​ലെ മെ​ഹ​മ​ദി​നും കു​ടും​ബ​ത്തി​നു​മൊ​പ്പം സ​ഹ​ത​പി​ക്കാ​തി​രി​ക്കാ​ന്‍ പ്രേ​ക്ഷ​ക​നും ക​ഴി​യി​ല്ല. തു​ര്‍ക്കി​യി​ലെ വ​ട​ക്ക​ന്‍ പ്ര​വി​ശ്യ​യി​ലെ ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ന്‍റെ ക​ഥ​യാ​ണ് സം​വി​ധാ​യ​ക​ന്‍ മു​സ്ത​ഫ കാ​ര പ​റ​യു​ന്ന​ത്.

മൂ​ന്നു സീ​സ​ണു​ക​ളി​ലാ​യി ചി​ത്രീ​ക​രി​ച്ച സി​നി​മ​യി​ല്‍ വ​സ​ന്ത​വും ഗ്രീ​ഷ്മ​വും വ​ര്‍ഷ​വും മി​ക​വു​റ്റ കാ​ഴ്ച​ക​ള്‍ ഒ​രു​ക്കു​ന്നു. ഒ​രു സാ​ധാ​ര​ണ കു​ടും​ബ​മാ​ണു നാ​യ​ക​നാ​യ മെ​ഹ​മ​ദി​ന്‍റേ​ത്. അ​മ്മ​യും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ പോ​റ്റു​ന്ന​തി​നാ​യി മ​ല​ക​ള്‍ക്കു​ള്ളി​ലെ ഭാ​ഗ്യം തേ​ടു​ന്ന നാ​യ​ക​ന്‍. ഭാ​ഗ്യം തേ​ടി​യു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ടു​ന്ന നാ​യ​ക​നെ ത​ന്മ​യ​ത്വ​ത്തോ​ടെ അ​വ​തി​പ്പി​ക്കു​ന്ന​ത് ഹെ​യ്ദ​ര്‍ സി​സ്മാ​നാ​ണ്.

സ്വ​പ്ന​ങ്ങ​ളു​ടെ സാ​ക്ഷാ​ല്‍ക്കാ​ര​ത്തി​നാ​യി മ​ല​ക​ള്‍ക്കു​ള്ളി​ല്‍ സ്വ​ര്‍ണം തേ​ടി​യി​റ​ങ്ങു​ന്ന നാ​യ​ക​നാ​യ മെ​ഹ​മ​ദി​ന് അ​വ​സാ​നം വ​രെ സ്വ​ര്‍ണം ല​ഭി​ക്കു​ന്നി​ല്ല. കി​ട്ടു​ന്ന​ത് ഖ​ന​ന ഫാ​ക്റ്റ​റി​യി​ല്‍ എ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​വും കൂ​ട്ടി​മു​ട്ടി​ക്കാ​നാ​കു​ന്നി​ല്ല. മ​ഞ്ഞു​കാ​ലം തു​ട​ങ്ങി​യ​തോ​ടെ ഖ​നി​യി​ലേ​യ്ക്കി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത മെ​ഹ​മ​ദ് മ​റ്റു​വ​ഴി​ക​ള്‍ തേ​ടു​ന്നു. വീ​ട്ടി​ലെ കാ​ള​യെ പോ​രു​കാ​ള​യാ​ക്കി മാ​റ്റി മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ക​യാ​ണു മെ​ഹ​മ​ദി​ന്‍റെ അ​ടു​ത്ത ല​ക്ഷ്യം. മോ​ഹി​പ്പി​ക്കു​ന്ന സ​മ്മാ​നം ല​ഭി​ച്ചാ​ല്‍ ക​ട​ങ്ങ​ള്‍ തീ​ര്‍ക്കാ​നും സ്വ​സ്ഥ​മാ​യി ക​ഴി​യാ​നും പ​റ്റു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു മെ​ഹ​മ​ദി​ന്. കു​ടും​ബ​ത്തി​ലെ ദാ​രി​ദ്യം തി​രി​ച്ച​റി​ഞ്ഞ മൂ​ത്ത​മ​ക​ന്‍ ഒ​ച്ചു​ക​ളെ ശേ​ഖ​രി​ച്ചു വി​ല്‍ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. എ​തി​ര്‍ക്ക​ണ​മെ​ന്നു​ണ്ടെ​ങ്കി​ലും അ​വ​ന്‍റെ ആ​ഗ്ര​ഹ​ത്തി​നു ത​ട​സം നി​ല്‍ക്കാ​ന്‍ മെ​ഹ​മ​ദ് ത​യാ​റാ​യി​ല്ല. ദാ​രി​ദ്യ​ത്തി​നു ന​ടു​വി​ലാ​ണെ​ങ്കി​ലും കു​ടും​ബ​ത്തി​നു​ള്ളി​ലെ പ​ര​സ്പ​ര സ്നേ​ഹ​ത്തി​നും ക​രു​ത​ലി​നും ഒ​രി​ക്ക​ലും ഒ​രു കു​റ​വു​മു​ണ്ടാ​കി​ല്ലെ​ന്ന യാ​ഥാ​ര്‍ഥ്യ​മാ​ണു സം​വി​ധാ​യ​ക​ന്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

വ​ള​ര്‍ത്തു കാ​ള​യെ പോ​രു കാ​ള​യാ​ക്കു​ന്ന​തി​നെ ഭാ​ര്യ ഹ​നീ​ഫ് എ​തി​ര്‍ക്കു​ന്നു. എ​ന്നാ​ല്‍ സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന പ​ണ​വും അ​തു കൊ​ണ്ടു നി​റ​വേ​റ്റ​പ്പെ​ടാ​വു​ന്ന ആ​വ​ശ്യ​ങ്ങ​ളും മെ​ഹ​മ​ദ് വി​വ​രി​ച്ച​പ്പോ​ള്‍ ഹ​നീ​ഫും വ​ഴ​ങ്ങു​ന്നു. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ത​ന്നാ​ലാ​കു​ന്ന വി​ധ​ത്തി​ല്‍ പ​രി​ശീ​ലി​പ്പി​ക്കു​ന്ന മെ​ഹ​മ​ദി​ന്‍റെ നി​ശ്ച​യ​ദാ​ര്‍ഡ്യം പ്രേ​ക്ഷ​ക​നെ​യും ആ​വേ​ശ​ത്തി​ലാ​ക്കും. മ​ത്സ​ര​ത്തി​നാ​യി ര​ണ്ടു മ​ക്ക​ളു​മാ​യി പ്ര​തീ​ക്ഷ​ക​ളു​ടെ ഭാ​ണ്ഡ​വും പേ​റി​യാ​ണു മെ​ഹ​മ​ദ് യാ​ത്ര​യാ​കു​ന്ന​ത്. എ​ന്നാ​ല്‍ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ല്‍ ത​ന്നെ മെ​ഹ​മ​ദി​ന്‍റെ കാ​ള പ​രാ​ജ​യ​പ്പെ​ടു​ന്നു. ര​ണ്ടു മ​ക്ക​ളു​ടെ​യും മെ​ഹ​മ​ദി​ന്‍റെ​യും ദൈ​ന്യ​ത പ്രേ​ക്ഷ​ക​ന്‍റെ ഹൃ​ദ​യ​വും ത​ക​ര്‍ക്കും. പ്ര​തീ​ക്ഷ​ക​ള്‍ അ​സ്ത​മി​ച്ച അ​വ​ര്‍ തി​രി​കെ വീ​ണ്ടും മ​ല​മു​ക​ളി​ലേ​യ്ക്ക്. തി​രി​കെ എ​ത്തു​ന്ന അ​വ​രെ ആ​വേ​ശ​ത്തോ​ടെ സ്വീ​ക​രി​ക്കു​ന്ന ഹ​നീ​ഫി​ന് മെ​ഹ​മ​ദി​നെ ആ​ശ്വ​സി​ക്കാ​ന്‍ പോ​ലു​മാ​കു​ന്നി​ല്ല. മോ​ഹ​ഭം​ഗ​ത്തി​ന്‍റെ ക​ടു​ത്ത നി​രാ​ശ​യി​ലാ​യ മെ​ഹ​മ​ദ് അ​ടു​ത്ത വ​ഴി തേ​ടു​ന്നു. എ​ന്നാ​ല്‍ അ​ടു​ത്ത ദി​വ​സം കാ​ള​യെ കാ​ണാ​താ​കു​ന്നു. മ​ക​ന്‍ ശേ​ഖ​രി​ച്ച ഒ​ച്ചു​ക​ള്‍ മു​ഴു​വ​ന്‍ ചി​ത​റി തെ​റി​ച്ചി​രി​ക്കു​ന്ന ദൃ​ശ്യം മെ​ഹ​മ​ദി​നെ മാ​ത്ര​മ​ല്ല പ്രേ​ക്ഷ​ക​നെ​യും ക​ണ്ണീ​ര​ണ​യി​ക്കും.

ഒ​രു കു​ടും​ബം മു​ഴു​വ​ന്‍ സ്വ​ന്തം കാ​ള​യെ അ​ന്വേ​ഷി​ച്ചു ന​ട​ക്കു​മ്പോ​ള്‍ പ്രേ​ക്ഷ​ക​രു​ടെ പ്രാ​ര്‍ത്ഥ​ന​യും അ​വ​ര്‍ക്കൊ​പ്പം. ഒ​രു സി​നി​മ​യാ​ണെ​ന്ന​ത് പോ​ലും മ​റ​ന്നു മെ​ഹ​മ​ദി​നൊ​പ്പം പ്രേ​ക്ഷ​ക​രെ കൊ​ണ്ടു പോ​കാ​ന്‍ മു​സ്ത​ഫ കാ​ര എ​ന്ന സം​വി​ധാ​യ​ക​നു ക​ഴി​യു​ന്നു. ഓ​രോ​രു​ത്ത​രും ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ വേ​ദ​ന​യോ​ടെ​യ​ല്ലാ​തെ പ്രേ​ക്ഷ​ക​നു ക​ണ്ടി​രി​ക്കാ​നാ​കി​ല്ല. അ​തു വ്യ​ക്ത​മാ​ക്കു​ന്നു ഇ​ള​യ​മ​ക​ന്‍ ഗ​ര്‍ത്ത​ത്തി​ല്‍ വീ​ണ കാ​ള​യെ ക​ണ്ടെ​ത്തു​മ്പോ​ള്‍ തി​യ​റ്റ​റു​ക​ളി​ല്‍ ഉ​യ​ര്‍ന്ന കൈയടി​ക​ള്‍. കാ​ള​യെ ര​ക്ഷി​ക്കാ​നു​ള്ള മെ​ഹ​മ​ദി​ന്‍റെ ശ്ര​മ​ത്തി​നി​ട​യി​ല്‍ ഗ​ര്‍ത്ത​ത്തി​ല്‍ നി​ന്നും സ്വ​ര്‍ണം ക​ണ്ടെ​ത്തു​ന്നു. സ്വ​ര്‍ണ​ത്തി​നാ​യു​ള്ള തീ​വ്ര ശ്ര​മ​ങ്ങ​ള്‍ പോ​ലും പ​രാ​ജ​യ​പ്പെ​ട്ട മെ​ഹ​മ​ദി​ന് സ്വ​ര്‍ണ അ​യി​ര് ല​ഭി​ക്കു​മ്പോ​ള്‍ സ​ന്തോ​ഷ​ത്തി​ന്‍റെ പ​ര​കോ​ടി​യി​ലാ​ണ് പ്രേ​ക്ഷ​ക​ര്‍. ര​ണ്ടു മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ട ദൈ​ന്യ​ത​യു​ടെ വി​രാ​മം ആ​ഹ്ലാ​ദ​ത്തോ​ടെ കാ​ണി​ക​ള്‍ സ്വീ​ക​രി​ക്കു​മ്പോ​ള്‍ സം​വി​ധാ​യ​ക​ന്‍ മാ​ത്ര​മ​ല്ല അ​ഭി​നേ​താ​ക്ക​ളു​ടെ മി​ക​വും വ്യ​ക്ത​മാ​കു​ന്നു. ഛായാ​ഗ്ര​ഹ​ണ​ത്തി​ന്‍റെ മി​ക​വും ചി​ത്ര​ത്തി​ന്‍റെ ആ​സ്വാ​ദ്യ​ത വ​ര്‍ധി​പ്പി​ക്കു​ന്നു​ണ്ട്. മ​ത്സ​ര വി​ഭാ​ഗ​ത്തി​ലേ​യ്ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി പ്ര​ക​ടി​പ്പി​ച്ച മി​ക​വു ത​ന്നെ​യാ​ണു സി​നി​മ​യു​ടെ സ്വീ​കാ​ര്യ​ത​യി​ല്‍ നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്.
ഗോ​വ​യി​ല്‍ ന​ട​ന്ന ദേ​ശീ​യ ച​ല​ച്ചി​ത്രോ​ല്‍സ​വ​ത്തി​ല്‍ യു​നെ​യ്കോ ഗാ​ന്ധി പു​ര​സ്കാ​രം നേ​ടി കോ​ള്‍ഡ് ഒ​ഫ് ക​ല​ന്ദ​ര്‍. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വ​ര​വ്. അ​ന്ത​ര്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ ന​ട​ന്ന വി​വി​ധ ച​ല​ച്ചി​ത്ര മേ​ള​ക​ളി​ല്‍ മി​ക​ച്ച സം​വി​ധാ​യ​ക​ന്‍, ന​ട​ന്‍, ഛായാ​ഗ്ര​ഹ​ണം, എ​ഡി​റ്റി​ങ് തു​ട​ങ്ങി​യ പ്ര​ധാ​ന പു​ര​സ്കാ​ര​ങ്ങ​ള്‍ കോ​ള്‍ഡ് ഒ​ഫ് ക​ല​ന്ദ​ര്‍ നേ​ടി​യി​ട്ടു​ണ്ട്.