FLASH NEWS
Breaking News
എസ്. രാജേന്ദ്രന്‍ എംഎല്‍എ ഭൂമാഫിയയുടെ ആളാണെന്ന് വി.എസ്. അച്യുതാനന്ദന്‍
Health

തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ളും ല​ക്ഷ​ണ​ങ്ങ​ളും

Monday, Dec 12, 2016,9:22 IST By മെട്രൊവാര്‍ത്ത A A A

മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ അ​ന്ത:​സ്രാ​വി ഗ്ര​ന്ഥി​യാ​യ തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ ക​ര്‍മ്മം ഹോ​ര്‍മോ​ണു​ക​ള്‍ ഉ​ല്‍പ്പാ​ദി​ക്കു​ന്ന​തി​ലൂ​ടെ ഉ​പാ​പ​ച​യ പ്ര​ക്രി​യ​ക​ളെ നി​യ​ന്ത്രി​ക്ക​ലാ​ണ്. ക​ഴു​ത്തി​ന്‍റെ മു​ന്‍ഭാ​ഗ​ത്ത് ഒ​രു ചി​ത്ര​ശ​ല​ഭം പോ​ലെ ചേ​ര്‍ന്നി​രി​ക്കു​ന്ന ചെ​റു​ഗ്ര​ന്ഥി​യാ​ണ് തൈ​റോ​യ്ഡ്. 3-4 സെ.​മീ. നീ​ള​വും 25 ഗ്രാം ​തൂ​ക്ക​വും ഇ​തി​നു​ണ്ടാ​കും. കാ​ഴ്ച​യി​ല്‍ ചെ​റു​തെ​ങ്കി​ലും ശ​രീ​ര​ത്തി​ലെ പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ളു​ടെ​യെ​ല്ലാം പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ തൈ​റോ​യ്ഡ് സ്വാ​ധീ​നി​ക്കാ​റു​ണ്ട്. വ​ള​ര്‍ച്ച​യെ​യും ശാ​രീ​രി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​യും നി​യ​ന്ത്രി​ക്കു​ന്ന അ​തി​പ്ര​ധാ​ന ഹോ​ര്‍മോ​ണു​ക​ള്‍ തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യി​ലാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. തൈ​റോ​ക്‌​സി​ന്‍, കാ​ല്‍സി​ടോ​ണി​ന്‍ എ​ന്നീ ഹോ​ര്‍മോ​ണു​ക​ളാ​ണ് തൈ​റോ​യ്ഡ് ഗ്ര​ന്ഥി ഉ​ല്‍പ്പാ​ദി​പ്പി​ക്കു​ന്ന​ത്. ശ​രീ​ര​ത്തി​ന്‍റെ വ​ള​ര്‍ച്ച​യെ നി​യ​ന്ത്രി​ക്കു​ന്ന ഈ ​ഹോ​ര്‍മോ​ണു​ക​ളി​ലു​ണ്ടാ​കു​ന്ന ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളാ​ണ് തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ള്‍ക്ക് കാ​ര​ണം. തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ളെ പ്ര​ധാ​ന​മാ​യും ര​ണ്ടാ​യി തി​രി​ക്കാം. ഹൈ​പ്പ​ര്‍ തൈ​റോ​യ്ഡി​സം ഹൈ​പ്പോ തൈ​റോ​യ്ഡി​സം എ​ന്നി​വ​യാ​ണ​വ.

ഹൈ​പ്പ​ര്‍ തൈ​റോ​യ്ഡി​സം:
തൈ​റോ​യ്ഡ് ഹോ​ര്‍മോ​ണ്‍ കൂ​ടി​യ​അ​ള​വി​ല്‍ ഉ​ല്‍പ്പാ​ദി​പ്പി​ക്ക​പ്പെ​ടു​മ്പോ​ഴു​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണ് ഹൈ​പ്പ​ര്‍ തൈ​റോ​യ്ഡി​സം. പ്ര​ധാ​ന​മാ​യും ഇ​രു​പ​തി​നും അ​മ്പ​തി​നും ഇ​ട​ക്കു​ള്ള സ്ത്രീ​ക​ളി​ലാ​ണ് ഹൈ​പ്പ​ര്‍ തൈ​റോ​യ്ഡി​സം കൂ​ടു​ത​ല്‍ ക​ണ്ടു​വ​രു​ന്ന​ത്. പാ​ര​മ്പ​ര്യ രോ​ഗ​മാ​യും ഇ​തു​വ​രാം. തൈ​റോ​യ്ഡ് ഗ്ര​ന്ഥി​ക്കെ​തി​രെ ശ​രീ​ര​ത്തി​ല്‍ ആ​ന്‍റി​ബോ​ഡി​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും അ​വ ഗ്ര​ന്ഥി​യെ ഉ​ത്തേ​ജി​പ്പി​ക്കു​ക​യു​മാ​ണ് ഇ​വി​ടെ.
ശ​രീ​രം മെ​ലി​യു​ക, അ​മി​ത വി​യ​ര്‍പ്പ്, അ​മി​ത വി​ശ​പ്പ്, നെ​ഞ്ചി​ടി​പ്പ് വ​ര്‍ധി​ക്കു​ക, നെ​ഞ്ചെ​രി​ച്ചി​ല്‍ ദ​ഹ​ന​ക്കേ​ട്, അ​മി​ത ക്ഷീ​ണം, അ​മി​ത മാ​ന​സി​ക സ​മ്മ​ര്‍ദ്ദം, കൈ​കാ​ല്‍ വി​റ​യ​ല്‍ ഉ​റ​ക്ക​ക്കു​റ​വ്, വ​യ​റി​ള​ക്കം, ക്ര​മ​ര​ഹി​ത​മാ​യ മാ​സ​മു​റ, ക​ണ്ണ് പു​റ​ത്തേ​ക്ക് ത​ള്ളി​വ​ര​ല്‍ തു​ട​ങ്ങി​യ​വ​യാ​ണ് ഹൈ​പ്പ​ര്‍ തൈ​റോ​യ്ഡി​സ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍. ര​ക്ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ തൈ​റോ​യ്ഡ് ഹോ​ര്‍മോ​ണ്‍ അ​ള​ക്കു​ന്ന​തു​വ​ഴി​യും ഐ​സോ​ടോ​പ്പ് സ്‌​കാ​നി​ങ്ങി​ലൂ​ടെ​യും രോ​ഗ​നി​ർ​ണ​യം ന​ട​ത്താ​വു​ന്ന​താ​ണ്. കാ​ര്‍മി​ബ​സോ​ള്‍, മേ​തി​മാ​സോ​ള്‍, ബീ​റ്റാ​ബ്ലോ​ക്ക​ര്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന മ​രു​ന്നു​ക​ള്‍. കൂ​ടി​യ രോ​ഗാ​വ​സ്ഥ​യി​ല്‍ ഇ​തി​നു​പു​റ​മെ ശ​സ്ത്ര​ക്രി​യ വ​ഴി തൈ​റോ​യ്ഡ് കോ​ശ​ങ്ങ​ള്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യും.

ഹൈ​പ്പോ​തൈ​റോ​യ്ഡി​സം:
തൈ​റോ​യ്ഡ് ഹോ​ര്‍മോ​ണി​ന്‍റെ അ​ള​വ് കു​റ​യു​ന്ന അ​വ​സ്ഥ​യാ​ണി​ത്. തൈ​റോ​യ്ഡ് ഹോ​ര്‍മോ​ണു​ക​ളു​ടെ ഉ​ല്‍പ്പാ​ദ​ന​ത്തി​ന് അ​ത്യാ​വ​ശ്യ​മാ​യ അ​യ​ഡി​ന്‍ കു​റ​യു​മ്പോ​ഴാ​ണ് ഹൈ​പ്പോ തൈ​റോ​യ്ഡി​സം ഉ​ണ്ടാ​കു​ന്ന​ത്. കൂ​ടാ​തെ ഹൈ​പ്പ​ര്‍ തൈ​റോ​യ്ഡി​സം വ​ന്നി​ട്ടു​ള്ള രോ​ഗി​ക​ള്‍ റേ​ഡി​യോ ആ​ക്ടീ​വ് അ​യ​ഡി​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തും ഹൈ​പ്പോ തൈ​റോ​യ്ഡി​സ​ത്തി​ന് കാ​ര​ണ​മാ​കും. പ്ര​ധാ​ന​മാ​യും നാ​ല്‍പ്പ​ത് വ​യ​സി​ന് മു​ക​ളി​ലു​ള്ള സ്ത്രീ​ക​ളി​ലാ​ണ് ഹൈ​പ്പോ തൈ​റോ​യ്ഡി​സം ക​ണ്ടു​വ​രു​ന്ന​ത്. അ​മി​ത​ക്ഷീ​ണം, അ​മി​ത വ​ണ്ണം, മു​ഖ​ത്തും കൈ​കാ​ലു​ക​ളി​ലും നീ​ര്‍വീ​ക്കം, ശ​രീ​രം ത​ണു​ക്കു​ക, ക്ര​മ​ര​ഹി​ത​മാ​യ ആ​ര്‍ത്ത​വം, മാ​ന​സി​ക സ​മ്മ​ര്‍ദ്ദം, വി​ഷാ​ദം, വ​യ​ര്‍ സ്തം​ഭി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഹൈ​പ്പോ തൈ​റോ​യ്ഡി​സ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍. ര​ക്ത​പ​രി​ശോ​ധ​ന​യി​ലൂ​ടെ​യും തൈ​റോ​യ്ഡ് സ്‌​കാ​നി​ങ്ങി​ലൂ​ടെ​യും രോ​ഗ​നി​ർ​ണ​യം ന​ട​ത്തി ഹോ​ര്‍മോ​ണ്‍ ഗു​ളി​ക​ക​ള്‍ ക​ഴി​ക്കേ​ണ്ട​താ​യി വ​രും. കൂ​ടാ​തെ തൈ​റോ​യ്ഡ് ഹോ​ര്‍മോ​ണു​ക​ളു​ടെ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളാ​ല്‍ ഉ​ണ്ടാ​കു​ന്ന മ​റ്റൊ​രു പ്ര​ശ്‌​ന​മാ​ണ് ഗോ​യി​റ്റ​ര്‍. തൈ​റോ​യ്ഡ് ഗ്ര​ന്ഥി വീ​ങ്ങി ക​ഴു​ത്തി​ല്‍ മു​ഴ​വ​രു​ന്ന രോ​ഗ​മാ​ണി​ത്. അ​യ​ഡി​ന്‍റെ കു​റ​വ് മൂ​ല​വും ആ​ധി​ക്യം മൂ​ല​വും ഗോ​യി​റ്റ​ര്‍ ഉ​ണ്ടാ​കാം. ചി​ല തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ള്‍ വ​ന്ധ്യ​ത​ക്കും കാ​ര​ണ​മാ​കും. തൈ​റോ​യ്ഡ് മു​ഴ​ക​ളി​ലേ​റെ​യും പ്ര​ശ്‌​നം സൃ​ഷ്ടി​ക്കാ​ത്ത​വ​യാ​ണ്. എ​ന്നാ​ല്‍ മ​റ്റു​ചി​ല​പ്പോ​ള്‍ തൈ​റോ​യ്ഡ് മു​ഴ​ക​ള്‍ ക്യാ​ന്‍സ​റാ​യി മാ​റാ​നും സാ​ധ്യ​ത​യു​ണ്ട്.
തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ള്‍ക്ക് പ​ല​തി​നും പാ​ര​മ്പ​ര്യ​വു​മാ​യി ഏ​റെ ബ​ന്ധ​മു​ണ്ട്. മാ​താ​പി​താ​ക്ക​ളി​ല്‍ ആ​ര്‍ക്കെ​ങ്കി​ലും രോ​ഗ​മു​ണ്ടെ​ങ്കി​ല്‍ അ​ടു​ത്ത ത​ല​മു​റ​യി​ലും രോ​ഗ​സാ​ധ്യ​ത ഏ​റെ​യാ​ണ്. അ​യ​ഡി​ന്‍റെ കു​റ​വ്, ശ​രീ​ര​ത്തി​ലെ ത​ന്നെ പ്ര​തി​രോ​ധ വ്യ​വ​സ്ഥ തൈ​റോ​യ്ഡ് ഗ്ര​ന്ഥി​ക്കെ​തി​രെ പ്ര​വ​ര്‍ത്തി​ക്കു​ക, ജീ​വി​ത​ശൈ​ലി​യി​ല്‍വ​ന്ന മാ​റ്റം, മാ​ന​സി​ക സം​ഘ​ര്‍ഷം ഇ​വ​യൊ​ക്കെ തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ള്‍ക്കി​ട​യാ​ക്കും.

ഗ​ര്‍ഭ​കാ​ല​വും തൈ​റോ​യ്ഡും
ഗ​ര്‍ഭി​ണി​ക​ളി​ല്‍ തൈ​റോ​യ്ഡി​ന്‍റെ പ്ര​വ​ര്‍ത്ത​നം സ​ന്തു​ലി​ത​മാ​യി​രി​ക്ക​ണം. കു​ഞ്ഞി​ന്‍റെ മ​സ്തി​ഷ്‌​ക വ​ള​ര്‍ച്ച​യ്ക്ക് തൈ​റോ​യ്ഡ് ഹോ​ര്‍മോ​ണ്‍ കൂ​ടി​യേ തീ​രൂ. ശി​ശു​വി​ല്‍ ജ​ന്മ​നാ കാ​ണു​ന്ന ബു​ദ്ധി​മാ​ന്ദ്യ​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം ഗ​ര്‍ഭ​കാ​ല​ത്ത് അ​മ്മ​യു​ടെ തൈ​റോ​യ്ഡ് ഹോ​ര്‍മോ​ണി​ന്‍റെ അ​ള​വ് കു​റ​യു​ന്ന​താ​ണ്. ഗ​ര്‍ഭാ​വ​സ്ഥ​യു​ടെ ആ​ദ്യ മൂ​ന്ന് മാ​സ​ങ്ങ​ളി​ല്‍ കു​ഞ്ഞി​ന് തൈ​റോ​യ്ഡ് ഹോ​ര്‍മോ​ണ്‍ ല​ഭി​ക്കു​ന്ന​ത് അ​മ്മ​യി​ല്‍ നി​ന്നാ​ണ്. ഗ​ര്‍ഭി​ണി​യി​ല്‍ തൈ​റോ​യ്ഡ് ഹോ​ര്‍മോ​ണ്‍ കൂ​ടു​ക​യോ കു​റ​യു​ക​യോ ചെ​യ്യു​ന്ന​ത് ഗ​ര്‍ഭ​സ്ഥ ശി​ശു​മ​ര​ണം, മാ​സം തി​ക​യാ​ത്ത പ്ര​സ​വം, പ്ര​സ​വാ​ന​ന്ത​ര ര​ക്ത​സ്രാ​വം തു​ട​ങ്ങി​യ​വ​യ്ക്കു വ​ഴി​വെ​ക്കാ​റു​ണ്ട്.
തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ര്‍ത്ത​ന​ത്തി​ന് ത​വി​ട് ക​ള​യാ​തെ ധാ​ന്യ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ള്‍, ഇ​ല​ക്ക​റി​ക​ള്‍, പ​ഴ​ങ്ങ​ള്‍, ചെ​റു​മ​ത്സ്യ​ങ്ങ​ള്‍ ഇ​വ ഭ​ക്ഷ​ണ​ത്തി​ല്‍ പെ​ടു​ത്ത​ണം. ക​ഞ്ഞി, വെ​ള്ളം, തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം, ക​രി​ക്കി​ന്‍ വെ​ള്ളം ഇ​വ​യും ഉ​ള്‍പ്പെ​ടു​ത്താം. ആ​ഴ്ച​യി​ല്‍ മൂ​ന്ന് ത​വ​ണ​യെ​ങ്കി​ലും ചെ​റു​പ​യ​ര്‍ ക​റി​യാ​ക്കി​യോ സൂ​പ്പാ​ക്കി​യോ ക​ഴി​ക്കു​ന്ന​ത് തൈ​റോ​യ്ഡ് രോ​ഗ​ങ്ങ​ള്‍ വ​രാ​തി​രി​ക്കാ​ന്‍ സ​ഹാ​യി​ക്കും. കാ​ബേ​ജ്, ബ്രോ​ക്കോ​ളി, കോ​ളി​ഫ്ല​വ​ര്‍ തു​ട​ങ്ങി​യ​വ തൈ​റോ​യ്ഡ് പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​വ​ര്‍ക്ക് നി​ത്യോ​പ​യോ​ഗ​ത്തി​ന് ഗു​ണ​ക​ര​മ​ല്ല. വി​രു​ദ്ധാ​ഹാ​ര​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണം.