FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
Cinema

പ്ര​ണ​യ​മ​ന്ത്രാ​ല​യ​ത്തി​ലെ സാ​ദൃ​ശ്യം

Tuesday, Dec 13, 2016,8:31 IST By മെട്രൊവാര്‍ത്ത A A A

സാ​ദൃ​ശ്യം തോ​ന്നുന്നുവെ​ങ്കി​ല്‍ യാ​ദൃ​ച്ഛി​ക​മെ​ന്നൊ​രു മു​ന്ന​റി​യിപ്പു കാ​ണി​ക്ക​ണ​മാ​യി​രു​ന്നു മി​നി​സ്ട്രി ഒ​ഫ് ലൗ ​എ​ന്ന ക്രൊ​യേ​ഷ്യ​ന്‍ ചി​ത്രം പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​തി​നു മു​ന്‍പാ​യി. ഇ​ന്ന​ത്തെ ഇ​ന്ത്യ​ന്‍ സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി അ​ത്ര​യേ​റെ സാ​ദൃ​ശ്യ​ങ്ങ​ളു​ണ്ട് ഈ ​സി​നി​മ​യ്ക്ക്. രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ന്‍ ഭ​ര​ണ​കൂ​ടം എ​ന്തു മാ​ര്‍ഗ​വും സ്വീ​ക​രി​ക്കും. അ​തു ജ​ന​ങ്ങ​ള്‍ക്കു​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ എ​ന്തൊ​ക്കെ​യാ​ണെ​ന്നു ഒ​രി​ക്ക​ല്‍ പോ​ലും ചി​ന്തി​ച്ചെ​ന്നു വ​രി​ല്ല. പ്ര​തി​ഷേ​ധ​ങ്ങ​ള്‍ കാ​ര്യ​മാ​ക്കു​ക​യു​മി​ല്ല. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലെ സാ​മൂ​ഹ്യ ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് മി​നി​സ്ട്രി ഒ​ഫ് ലൗ ​പ​റ​യു​ന്ന​ത്.
ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ട​യി​ല്‍ ചെ​ല​വു ചു​രു​ക്കാ​ന്‍ നി​ര്‍ബ​ന്ധി​ത​മാ​ക്ക​പ്പെ​ട്ട സ​ര്‍ക്കാ​ര്‍ സു​പ്ര​ധാ​ന​മാ​യ ഒ​രു തീ​രു​മാ​ന​മെ​ടു​ക്കു​ന്നു. സൈ​നി​ക സേ​വ​ന​ത്തി​ല്‍ മ​രി​ച്ച ധീ​ര സൈ​നി​ക​രു​ടെ വി​ധ​വ​ക​ള്‍ പു​ന​ര്‍ വി​വാ​ഹം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ പെ​ന്‍ഷ​ന്‍ ന​ല്‍കി​ല്ല. പ​ര​സ്യ​മാ​യോ ര​ഹ​സ്യ​മാ​യോ പു​രു​ഷ​ന്മാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​വ​രു​ടെ പെ​ന്‍ഷ​ന്‍ റ​ദ്ദാ​ക്കും. പെ​ന്‍ഷ​ന്‍കാ​രു​ടെ പ​ര​പു​രു​ഷ ബ​ന്ധം ക​ണ്ടെ​ത്താ​ന്‍ സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചു. ഈ ​ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​ന്ത്രി​ക്കാ​നും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​നു​മാ​യി ഒ​രു പു​തി​യ വ​കു​പ്പും രൂ​പീ​ക​രി​ച്ചു. പ്ര​ണ​യ മ​ന്ത്രാ​ലാ​യം. മി​നി​സ്ട്രി ഒ​ഫ് ലൗ.
​ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കു​ന്ന സം​വി​ധാ​യ​ക​ന്‍ തൊ​ടു​ത്തു വി​ടു​ന്ന​തു ഹാ​സ്യ​ത്തി​ല്‍ പൊ​തി​ഞ്ഞ രൂ​ക്ഷ വി​മ​ര്‍ശ​ന​ത്തി​ന്‍റെ കൂ​ര​മ്പു​ക​ളാ​ണ്. പ്ര​ണ​യ മ​ന്ത്രാ​ല​യ​ത്തി​ല്‍ നി​യ​മി​ക്ക​പ്പെ​ടു​ന്ന ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ള്‍ പി​രി​മു​റു​ക്ക​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​ത് ശു​ദ്ധ​മാ​യ ഹാ​സ്യ​ത്തി​ലൂ​ടെ​യാണ്.

സം​ഭാ​ഷ​ണ​ങ്ങ​ളി​ല്‍ കൂ​ടി മാ​ത്ര​മ​ല്ല സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ കൂ​ടി​യും ഹാ​സ്യാ​ത്മ​ക​ത നി​ല​നി​ര്‍ത്തു​ന്നു​ണ്ട് ലൗ ​ഒ​ഫ് മി​നി​സ്ട്രി. പ്ര​ണ​യി​ക്കു​ന്ന പു​ന​ര്‍ വി​വാ​ഹി​ത​ക​ളാ​യ കൂ​ടു​ത​ല്‍ വി​ധ​വ​ക​ളെ ക​ണ്ടെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് മ​ന്ത്രാ​ല​യം ബോ​ണ​സ് ന​ല്‍കു​ന്നു​ണ്ട്. ഏ​ഴ് പേ​രെ ക​ണ്ടെ​ത്തി​യാ​ലാ​ണ് ബോ​ണ​സ്. അ​ങ്ങ​നെ ആ​വേ​ശ​ത്തി​ല്‍ പു​റ​പ്പെ​ട്ട ചെ​റു​പ്പ​ക്കാ​ര​നും മ​ധ്യ​വ​യ​സ്ക​ന്‍ ക്രൊ​സോ​യും ചെ​ന്നു പെ​ടു​ന്ന കു​രു​ക്കു​ക​ളാ​ണ് സി​നി​മ​യെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്.
സൈ​നി​ക സേ​വ​ന​ത്തി​നി​ട​യി​ല്‍ കൊ​ല്ല​പ്പ​ട്ട ഒ​രാ​ളു​ടെ വ​യോ​ധി​ക​യാ​യ വി​ധ​വ​യു​ടെ വീ​ട്ടി​ലാ​ണ് ഇ​വ​ര്‍ ആ​ദ്യ​മെ​ത്തു​ന്ന​ത്. എ​ല്ലാ​വി​ധ ആ​തി​ഥ്യ മ​ര്യാ​ദ​ക​ളോ​ടും കൂ​ടി​യാ​ണ് അ​വ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്. വ​യോ​ധി​ക​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം ഒ​ടു​വി​ല്‍ ക്രൊ​സോ​യും കൂ​ട്ടു​കാ​ര​നും കാ​ര്യ​ത്തി​ലേ​യ്ക്കു ക​ട​ന്നു. ഭ​ര്‍ത്താ​വി​ന്‍റെ ധീ​ര​ത​യി​ല്‍ അ​ഭി​മാ​നി​ച്ച് ഓ​ര്‍മ​ക​ളി​ല്‍ മു​ഴു​കി ക​ഴി​യു​ന്ന വ​യോ​ധി​ക ക്ഷു​ഭി​ത​യാ​യി കൈ​യി​ല്‍ കി​ട്ടി​യ​തെ​ല്ലാം എ​ടു​ത്ത് ഇ​വ​രെ ആ​ക്ര​മി​ക്കു​ന്നു. ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ നി​ര്‍ദേ​ശം ന​ട​പ്പി​ലാ​ക്കാ​ന്‍ നി​യോ​ഗി​ക്കു​ന്ന, ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ടു ബ​ന്ധ​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി ത​മാ​ശ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​നു മു​ന്നി​ല്‍ എ​ത്തി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ന്‍ പാ​വൊ മെ​രി​ന്‍കോ​വി​ക്.
ആ​ദ്യ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പു​തി​യ മാ​ര്‍ഗ​ങ്ങ​ള്‍ തേ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഇ​ന്‍ഷു​റ​ന്‍സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വേ​ഷ​ത്തി​ല്‍ വി​ധ​വ​ക​ളെ തേ​ടി​യെ​ത്തു​ന്നു. പ​ണ​ത്തി​നോ​ടു​ള്ള ആ​ഗ്ര​ഹ​വും പ​ങ്കാ​ളി​യോ​ടു​ള്ള പ്ര​ണ​യ​വും ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ഷേ​ധ​വും കു​ടും​ബ ബ​ന്ധ​ങ്ങ​ളി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ളും ത​ന്മ​യ​ത്വ​ത്തോ​ടെ പ്ര​ണ​യ മ​ന്ത്രാ​ല​യം പ​റ​യു​ന്നു. ലോ​ക​ത്തെ​വി​ടെ​യും രാ​ഷ്ട്രീ​യ, സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ എ​ന്താ​യാ​ലും ഭ​ര​ണാ​ധി​കാ​രി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന ചി​ന്താ​ശൂ​ന്യ​മാ​യ നി​ല​പാ​ടു​ക​ള്‍ ജ​ന​ങ്ങ​ളു​ടെ സ്വൈ​ര ജീ​വി​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നു മി​നി​സ്ട്രി ഒ​ഫ് ലൗ ​വ്യ​ക്ത​മാ​ക്കു​ന്നു.