FLASH NEWS
Breaking News
വാഹന പണിമുടക്കിൽ നിന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കി
Kids

ഗെ​യിം അ​ഡി​ക്ഷ​ൻ : ലക്ഷണങ്ങളും പരിഹാരങ്ങളും

Wednesday, Dec 14, 2016,10:31 IST By റീന വർഗീസ് കണ്ണിമല A A A

ഗെ​യിം അ​ഡി​ക്ഷ​ൻ ..ഇ​ന്ന് അ​മ്മ​മാ​രെ ഏ​റെ വ​ട്ടം ക​റ​ക്കു​ന്ന കു​ട്ടി​ക്ക​ളി​യാ​ണി​ത് . കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ഈ ​ദു​ശ്ശീ​ലം പ്രാ​രം​ഭ​ത്തി​ലേ ക​ണ്ടു പി​ടി​ച്ച് പ്ര​തി​വി​ധി തേ​ടേ​ണ്ട​ത് കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്കും ശോ​ഭ​ന​മാ​യ ഭാ​വി​ക്കും അ​വ​ശ്യ ഘ​ട​ക​മാ​ണ് . കു​ട്ടി​ക​ളി​ലെ ഗെ​യിം അ​ഡി​ക്ഷ​ൻ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ചൈ​ന ഗെ​യി​മു​ക​ൾ ത​ന്നെ നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ​ത്രെ ! പ്ര​ത്യ​ക്ഷ​ത്തി​ൽ അ​പ​ക​ട​കാ​രി​ക​ള​ല്ലെ​ന്നു തോ​ന്നു​മെ​ങ്കി​ലും കു​ട്ടി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യെ​യും കാ​ര്യ​ഗ്ര​ഹ​ണ ശേ​ഷി​യെ​യും ഇ​തു വ​ള​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത് . കു​ട്ടി​ക​ൾ​ക്ക് ചെ​റു​പ്പം മു​ത​ൽ​ക്കേ പു​സ്ത​ക​ങ്ങ​ളോ​ടു​ള്ള പ്രി​യം വ​ർ​ധി​പ്പി​ക്കു​ന്ന​ത് ഇ​തി​നൊ​രു പ​രി​ഹാ​ര​മാ​ണ് . കോ-​ക​രി​ക്കു​ല​ർ ആ​ക്റ്റി​വി​റ്റീ​സ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ത​കു​ന്ന സാ​ഹ​ച​ര്യം മാ​താ​പി​താ​ക്ക​ൾ ന​ൽ​കു​ന്ന​ത് അ​വ​രെ കൂ​ടു​ത​ൽ ഉ​ന്മേ​ഷ​മു​ള്ള​വ​രാ​ക്കി മാ​റ്റും . ത​ന്നെ​യ​ല്ല , അ​വ​രി​ലെ ക​ഴി​വു​ക​ൾ​ക്കു വ​ള​രാ​നൊ​രു ത​ട്ട​ക​വു​മാ​കും അ​ത് . ക​ല​യും സാ​ഹി​ത്യ​വും കാ​യി​കാ​ഭ്യാ​സ​ങ്ങ​ളു​മെ​ല്ലാം വ്യ​ക്തി​ത്വ വി​കാ​സ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ൾ ത​ന്നെ​യാ​ണ​ല്ലോ . അ​തി​നാ​ൽ കു​ട്ടി​ക​ൾ ഏ​തു രം​ഗ​ത്തു മി​ക​വു കാ​ട്ടു​ന്നോ ആ ​രം​ഗ​ത്തു വ​ള​ർ​ത്തി വി​ടാ​ൻ മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണം . ക​ഴി​വേ​താ​യാ​ലും അ​ത് അം​ഗീ​ക​രി​ക്ക​പ്പെ​ടു​ക ത​ന്നെ ചെ​യ്യും എ​ന്നു മ​റ​ക്കാ​തി​രി​ക്കു​ക.

എ​ന്നാ​ൽ കു​ട്ടി പ​ഠ​ന​കാ​ര്യ​ങ്ങ​ളി​ൽ പി​ന്നോ​ട്ടു പോ​യാ​ൽ അ​തു പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം മാ​താ​പി​താ​ക്ക​ൾ . ഗെ​യിം അ​ഡി​ക്ഷ​ൻ ഇ​തി​ന് വ​ലി​യൊ​രു കാ​ര​ണ​മാ​കാം . ഗെ​യി​മി​നോ​ടു​ള്ള അ​മി​ത​ഭ്ര​മം ത​ല​ച്ചോ​റി​നെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​ശ​സ്ത ന്യൂ​റോ​ള​ജി വി​ദ​ഗ്ധ​രു​ടെ​യെ​ല്ലാം നി​രീ​ക്ഷ​ണ​ങ്ങ​ൾ . മ​ണ്ണി​നെ സ്നേ​ഹി​ച്ച് , പ്ര​കൃ​തി​യെ സ്നേ​ഹി​ച്ച് ജീ​വി​ക്കാ​ൻ കു​ട്ടി​ക​ളെ അ​നു​വ​ദി​ക്കു​ക . അ​ത് അ​വ​രി​ലെ ആ​ന്ത​രി​ക​മേ​ഖ​ല​യെ ഉ​ണ​ർ​ത്തും . ഗെ​യി​മു​ക​ളാ​ക​ട്ടെ കു​ട്ടി​ക​ളി​ലെ ആ​ന്ത​രി​ക വ്യ​ക്തി​ത്വ​ത്തെ ത​ള​ർ​ത്തും . ഇ​ഷ്ട​വി​ഷ​യ​ങ്ങ​ളി​ൽ കൂ​ട്ടു​കാ​രെ​ക്കാ​ൾ കൂ​ടു​ത​ൽ അ​റി​വു നേ​ടാ​ൻ കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക . അ​ത് അ​വ​രി​ൽ ആ​ത്മ​വി​ശ്വാ​സ​മു​ണ​ർ​ത്തും . അ​തി​നു വേ​ണ്ട ലൈ​ബ്ര​റി സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​രു​ക്കി ന​ൽ​കു​ന്ന​തി​നും മ​റ​ക്ക​രു​ത്.
കു​ട്ടി​ക​ളി​ലെ ഗെ​യിം ഭ്രാ​ന്ത് അ​വ​രു​ടെ ശാ​രീ​രി​ക ക്ഷ​മ​ത​യെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​യാ​ണ് ക​ണ്ടു വ​രു​ന്ന​ത് . വി​ശ​പ്പി​ല്ലാ​യ്മ, ഒ​ന്നി​ലും ശ്ര​ദ്ധ​യി​ല്ലാ​യ്മ , വ്യ​ക്തി​ശു​ചി​ത്വ​ക്കു​റ​വ് , അ​കാ​ര​ണ​മാ​യ ക്ഷീ​ണം , മു​ൻ​കോ​പം തു​ട​ങ്ങി​യ​വ​യെ​ല്ലാം ഗെ​യിം അ​ഡി​ക്ഷ​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ് . ഇ​ത്ത​രം കു​ട്ടി​ക​ൾ​ക്ക് രാ​വി​ലെ ഒ​രു ഔ​ൺ​സ് , പ​തി​ന​ഞ്ചു വ​യ​സി​ൽ താ​ഴെ​യെ​ങ്കി​ൽ അ​ര ഔ​ൺ​സ് ഇ​ഞ്ചി​നീ​രു ന​ൽ​കു​ന്ന​ത് അ​ന്ന​ത്തെ ദി​വ​സം ന​ല്ല വി​ശ​പ്പു​ണ്ടാ​കു​ന്ന​തി​നും ക​ഴി​ച്ച ഭ​ക്ഷ​ണം ദ​ഹി​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കും . രാ​ത്രി​യി​ൽ പ​ത്തു പ​തി​ന​ഞ്ചു ഉ​ണ​ക്ക മു​ന്തി​രി​യും അ​ഞ്ചാ​റു ബ​ദാ​മും ക​ഴു​കി വെ​ള്ള​ത്തി​ലി​ട്ട് രാ​വി​ലെ അ​തു ക​ഴി​ക്കു​ന്ന​തു ശീ​ല​മാ​ക്കി​യാ​ൽ കു​ട്ടി​ക​ളി​ലെ ബു​ദ്ധി​ക്ഷീ​ണ​ത്തി​നും ത​ല​ച്ചോ​റി​ന്‍റെ ഉ​ന്മേ​ഷ​ത്തി​നും ര​ക്ത​പു​ഷ്ടി​ക്കും ഉ​പ​ക​രി​ക്കും . നെ​ല്ലി​ക്ക​യും ക്യാ​ര​റ്റും ചേ​ർ​ത്ത് ജൂ​സാ​ക്കി കു​ടി​ക്കു​ന്ന​തു ശീ​ല​മാ​ക്കി​യാ​ൽ കു​ട്ടി​ക​ളി​ൽ കാ​ഴ്ച ശ​ക്തി വ​ർ​ധി​ക്കും . മ​ധു​ര​ക്കി​ഴ​ങ്ങ് ആ​ഴ്ച​യി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ശീ​ലി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ പൊ​ട്ടാ​സ്യം , മ​ഗ്നീ​ഷ്യം , സി​ങ്ക് തു​ട​ങ്ങി​യ​വ​യു​ടെ കു​റ​വു നി​ക​ത്തും .
കു​ട്ടി​ക​ളു​ടെ ഗെ​യിം അ​ഡി​ക്ഷ​ൻ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ത​ള​ർ​ച്ച സൃ​ഷ്ടി​ക്കു​ന്ന രോ​ഗാ​വ​സ്ഥ ത​ന്നെ​യാ​ണ് എ​ന്ന​തി​നാ​ൽ അ​വ​രെ അ​തി​ൽ നി​ന്നു മോ​ചി​പ്പി​ക്കാ​ൻ പോ​ഷ​ക​സ​മ്പു​ഷ്ട​മാ​യ ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​ലും ശ്ര​ദ്ധി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നാ​ണ് ഇ​തി​ൽ നി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത് .