FLASH NEWS
Breaking News
പൾസർ സുനിക്ക് വേണ്ടി അഡ്വ.ബിഎ ആളൂർ
Top News

ജോ​ളി​യു​ടെ സ്വ​പ്ന​ങ്ങ​ൾ

Thursday, Dec 15, 2016,10:59 IST By മ​നീ​ഷ് എ​സ്.​ മ​ധു A A A

അ​മ്പ​ല​പ്പു​ഴ​യി​ലെ ഒ​റ്റ​മു​റി​വീ​ട്ടി​ൽ എ​പ്പോ​ഴും തി​ര​ക്കി​ലാ​യി​രി​ക്കും ജോ​ളി. അ​രി​കി​ൽ എ​പ്പോ​ഴും ക​ട​ലാ​സി​ൽ പാ​തി നി​ർ​മി​ച്ച പൂ​ക്ക​ളോ മെ​ഴു​കു​തി​രി​ക​ളോ പാ​തി വ​ര​ച്ചു നി​ർ​ത്തി​യ ചി​ത്ര​ങ്ങ​ളോ കൂ​ട്ടു​ണ്ടാ​യി​രി​ക്കും. എ​ഴു​ന്നേ​റ്റ് ന​ട​ക്കാ​ൻ മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം വേ​ണ​മെ​ങ്കി​ലും പൂ​ക്ക​ളും ചി​ത്ര​ങ്ങ​ളും പാ​ട്ടു​ക​ളും കൊ​ണ്ട് ത​ന്‍റെ കു​ഞ്ഞു​വീ​ടി​നെ മ​നോ​ഹ​ര​മാ​ക്കു​ക​യാ​ണ് ജോ​ളി തോ​മ​സ് എ​ന്ന ഈ ​പെ​ൺ​കു​ട്ടി.
ചു​ണ്ടി​ൽ സ​ദാ​സ​മ​യ​വും വി​ഷാ​ദ​മ​ധു​ര​മാ​യൊ​രു ഗാ​നം ത​ത്തി​ക്ക​ളി​ക്കു​ന്നു​ണ്ടാ​യി​രി​ക്കും അ​തി​നൊ​പ്പം മെ​ഴു​ക് തി​രി നി​ർ​മാ​ണം, ഫാ​ബ്രി​ക് പെ​യി​ന്‍റി​ങ്, ക​ര​കൗ​ശ​ല വ​സ്തു നി​ർ​മാ​ണം, ബൊ​ക്കെ നി​ർ​മാ​ണം, പേ​പ്പ​ർ ഉ​ത്പ്പ​ന്ന നി​ർ​മാ​ണം അ​ങ്ങ​നെ​യെ​ല്ലാം ജോ​ളി​യു​ടെ വി​ര​ലു​ക​ൾ​ക്ക് വ​ഴ​ങ്ങും. അ​പ്ര​തീ​ക്ഷി​ത​മാ​യാ​യി​രു​ന്നു ജോ​ളി​യു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ആ ​ദു​ര​ന്ത​മെ​ത്തി​യ​ത്. കു​ട്ടി​ക്കാ​ല​ത്തു​ണ്ടാ​യ ചെ​റി​യ അ​സു​ഖ​മാ​യി​രു​ന്നു എ​ല്ലാ​ത്തി​നും കാ​ര​ണ​മാ​യ​ത്. അ​ന്നു ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​ക്കു​ണ്ടാ​യ പി​ഴ​വ് ജോ​ളി​യു​ടെ ജീ​വി​തം ത​ന്നെ മാ​റ്റി​മ​റി​ച്ചു.
പ​ക്ഷേ അ​തു കൊ​ണ്ടൊ​ന്നും ത​ള​രാ​ൻ അ​വ​ൾ ത​യ്യാ​റാ​യി​രു​ന്നി​ല്ലെ​ന്നു മാ​ത്രം. പാ​ട്ടി​ലും മി​മി​ക്രി​യി​ലു​മെ​ല്ലാം മി​ടു​ക്കി​യാ​ണ് ജോ​ളി. ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നും സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന മീ​ഡി​യ​വി​ല്ലേ​ജി​ലെ എ​ഫ്.​എം റേ​ഡി​യോ​യി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ സു​പ​രി​ചി​ത​യാ​ണ് ജോ​ളി. എ​ന്നാ​ൽ ഇ​വി​ടെ നി​ന്നും ല​ഭി​ക്കു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​നം യാ​ത്രാ ചെല​വു​ക​ൾ​ക്ക് പോ​ലും ജോ​ളി​ക്ക് തി​ക​യാ​ത്ത​തി​നാ​ൽ ഇ​പ്പോ​ൾ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ പോ​കു​ന്നി​ല്ല. ത​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും അ​ത്താ​ണി​യാ​യി​രു​ന്ന പി​താ​വി​ന്‍റെ​യും സ​ഹോ​ദ​രി​യു​ടെ​യും മ​ര​ണ​ശേ​ഷം ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു പോ​കു​വാ​ൻ ഏ​റേ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് ജോ​ളി​യും മാ​താ​വ് അ​മ്മി​ണി​യും. ചി​ല സു​മ​നസു​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ കൊ​ല്ലം നീ​ണ്ട​ക​ര​യി​ൽ പോ​യി ബ്യൂ​ട്ടീ​ഷ​ൻ കോ​ഴ്സും പൂ​ർ​ത്തി​ക​രി​ച്ചി​ട്ടു​ണ്ട്. പ്രീ​ഡി​ഗ്രീ മൂ​ന്നാം ഗ്രൂ​പ്പാ​യ ജോ​ളി ക​മ്പ്യൂ​ട്ട​ർ പ​ഠ​ന​വും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. എം ​എ​സ് ഓ​ഫീ​സും ഡി ​റ്റി പി​യും അ​ട​ക്കം ജോ​ളി പ​ഠി​ച്ചി​ട്ടു​ണ്ട്. ഇ​നി​യി​പ്പോ​ൾ വി​ഡി​യോ എ​ഡി​റ്റി​ങും സം​ഗീ​ത​വും പ​ഠി​ക്ക​ണ​മെ​ന്നും അ​തി​ലു​പ​രി രോ​ഗി​യാ​യ മ​താ​വി​നെ അ​ധ്വാ​നി​ച്ച് നോ​ക്ക​ണ​മെ​ന്നാ​ണ് ജോ​ളി​യു​ടെ ആ​ഗ്ര​ഹം. എ​ന്നാ​ൽ ജോ​ളി​യു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് ചി​റ​ക് വയ്ക്ക​ണ​മെ​ങ്കി​ൽ ഒ​രു മു​ച​ക്ര വാ​ഹ​നം വേ​ണം. മു​ച​ക്ര വാ​ഹ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ലും ബ​ന്ധു​ക്ക​ളി​ലും സം​ബ​ന്ധ​പ്പെ​ട്ടി​ട്ട് വേ​ദ​നാ​ജ​ന​ക​മാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് ജോ​ളി​ക്കും കു​ടും​ബ​ത്തി​നും ഉ​ണ്ടാ​യ​ത്. ജോ​ളി​യു​ടെ മു​ച​ക്ര വാ​ഹ​നം എ​ന്ന ആ​ഗ്ര​ഹ​ത്തി​നാ​യി സു​മ​സു​ക​ളു​ടെ ക​രു​ണ പ്ര​തീ​ക്ഷി​ച്ച് ക​ഴി​യു​ക​യാ​ണ് ജോ​ളി​യും കു​ടും​ബ​വും.