FLASH NEWS
Breaking News
കോവളം എംഎൽഎ എം വിൻസന്‍റ് പൊലീസ് കസ്റ്റഡിയിൽ
Life-style

വി​വാ​ഹം സ്വ​ർ​ഗ​ത്തി​ൽ

Thursday, Dec 15, 2016,10:32 IST By മെട്രൊവാര്‍ത്ത A A A

വി​വാ​ഹം സ്വ​ർ​ഗ​ത്തി​ൽ ന​ട​ക്കു​ന്നു​വെ​ന്നാ​ണ്… എ​ല്ലാ​വി​വാ​ഹ​ങ്ങ​ളും സ്വ​ർ​ഗ​ത്തി​ൽ​വ​ച്ച് ന​ട​ന്നി​ല്ലെ​ങ്കി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​നോ​ജ് മു​നോ​ട്ടി​ന്‍റെ മ​ക​ൾ ശ്രേ​യ​യു​ടെ വി​വാ​ഹം സ്വ​ർ​ഗ​ത്തി​ൽ വ​ച്ച് ത​ന്നെ ന​ട​ക്കും. അ​ത് പൊ​ന്നും പ​ണ​വും വാ​രി​യെ​റി​ഞ്ഞു കൊ​ണ്ടു​ള്ള ആ​ർ​ഭാ​ട​ങ്ങ​ൾ കൊ​ണ്ട​ല്ല മ​ന​സി​ന്‍റെ ന​ന്മ കൊ​ണ്ടാ​ണെ​ന്നു മാ​ത്രം. കൊ​ട്ടാ​രം പോ​ലു​ള്ള വി​വാ​ഹ​വേ​ദി​യും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ല​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളു​മെ​ല്ലാ​മാ​യി കോ​ടി​ക​ൾ ചെ​ല​വി​ട്ട് ആ​ഡം​ബ​ര​വി​വാ​ഹ​ങ്ങ​ൾ ന​ട​ത്തു​ന്ന കാ​ല​ത്ത് ഈ ​ബി​സി​ന​സു​കാ​ര​ൻ ത​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​നും കോ​ടി​ക​ൾ​ത​ന്നെ ചെ​ല​വ​ഴി​ക്കു​ന്നു. പ​ക്ഷേ അ​ത് പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ന​ന്മ​ചെ​യ്യാ​നാ​ണെ​ന്നു​മാ​ത്രം. മ​ക​ളു​ടെ വി​വാ​ഹ​ത്തോ​ടു​ബ​ന്ധി​ച്ച് 90വീ​ടു​ക​ൾ നി​ർ​മി​ച്ച് പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കു​ക​യാ​ണ് മ​നോ​ജ്. വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ആ​ർ​ഭാ​ട​ങ്ങ​ളൊ​ക്കെ ഒ​ഴി​വാ​ക്കി ഇ​ത്ത​ര​മൊ​രു ന​ന്മ​ചെ​യ്യു​വാ​ൻ മ​ക​ളും അ​ച്ഛ​നും ഒ​രു​മി​ച്ചാ​ണ​ത്രെ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഔ​റം​ഗാ​ബാ​ദി​ലാ​ണ് വീ​ടി​ല്ലാ​ത്ത​വ​ർ​ക്കാ​യി 90 വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ഒ​ന്ന​ര​ക്കോ​ടി​യാ​ണ് ഇ​തി​ന്‍റെ ചെ​ല​വ്. ത​ന്‍റെ തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് ഒ​രി​ക്ക​ലും തോ​ന്നി​യി​ട്ടി​ല്ലെ​ന്ന് മ​ഹേ​ഷ് പ​റ​യു​ന്നു. വി​വാ​ഹ​ത്തി​ന് അ​ധി​കം പ​ണം ചെ​ല​വി​ടു​ന്ന​തി​നോ​ട് താ​ത്പ​ര്യ​മ​ല്ല. എ​ന്നാ​ൽ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി ഇ​ത്ര​യെ​ങ്കി​ലും ചെ​യ്യു​ന്ന​ത് ത​ന്‍റെ ക​ട​മ​യാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം.
കോ​ട്ടേ​ജി​ൽ താ​മ​സി​ക്കു​ന്ന​തി​നാ​യി ഇ​പ്പോ​ൾ 40ഓ​ളം കു​ടും​ബ​ങ്ങ​ളെ​യാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. സ്വ​ന്ത​മാ​യി ഒ​രു വീ​ട് കി​ട്ടി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് കോ​ട്ടേ​ജി​ലെ താ​മ​സ​ക്കാ​രി​യാ​യ ഷാ​ബ് അ​ലി ഷേ​ഖ് പ​റ​യു​ന്നു. മു​ൻ​പ് ഒ​രു​പാ​ട് വി​ഷ​മ​ങ്ങ​ൾ ജീ​വി​ത​ത്തി​ലു​ണ്ടാ​യി​ട്ടു​ണ്ട്. അ​തൊ​ക്കെ ഈ ​സ​ന്തോ​ഷ​ത്തി​ൽ മ​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. മു​ൻ​പ് വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. അ​ന്ന് വൈ​ദ്യു​തി,ജ​ല ക​ണ​ക്ഷ​ൻ വീ​ട്ടി​ലേ​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. വേ​ല​ക്കാ​രി​യാ​യി ജോ​ലി​ചെ​യ്യു​ക​യാ​ണ് ഷാ​ബ്. മ​റ്റൊ​രു താ​മ​സ​ക്കാ​ര​നാ​യ മ​ൻ​സൂ​ർ ഷാ​യും മ​നോ​ജി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ ദി​നം ഒ​രി​ക്ക​ലും മ​റ​ക്കി​ല്ലെ​ന്നും മ​ക​ളോ​ടൊ​പ്പം ത​ന്നെ​പ്പോ​ലെ​യു​ള്ള നി​ര​വ​ധി പേ​രു​ടെ ജീ​വി​ത​മാ​ണ് മാ​റി​മ​റി​ഞ്ഞ​തെ​ന്നും മ​ൻ​സൂ​ർ. ത​ന്‍റെ അ​ച്ഛ​ന്‍റെ പ്ര​വൃ​ത്തി​യി​ൽ സ​ന്തോ​ഷ​വ​തി​യാ​ണ് ശ്രേ​യ. മ​റ്റു​ള്ള​വ​രു​ടെ സ​ന്തോ​ഷം കാ​ണു​മ്പോ​ൾ അ​തി​ലൂ​ടെ ത​നി​ക്കും ആ​ന​ന്ദ​മാ​ണ് തോ​ന്നു​ന്ന​തെ​ന്നും ശ്രേ​യ പ​റ​യു​ന്നു.