FLASH NEWS
Breaking News
സ്വകാര്യബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ
Heritage

തെ​ങ്ങ് എ​ന്ന ക​ല്പ​വൃ​ക്ഷം

Friday, Dec 16, 2016,5:15 IST By മെട്രൊവാര്‍ത്ത A A A

കേ​രം തി​ങ്ങും നാ​ടാ​ണ് കേ​ര​ളം. ക്രി​സ്തു​വി​നും 300 വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​മ്പ് തു​ട​ങ്ങി​യ​താ​ണ് കേ​ര​ള​ത്തി​ലെ തെ​ങ്ങു​കൃ​ഷി. കേ​ര​ള​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വൃ​ക്ഷ​മാ​ണ് തെ​ങ്ങ്. ഇ​ന്തോ​നേ​ഷ്യ​യും ഫി​ലി​പ്പീ​ന്‍സും ഉ​ള്‍പ്പെ​ടു​ന്ന തെ​ങ്ങി​ന്‍റെ ഉ​ത്ഭ​വം തെ​ക്കു​കി​ഴ​ക്ക​ന്‍ ഏ​ഷ്യാ​ഭൂ​ഖ​ണ്ഡ​ത്തി​ലാ​ണെ​ന്ന നി​ഗ​മ​ന​മാ​ണ് കൂ​ടു​ത​ല്‍ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഏ​ഷ്യാ, വെ​സ്റ്റ് ഇ​ന്‍ഡീ​സ്, മ​ധ്യ അ​മെ​രി​ക്ക, തെ​ക്കേ അ​മെ​രി​ക്ക, പ​ശ്ചി​മ ആ​ഫ്രി​ക്ക, കി​ഴ​ക്ക​ന്‍ ആ​ഫ്രി​ക്ക എ​ന്നി​വ​യാ​ണ് തെ​ങ്ങു​കൃ​ഷി​യു​ള്ള പ്ര​ധാ​ന രാ​ജ്യ​ങ്ങ​ള്‍.
ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​പ​കാ​ര​പ്ര​ദ​മാ​യ പ​ത്തു​വൃ​ക്ഷ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് തെ​ങ്ങ്. ഔ​ഷ​ധ​വും ആ​ഹാ​ര​വും എ​ണ്ണ​യും വി​റ​കും മ​ദ്യ​വും എ​ന്നു​വേ​ണ്ട വീ​ടു​ണ്ടാ​ക്കാ​നു​ള്ള ത​ടി​യും ഓ​ല​യും വി​റ​കും ച​കി​രി​യും ചി​ര​ട്ട​യും ഒ​ക്കെ​ത്ത​രു​ന്ന ന​മ്മു​ടെ ക​ല്പ​വൃ​ക്ഷം. തെ​ങ്ങ് ഭാ​ര​തീ​യ​രു​ടെ ഒ​രു പു​ണ്യ​വൃ​ക്ഷ​മാ​ണ്.
ലോ​ക​ത്തെ ഏ​റ്റ​വും ആ​രോ​ഗ്യ​ദാ​യ​ക​മാ​യ ഒ​രു പ്ര​കൃ​തി​ദ​ത്ത​പാ​നീ​യ​മാ​ണ് ക​രി​ക്കി​ന്‍വെ​ള്ളം. തേ​ങ്ങാ​പ്പാ​ലി​ല്‍ പ​ഞ്ച​സാ​ര, ആ​ൽ​ബു​മി​ൻ, ടാ​ര്‍ടാ​റി​ക് അ​മ്ളം എ​ന്നി​വ​യും വെ​ളി​ച്ചെ​ണ്ണ​യി​ല്‍ കാ​പ്രി​ലാ​ക്, ഗ്ലി​സ​റൈ​ഡു​ക​ൾ, മി​രി​സ്റ്റി​ക് അ​മ്ളം, സ്റ്റി​യ​റി​ക് അ​മ്ളം എ​ന്നി​വ​യും അ​ട​ങ്ങി​യി​ട്ടു​ണ്ട്. തെ​ങ്ങോ​ല ചു​ട്ടെ​ടു​ത്ത ചാ​ര​ത്തി​ല്‍ ധാ​രാ​ളം പൊ​ട്ടാ​ഷ് അ​ട​ങ്ങി​യി​ട്ടു​ള്ള​തു​കൊ​ണ്ട് ഇ​ത് ന​ല്ലൊ​രു വ​ള​വു​മാ​ണ്.
തേ​ങ്ങാ​വെ​ള്ളം വെ​റും വെ​ള്ള​മ​ല്ല

തേ​ങ്ങാ​വെ​ള്ളം വെ​റും വെ​ള്ള​മ​ല്ല. അ​ത് ദ്രാ​വ​ക​രൂ​പ​ത്തി​ലു​ള്ള ഒ​രു ക​ല (ടി​ഷ്യു) ആ​ണ്. തെ​ങ്ങി​ന്‍റെ ഫ​ല​ത്തി​ലെ ബീ​ജാ​ന്ന​മാ​ണ് ഈ ​ടി​ഷ്യു. സ​സ്യ​ങ്ങ​ളി​ല്‍ വി​ത്തു​ണ്ടാ​വു​മ്പോ​ള്‍ ആ ​വി​ത്തി​ലെ ബീ​ജം വ​ള​രാ​ന്‍ വേ​ണ്ടി ഭ​ക്ഷ​ണം ബീ​ജാ​ന്നം (എ​ന്‍ഡോ​സ്പേം) എ​ന്ന ക​ല​യാ​ണ് ന​ല്‍കു​ന്ന​ത്. ബീ​ജ​സ​ങ്ക​ല​ന സ​മ​യ​ത്തു​ത​ന്നെ ന​ട​ക്കു​ന്ന മ​റ്റൊ​രു ന്യൂ​ക്ലി​യ​സ​ങ്ക​ല​നം മൂ​ല​മാ​ണ് ഈ ​ടി​ഷ്യു ഉ​ണ്ടാ​കു​ന്ന​ത്. ഈ ​ര​ണ്ടാം ന്യൂ​ക്ലി​യ​സ​ങ്ക​ല​നം എ​ല്ലാ സ​സ്യ​ങ്ങ​ളി​ലും പോ​ലെ തെ​ങ്ങി​ലും ന​ട​ക്കു​ന്നു. അ​തി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന എ​ന്‍ഡോ​സ്പേം ടി​ഷ്യു തെ​ങ്ങി​ല്‍ ദ്രാ​വ​ക​രൂ​പ​ത്തി​ലാ​ണെ​ന്നു മാ​ത്രം. നെ​ല്‍വി​ത്തി​ലെ എ​ന്‍ഡോ​സ്പേ​മും ഒ​രു​ഘ​ട്ട​ത്തി​ല്‍ ദ്രാ​വ​ക​രൂ​പ​ത്തി​ലാ​ണ്. നാ​മ​തി​നെ പാ​ല്‍പ്രാ​യം എ​ന്നു പ​റ​യും. നാ​ളി​കേ​ര​ത്തി​ലെ ഈ ​ദ്രാ​വ​ക എ​ന്‍ഡോ​സ്പേ​മി​ല്‍ നി​ര​വ​ധി കോ​ശ​മ​ര്‍മ​ങ്ങ​ള്‍ (ന്യൂ​ക്ലി​യ​സു​ക​ള്‍) ഉ​ണ്ടാ​വും. കോ​ശ​സ്ത​ര​മോ കോ​ശ​ദ്ര​വ്യ​മോ ഇ​ല്ലാ​ത്ത​വ​യാ​ണ് ഈ ​കോ​ശ​മ​ര്‍മ​ങ്ങ​ള്‍. ഇ​വ​യ്ക്കു പു​റ​മെ മൈ​റ്റോ​കോ​ണ്‍ഡ്രി​യോ​ണു​ക​ള്‍, പ്രോ​ട്ടീ​ന്‍ ത​ന്മാ​ത്ര​ക​ള്‍, എ​ണ്ണ​യു​ടെ അം​ശം തു​ട​ങ്ങി സാ​ധാ​ര​ണ കോ​ശ​ങ്ങ​ളി​ല്‍ ക​ണ്ടു​വ​രാ​റു​ള്ള എ​ല്ലാ​വ​സ്തു​ക്ക​ളും തേ​ങ്ങാ​വെ​ള്ള​ത്തി​ലു​മു​ണ്ട്. മ​ച്ചി​ങ്ങ​യ്ക്ക് (വെ​ള്ള​ക്ക) ഏ​താ​ണ്ട് 150 മി.​മീ. വ​ലി​പ്പം വ​യ്ക്കു​മ്പോ​ള്‍ ഭ്രൂ​ണ​സ​ഞ്ചി​യു​ടെ ഒ​ര​റ്റ​ത്താ​യി ഈ ​സ്വ​ത​ന്ത്ര ന്യൂ​ക്ലി​യ​സു​ക​ള്‍ അ​ടി​ഞ്ഞു​കൂ​ടു​ന്നു. ഇ​ത് ജെ​ല്ലി രൂ​പ​ത്തി​ലു​ള്ള​താ​ണ്. ഇ​തി​ലെ ന്യു​ക്ലി​യ​സു​ക​ള്‍ വി​ഭ​ജി​ച്ച് കോ​ശ​ഭി​ത്തി​ക​ള്‍ നി​ര്‍മ്മി​ക്ക​പ്പെ​ടു​ന്നു, ചി​ര​ട്ട​യോ​ട് തൊ​ട്ട് കാ​മ്പാ​യി രൂ​പം​പ്രാ​പി​ക്കു​ന്നു. ബാ​ക്കി​യു​ള്ള​ത് ദ്രാ​വ​ക​മാ​യി​ത്ത​ന്നെ നി​ല്‍ക്കു​ന്നു. ഇ​താ​ണ് തേ​ങ്ങാ​വെ​ള്ളം.
കോ​ക്കോ​സ് ന്യൂ​സി​ഫെ​റ

തെ​ങ്ങി​ന്‍റെ ശാ​സ്ത്ര​നാ​മം കൊ​ക്കോ​സ് ന്യൂ​സി​ഫെ​റ ( എ​ന്നാ​ണ്. കൊ​ക്കോ​സ് എ​ന്ന​തി​ന് പോ​ര്‍ച്ചു​ഗീ​സ് ഭാ​ഷ​യി​ല്‍ കു​ര​ങ്ങ​ൻ എ​ന്നാ​ണ് അ​ര്‍ത്ഥം. ച​കി​രി പൊ​ളി​ച്ച തേ​ങ്ങ​ക്ക് കു​ര​ങ്ങ​ന്‍റെ ത​ല​യു​മാ​യി സാ​മ്യ​മു​ള്ള​തു​കൊ​ണ്ടാ​ണ് ഈ ​പേ​ര് ല​ഭി​ച്ച​ത്. ന്യൂ​സി​ഫെ​റ എ​ന്ന പ​ദ​ത്തി​ന് ന​ട്ട് (തേ​ങ്ങ) വ​ഹി​ക്കു​ന്ന​ത് എ​ന്നാ​ണ്.
പ​തി​നെ​ട്ട് കോ​ടി തെ​ങ്ങു​ക​ള്‍ 675 കോ​ടി നാ​ളി​കേ​രം

ഒ​രു കാ​ല​ത്ത് ഇ​ന്ത്യ​യി​ലെ ആ​കെ നാ​ളി​കേ​ര ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 75 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ലാ​യി​രു​ന്നു. ഇ​പ്പോ​ള്‍ രാ​ജ്യ​ത്തെ മൊ​ത്തം ഉ​ല്പാ​ദ​ന​ത്തി​ന്‍റെ 40 ശ​ത​മാ​നം മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​ന്‍റെ സം​ഭാ​വ​ന. കേ​ര​ള​ത്തി​ല്‍ എ​ല്ലാ​യി​ട​ത്തും തെ​ങ്ങ് വ​ള​രു​മെ​ങ്കി​ലും തീ​ര​പ്ര​ദേ​ശ​ത്തും മ​റു​നാ​ട്ടി​ലു​മാ​ണ് തെ​ങ്ങു കൃ​ഷി​ക്ക് പ്രാ​ധാ​ന്യം. തെ​ങ്ങ് കൃ​ഷി ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ജി​ല്ല കോ​ഴി​ക്കോ​ടാ​ണ്. കേ​ര​ള​ത്തി​ന്‍റെ മൊ​ത്തം കൃ​ഷി​ഭൂ​മി​യു​ടെ 41 ശ​ത​മാ​ന​വും തെ​ങ്ങു​കൃ​ഷി​ക്കാ​യി മാ​റ്റി വെ​യ്ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ല്‍ ഏ​ക​ദേ​ശം 18 കോ​ടി തെ​ങ്ങു​ക​ളു​ണ്ട്. ഇ​തി​ല്‍ നി​ന്ന് ശ​രാ​ശ​രി 675 കോ​ടി നാ​ളി​കേ​രം ഉ​ല്‍പ്പാ​ദി​പ്പി​ക്കു​ന്നു.
എ​ത്ര​പൊ​ക്കം എ​ത്ര വേ​രു​ക​ള്‍ എ​ത്ര ഓ​ല​ക​ള്‍

സാ​ധാ​ര​ണ​യാ​യി ഉ​യ​രം കൂ​ടി​യ തെ​ങ്ങു​ക​ള്‍ 15-18 മീ​റ്റ​ര്‍ പൊ​ക്ക​ത്തി​ലും ഉ​യ​രം കു​റ​ഞ്ഞ കു​ള്ള​ന്‍ ഇ​ന​ങ്ങ​ള്‍ 5-8 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലും വ​ള​രു​ന്നു. പൂ​ര്‍ണ വ​ള​ര്‍ച്ച​യെ​ത്തി​യ ഒ​രു തെ​ങ്ങി​ന് ഇ​ന​മ​നു​സ​രി​ച്ച് ര​ണ്ടാ​യി​രം മു​ത​ല്‍ എ​ണ്ണാ​യി​രം വ​രെ വേ​രു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും. തെ​ങ്ങി​ന്‍റെ ഭൂ​രി​ഭാ​ഗം വേ​രു​ക​ളും മേ​ല്‍മ​ണ്ണി​ന് സ​മാ​ന്ത​ര​മാ​യാ​ണ് വ​ള​രു​ന്ന​ത്. വ​ള​രെ കു​റ​ച്ചെ​ണ്ണം മാ​ത്ര​മാ​ണ് താ​ഴേ​ക്കു വ​ള​രു​ന്നൂ​ള്ളൂ… താ​ഴേ​ക്കു പോ​കു​ന്ന വേ​രു​ക​ള്‍ 6-7 മീ​റ്റ​ര്‍ വ​രെ​യും സ​മാ​ന്ത​ര​മാ​യി പോ​കു​ന്ന വേ​രു​ക​ള്‍ ശ​രാ​ശ​രി 10 മീ​റ്റ​റി​ല​ധി​ക​വും വ​ള​രു​ന്നു.
ആ​രോ​ഗ്യ​മു​ള്ള പൂ​ര്‍ണ വ​ള​ര്‍ച്ച​യെ​ത്തി​യ ഒ​രു തെ​ങ്ങി​ല്‍ 20-40 വി​രി​ഞ്ഞ ഓ​ല​ക​ള്‍ ഉ​ണ്ടാ​കും. ഒ​രു ഓ​ല​യു​ടെ ആ​യു​സ്സ് ര​ണ്ട​ര വ​ര്‍ഷം മു​ത​ല്‍ 3 വ​ര്‍ഷം വ​രെ​യാ​ണ്. ആ​രോ​ഗ്യ​മു​ള്ള ഒ​റ്റ​തെ​ങ്ങി​ല്‍ 30-35 ദി​വ​സ​ത്തി​ലും ഓ​രോ പു​തി​യ ഓ​ല​ക​ള്‍ വി​രി​യു​ന്നു. ഒ​രു വ​ര്‍ഷ​ത്തി​ല്‍ ശ​രാ​ശ​രി 10-12 ഓ​ല​ക​ളും അ​ത്ര​യും ത​ന്നെ പൂ​ങ്കു​ല​ക​ളും ഒ​രു വ​ര്‍ഷം ഉ​ണ്ടാ​കു​ന്നു​ണ്ട്. തെ​ങ്ങോ​ല​യു​ടെ പ​ത്ര​ക​ക്ഷ​ത്തി​ല്‍ കാ​ണു​ന്ന ഒ​രു പൂ​ങ്കു​ല വി​രി​യാ​ന്‍ 75 മു​ത​ല്‍ 90 ദി​വ​സം വ​രെ വേ​ണം. കൊ​തു​മ്പ് വ​ള​ര്‍ന്ന് പൂ​ക്ക​ള്‍ പു​റ​ത്തു വ​രു​ന്ന​തി​ന് 32 മാ​സ​ങ്ങ​ള്‍ക്കു മു​മ്പു ത​ന്നെ ഓ​ല​മ​ട​ലി​ന്‍റെ ക​വി​ളി​ല്‍ പൂ​ങ്കു​ല​യു​ടെ ആ​ദ്യ​കൂ​മ്പ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. പൂ​ങ്കു​ല വി​ള​ഞ്ഞ് തേ​ങ്ങ​യാ​കു​ന്ന​തി​ന് ഏ​ക​ദേ​ശം 44 മാ​സം വേ​ണ്ടി വ​രും. പൂ​ക്ക​ള്‍ വി​രി​ഞ്ഞ് പ​രാ​ഗ​ണം ന​ട​ന്നാ​ല്‍ 11-12 മാ​സം കൊ​ണ്ട് ഒ​രു തേ​ങ്ങ മൂ​പ്പെ​ത്തി പാ​ക​മാ​കു​ന്നു. കൊ​തു​മ്പു വി​രി​ഞ്ഞു വ​രു​ന്ന ഒ​രു പൂ​ങ്കു​ല​യി​ല്‍ 10 മു​ത​ല്‍ 50 വ​രെ പെ​ണ്‍പൂ​ക്ക​ളും 8000 മു​ത​ല്‍ 10000 വ​രെ ആ​ണ്‍പൂ​ക്ക​ളു​മു​ണ്ടാ​കും. പൂ​ങ്കു​ല​യി​ല്‍ മു​ക​ള്‍ ഭാ​ഗ​ത്ത് ആ​ണ്‍പൂ​ക്ക​ളും അ​ടി​ഭാ​ഗ​ത്ത് പെ​ണ്‍ പൂ​ക്ക​ളു​മാ​ണു​ണ്ടാ​വു​ക. ഒ​രു ദി​വ​സം നൂ​റു​ക​ണ​ക്കി​ന് ആ​ണ്‍പൂ​ക്ക​ള്‍ വി​രി​യു​ക​യും കൊ​ഴി​യു​ക​യും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു. ആ​ണ്‍പൂ​ക്ക​ള്‍ മു​ഴു​വ​നും വി​രി​ഞ്ഞ് കൊ​ഴി​ഞ്ഞ് 4-5 ദി​വ​സം ക​ഴി​ഞ്ഞേ സാ​ധാ​ര​ണ​യാ​യി പെ​ണ്‍പൂ​ക്ക​ള്‍ വി​ട​രു​ക​യു​ള്ളൂ. കൊ​ന്ന വ​ര്‍ഗ​ത്തി​ല്‍പ്പെ​ട്ട തെ​ങ്ങു​ക​ളി​ല്‍ പെ​ണ്‍പു​ഷ്പ​ങ്ങ​ള്‍ പ​രാ​ഗം സ്വീ​ക​രി​ക്കാ​ന്‍ പാ​ക​മാ​കു​മ്പോ​ഴേ​ക്കും ആ ​പൂ​ങ്കു​ല​യി​ലെ ആ​ണ്‍പൂ​ക്ക​ള്‍ മു​ഴു​വ​ന്‍ കൊ​ഴി​ഞ്ഞു വീ​ണി​രി​ക്കും. ഒ​രു കു​ല​യി​ലെ ആ​ണ്‍പൂ​ക്ക​ള്‍ മു​ഴു​വ​ന്‍ വി​രി​ഞ്ഞ് കൊ​ഴി​യു​ന്ന​തി​ന് 18 മു​ത​ല്‍ 25 ദി​വ​സം വ​രെ എ​ടു​ക്കു​ന്നു.​കൊ​ന്ന വ​ര്‍ഗ്ഗ​ങ്ങ​ളാ​ലു​ള്ള തെ​ങ്ങു​ക​ളി​ല്‍ പൊ​തു​വെ പ​ര​പ​രാ​ഗ​ണ​ത്തി​നാ​ണ് സാ​ധ്യ​ത. കു​ള്ള​ന്‍ വ​ര്‍ഗ​ങ്ങ​ളി​ലും സ​ങ്ക​ര​വ​ര്‍ഗ്ഗ​ങ്ങ​ളി​ലും ആ​ണ്‍പൂ​ക്ക​ളും പെ​ണ്‍പൂ​ക്ക​ളും ഒ​രേ​സ​മ​യം വി​രി​യു​ന്ന​തി​നാ​ല്‍ സ്വ​പ​രാ​ഗ​ണം ന​ട​ക്കാ​നാ​ണ് കൂ​ടു​ത​ല്‍ സാ​ധ്യ​ത. കാ​റ്റ്, തേ​നീ​ച്ച,മ​റ്റ് പ്രാ​ണി​ക​ള്‍ എ​ന്നി​വ​യാ​ണ് പ​ര​പ​രാ​ഗ​ണ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന​ത്.
ക​രി​ക്കി​ന്‍ വെ​ള്ളം

ക​രി​ക്കി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വെ​ള്ളം കാ​ണ​പ്പെ​ടു​ന്ന​ത് പ​രാ​ഗ​ണം ക​ഴി​ഞ്ഞ് 120 ദി​വ​സം പ്രാ​യ​മാ​കു​മ്പോ​ഴാ​ണ്. എ​ന്നാ​ല്‍ ഈ ​സ​മ​യ​ത്ത് വെ​ള്ള​ത്തി​ന് മ​ധു​രം കു​റ​വാ​യി​രി​ക്കും. ഏ​റ്റ​വും ഉ​ന്മേ​ഷ​ദാ​യി​നി​യാ​യ പ്ര​കൃ​തി​യു​ടെ ഗ്ലൂ​ക്കോ​ലാ​ണ് ക​രി​ക്കി​ന്‍ വെ​ള്ളം. ഗാ​സ്ട്രോ എ​ന്‍റ​റൈ​റ്റി​സ് രോ​ഗ ചി​കി​ത്സ​ക്ക് സ​ലൈ​ന്‍ ഗ്ലൂ​ക്കോ​സി​നു പ​ക​രം ക​രി​ക്കി​ന്‍ വെ​ള്ളം ശു​പാ​ര്‍ശ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തി​സാ​ര​വും ച​ര്‍ദ്ദി​യും മൂ​ലം ശ​രീ​ര​ത്തി​ലെ ജ​ലാം​ശം ന​ഷ്ട​പ്പെ​ടു​മ്പോ​ഴും ക​രി​ക്കി​ന്‍ വെ​ള്ളം ഒ​രു പ്ര​തി​വി​ധി​യാ​ണ്. ഇ​ത് വൃ​ക്ക​യി​ലേ​ക്കു​ള്ള ര​ക്ത​ചം​ക്ര​മ​ണം വ​ര്‍ദ്ധി​പ്പി​ക്കു​ക​യും മൂ​ത്ര​ത​ട​സ്സ​ത്തെ ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യു​ന്നു.
ക​രി​ക്കി​ന്‍ വെ​ള്ള​ത്തി​ല്‍ 95.5 % വെ​ള്ള​മാ​ണ്.
പ്രോ​ട്ടീ​ന്‍ -0.1%
കൊ​ഴു​പ്പ് -<0.1%
കാ​ര്‍ബോ​ഹൈേ​ഡ്രേ​റ്റ് -4%
സോ​ഡി​യം -100 ഗ്രാ​മി​ല്‍ 15 മി.​ഗ്രാം
പൊ​ട്ടാ​സി​യം -100 ഗ്രാ​മി​ല്‍ 312 മി.​ഗ്രാം
കാ​ല്‍സി​യം -100 ഗ്രാ​മി​ല്‍ 29 മി.​ഗ്രാം
മ​ഗ്നീ​ഷ്യം-100 ഗ്രാ​മി​ല്‍ 30 മി.​ഗ്രാം
ഇ​രു​മ്പ് -100 ഗ്രാ​മി​ല്‍ 0.5 മി.​ഗ്രാം
കോ​പ്പ​ര്‍- 0.04%
ഫോ​സ്ഫ​റ​സ് -<0.1%
നീ​ര

പു​ളി​ക്കാ​ത്ത തെ​ങ്ങി​ന്‍ ക​ള്ളാ​ണ് നീ​ര. മ​ധു​ര​ക്ക​ള്ളും നീ​ര​യും ഒ​ന്നു​ത​ന്നെ​യാ​ണ്. നീ​ര ഒ​രു ആ​രോ​ഗ്യ പാ​നീ​യ​മാ​ണ്. നീ​ര​യി​ല്‍ 0% ആ​ല്‍ക്ക​ഹോ​ള്‍. പ്രോ​ട്ടീ​ന്‍ നി​ര്‍മ്മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ഗ്ലൂ​ട്ടാ​മി​ക് ആ​സി​ഡ് നീ​ര​യി​ല്‍ ഉ​യ​ര്‍ന്ന അ​ള​വി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്നു. അ​മി​നോ അ​മ്ല​ങ്ങ​ളു​ടെ​യും വി​റ്റാ​മി​ന്‍, കാ​ത്സ്യം, ഇ​രു​മ്പ്, സോ​ഡി​യം, പൊ​ട്ടാ​സി​യം, സി​ങ്ക് തു​ട​ങ്ങി​യ ധാ​തു​ക്ക​ക്ക​ളു​ടെ​യും ക​ല​വ​റ​യാ​ണ് നീ​ര. നീ​ര​യി​ലെ കു​റ​ഞ്ഞ ഗ്ലൈ​സി​മി​ക് ആ​സി​ഡ് പ്ര​മേ​ഹ​രോ​ഗി​ക​ള്‍ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​ണ്.
ക​ള്ള്

തെ​ങ്ങി​ന്‍റെ വി​ട​രാ​ത്ത പൂ​ങ്കു​ല ചെ​ത്തി​യാ​ണ് ക​ള്ള് എ​ടു​ക്കു​ന്ന​ത്. ഒ​രു കൂ​മ്പ് വി​രി​യാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ അ​തി​നു നേ​രെ ഉ​ള്ള കൂ​മ്പ് ചെ​ത്താ​ന്‍ സ​മ​യ​മാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. ഈ ​സ​മ​യ​ത്ത് കൂ​മ്പി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് ഉ​ള്ളി​ല്‍ വ​ള​രു​ന്ന വെ​ള്ള​യ്ക്ക മൂ​ല​മു​ണ്ടാ​കു​ന്ന മു​ഴ​ക​ള്‍ ദൃ​ശ്യ​മാ​കും. ഈ ​മു​ഴ​ക​ള്‍ ദൃ​ശ്യ​മാ​കു​മ്പോ​ഴാ​ണ് ക​ള്ളു ചെ​ത്താ​ന്‍ ഏ​റ്റ​വും അ​നു​യോ​ജ്യ​മെ​ന്ന് ക​രു​തു​ന്ന​ത്. അ​തി​നു​ശേ​ഷം ആ​ദ്യ​ത്തെ ഒ​രാ​ഴ്ച കൂ​മ്പി​ന്‍റെ അ​ടി മു​ത​ല്‍ മു​ക​ള്‍ വ​രെ ക്ര​മ​മാ​യി ഒ​രു വ​ടി​കൊ​ണ്ട് കൊ​ട്ടു​ന്നു. കൂ​മ്പി​ന്‍റെ അ​ക​ത്തു​ള്ള കോ​ശ​ങ്ങ​ള്‍ പൊ​ട്ടി ക​ള്ള് ഊ​റി വ​രാ​ന്‍ വേ​ണ്ടി​യാ​ണീ കൊ​ട്ട​ല്‍. കൂ​മ്പു വി​രി​യാ​തി​രി​ക്കാ​ന്‍ ഒ​രു നാ​രു​കൊ​ണ്ട് ചു​റ്റി​ക്കെ​ട്ടു​ക​യും ചെ​യ്യും. ക​ള്ളു​ല്പാ​ദ​നം തു​ട​ങ്ങു​ന്ന​തോ​ടെ കൂ​മ്പി​ന്‍റെ അ​ഗ്രം 45 സെ​ന്‍റീ​മീ​റ്റ​ര്‍ മു​റി​ച്ചു​ക​ള​യും. അ​തി​ല്‍ ഒ​രു മ​ണ്‍കു​ടം ക​മ​ഴ്ത്തി വ​യ്ക്കും. ചെ​ത്ത് തു​ട​ങ്ങു​ന്ന ദി​വ​സം മു​ത​ല്‍ 15 ദി​വ​സം ക​ഴി​യു​മ്പോ​ള്‍ കൂ​മ്പി​ല്‍ നി​ന്നും ക​ള്ള് ഊ​റി​ത്തു​ട​ങ്ങും. വേ​ന​ല്‍ക്കാ​ല​ത്ത് ക​ള്ള് ഊ​റി​ത്തു​ട​ങ്ങാ​ന്‍ മൂ​ന്നാ​ഴ്ച വേ​ണ്ടി​വ​രും. ദി​വ​സം ക​ഴി​യു​ന്ന​തി​ന​നു​സ​രി​ച്ച് ക​ള്ളു​ല്പാ​ദ​നം കൂ​ടി​ക്കൂ​ടി വ​രും. ഇ​ക്കാ​ല​ത്ത് ദി​വ​സം ര​ണ്ടു പ്രാ​വ​ശ്യം കൂ​ട​ത്തി​ല്‍ നി​ന്നും ക​ള്ള് പ​ക​ര്‍ന്നെ​ടു​ക്കു​ന്നു. കൂ​മ്പി​ന്‍റെ അ​ഗ്രം ദി​വ​സ​വും നേ​ര്‍മ​യാ​യി അ​രി​ഞ്ഞു ക​ള​യു​ന്നു. കീ​ഴ​റ്റം മു​ത​ല്‍ മേ​ല​റ്റം വ​രെ ക​മ്പു​കൊ​ണ്ട് അ​ടി​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ലെ ക​ള്ള് തു​ട​ര്‍ച്ച​യാ​യി ല​ഭി​ക്കു​ക​യു​ള്ളൂ.
ഒ​റ്റ തെ​ങ്ങി​ല്‍ നി​ന്നും തു​ട​ര്‍ച്ച​യാ​യി 6 മാ​സം ക​ള്ളെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്നു. ചെ​ത്ത് ആ​രം​ഭി​ച്ച് 3 മാ​സ​ങ്ങ​ള്‍ക്കു ശേ​ഷ​മാ​ണ് ക​ള്ളി​ന്‍റെ ഉ​ല്പാ​ദ​നം കൂ​ടു​ന്ന​ത്. ഒ​രു കൂ​മ്പി​ല്‍ നി​ന്നും ശ​രാ​ശ​രി 18 ലി​റ്റ​ര്‍ ക​ള്ള് ല​ഭി​ക്കും. ഒ​രു ദി​വ​സം ശ​രാ​ശ​രി ഒ​ന്ന​ര ലി​റ്റ​റും.
ഉ​ഷ്ണ മേ​ഖ​ലാ വി​ള

തെ​ങ്ങ് പ്ര​ധാ​ന​മാ​യും ഉ​ഷ്ണ​മേ​ഖ​ലാ വി​ള​യാ​ണ്. ന​ന​വു​ള്ള ഉ​ഷ്ണ​മേ​ഖ​ലാ കാ​ലാ​വ​സ്ഥ​യാ​ണ് തെ​ങ്ങി​ന് ഏ​റ്റ​വും അ​നു​യോ​ജ്യം. സ​മു​ദ്ര നി​ര​പ്പി​ല്‍ നി​ന്ന് 600 മീ​റ്റ​ര്‍ വ​രെ ഉ​യ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ തെ​ങ് സ​മൃ​ദ്ധ​മാ​യി വ​ള​രും. വാ​ര്‍ഷി​ക വ​ര്‍ഷ​പാ​തം 100 മു​ത​ല്‍ 300 സെ.​മീ. വ​രെ ആ​വ​ശ്യ​മാ​ണ്. കേ​ര​ള​ത്തി​ന്‍റെ തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ലാ​ണ് തെ​ങ്ങി​ന് കൂ​ടു​ത​ല്‍ വി​ള​വ് ല​ഭി​ക്കു​ന്ന​ത്. ഉ​ഷ്ണ മേ​ഖ​ലാ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ട​ല്‍ത്തീ​ര​ങ്ങ​ളി​ല്‍ തെ​ങ്ങ് സ​മൃ​ദ്ധ​മാ​യി വ​ള​രു​ന്നു.
അ​ത്യു​ല്‍പ്പാ​ദ​ന​ശേ​ഷി​യു​ള്ള തെ​ങ്ങി​ന​ങ്ങ​ള്‍

ഇ​ന്ന് ലോ​ക​ത്ത് കൃ​ഷി​ചെ​യ്യു​ന്ന തെ​ങ്ങു​ക​ളെ പ്ര​ധാ​ന​മാ​യും ര​ണ്ടു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ക്കാം. ഉ​യ​രം കൂ​ടി​യ​വ​യും (നെ​ടി​യ ഇ​ന​ങ്ങ​ള്‍) ഉ​യ​രം കു​റ​ഞ്ഞ​വ​യും (കു​റി​യ ഇ​ന​ങ്ങ​ള്‍) നെ​ടി​യ ഇ​ന​ങ്ങ​ള്‍ കാ​യ്ക്കു​വാ​ന്‍ ആ​റു​മു​ത​ല്‍ ഏ​ഴു​വ​ര്‍ഷം വ​രെ എ​ടു​ക്കു​മ്പോ​ള്‍ കു​റി​യ ഇ​ന​ങ്ങ​ള്‍ മൂ​ന്നു​നാ​ലു വ​ര്‍ഷം കൊ​ണ്ട് കാ​യ്ക്കും. തെ​ങ്ങി​ന്‍റെ മ​റ്റെ​ല്ലാ ഉ​പ​യോ​ഗ​പ്ര​ദ​മാ​യ ഗു​ണ​ങ്ങ​ളി​ലും നെ​ടി​യ ഇ​ന​ങ്ങ​ള്‍ക്കാ​ണ് മു​ന്‍തൂ​ക്കം. കൊ​പ്ര​യു​ടെ തൂ​ക്ക​വും ഗു​ണ​നി​ല​വാ​ര​വും എ​ണ്ണ​യു​ടെ അ​ള​വു​മെ​ല്ലാം നെ​ടി​യ ​ഇ​ന​ങ്ങ​ള്‍ക്കാ​ണ് കൂ​ടു​ത​ല്‍.
പ്ര​ധാ​ന നെ​ടി​യ ഇ​ന​ങ്ങ​ള്‍: വെ​സ്റ്റ് കോ​സ്റ്റ് ടോ​ള്‍ (പ​ശ്ചി​മ
തീ​ര നെ​ടി​യ​ന്‍, അ​ന്ത​മാ​ന്‍ ഓ​ര്‍ഡി​ന​റി, ല​ക്ഷ​ദ്വീ​പ് ഓ​ര്‍ഡി​ന​റി.
കു​റി​യ ഇ​ന​ങ്ങ​ള്‍

4 കേ​ര​ള​ത്തി​ല്‍ ചാ​വ​ക്കാ​ട് എ​ന്ന സ്ഥ​ല​ത്ത് കാ​ണ​പ്പെ​ടു​ന്ന കു​റി​യ ഇ​ന​മാ​ണ് ചാ​വ​ക്കാ​ട് ഡ്വാ​ര്‍ഫ്
4 ഗൗ​രീ​ഗാ​ത്രം, ചെ​ന്തെ​ങ്ങ്, പ​തി​നെ​ട്ടാം പ​ട്ട തു​ട​ങ്ങി​യ​വ​യെ​ല്ലാം കു​റി​യ ഇ​ന​ത്തി​ല്‍പെ​ട്ട​വ​യാ​ണ്.
4 ഗം​ഗാ​ബൊ​ന്തം (ആ​ന്ധ്രാ​പ്ര​ദേ​ശ്), മ​ല​യ​ന്‍ യെ​ല്ലോ ഡ്വാ​ര്‍ഫ്, മ​ല​യ​ന്‍ ഗ്രീ​ന്‍ ഡ്വാ​ര്‍ഫ് (ര​ണ്ടും മ​ലേ​ഷ്യ​ന്‍ ഇ​ന​ങ്ങ​ള്‍) കു​ള്ള​ന്‍ ഇ​ന​ങ്ങ​ളാ​ണ്.
ഭാ​ര​ത​ത്തി​ല്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​വ

ച​ന്ദ്ര​ക​ല്‍പ: കേ​ന്ദ്ര​തോ​ട്ട​വി​ള ഗ​വേ​ഷ​ണ സ്ഥാ​പ​നം 1985 ല്‍ ​വി​ക​സി​പ്പി​ച്ചെ​ടു​ത്തു. കേ​ര​ളം, ത​മി​ഴ്നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ശു​പാ​ര്‍ശ ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. പ്ര​തി​വ​ര്‍ഷം 100 തേ​ങ്ങ ല​ഭി​ക്കും.
കേ​ര​ച​ന്ദ്ര: ന​മ്മു​ടെ കാ​ലാ​വ​സ്ഥ​യി​ല്‍ ന​ന്നാ​യി വ​ള​രു​ക​യും മെ​ച്ച​പ്പെ​ട്ട ഉ​ദ്പാ​ദ​ന​ക്ഷ​മ​ത പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്ത ഇ​ന​മാ​ണ് കേ​ര​ച​ന്ദ്ര. ഫി​ലി​പ്പൈ​ന്‍സ് ഓ​ര്‍ഡി​ന​റി​യി​ല്‍ നി​ന്ന് നി​ര്‍ദ്ധാ​ര​ണം ചെ​യ്തെ​ടു​ത്ത​താ​ണി​ത്.
സ​ങ്ക​ര​യി​ന​ങ്ങ​ള്‍:

റ്റി &​ഡി: വി​വി​ധ​യി​നം റ്റി &​ഡി വൃ​ക്ഷ​ങ്ങ​ള്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.
1. കേ​ര​സ​ങ്കം: പ​ശ്ചി​മ തീ​ര നെ​ടി​യ ഇ​നം മാ​തൃ​വൃ​ക്ഷ​മാ​യും ചാ​വ​ക്കാ​ട് ഓ​റ​ഞ്ച് (കു​റി​യ​ത്) പ​തി​വൃ​ക്ഷ​മാ​യും ഉ​പ​യോ​ഗി​ച്ച് ഉ​ല്പാ​ദി​പ്പി​ച്ച റ്റി ​ഡി യി​ന​മാ​ണി​ത്. ന​ട്ട് നാ​ല​ഞ്ചു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ കാ​യ്ക്കും. തെ​ങ്ങൊ​ന്നി​ന് ശ​രാ​ശ​രി 108 തേ​ങ്ങ ല​ഭി​ക്കും. ഒ​രു തേ​ങ്ങ​യി​ല്‍ നി​ന്ന് 187 ഗ്രാം ​കൊ​പ്ര​യും 68 ശ​ത​മാ​നം എ​ണ്ണ​യും ല​ഭി​ക്കും.
2. ച​ന്ദ്ര​ല​ക്ഷ: ല​ക്ഷ​ദ്വീ​പ് ഓ​ര്‍ഡി​ന​റി മാ​തൃ​വൃ​ക്ഷ​മാ​യും ചാ​വ​ക്കാ​ട് ഡ്വാ​ര്‍ഫ് പി​തൃ​വൃ​ക്ഷ​മാ​യും വി​ക​സി​പ്പി​ച്ചെ​ടു​ത്ത സ​ങ്ക​ര​യി​നം. നാ​ല​ഞ്ചു​വ​ര്‍ഷം കൊ​ണ്ട് കാ​യ്ക്കും തെ​ങ്ങാ​ണി​ത്. 109 തേ​ങ്ങ​യും തേ​ങ്ങ​യൊ​ന്നി​ന് 195 ഗ്രാം ​കൊ​പ്ര​യും 69 ശ​ത​മാ​നം വെ​ളി​ച്ചെ​ണ്ണ​യും ല​ഭി​ക്കും.
3. ല​ക്ഷ​ഗം​ഗ: ല​ക്ഷ​ദ്വീ​പ് ഓ​ര്‍ഡി​ന​റി​യാ​ണ് മാ​തൃ​വൃ​ക്ഷം. ഗം​ഗാ​ബൊ​ന്തം എ​ന്ന കു​റി​യ ഇ​നം പി​തൃ​വൃ​ക്ഷം അ​ഞ്ചാം​വ​ര്‍ഷം കാ​യ്ഫ​ലം ല​ഭി​ക്കും.
4. കേ​ര​ഗം​ഗ: പ​ശ്ചി​മ​തീ​ര നെ​ടി​യ ഇ​ന​വും ഗം​ഗ​ബൊ​ന്ത​വും ത​മ്മി​ലു​ള്ള സ​ങ്ക​ര​യി​നം. 5ാം വ​ര്‍ഷം കാ​യ്ക്കും. ശ​രാ​ശ​രി 100 തേ​ങ്ങ ല​ഭി​ക്കും.
5. അ​ന​ന്ത​ഗം​ഗ: ആ​ന്‍ഡ​മ​ന്‍ ഓ​ര്‍ഡി​ന​റി​യാ​ണ് മാ​തൃ​വൃ​ക്ഷം. ഗം​ഗാ​ബൊ​ന്തം പി​തൃ​വൃ​ക്ഷം. കേ​ര​ള കാ​ര്‍ഷി​ക​സ​ര്‍വ്വ​ക​ലാ​ശാ​ല 1988ല്‍ ​പു​റ​ത്തി​റ​ക്കി. പ്ര​തി​വ​ര്‍ഷം 95 തേ​ങ്ങ 20.5 കി.​ഗ്രാം കൊ​പ്ര​യും 68% എ​ണ്ണ​യും ല​ഭി​ക്കും.
6. കേ​ര​ശ്രീ: പ​ശ്ചി​മ​തീ​ര നെ​ടി​യ ഇ​ന​വും മ​ല​യ​ന്‍ മ​ഞ്ഞ​കു​റി​യ ഇ​ന​വും ത​മ്മി​ല്‍ ചേ​ര്‍ത്തു​ണ്ടാ​ക്കി​യ സ​ങ്ക​ര​യി​നം ശ​രാ​ശ​രി 140 തേ​ങ്ങ ഒ​രു വ​ര്‍ഷം ല​ഭി​ക്കും. ഒ​രു തേ​ങ്ങ​യി​ല്‍ നി​ന്ന് 216 ഗ്രാം ​കൊ​പ്ര​യും കൊ​പ്ര​യി​ല്‍ നി​ന്ന് 66% എ​ണ്ണ​യും ല​ഭി​ക്കും. കേ​ര​ള കാ​ര്‍ഷി​ക സ​ര്‍വ്വ​ക​ലാ​ശാ​ല​യാ​ണ് വി​ക​സി​പ്പി​ച്ച​ത്.
7. കേ​ര​സൗ​ഭാ​ഗ്യ: പ​ശ്ചി​മ​തീ​ര നെ​ടി​യ​ന്‍, സ്ട്രെ​യി​റ്റ് സെ​റ്റി​ല്‍മെ​ന്‍റ്, ആ​പ്രി​ക്കോ​ട്ട് എ​ന്നീ ഇ​ന​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സ​ങ്ക​ര​ണ​ത്തി​ലൂ​ടെ വി​ക​സി​പ്പി​ച്ച ഇ​നം. പീ​ലി​ക്കോ​ട് പ്രാ​ദേ​ശി​ക കൃ​ഷി ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​ണ് വി​ക​സി​പ്പി​ച്ച​ത്. തൊ​ണ്ടൊ​ന്നി​ന് പ്ര​തി​വ​ര്‍ഷം 130 തേ​ങ്ങ​യും തേ​ങ്ങ​യൊ​ന്നി​ന് 196 ഗ്രാം ​കൊ​പ്ര​യും ഒ​രു തെ​ങ്ങി​ല്‍ നി​ന്ന് പ്ര​തി​വ​ര്‍ഷം 25.5 കി.​ഗ്രാം വെ​ളി​ച്ചെ​ണ്ണ​യും ല​ഭി​ക്കും.
8. ച​ന്ദ്ര​സ​ങ്ക​ര: ചാ​വ​ക്കാ​ട് ഒ​രി​ഞ്ച് കു​റി​യ ഇ​നം മാ​തൃ​വൃ​ക്ഷ​മാ​യും പ​ശ്ചി​മ​തീ​ര നെ​ടി​യ​ഇ​നം പി​തൃ​വൃ​ക്ഷ​മാ​യും ഉ​പ​യോ​ഗി​ച്ച് വി​ക​സി​പ്പി​ച്ച സ​ങ്ക​ര​യി​നം ഉ​ല്പാ​ദ​നം പ്ര​തി​വ​ര്‍ഷം 116 തേ​ങ്ങ. കാ​സ​ര്‍കോ​ട്ടെ തോ​ട്ട​വി​ള ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലാ​ണ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.