FLASH NEWS
Breaking News
വനിത ലോകകപ്പ് ഇംഗ്ലണ്ടിന്
India

രാജ്നാഥ് സിങ്ങിന്‍റെ പരാമർശം യുദ്ധ പ്രഖ്യാപനമെന്ന് ഹഫീസ് സയിദ്

Saturday, Dec 17, 2016,12:04 IST By മെട്രൊവാര്‍ത്ത A A A

ലാഹോർ: ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ പാക്കിസ്ഥാനെതിരായ പരാമർശങ്ങൾ യുദ്ധപ്രഖ്യാപനമാണെന്ന് തീവ്രവാദ സംഘടനയായ ജമാഅത്ത് ഉദ്ധവ തലവൻ ഹഫീസ് സയിദ്. തീവ്രവാദം ഇല്ലാതാക്കാൻ സാധിച്ചില്ലെങ്കിൽ പാക്കിസ്ഥാൻ പത്ത് ഭാഗങ്ങളായി ചിതറുമെന്ന രാജ്നാഥ് സിങ്ങിന്‍റെ പ്രതികരണത്തിനെതിരെയാണ് ഹഫീസ് സയിദ് രംഗത്തെത്തിയിരിക്കുന്നത്.

രാജ്നാഥ് സിങ്ങിന്‍റെ പരാമർശം യുദ്ധ പ്രഖ്യാപനമായാണ് തങ്ങൾ കാണുന്നത്. യുദ്ധത്തിനുള്ള രാജ്നാഥ് സിങ്ങിന്‍റെ വെല്ലുവിളി തങ്ങൾ സ്വീകരിക്കുന്നതായും ഹഫീസ് സയിദ് പറഞ്ഞു. ലാഹോറിലെ റാലിയിൽ ജനങ്ങളെ അഭിസംബോധ ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സയിദിന്‍റെ പ്രതികരണം.

1971ലെ പാക്കിസ്ഥാനല്ല ഇപ്പോഴത്തെ പാക്കിസ്ഥാൻ. ആണവ ശക്തിയായി പാക്കിസ്ഥാൻ ഉയർന്നിരിക്കുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ മുസ്‌ലീം രാജ്യമാണ് പാക്കിസ്ഥാനെന്നും സയിദ് പറഞ്ഞു. ഇന്ത്യൻ ചാരനെന്ന് ആരോപിക്കപ്പെടുന്ന കൽഭുഷന് ക്ലീൻ ചീട്ട് നൽകരുതെന്നും പാക് സർക്കാരിന് ഹഫീസ് സയിദ് മുന്നറിയിപ്പ് നൽകി. ക്ലീൻ ചീട്ട് നൽകുന്നതിന് പകരം പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ പദ്ധതികൾ ലോകത്തിന് മുന്നിൽ തെളിയിക്കുകയാണ് വേണ്ടതെന്നും ഹഫീസ് സയിദ് പറഞ്ഞു.