FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും
India

സിന്ധു നദിജല കരാർ വ്യവസ്ഥയിലെ മാറ്റങ്ങൾ അംഗീകരിക്കില്ലെന്ന് പാക്കിസ്ഥാൻ

Saturday, Dec 17, 2016,13:51 IST By മെട്രൊവാര്‍ത്ത A A A

ഇസ്‌ലാമാബാദ്: സിന്ധു നദിജല കരാർ വ്യവസ്ഥയിലെ മാറ്റങ്ങൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാൻ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് സിന്ധു നദീ കരാർ വ്യവസ്ഥയിൽ ഇന്ത്യ മാറ്റം വരുത്തുമെന്നും സിന്ധുവിലെ ജലം ഇന്ത്യക്കാർക്ക് അവകാശപ്പെട്ടതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

56 വർഷം മുൻപുണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉപയകക്ഷി ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കരാർ വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതിനോ, പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നതിനോ തയ്യാറല്ലെന്ന് പാക് പ്രധാനമന്ത്രിയുടെ പ്രത്യേക അസിസ്റ്റന്‍റ് താരിഖ് ഫത്തേമി പറഞ്ഞു.

1960ൽ ഒപ്പിട്ട കരാർ പ്രകാരം രവി,സത്‌ലജ്, ബിയാസ് നദികളുടെ നിയന്ത്രണം ഇന്ത്യക്കാണ്. സിന്ധു, ചിനാബ്, ഝലം നദികളുടെ നിയന്ത്രണം പാക്കിസ്ഥാന് നൽകുന്നതാണ് കരാറിലെ വ്യവസ്ഥ. പാക്കിസ്ഥാന്‍റെ നിയന്ത്രണത്തിലുള്ള ചിനാബ് നദിയിൽ ഇന്ത്യ ജലവൈദ്യുതി പദ്ധതിയുമായി മുന്നോട്ട് പോകുന്നതാണ് നിലവിലെ തർക്കങ്ങൾക്ക് കാരണം.